1പിന്നെയും ഞാന്‍ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാര്‍ കണ്ണുനീരൊഴുക്കുന്നു; അവര്‍ക്കും ആശ്വാസപ്രദന്‍ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാല്‍ അവര്‍ ബലാല്‍ക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദന്‍ അവര്‍ക്കില്ല.
1¶ Na ka tahuri ahau, a ka titiro ki nga tukinotanga katoa e mahia nei i raro i te ra: na ko nga roimata o te hunga i tukinotia, kahore hoki o ratou kaiwhakamarie; a he kaha kei te ringa o o ratou kaitukino, otiia kahore o ratou kaiwhakamarie.
2ആകയാല്‍ ഇപ്പോള്‍ ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാള്‍ മുമ്പെ തന്നേ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാന്‍ പ്രശംസിച്ചു.
2Na, ko taku whakamoemiti ki te hunga mate kua mate noa ake, nui atu i taku ki te hunga ora e ora nei.
3ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യന്നു കീഴെ നടക്കുന്ന ദുഷ്പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യന്‍ ഭാഗ്യവാന്‍ .
3Engari ia pai atu i a raua te tangata kahore ano i whanau noa, kahore ano i kite noa i te mahi he e mahia nei i raro i te ra.
4സകലപ്രയത്നവും സാമര്‍ത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മറ്റവനോടുള്ള അസൂയയില്‍നിന്നുളവാകുന്നു എന്നു ഞാന്‍ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.
4¶ Na ka kite ahau i te mauiui katoa, i nga mahi tohunga katoa, he mea hoki tenei e hae ai te tangata ki tona hoa. He horihori ano hoki tenei, a he whai kau i te hau.
5മൂഢന്‍ കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു.
5Ko te wairangi, kei te kotui i ona ringa, a kainga ana e ia ona kikokiko ake.
6രണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാള്‍ ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു.
6He pai ke te ringa ki i runga i te ata noho, i nga ringa ki e rua, ki te mea he ruha, he whai noa i te hau.
7ഞാന്‍ പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു.
7¶ Katahi ahau ka tahuri, a ka kite i te horihori i raro i te ra.
8ഏകാകിയായ ഒരുത്തനുണ്ടു; അവന്നു ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന്നു ഒന്നിന്നും അവസാനമില്ല; അവന്റെ കണ്ണിന്നു സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാല്‍ താന്‍ ആര്‍ക്കുംവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.
8He tangata tera, ko ia anake, kahore hoki ona tokorua; ae ra, kahore ano hoki ana tama, ona tuakana, teina ranei; heoi kahore he mutunga o tana mahi katoa, e kore ano hoki ona kanohi e makona i nga taonga. Na ka mea ia, Ki a wai toku whakaaro i a hau ka mahi nei, ka whakatiki nei i toku wairua ki te pai? He horihori ano tenei, he raruraru kino.
9ഒരുവനെക്കാള്‍ ഇരുവര്‍ ഏറെ നല്ലതു; അവര്‍ക്കും തങ്ങളുടെ പ്രയത്നത്താല്‍ നല്ല പ്രതിഫലം കിട്ടുന്നു.
9Erangi te tokorua i te kotahi; no te mea ka whiwhi raua ki te utu pai i ta raua mahi.
10വീണാല്‍ ഒരുവന്‍ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാന്‍ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം!
10Ki te hinga hoki tetahi, ma tona hoa ia e whakaara: aue, te mate mo te kotahi, ina hinga, ki te kahore te whakatokorua hei whakaara i a ia!
11രണ്ടുപേര്‍ ഒന്നിച്ചു കിടന്നാല്‍ അവര്‍ക്കും കുളിര്‍ മാറും; ഒരുത്തന്‍ തന്നേ ആയാലോ എങ്ങനെ കുളിര്‍ മാറും?
11Ki te takoto tahi ano nga tokorua, ka mahana raua; he tangata kotahi ia, ma te aha ka mahana ai tona kotahi?
12ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാല്‍ രണ്ടുപേര്‍ക്കും അവനോടു എതിര്‍ത്തുനില്‍ക്കാം; മുപ്പിരിച്ചരടു വേഗത്തില്‍ അറ്റുപോകയില്ല.
12Ki te kaha tetahi i a ia kotahi nei, ka maia te tokorua ki a ia; e kore hoki te aho takitoru e motu wawe.
13പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാള്‍ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലന്‍ കൊള്ളാം.
13¶ Pai ake te tamaiti rawakore, whakaaro nui i te kingi kua koroheketia, kua wairangi, kua kore nei ona mohio ki te whakarongo ina whakatupatoria.
14അവന്‍ മറ്റേവന്റെ രാജ്യത്തില്‍ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന്നു കാരാഗൃഹത്തില്‍ നിന്നു വരുന്നു.
14I puta mai hoki tera i roto i te whare herehere, hei kingi; ae ra, ahakoa i roto i tona whenua i kingi ai, i whanau rawakore mai ia.
15മറ്റേവന്നു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം സൂര്യന്നു കീഴെ സഞ്ചരിക്കുന്ന ജീവനുള്ളവര്‍ ഒക്കെയും ചേര്‍ന്നിരിക്കുന്നതു ഞാന്‍ കണ്ടു.
15I kite ahau i te hunga ora katoa e haere nei i raro i te ra, kei te tama ratou, kei te tuarua, kua tu nei i te tunga o tera.
16അവന്‍ അസംഖ്യജനത്തിന്നു ഒക്കെയും തലവനായിരുന്നു; എങ്കിലും പിന്നെയുള്ളവര്‍ അവനില്‍ സന്തോഷിക്കയില്ല. അതും മായയും വൃഥാപ്രയത്നവും അത്രേ.
16Kahore he mutunga o te iwi katoa, ara o te hunga ko ia nei to ratou ariki; na e kore o muri iho i a ia e koa ki a ai. He pono, he horihori ano hoki tenei a he whai kau i te hau.