1ഇപ്പോള്‍ യിസ്രായേലേ, നിങ്ങള്‍ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിന്നു ഞാന്‍ നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേള്‍പ്പിന്‍ .
1¶ Na, whakarongo mai ra inaianei, e Iharaira, ki nga tikanga, ki nga whakaritenga e whakaako atu nei ahau ki a koutou kia mahia; kia ora ai koutou, kia tae atu ai, kia noho ai hoki ki te whenua e homai nei e Ihowa, e te Atua o o koutou matua, ki a koutou.
2ഞാന്‍ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങള്‍ പ്രമാണിക്കേണം. ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതില്‍നിന്നു കുറെക്കയോ ചെയ്യരുതു.
2Ko te kupu, e whakahaua atu nei e ahau ki a koutou, kaua e tapiritia ki etahi atu, kaua ano e kinitia atu tetahi wahi ona; kia rite ai i a koutou nga whakahau a Ihowa, a to koutou Atua, e whakahaua nei e ahau ki a koutou.
3ബാല്‍-പെയോരിന്റെ സംഗതിയില്‍ യഹോവ ചെയ്തതു നിങ്ങള്‍ കണ്ണാലെ കണ്ടിരിക്കുന്നുബാല്‍-പെയോരിനെ പിന്തുടര്‍ന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയില്‍നിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.
3Kua kite o koutou kanohi i ta Ihowa i mea ai mo Paarapeoro: ko nga tangata katoa hoki i whai i a Paarapeoro whakamatea rawatia iho ratou e Ihowa, e to koutou Atua, i roto i a koutou.
4എന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേര്‍ന്നിരുന്ന നിങ്ങള്‍ ഒക്കെയും ഇന്നു ജീവനോടിരിക്കുന്നു.
4Ko koutou ia, i awhi ra ki a Ihowa, ki to koutou Atua, e ora katoa ana i tenei ra.
5നിങ്ങള്‍ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിങ്ങള്‍ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാന്‍ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.
5Titiro, kua whakaako ahau i a koutou ki nga tikanga, ki nga whakaritenga, ki a Ihowa, ki a toku Atua i ako ai ki ahau, hei mahi ma koutou i waenganui o te whenua e haere atu nei koutou ki reira ki te tango.
6അവയെ പ്രമാണിച്ചു നടപ്പിന്‍ ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയില്‍ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നതു. അവര്‍ ഈ കല്പനകളൊക്കെയും കേട്ടിട്ടുഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും.
6Na puritia, mahia: ko to koutou whakaaro nui hoki ia, me to koutou mohio ki te titiro mai a nga tauiwi, a nga mea e rongo ana ki enei tikanga katoa, a ka mea ratou, Koia hoki, he hunga mohio, he hunga tupato tenei iwi nui.
7നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവന്‍ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?
7Ko wai hoki te iwi nui, e whiwhi ana ki te atua penei te tata ki a ratou me Ihowa, me to tatou Atua, e tata mai nei i a tatou karangaranga katoa ki a ia?
8ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?
8Ko wai hoki te iwi nui, i a ia nei nga tikanga me nga whakaritenga tika, penei me tenei ture katoa e hoatu nei e ahau ki to koutou aroaro i tenei ra?
9കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങള്‍ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സില്‍നിന്നു വിട്ടുപോകാതെയും ഇരിപ്പാന്‍ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊള്‍ക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.
9Mau ia koe e tiaki, me tiaki marie ano tou wairua, kei wareware ki nga mea i kite ai ou kanohi, kei riro atu hoki i roto i tou ngakau, i nga ra katoa e ora ai koe; engari me whakaako au tama, me nga tama hoki a au tama ki ena mea;
10വിശേഷാല്‍ ഹോരേബില്‍ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍നിന്ന ദിവസത്തില്‍ ഉണ്ടായ കാര്യം മറക്കരുതു. അന്നു യഹോവ എന്നോടുജനത്തെ എന്റെ അടുക്കല്‍ വിളിച്ചുകൂട്ടുക; ഞാന്‍ എന്റെ വചനങ്ങള്‍ അവരെ കേള്‍പ്പിക്കും; അവര്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നാള്‍ ഒക്കെയും എന്നെ ഭയപ്പെടുവാന്‍ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ.
10Ki te ra ano hoki i tu ai koe i te aroaro o Ihowa, o tou Atua, i Horepa, i ta Ihowa meatanga mai ki ahau, Huihuia mai te iwi ki ahau, a maku e mea kia rongo ratou i aku korero, kia whakaakona ai kia wehi i ahau i nga ra katoa e ora ai ratou i ru nga i te whenua, hei whakaako atu ma ratou ki a ratou tama.
11അങ്ങനെ നിങ്ങള്‍ അടുത്തുവന്നു പര്‍വ്വതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പര്‍വ്വതം ആകാശ മദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.
11Na ka whakatata koutou, ka tu hoki i raro iho o te maunga; ko te maunga hoki ka tonu i te ahi, a kakati noa ki waenganui o te rangi, te pouri! te kapua! na, pouri kerekere.
12യഹോവ തീയുടെ നടുവില്‍നിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങള്‍ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.
12Na ka korero mai a Ihowa ki a koutou i waenganui o te ahi: ko te puakanga mai o nga kupu ta koutou i rongo ai, tena ko tetahi ahau kihai i kitea; heoi ano ko te reo kau.
13നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിന്നു അവന്‍ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവന്‍ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയില്‍ എഴുതുകയും ചെയ്തു.
13Na ka kauwhautia e ia ki a koutou tana kawenata, i whakahaua e ia ki a koutou kia whakaritea, ara nga ture kotahi tekau, a tuhituhia iho e ia ki nga papa kohatu e rua.
14നിങ്ങള്‍ കൈവശമാക്കുവാന്‍ കടന്നുചെല്ലുന്ന ദേശത്തു നിങ്ങള്‍ അനുസരിച്ചുനടക്കേണ്ടുന്നതിന്നുള്ള ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്നു യഹോവ അക്കാലത്തു എന്നോടു കല്പിച്ചു.
14I whakahau ano a Ihowa i ahau i taua wa, kia whakaakona koutou ki nga tikanga, ki nga whakaritenga, hei mahi ma koutou ki te whenua e haere atu nei koutou ki reira ki te tango.
15നിങ്ങള്‍ നന്നായി സൂക്ഷിച്ചുകൊള്‍വിന്‍ ; യഹോവ ഹോരേബില്‍ തീയുടെ നടുവില്‍ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളില്‍ നിങ്ങള്‍ രൂപം ഒന്നും കണ്ടില്ലല്ലോ.
15Tiakina marietia ra o koutou wairua; kihai hoki koutou i kite i tetahi ahua, me he aha, me he aha, i te ra i korero ai a Ihowa ki a koutou i Horepa, i waenganui o te ahi;
16അതു കൊണ്ടു നിങ്ങള്‍ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,
16Kei he koutou, kei hanga i te whakapakoko ma koutou, i te ritenga o tetahi tauira, i te ahua o te tane, o te wahine ranei;
17ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,
17I te ahua o tetahi kararehe o te whenua, i te ahua o tetahi manu whai parirau e rererere ana i te rangi,
18ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവര്‍ത്തിക്കരുതു.
18I te ahua o tetahi mea e ngokingoki ana i te whenua, i te ahua o tetahi ika i roto i te wai i raro iho o te whenua:
19നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോള്‍ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിന്‍ കീഴെങ്ങുമുള്ള സര്‍വ്വജാതികള്‍ക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.
19Kei anga ake ranei ou kanohi ki te rangi, ka kite i te ra, i te marama ranei, i nga whetu, i te ope katoa o te rangi, na ka takina atu koe ki te koropiko atu ki ena mea, ki te mahi atu hoki ki ena mea, i tuwhaina mai nei e Ihowa, e tou Atua, mo nga iwi katoa i raro o te rangi, puta noa, puta noa.
20നിങ്ങളെയോ ഇന്നുള്ളതുപോലെ തനിക്കു അവകാശ ജനമായിരിക്കേണ്ടതിന്നു യഹോവ തിരഞ്ഞെടുത്തു നിങ്ങളെ മിസ്രയീം എന്ന ഇരിമ്പുലയില്‍ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു.
20Na Ihowa ia koutou i tango, nana hoki koutou i whakaputa mai i roto i te oumu rino, i Ihipa, kia waiho ai hei iwi tupu mana, me koutou inaianei.
21എന്നാല്‍ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാന്‍ യോര്‍ദ്ദാന്‍ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്തില്‍ ഞാന്‍ ചെല്ലുകയില്ലെന്നും സത്യംചെയ്തു.
21I riri mai ano a Ihowa ki ahau mo ta koutou hoki, a oati mai ana e kore ahau e whiti i Horano, e kore ano e tae ki te whenua pai, ka homai nei e Ihowa, e tou Atua, ki a koe hei kainga tupu.
22ആകയാല്‍ ഞാന്‍ യോര്‍ദ്ദാന്‍ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും; നിങ്ങളോ കടന്നു ചെന്നു ആ നല്ലദേശം കൈവശമാക്കും.
22Engari ka mate ahau ki tenei whenua, e kore ahau nei e whiti i Horano: ko koutou ia ka whiti, ka tango hoki i taua whenua pai.
23നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങള്‍ മറന്നു നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
23Kia tupato, kei wareware ki te kawenata a Ihowa, a to koutou Atua, i whakaritea e ia ki a koutou, kei hanga hoki he whakapakoko ma koutou ki te ritenga o tetahi mea i riria mai nei koe e Ihowa, e tou Atua.
24നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷണതയുള്ള ദൈവം തന്നേ.
24Ko Ihowa hoki, ko tou Atua, he ahi e ki ana, he Atua hae ia.
25നീ മക്കളെയും മക്കളുടെ മക്കളെയും ജനിപ്പിച്ചു ദേശത്തു ഏറെക്കാലം പാര്‍ത്തു വഷളായിത്തീര്‍ന്നിട്ടു വല്ലതിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു അവനെ കോപിപ്പിച്ചാല്‍
25E whanau au tamariki me nga tamariki a au tamariki, a ka roa to koutou noho ki te whenua, a ka taka koutou, ka hanga hoki i te whakapakoko ki te ahua o tetahi mea, a ka mahi i te mea e kino ana ki te titiro a Ihowa, a tou Atua, hei whakapatarita ri i a ia:
26നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു യോര്‍ദ്ദാന്‍ കടന്നുചെല്ലുന്ന ദേശത്തു നിന്നു നിങ്ങള്‍ വേഗത്തില്‍ നശിച്ചുപോകുമെന്നു ഞാന്‍ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങള്‍ക്കു വിരോധമായി സാക്ഷിനിര്‍ത്തി പറയുന്നു; നിങ്ങള്‍ അവിടെ ദീര്‍ഘായുസ്സോടിരിക്കാതെ നിര്‍മ്മൂലമായ്പോകും.
26Ka waiho e ahau i tenei ra te rangi me te whenua hei kaititiro mo koutou, mo te matenga hoki e hohoro ai koutou te mate atu i te whenua e whiti atu nei koutou i Horano ki reira, ki te tango; e kore e roa o koutou ra ki reira, engari ka tino ngar o rawa koutou.
27യഹോവ നിങ്ങളെ ജാതികളുടെ ഇടയില്‍ ചിതറിക്കും; യഹോവ നിങ്ങളെ കൊണ്ടുപോയാക്കുന്ന ജാതികളുടെ ഇടയില്‍ നിങ്ങള്‍ ചുരുക്കംപേരായി ശേഷിക്കും.
27A ka whakamarara a Ihowa i a koutou ki nga tauiwi, a he hunga torutoru o koutou e toe i roto i nga tauiwi, e kawea atu ai koutou e Ihowa ki reira.
28കാണ്മാനും കേള്‍പ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങള്‍ അവിടെ സേവിക്കും.
28A ka mahi koutou i reira ki nga atua i hanga e nga ringa tangata, ki te rakau, ki te kohatu, e kore nei e kite, e kore e rongo, e kore e kai, e kore ano e hongi.
29എങ്കിലും അവിടെ വെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താല്‍ അവനെ കണ്ടെത്തും.
29Otiia ki te rapu koe i reira i a Ihowa, i tou Atua, na ka kitea e koe, ki te whakapaua katoatia tou ngakau me tou wairua ki te rapu i a ia.
30നീ ക്ളേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേല്‍ വരികയും ചെയ്യുമ്പോള്‍ നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്റെ വാക്കു അനുസരിക്കും.
30Ki te mate koe, a ka pono ki a koe enei mea katoa i nga ra a muri ake nei, ka hoki koe ki a Ihowa, ki tou Atua, ka whakarongo ano hoki ki tona reo;
31നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവന്‍ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്റെ നിയമം മറക്കയുമില്ല.
31He atua tohu hoki a Ihowa, tou Atua; e kore ia e whakarere i a koe, e kore ano hoki e whakangaro i a koe, e kore hoki e wareware ki te kawenata ki ou matua, i oati ai ia ki a ratou.
32ദൈവം മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിച്ച നാള്‍മുതല്‍ നിനക്കു മുമ്പുണ്ടായ പൂര്‍വ്വകാലത്തിലും ആകാശത്തിന്റെ ഒരു അറ്റം തുടങ്ങി മറ്റെ അറ്റത്തോളവും എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാര്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്നു നീ അന്വേഷിക്ക.
32Ui atu hoki ki nga rangi onamata, o mua i a koe, o te ra i hanga ai e te Atua te tangata ki runga ki te whenua, i tetahi pito o te rangi paku noa ki tetahi pito o te rangi, i puta mai ranei tetahi mea hei rite mo tenei mea te nui, i rangona rane i he rite ki tenei?
33ഏതൊരു ജാതിയെങ്കിലും നീ കേട്ടതുപോലെ തീയുടെ നടുവില്‍ നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേള്‍ക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?
33I rongo ranei tetahi iwi i te reo o te Atua e korero mai ana i waenganui o te ahi, me tau i rongo ai, a ora ake?
34അല്ലെങ്കില്‍ നിങ്ങളുടെ ദൈവമായ യഹോവ മിസ്രയീമില്‍വെച്ചു നീ കാണ്‍കെ നിങ്ങള്‍ക്കുവേണ്ടി ചെയ്തതു പോലെ ഒക്കെയും പരീക്ഷകള്‍, അടയാളങ്ങള്‍, അത്ഭുതങ്ങള്‍, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികള്‍ എന്നിവയാല്‍ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവില്‍ നിന്നു തനിക്കായി ചെന്നെടുപ്പാന്‍ ഉദ്യമിച്ചിട്ടുണ്ടോ?
34I whakamatau ranei te Atua te haere iho, te tango i tetahi iwi mana i waenganui i tetahi iwi ke, i runga i nga whakamatau, i nga tohu, i nga merekara, i te whawhai, i te ringaringa kaha, i te ringaringa maro, i nga whakawehi nui, i nga mea katoa i mea ai a Ihowa, to koutou Atua ki a koutou, ki to koutou aroaro i Ihipa?
35നിനക്കോ ഇതു കാണ്മാന്‍ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.
35I whakakitea mai ai ena mea ki a koe kia mohio ai koe ki a Ihowa, ko ia te Atua; kahore ke atu i a ia.
36അവന്‍ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേള്‍പ്പിച്ചു; ഭൂമിയില്‍ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവില്‍നിന്നു കേട്ടു.
36I meatia koe e ia kia rongo ki tona reo i te rangi, hei whakaako i a koe: a i te whenua i whakakitea e ia tana ahi nui ki a koe; ko ana kupu hoki i rangona e koe i waenganui i te ahi.
37നിന്റെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ടു അവന്‍ അവരുടെ സന്തതിയെ തിരഞ്ഞെടുത്തു.
37A, no te mea i aroha ia ki ou matua, koia i whiriwhiria ai e ia o ratou uri i muri i a ratou, i whakaputaina mai ai hoki koe i Ihipa, me tana titiro tonu iho, i runga ano i tona kaha nui;
38നിന്നെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളവാനും ഇന്നുള്ളതുപോലെ അവരുടെ ദേശത്തെ നിനക്കു അവകാശമായി തരേണ്ടതിന്നു നിന്നെ കൊണ്ടുപോയാക്കുവാനും തന്റെ സാന്നിദ്ധ്യവും മഹാശക്തിയുംകൊണ്ടു മിസ്രയീമില്‍ നിന്നു നിന്നെ പുറപ്പെടുവിച്ചു.
38I mea ai ki te pei i nga iwi he nui, he kaha i a koe i tou aroaro, ki te kawe i a koe, ki te hoatu i to ratou oneone ki a koe hei kainga pumau; koia tenei inaianei.
39ആകയാല്‍ മീതെ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സില്‍ വെച്ചുകൊള്‍ക.
39Na kia mohio koe i tenei ra, kia whakaaro hoki i roto i tou ngakau, ko Ihowa, ko ia te Atua i te rangi i runga, i te whenua hoki i raro; kahore ke atu.
40നിനക്കും നിന്റെ മക്കള്‍ക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നലകുന്ന ദേശത്തു നീ ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നും ഞാന്‍ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രാമണിക്ക.
40Na kia mau ki ana tikanga, ki ana whakahau, e whakahaua nei e ahau i tenei ra ki a koe, hei pai hoki mou, mo au tama i muri i a koe, kia roa ai ou ra ki te whenua ka hoatu nei e Ihowa, e tou Atua ki a koe a ake tonu atu.
41അക്കാലത്തു മോശെ യോര്‍ദ്ദാന്നക്കരെ കിഴക്കു മൂന്നു പട്ടണം വേര്‍തിരിച്ചു.
41¶ Katahi a Mohi ka motuhake i nga pa e toru i tenei taha o Horano, whaka te rawhiti;
42പൂര്‍വ്വദ്വേഷം കൂടാതെ അബദ്ധവശാല്‍ കൂട്ടുകാരനെ കൊന്നവന്‍ ആ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.
42Hei rerenga atu mo te tangata whakamate, i whakamate i tona hoa, otiia ehara i te mea ata whakaaro, ehara hoki i te hoariri nona i mua; na ka rere ia ki tetahi o aua pa, a ka ora;
43അങ്ങനെ മരുഭൂമിയില്‍ മലനാട്ടിലുള്ള ബേസെര്‍ രൂബേന്യര്‍ക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യര്‍ക്കും ബാശാനിലെ ഗോലാന്‍ മനശ്ശെയര്‍ക്കും നിശ്ചയിച്ചു.
43Ara i Pehere i te koraha, i te whenua mania, mo nga Reupeni; i Ramoto i Kireara, mo nga Kari; i Korana i Pahana, mo nga Manahi.
44മോശെ യിസ്രായേല്‍മക്കളുടെ മുമ്പില്‍ വെച്ച ന്യായപ്രമാണം ഇതു തന്നേ.
44A, ko te ture tenei i hoatu e Mohi ki te aroaro o nga tama a Iharaira:
45യിസ്രായേല്‍മക്കള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം മോശെ യോര്‍ദ്ദാന്നക്കരെ ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോന്റെ ദേശത്തു ബേത്ത്--പെയോരിന്നെതിരെയുള്ള താഴ്വരയില്‍വെച്ചു അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവ തന്നേ.
45Ko nga whakaaturanga ano enei, me nga tikanga, me nga whakaritenga i korerotia e Mohi ki nga tama a Iharaira, i to ratou putanga mai i Ihipa,
46മോശെയും യിസ്രായേല്‍മക്കളും മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.
46I tenei taha o Horano, i te raorao i te ritenga atu o Petepeoro, i te whenua o Hihona, o te kingi o nga Amori, i noho ra i Hehepona, i patua ra e Mohi ratou ko nga tama a Iharaira, i to ratou putanga mai i Ihipa;
47അവന്റെ ദേശവും ബാശാന്‍ രാജാവായ ഔഗിന്റെ ദേശവുമായി
47A tangohia ana tona whenua e ratou, me te whenua hoki o Oka, o te kingi o Pahana, to nga kingi tokorua o nga Amori, i tenei taha o Horano, whaka te rawhiti;
48അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേര്‍മുതല്‍ ഹെര്‍മ്മോനെന്ന സീയോന്‍ പര്‍വ്വതംവരെയും
48O Aroera i te taha o te awa o Aranona, a Maunga Hiona, ara a Heremona,
49യോര്‍ദ്ദാന്നക്കരെ കിഴക്കു പിസ്ഗയുടെ ചരിവിന്നു താഴെ അരാബയിലെ കടല്‍വരെയുള്ള താഴ്വീതി ഒക്കെയും ഇങ്ങനെ യോര്‍ദ്ദാന്നക്കരെ കിഴക്കുള്ള രണ്ടു അമോര്‍യ്യ രാജാക്കന്മാരുടെയും ദേശം കൈവശമാക്കി.
49Me te Arapaha katoa i tera taha o Horano, whaka te rawhiti, a tae noa ki te moana o te Arapaha, i raro iho i nga titahatanga o Pihika.