Malayalam

Maori

Amos

8

1യഹോവയായ കര്‍ത്താവു എനിക്കു ഒരു കൊട്ട പഴുത്ത പഴം കാണിച്ചുതന്നു.
1¶ I whakakitea ano tenei e te Ariki, e Ihowa, ki ahau; na, he kete hua raumati.
2ആമോസേ, നീ എന്തു കാണുന്നു എന്നു അവന്‍ ചോദിച്ചതിന്നുഒരു കൊട്ട പഴുത്തപഴം എന്നു ഞാന്‍ പറഞ്ഞു. യഹോവ എന്നോടു അരുളിച്ചെയ്തതുഎന്റെ ജനമായ യിസ്രായേലിന്നു പഴുപ്പു വന്നിരിക്കുന്നു; ഞാന്‍ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.
2Na ka mea ia, Ko te aha te kitea ana e koe, e Amoho? Ano ra ko ahau, He kete hua raumati. Ano ra ko Ihowa ki ahau, Kua tae mai te mutunga ki taku iwi, ki a Iharaira: e kore ta ratou e whakarerea noatia e ahau a muri ake nei.
3അന്നാളില്‍ മന്ദിരത്തിലെ ഗീതങ്ങള്‍ മുറവിളിയാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുതു.
3He aue ano nga waiata o te temepara i taua ra, e ai ta te Ariki, ta Ihowa; ka maha nga tinana mate i nga wahi katoa; ka akiritia pukutia atu.
4ഞങ്ങള്‍ ഏഫയെ കുറെച്ചു ശേക്കേലിനെ വലുതാക്കി കള്ളത്തുലാസ്സുകൊണ്ടു വഞ്ചന പ്രവര്‍ത്തിച്ചു എളിയവരെ പണത്തിന്നും ദരിദ്രന്മാരെ ഒരു കൂട്ടു ചെരിപ്പിന്നും മേടിക്കേണ്ടതിന്നും കോതമ്പിന്റെ പതിര്‍ വില്‍ക്കേണ്ടതിന്നും
4¶ Whakarongo ki tenei, e te hunga i horomia ai te rawakore, i meinga ai te hunga iti o te whenua kia ngohe;
5ധാന്യവ്യാപാരം ചെയ്‍വാന്‍ തക്കവണ്ണം അമാവാസിയും കോതമ്പുപീടിക തുറന്നുവെപ്പാന്‍ തക്കവണ്ണം ശബ്ബത്തും എപ്പോള്‍ കഴിഞ്ഞുപോകും എന്നു പറഞ്ഞു,
5E ki ana koutou, A hea pahemo ai te kowhititianga marama, kia hoko witi ai tatou? te hapati hoki, kia whakaputaia atu ai te witi e tatou? ka meinga te epa kia iti, te hekere kia nui, me te teka ki nga pauna tinihanga;
6ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇതു കേള്‍പ്പിന്‍ .
6Kia hokona ai e tatou nga ware ki te hiriwa, te rawakore ki nga hu e rua; na, ko te witi rukenga me hoko atu.
7ഞാന്‍ അവരുടെ പ്രവൃത്തികളില്‍ യാതൊന്നും ഒരുനാളും മറക്കയില്ല എന്നു യഹോവ യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.
7Kua oatitia e Ihowa te nui o Hakopa, E kore ahau e wareware ki tetahi o a ratou mahi a ake ake.
8അതു നിമിത്തം ഭൂമി നടുങ്ങുകയും അതില്‍ പാര്‍ക്കുംന്ന ഏവനും ഭ്രമിച്ചുപോകയും ചെയ്കയില്ലയോ? അതു മുഴുവനും നീലനദിപോലെ പൊങ്ങും; മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും.
8E kore ianei te whenua e wiri ki tenei? e kore ianei te hunga katoa e noho ana i reira e tangi? ae ra, ka pari katoa ake nei hoki ano ko te awa; ka akina e te hau, ka hoki iho ano, ka pera me te awa o Ihipa.
9അന്നാളില്‍ ഞാന്‍ ഉച്ചെക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകല്‍ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും.
9Na i taua ra, e ai ta te Ariki, ta Ihowa, ka meinga e ahau te ra kia toene i te awatea, a ka pouri i ahau te whenua i te mea e marama ana ano te ra:
10ഞാന്‍ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാന്‍ ഏതു അരയിലും രട്ടും ഏതു തലയിലും കഷണ്ടിയും വരുത്തും; ഞാന്‍ അതിനെ ഒരു ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
10Ka puta ke ano i ahau a koutou hakari hei tangihanga, a koutou waiata katoa hei apakura; he taratara taku kakahu mo nga hope katoa; mo nga mahunga katoa he pakira; ka rite i ahau ki te tangihanga ki te huatahi, a ko tona mutunga hei ra mamae.
11അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേള്‍ക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാന്‍ ദേശത്തേക്കു അയക്കുന്ന നാളുകള്‍ വരുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
11¶ Nana, kei te haere mai nga ra, e ai ta te Ariki, ta Ihowa, e tukua ai e ahau he hemokai ki te whenua, ehara i te hemokai taro, ehara ano i te matewai; engari he hiahia kia rongo i nga kupu a Ihowa.
12അന്നു അവര്‍ സമുദ്രംമുതല്‍ സമുദ്രംവരെയും വടക്കുമുതല്‍ കിഴക്കുവരെയും ഉഴന്നുചെന്നു യഹോവയുടെ വചനം അന്വേഷിച്ചു അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും.
12A ka atiutiu atu ratou i tetahi moana ki tetahi moana, i te raki ki te rawhiti; ka kopikopiko, he rapu i te kupu a Ihowa; heoi e kore e kitea.
13അന്നാളില്‍ സൌന്ദര്യമുള്ള കന്യകമാരും യൌവനക്കാരും ദാഹംകൊണ്ടു ബോധംകെട്ടുവീഴും.
13I taua ra ka hemo nga wahine ataahua, me nga taitama, i te matewai.
14ദാനേ, നിന്റെ ദൈവത്താണ, ബേര്‍-ശേബാമാര്‍ഗ്ഗത്താണ എന്നു പറഞ്ഞുംകൊണ്ടു ശമര്‍യ്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവര്‍ വീഴും; ഇനി എഴുന്നേല്‍ക്കയുമില്ല.
14Na, ko te hunga e oati ana i te he o Hamaria, e ki ana, Kei te ora tou Atua, e Rana; me tenei, Kei te ora te tikanga o Peerehepa; ka taka rawa ratou, e kore ano e ara a muri ake nei.