Malayalam

Maori

Deuteronomy

16

1ആബീബ് മാസം ആചരിച്ചു നിന്റെ ദൈവമായ യഹോവേക്കു പെസഹ കൊണ്ടാടേണം; ആബീബ് മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയില്‍ നിന്നെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചതു.
1¶ Kia mahara ki te marama, ki a Apipi, ka mahi i te kapenga ki a Ihowa, ki tou Atua: ko Apipi hoki te marama i whakaputaina mai ai koe e Ihowa, e tou Atua, i Ihipa i te po.
2യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ദൈവമായ യഹോവേക്കു പെസഹയാഗമായി ആടുകളെയും മാടുകളെയും അറുക്കേണം.
2Na me patu e koe te kapenga ki a Ihowa, ki tou Atua, o te kahui hipi, o te kahui kau, ki te wahi e whiriwhiri ai a Ihowa kia waiho tona ingoa ki reira.
3നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട ദിവസത്തെ നിന്റെ ആയുഷ്കാലം ഒക്കെയും ഔര്‍ക്കേണ്ടതിന്നു അതിനോടുകൂടെ പുളിച്ച അപ്പം തിന്നരുതു; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തത്രപ്പാടോടുകൂടിയല്ലോ നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതു.
3Kaua e kainga tahitia te paraoa rewena me taua mea; kia whitu nga ra e kai ai koe i te taro rewenakore me taua mea, ara i te taro tangihanga; i haere potatutatu mai hoki koe i te whenua o Ihipa: kia mahara ai koe ki te ra i puta mai ai koe i te w henua o Ihipa i nga ra katoa e ora ai koe.
4ഏഴു ദിവസം നിന്റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുതു; ആദ്യ ദിവസം വൈകുന്നേരം അറുത്ത മാംസത്തില്‍ ഒട്ടും രാവിലേക്കു ശേഷിക്കരുതു.
4A kia whitu nga ra e kore ai e kitea he rewena ki a koe i ou rohe katoa; kaua hoki e whakatoea mo te ata tetahi wahi o te kikokiko e patua e koe i te ahiahi o te ra tuatahi.
5നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തില്‍വെച്ചു പെസഹയെ അറുത്തുകൂടാ.
5E kore e ahei kia patua te kapenga i roto i tetahi o ou tatau, e homai ana e Ihowa, e tou Atua, ki a koe:
6നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമില്‍നിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യന്‍ അസ്തമിക്കുമ്പോള്‍ പെസഹയെ അറുക്കേണം.
6Engari hei te wahi e whiriwhiri ai a Ihowa, tou Atua, kia waiho tona ingoa ki reira, hei reira koe patu ai i te kapenga i te ahiahi, i te toenetanga o te ra, i te wa ano i puta mai ai koe i Ihipa.
7നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.
7Na me tunu e koe, me kai hoki ki te wahi e whiriwhiri ai a Ihowa, tou Atua: a i te ata ka tahuri, ka haere ki ou teneti.
8ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാംദിവസം നിന്റെ ദൈവമായ യഹോവേക്കു സഭായോഗം കൂടേണം; അന്നു വേലയൊന്നും ചെയ്യരുതു.
8E ono nga ra e kai ai koe i te taro rawenakore: a i te ra whitu ko te huihui nui ki a Ihowa, ki tou Atua: kaua tetahi mahi e mahia i taua ra.
9പിന്നെ ഏഴു ആഴ്ചവട്ടം എണ്ണേണം; വിളയില്‍ അരിവാള്‍ ഇടുവാന്‍ ആരംഭിക്കുന്നതു മുതല്‍ ഏഴു ആഴ്ചവട്ടം എണ്ണേണം.
9Taua e koe, kia whitu nga wiki: kei tau tukunga mataati i te toronaihi ki te kotinga koe timata mai ai te tatau i nga wiki e whitu.
10എന്നിട്ടു നിന്റെ ദൈവമായ യഹോവേക്കു വാരോത്സവം ആചരിച്ചു, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന്നു തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങള്‍ അവന്നു അര്‍പ്പിക്കേണം.
10Na me mahi te hakari o nga wiki ki a Ihowa, ki tou Atua, ki tetahi tahua, he mea hoatu noa na tou ringa; kia rite tau e hoatu ai ki te manaaki a Ihowa, a tou Atua, i a koe:
11നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ സന്തോഷിക്കേണം.
11Na ka koa koe ki te aroaro o Ihowa, o tou Atua, a koe, koutou tahi ko tau tama, ko tau tamahine, me tau pononga tane, me tau pononga wahine, me te Riwaiti i roto i ou tatau, me te manene, me te pani, me te pouaru i roto i a koe, ki te wahi i whi riwhiria e Ihowa, e tou Atua, kia waiho tona ingoa ki reira.
12നീ മിസ്രയീമില്‍ അടിമയായിരുന്നു എന്നു ഔര്‍ത്തു ഈ ചട്ടങ്ങള്‍ പ്രമാണിച്ചു നടക്കേണം.
12A kia mahara koe he pononga koe i Ihipa i mua: me pupuri hoki, me mahi enei tikanga.
13കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോള്‍ നീ ഏഴു ദിവസം കൂടാരപ്പെരുനാള്‍ ആചരിക്കേണം.
13Me mahi te hakari whare wharau, kia whitu nga ra, ua poto i a koe te kohikohi mai i tau patunga witi me tau poka waina:
14ഈ പെരുനാളില്‍ നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം.
14A ka koa koe ki tau hakari, a koe, koutou tahi ko tau tama, ko tau tamahine, ko tau pononga tane, ko tau pononga wahine, me te Riwaiti, te manene, te pani me te pouaru i roto i ou tatau.
15യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവേക്കു ഏഴു ദിവസം പെരുനാള്‍ ആചരിക്കേണം; നിന്റെ അനുഭവത്തില്‍ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.
15Kia whitu nga ra o tau hakari ki a Ihowa, ki tou Atua, i te wahi e whiriwhiri ai a Ihowa: ka manaaki hoki a Ihowa, tou Atua, i a koe i au hua katoa, i nga mahi katoa hoki a ou ringa, a ka tino harakoa koe.
16നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തില്‍ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയില്‍ വരേണം; എന്നാല്‍ യഹോവയുടെ സന്നിധിയില്‍ വെറുങ്കയ്യായി വരരുതു.
16E toru nga wa o te tau e kitea ai ou tane katoa ki te aroaro o Ihowa, o tou Atua, ki te wahi e whiriwhiri ai ia: ko te hakari taro rewenakore, ko te hakari o nga wiki, ko te hakari whare wharau: kaua hoki e puta kau ki te aroaro o Ihowa:
17നിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിന്നു തക്കവണ്ണം ഔരോരുത്തന്‍ താന്താന്റെ പ്രാപ്തിപോലെ കൊണ്ടുവരേണം.
17Me homai e ia tangata te mea e taea e ia, kia rite ki te manaaki i homai e Ihowa, e tou Atua, ki a koe.
18നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവര്‍ ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം.
18¶ Whakaturia etahi kaiwhakawa, me etahi rangatira mou i ou kuwaha katoa, e homai ana e Ihowa, e tou Atua, ki a koe, mo ou iwi: kia tika hoki ta ratou whakawa mo te iwi.
19ന്യായം മറിച്ചുകളയരുതു; മുഖം നോക്കരുതു; സമ്മാനം വാങ്ങരുതു; സമ്മാനം ജ്ഞാനികളുടെ കണ്ണു കുരുടാക്കുകയും നീതിമാന്മാരുടെ കര്യം മറിച്ചുകളകയും ചെയ്യുന്നു.
19Kaua e whakapeaua ketia te whakawa; kaua hoki e whakapai kanohi; kaua ano e tango i te utu whakapati: he mea whakamatapo hoki te utu whakapati i nga kanohi o te hunga whakaaro nui, he mea whakapeau ke i nga kupu a te hunga tika.
20നീ ജീവിച്ചിരുന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നീതിയെ തന്നേ പിന്തുടരേണം.
20Ko te mea tika anake tau e whai ai, kia ora ai koe, kia noho ai hoki ki te whenua e homai nei e Ihowa, e tou Atua, ki a koe.
21നിന്റെ ദൈവമായ യഹോവേക്കു നീ പണിയുന്ന യാഗപീഠത്തിന്നരികെ യാതൊരു അശേരപ്രതിഷ്ഠയും പ്രതിഷ്ഠിക്കരുതു.
21Kaua e whakatokia e koe he Ahera o tehea momo rakau ki te taha o te aata a Ihowa, a tou Atua, e hanga e koe.
22നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭം നാട്ടുകയും അരുതു.
22Kaua ano hoki e whakaturia ake tetahi pou whakapakoko mau: e kinongia nei e Ihowa, e tou Atua.