1സഹോദരന്റെ കാളയോ ആടോ തെറ്റി ഉഴലുന്നതു നീ കണ്ടാല്‍ അതിനെ വിട്ടു ഒഴിഞ്ഞുകളയാതെ സഹോദരന്റെ അടുക്കല്‍ എത്തിച്ചുകൊടുക്കേണം.
1¶ E kite koe i te kau a tou teina, i tana hipi ranei, e atiutiu ke ana, kei ninihi atu koe i a raua: me ata whakahoki ano e koe ki tou teina.
2സഹോദരന്‍ നിനക്കു സമീപസ്ഥനല്ല, നീ അവനെ അറികയുമില്ല എന്നുവരികില്‍ അതിനെ നിന്റെ വീട്ടില്‍ കൊണ്ടുപോകേണം; സഹോദരന്‍ അതിനെ അന്വേഷിച്ചു വരുംവരെ അതു നിന്റെ അടുക്കല്‍ ഇരിക്കേണം; പിന്നെ അവന്നു മടക്കിക്കൊടുക്കേണം.
2A, ki te kahore tou teina e tata mai ana ki a koe, ki te kahore ranei kore e mohio ki a ia, na me kawe mai ki tou whare, a ki a koe noho ai, a rapu noa tou teina i a ia; katahi koe ka whakahoki atu ai ki a ia.
3അങ്ങനെ തന്നേ അവന്റെ കഴുതയുടെയും വസ്ത്രത്തിന്റെയും സഹോദരന്റെ പക്കല്‍നിന്നു കാണാതെ പോയിട്ടു നീ കണ്ടെത്തിയ ഏതൊരു വസ്തുവിന്റെയും കാര്യത്തില്‍ ചെയ്യേണം; നീ ഒഴിഞ്ഞുകളയേണ്ടതല്ല.
3Me pena ano e koe ki tana kaihe; a me pena ano e koe ki tona kakahu; me pena ano hoki ki nga mea ngaro katoa a tou teina, ina ngaro i a ia, a e kitea e koe; e kore e ahei kia ninihi koe.
4സഹോദരന്റെ കഴുതയോ കാളയോ വഴിയില്‍ വീണുകിടക്കുന്നതു നീ കണ്ടാല്‍ വിട്ടു ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേല്പിപ്പാന്‍ അവനെ സഹായിക്കേണം.
4E kite koe i te kaihe a tou teina, i tana kau ranei, kua hinga i te ara, kei ninihi koe i a raua: me tino awhina koe i a ia ki te whakaara i a raua.
5പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടൈ വസ്ത്രം പുരുഷനും ധരിക്കരുതു; അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവേക്കു വെറുപ്പു ആകുന്നു.
5¶ Kei kakahuria e te wahine tetahi mea o te tane, kei kakahuria hoki e te tane te kakahu o te wahine: he mea whakarihariha hoki ki a Ihowa, ki tou Atua, te hunga katoa e pena ana.
6മരത്തിന്മേലെങ്കിലും നിലത്തെങ്കിലും കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂടു നീ വഴിയില്‍വെച്ചു കണ്ടാല്‍ തള്ള കുഞ്ഞുങ്ങളിന്മേലോ മുട്ടകളിന്മേലോ ഇരിക്കുന്നു എങ്കില്‍ നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുതു.
6Ki te pono koe ki te ohanga manu i te ara, i runga i te rakau, i te whenua ranei, me nga pi ano, me nga hua ranei, me te katua e pehi ana i nga pi, i nga hua ranei, kei tangohia ngatahitia e koe te katua me nga pi:
7നിനക്കു നന്നായിരിപ്പാനും ദീര്‍ഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുത്തുകൊള്ളാം.
7Me tuku tonu atu e koe te katua, ka tango ai i nga pi mau; kia whiwhi ai koe ki te pai, kia roa ai ou ra.
8ഒരു പുതിയ വീടു പണിതാല്‍ നിന്റെ വീട്ടിന്മുകളില്‍നിന്നു വല്ലവനും വീണിട്ടു വീട്ടിന്മേല്‍ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതില്‍ ഉണ്ടാക്കേണം.
8Ki te hanga koe he whare hou, me hanga ano he taiepa mo tou tuanui, kei whai toto i a koe tou whare, ina taka te tangata i runga.
9നിന്റെ മുന്തിരിത്തോട്ടത്തില്‍ വേറൊരു വക വിത്തും ഇടരുതു; അങ്ങനെ ചെയ്താല്‍ നീ ഇട്ട വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരംവകെക്കു ചേര്‍ന്നുപോകും.
9Kaua e whakauruurua nga purapura e whakatokia e koe ki tau mara waina; kei poke te hua o te purapura e whakatokia e koe, me nga hua o te mara waina.
10കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു.
10Kaua e huihuia te kau ki te kaihe hei parau mau.
11ആട്ടുരോമവും ചണയും കൂടിക്കലര്‍ന്ന വസ്ത്രം ധരിക്കരുതു.
11Kei kakahuria e koe te mea kakano whakauru, ara te huruhuru hipi i whakaurua nei ki te rinena.
12നീ പുതെക്കുന്ന മേലാടയുടെ നാലു കോണിലും പൊടിപ്പുണ്ടാക്കേണം.
12Hanga etahi taniko mau mo nga tapa e wha o tou kakahu e kakahu ai koe.
13ഒരു പുരുഷന്‍ ഒരു സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നശേഷം അവളെ വെറുത്തു
13¶ Ki te tango te tangata i te wahine, a ka haere ki roto, ki a ia, a ka kino ki a ia,
14ഞാന്‍ ഈ സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നാറെ അവളില്‍ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെ മേല്‍ നാണക്കേടു ചുമത്തി അപവാദം പറഞ്ഞുണ്ടാക്കിയാല്‍
14A ka hahani ki a ia, ka whakakinokino i tona ingoa, a ka mea, I tango ahau i tenei wahine, a, i toku whakatatanga ki a ia, ka kite ahau ehara ia i te wahine:
15യുവതിയുടെ അമ്മയപ്പന്മാര്‍ അവളുടെ കന്യകാലക്ഷണങ്ങളെടുത്തു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കല്‍ പട്ടണവാതില്‍ക്കല്‍ കൊണ്ടുവരേണം.
15Katahi te papa raua ko te whaea o te kotiro ka tiki, ka kawe i nga tohu o te wahinetanga o te kotiro ki nga kaumatua o te pa, ki te kuwaha:
16യുവതിയുടെ അപ്പന്‍ മൂപ്പന്മാരോടുഞാന്‍ എന്റെ മകളെ ഈ പുരുഷന്നു ഭാര്യയായി കൊടുത്തു; എന്നാല്‍ അവന്നു അവളോടു അനിഷ്ടമായിരിക്കുന്നു.
16A ka korero te papa o te kotiro ki nga kaumatua, I hoatu e ahau taku tamahine nei hei wahine ma tenei tangata, a e kinongia ana e ia:
17ഞാന്‍ നിന്റെ മകളില്‍ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെമേല്‍ നാണക്കേടു ചുമത്തുന്നു; എന്നാല്‍ എന്റെ മകളുടെ കന്യകാലക്ഷണങ്ങള്‍ ഇതാ എന്നു പറഞ്ഞു പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പില്‍ ആ വസ്ത്രം വിടര്‍ക്കേണം.
17Na, tenei ia te mea nei kia korerotia kinotia ia, e mea ana, Kihai ahau i kite tohu he wahine tau tamahine; na ko nga tohu enei o te wahinetanga o taku kotiro. Na me hora e raua te kakahu ki te aroaro o nga kaumatua o te pa.
18അപ്പോള്‍ പട്ടണത്തിലെ മൂപ്പന്മാര്‍ ആ പുരുഷനെ പിടിച്ചു ശിക്ഷിക്കേണം.
18Katahi ka mau nga kaumatua o taua pa ki taua tangata, ka whiu i a ia;
19അവന്‍ യിസ്രായേലില്‍ ഒരു കന്യകയുടെമേല്‍ അപവാദം പറഞ്ഞുണ്ടാക്കിയതിനാല്‍ അവര്‍ അവനെക്കൊണ്ടു നൂറു വെള്ളിക്കാശു പിഴ ചെയ്യിച്ചു യുവതിയുടെ അപ്പന്നു കൊടുക്കേണം; അവള്‍ അവന്നു തന്നേ ഭാര്യയായിരിക്കേണം; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
19A me tango e ratou i taua tangata kia kotahi rau nga hekere hiriwa hei utu, ka hoatu ai ki te papa o te kotiro, mona hoki i whakairi i te ingoa kino ki runga ki tetahi o nga wahine i Iharaira: a hei wahine ia mana; e kore e ahei kia whakarerea e ia i nga ra katoa e ora ai ia.
20എന്നാല്‍ യുവതിയില്‍ കന്യകാലക്ഷണം കണ്ടില്ല എന്നുള്ള വാക്കു സത്യം ആയിരുന്നാല്‍
20Ki te mea ia he tika taua mea, kahore i kitea nga tohu o te wahinetanga o te kotiro:
21അവര്‍ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതില്‍ക്കല്‍ കൊണ്ടുപോയി അവള്‍ യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചു അപ്പന്റെ വീട്ടില്‍വെച്ചു വേശ്യാദോഷം ചെയ്കകൊണ്ടു അവളുടെ പട്ടണക്കാര്‍ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.
21Na me kawe mai e ratou te kotiro ki te kuwaha o te whare o tona papa, a me aki e nga tangata o tona pa ki te kohatu, kia mate: mo tana mahi poauau i roto i a Iharaira, mo tana kairautanga i roto i te whare o tona papa: a ka whakakorea e koe te k ino i roto i a koe.
22ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തന്‍ ശയിക്കുന്നതു കണ്ടാല്‍ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണം.
22Ki te mau tetahi tangata e takoto ana ki te wahine whai tahu, na me whakamate raua tokorua, te tane i takoto ki te wahine, me te wahine ano hoki; a ka whakakorea e koe te kino i roto i a Iharaira.
23വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുത്തന്‍ പട്ടണത്തില്‍വെച്ചു കണ്ടു അവളോടുകൂടെ ശയിച്ചാല്‍
23Mehemea tera tetahi kotiro, he wahine, i taumautia ma te tane, a ka tupono tetahi tangata ki a ia i te pa, a ka takotoria e ia;
24യുവതി പട്ടണത്തില്‍ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷന്‍ കൂട്ടുകാരന്റെ ഭാര്യെക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങള്‍ അവരെ ഇരുവരെയും പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.
24Me kawe raua ki te kuwaha o tena pa, me aki ki te kohatu, kia mate; te kotiro, i te mea i roto ia i te pa kihai ia i karanga; te tangata, mona i whakaiti i te wahine a tona hoa: a ka whakakorea atu e koe te kino i roto i a koe.
25എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുത്തന്‍ വയലില്‍ വെച്ചു കണ്ടു ബലാല്‍ക്കാരംചെയ്തു അവളോടു കൂടെ ശയിച്ചാല്‍ പുരുഷന്‍ മാത്രം മരണശിക്ഷ അനുഭവിക്കേണം.
25Otiia ki te tupono te tangata, i te parea, ki tetahi kotiro kua oti te taumau, a ka hopukia atu ia e te tangata ra, ka takotoria hoki e ia: na ko taua tangata anake i takoto nei ki a ia e mate:
26യുവതിയോടോ ഒന്നും ചെയ്യരുതു; അവള്‍ക്കു മരണയോഗ്യമായ പാപമില്ല. ഒരുത്തന്‍ കൂട്ടുകാരന്റെ നേരെ കയര്‍ത്തു അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.
26Kauaka ia e ahatia e koe te kotiro; kahore hoki o te kotiro hara e mate ai: e rite ana hoki tenei mea ki te whakatikanga ake o te tangata ki tona hoa, a kohurutia iho:
27വയലില്‍വെച്ചല്ലോ അവന്‍ അവളെ കണ്ടെത്തിയതു; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാന്‍ ആള്‍ ഇല്ലായിരുന്നു.
27I tupono hoki te tane ki a ia i te parae; a i karanga te kotiro i taumautia nei, a kahore tetahi hei whakaora i a ia.
28വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തന്‍ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താല്‍
28Ki te tupono tetahi tangata ki te kotiro, ki te wahine, kahore nei i taumautia, a ka hopu i a ia, ka takoto ki a ia, a ka kitea raua;
29അവളോടുകൂടെ ശയിച്ച പുരുഷന്‍ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവള്‍ അവന്റെ ഭാര്യയാകയും വേണം. അവന്‍ അവള്‍ക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
29Na kia rima tekau nga hekere hiriwa e homai ki te papa o te kotiro e te tangata i takoto nei ki a ia, a ka waiho te wahine hei wahine mana, mona i whakaiti i a ia; e kore e ahei kia whakarerea e ia i nga ra katoa e ora ai ia.
30അപ്പന്റെ ഭാര്യയെ ആരും പരിഗ്രഹിക്കരുതു; അപ്പന്റെ വസ്ത്രം നീക്കുകയും അരുതു.
30E kore e ahei kia tangohia e te tangata te wahine a tona papa, kia hurahia hoki te remu o tona papa.