Malayalam

Maori

Ecclesiastes

10

1ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാള്‍ ഘനമേറുന്നു.
1¶ Ma nga ngaro mate ka piro whakahouhou ai te hinu a te kaiwhakananu: ka pera ano te whakaaro nui me te ingoa nui, he iti noa te wairangi mana e tami.
2ജ്ഞാനിയുടെ ബുദ്ധി അവന്റെ വലത്തുഭാഗത്തും മൂഢന്റെ ബുദ്ധി അവന്റെ ഇടത്തുഭാഗത്തും ഇരിക്കുന്നു.
2Kei tona ringa matau te ngakau o te tangata whakaaro nui; kei tona maui ia te ngakau o te wairangi.
3ഭോഷന്‍ നടക്കുന്ന വഴിയില്‍ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താന്‍ ഭോഷന്‍ എന്നു എല്ലാവര്‍ക്കും വെളിവാക്കും.
3Ae ra hoki, ka haere te wairangi i te ara, ka taka ona mahara, a ka korero ia ki nga tangata katoa he wairangi ia.
4അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കില്‍ നീ നിന്റെ സ്ഥലം വിട്ടുമാറരുതു; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാന്‍ കാരണമാകും.
4¶ Ki te ara te wairua o te rangatira, he riri ki a koe, kaua tou wahi e whakarerea; ka ai hoki te whakangawari hei whakamarie mo nga hara nui.
5അധിപതിയുടെ പക്കല്‍നിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാന്‍ സൂര്യന്നു കീഴെ ഒരു തിന്മ കണ്ടു;
5Tenei tetahi kino i kitea e ahau i raro i te ra, e rite tonu ana ki te he i puta mai i te rangatira.
6മൂഢന്മാര്‍ ശ്രേഷ്ഠപദവിയില്‍ എത്തുകയും ധനവാന്മാര്‍ താണനിലയില്‍ ഇരിക്കയും ചെയ്യുന്നതു തന്നേ.
6Ko te wairangi e whakanohoia ana ki runga ki nga wahi tiketike rawa, a ko nga tangata taonga e noho ana i te wahi i raro.
7ദാസന്മാര്‍ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാര്‍ ദാസന്മാരെപ്പോലെ കാല്‍നടയായി നടക്കുന്നതും ഞാന്‍ കണ്ടു.
7I kite ahau i nga kaimahi i runga i te hoiho, a ko nga rangatira e haere ana, ano he kaimahi, i runga i te whenua.
8കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; മതില്‍ പൊളിക്കുന്നവനെ പാമ്പു കടിക്കും.
8Ko te tangata e keri ana i te rua, ka taka ano ki roto; ko te tangata e wahi ana i te taiepa, ka ngaua e te nakahi.
9കല്ലു വെട്ടുന്നവന്നു അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന്നു അതിനാല്‍ ആപത്തും വരും.
9Ko te tangata e tarai ana i nga kohatu, ka mamae ano i reira; ko te tangata e tata ana i te rakau, ka ora noa ano i reira.
10ഇരിമ്പായുധം മൂര്‍ച്ചയില്ലാഞ്ഞിട്ടു അതിന്റെ വായ്ത്തല തേക്കാതിരുന്നാല്‍ അവന്‍ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്കു ഉപയോഗമുള്ളതാകുന്നു.
10Ki te puhuki te rino, a kahore e whakakoia te mata, kia nui ake ano tona kaha; he pai ia nga whakaaro nui hei whakatikatika.
11മന്ത്രപ്രയോഗം ചെയ്യുംമുമ്പെ സര്‍പ്പം കടിച്ചാല്‍ മന്ത്രവാദിയെ വിളിച്ചിട്ടു ഉപകാരമില്ല.
11Ki te ngau te nakahi i te mea kiano i whakawaia, kahore hoki he painga o te kaiwhakawai.
12ജ്ഞാനിയുടെ വായിലെ വാക്കു ലാവണ്യമുള്ളതു; മൂഢന്റെ അധരമോ അവനെത്തന്നേ നശിപ്പിക്കും.
12¶ He ataahua nga kupu a te mangai o te tangata whakaaro nui; tena ko te wairangi ka horomia a ia ano e ona ngutu.
13അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ.
13Ko te timatanga o nga kupu a tona mangai he wairangi; ko te mutunga o tana korero, he haurangi, he he.
14ഭോഷന്‍ വാക്കുകളെ വര്‍ദ്ധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നതു മനുഷ്യന്‍ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളതു ആര്‍ അവനെ അറിയിക്കും?
14He maha ano hoki nga kupu a te wairangi: engari e kore te tangata e mohio ko te aha e puta mai. Na, ko nga mea e puta mai i muri i a ia, ma wai ra e whakaatu ki a ia?
15പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാര്‍ തങ്ങളുടെ പ്രയത്നത്താല്‍ ക്ഷീണിച്ചുപോകുന്നു.
15Hoha iho nga wairangi i tana mahi i tana mahi: e kore nei hoki ia e matau ki te haere ki te pa.
16ബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!
16¶ Aue, te mate mou, e te whenua he tamaiti nei tou kingi, a e kai ana ou rangatira i te ata!
17കുലീനപുത്രനായ രാജാവും മദ്യപാനത്തിന്നല്ല ബലത്തിന്നു വേണ്ടി മാത്രം തക്കസമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!
17Ka hari koe, e te whenua, he tamaiti nei no nga rangatira tou kingi, a e kai ana ou rangatira i te wa e tika ai, hei mea whakakaha, ehara i te mea hei whakahaurangi.
18മടിവുകൊണ്ടു മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു.
18Ma te mangere ka totohu iho ai te tuanui o te whare; ma te ngoikore ano o nga ringa ka tuturu ai te whare.
19സന്തോഷത്തിന്നായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിന്നും ഉതകുന്നു.
19Hei mea mo te kata te hakari i tukua ai, he mea whakahari ano te waina; a ma te hiriwa ka rite ai nga mea katoa.
20Kaua e kanga te kingi, kaua rawa i roto i tou whakaaro; kaua hoki e kanga te tangata taonga i roto i tou whare moenga: no te mea ka kawea te reo e tetahi manu o te rangi, ka korerotia hoki taua mea e tetahi mea whai parirau.