1ലേവ്യരായ പുരോഹിതന്മാര്‍ക്കും ലേവിഗോത്രത്തിന്നും യിസ്രായേലിനോടുകൂടെ ഔഹരിയും അവകാശവും ഉണ്ടാകരുതു; യഹോവയുടെ ദഹനയാഗങ്ങളും അവന്റെ അവകാശവുംകൊണ്ടു അവര്‍ ഉപജീവനം കഴിക്കേണം.
1¶ Kaua tetahi wahi, tetahi kainga tupu ranei i roto i a Iharaira mo nga tohunga, mo nga Riwaiti, mo te iwi katoa ano hoki o Riwai: ko nga whakahere ahi a Ihowa, ko ona taonga ake hoki, hei kai ma ratou.
2ആകയാല്‍ അവരുടെ സഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും അവകാശം ഉണ്ടാകരുതു; യഹോവ അവരോടു അരുളിച്ചെയ്തതുപോലെ അവന്‍ തന്നേ അവരുടെ അവകാശം.
2A kahore tetahi kainga tupu mo ratou i waenganui i o ratou tuakana: ko Ihowa, ko ia to ratou taonga tupu, pera hoki me tana i korero ai ki a ratou.
3ജനത്തില്‍നിന്നു പുരോഹിതന്മാര്‍ക്കും ചെല്ലേണ്ടുന്ന അവകാശം എന്തെന്നാല്‍മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവന്‍ കൈക്കുറകും കവിള്‍ രണ്ടും ആമാശയവും കൊടുക്കേണം.
3A ko te tikanga tenei mo nga mea a te iwi ma nga tohunga, mo a nga tangata e patu ana i te patunga tapu, ahakoa kau, ahakoa hipi, me homai e ratou ki te tohunga te peke, nga paparinga e rua, me te puku.
4ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവന്നു കൊടുക്കേണം.
4Ko nga hua matamua o tau witi, o tau waina, o tau hinu, me te huruhuru matamua o au hipi, me hoatu ki a ia.
5യഹോവയുടെ നാമത്തില്‍ ശുശ്രൂഷിപ്പാന്‍ എപ്പോഴും നില്‍ക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ നിന്റെ സകലഗോത്രങ്ങളില്‍നിന്നു അവനെയും പുത്രന്മാരെയും അല്ലോ തിരഞ്ഞെടുത്തിരിക്കുന്നതു.
5No te mea kua whiriwhiria ia e Ihowa, e tou Atua, i roto i ou iwi katoa, kia tu hei minita i runga i te ingoa o Ihowa, a ia me ana tama ake tonu atu.
6ഏതു യിസ്രായേല്യപട്ടണത്തിലെങ്കിലും പരദേശിയായി പാര്‍ത്തിരുന്ന ഒരു ലേവ്യന്‍ അവിടെനിന്നു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വന്നാല്‍--അവന്നു മനസ്സുപോലെ വരാം--
6A ki te haere mai tetahi Riwaiti i hea noa atu o Iharaira, i tetahi o ou kuwaha i noho ai ia, a ka tae mai me te hiahia katoa o tona ngakau ki te wahi e whiriwhiria e Ihowa;
7അവിടെ യഹോവയുടെ സന്നിധിയില്‍ നിലക്കുന്ന ലേവ്യരായ തന്റെ സകല സഹോദരന്മാരെയുംപോലെ അവന്നും തന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ ശുശ്രൂഷ ചെയ്യാം.
7Na me minita ia i runga i te ingoa o Ihowa, o tona Atua, me pera me ona tuakana katoa me nga Riwaiti, e tu nei i reira i te aroaro o Ihowa.
8അവന്റെ പിതൃസ്വത്തു വിറ്റുകിട്ടിയ മുതലിന്നു പുറമെ അവരുടെ ഉപജീവനം സമാംശമായിരിക്കേണം.
8Kia rite te wahi hei kai ma ratou, haunga ano nga utu i a ia mo nga taonga a ona matua.
9നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ളേച്ഛതകള്‍ നീ പഠിക്കരുതു.
9¶ E tae koe ki te whenua e homai ana e Ihowa, e tou Atua, ki a koe, kei ako koe ki te mahi i nga mea whakarihariha a ena iwi.
10തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവന്‍ , പ്രശ്നക്കാരന്‍ , മുഹൂര്‍ത്തക്കാരന്‍ , ആഭിചാരകന്‍ , ക്ഷുദ്രക്കാരന്‍ ,
10Kei kitea i roto i a koe tetahi e mea ana i tana tama, i tana tamahine ranei, kia haere i roto i te ahi, tetahi tohunga whakaaro ki nga tohu, tetahi e whakaari ana i nga mea kei mua, tetahi tohunga maori, tetahi tohunga makutu ranei,
11മന്ത്രവാദി, വെളിച്ചപ്പാടന്‍ , ലക്ഷണം പറയുന്നവന്‍ , അജ്ഞനക്കാരന്‍ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുതു.
11Tetahi tohunga whaiwhaia ranei, tetahi kaiui i te atua maori, tetahi mata maori ranei, tetahi kaiui i te tupapaku.
12ഈ കാര്യങ്ങള്‍ ചെയ്യുന്നവനെല്ലാം യഹോവേക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകള്‍ നിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നു.
12No te mea e whakarihariha ana a Ihowa ki nga tangata katoa e mea ana i ena mea: a na aua mea whakarihariha i peia ai ratou i tou aroaro e Ihowa, e tou Atua.
13നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.
13Kia tino tika koe i te aroaro o Ihowa, o tou Atua.
14നീ നീക്കിക്കളവാനിരിക്കുന്ന ജാതികള്‍ മുഹൂര്‍ത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‍വാന്‍ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.
14Ko enei iwi hoki, ka riro nei i a koe, e whakarongo ana ki nga tohunga taima, ki nga tohunga maori: tena ko koe, e kore a Ihowa, tou Atua, e tuku i a koe kia pera.
15നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങള്‍ കേള്‍ക്കേണം.
15¶ Ma Ihowa, ma tou Atua, e whakaara ake he poropiti mou i roto i a koe, no ou teina, he rite mai ki ahau; ko ia ta koutou e whakarongo ai;
16ഞാന്‍ മരിക്കാതിരിക്കേണ്ടതിന്നു ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേള്‍പ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു ഇടവരരുതേ എന്നിങ്ങനെ ഹോരേബില്‍വെച്ചു മഹായോഗം കൂടിയ നാളില്‍ നിന്റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെ തന്നേ.
16Hei whakarite mo nga mea katoa i inoi ai koe ki a Ihowa, ki tou Atua, i Horepa i te ra o te huihuinga, i mea ai, Kaua ahau e rongo atu ano i te reo o Ihowa, o toku Atua, kaua hoki ahau e titiro ano ki tenei ahi nui, kei mate ahau.
17അന്നു യഹോവ എന്നോടു അരുളിച്ചെയ്തതു എന്തെന്നാല്‍അവര്‍ പറഞ്ഞതു ശരി.
17Na ka mea a Ihowa ki ahau, He pai ta ratou korero i korero na.
18നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും.
18Maku e whakaara ake he poropiti mo ratou i roto i o ratou teina, rite tahi ki a koe, a ka hoatu e ahau aku kupu ki tona waha; mana e korero ki a ratou nga mea katoa e korero ai ahau ki a ia.
19അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍ യാതൊരുത്തെനങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും.
19Na ko te tangata e kore e whakarongo ki aku kupu, e korero ai ia i runga i toku ingoa, maku e rapu he utu i a ia.
20എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം.
20Tena ko te poropiti e poka noa te korero i runga i toku ingoa, i tetahi kupu kihai nei i whakahaua atu e ahau kia korerotia, e korero ranei i runga i te ingoa o nga atua ke, ina, ka mate taua poropiti.
21അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങള്‍ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തില്‍ പറഞ്ഞാല്‍
21A ki te mea koe i roto i tou ngakau, Ma te aha e mohio ai tatou ki te kupu kihai nei i korerotia e Ihowa?
22ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാല്‍ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകന്‍ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.
22Ki te korero tetahi poropiti i runga i te ingoa o Ihowa, a kahore e puta mai te mea, kahore hoki e tae mai, koia tena te mea kihai i korerotia e Ihowa: i korero poka noa te poropiti, kaua koe e wehi i a ia.