1മോശെയും യിസ്രായേല്‍മക്കളും അന്നു യഹോവേക്കു സങ്കീര്‍ത്തനം പാടി ചൊല്ലിയതു എന്തെന്നാല്‍ഞാന്‍ യഹോവേക്കു പാട്ടുപാടും, അവന്‍ മഹോന്നതന്‍ കുതിരയെയും അതിന്മേല്‍ ഇരുന്നവനെയും അവന്‍ കടലില്‍ തള്ളിയിട്ടിരിക്കുന്നു.
1¶ Katahi ka waiata a Mohi ratou ko nga tama a Iharaira i tenei waiata ki a Ihowa, a ka whakahua, ka mea, Ka waiata ahau ki a Ihowa, he hira noa atu hoki tona kororia: ko te hoiho raua ko tona kaieke, kua panga e ia ki te moana.
2എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവന്‍ എനിക്കു രക്ഷയായ്തീര്‍ന്നു. അവന്‍ എന്റെ ദൈവം; ഞാന്‍ അവനെ സ്തുതിക്കും; അവന്‍ എന്റെ പിതാവിന്‍ ദൈവം; ഞാന്‍ അവനെ പുകഴ്ത്തും.
2Ko Ihowa toku kaha, taku waiata, ko ia ano hoki hei whakaora moku: ko toku Atua tenei, a maku ia e whakakororia; ko te Atua o toku papa, a maku ia e whakanui.
3യഹോവ യുദ്ധവീരന്‍ ; യഹോവ എന്നു അവന്റെ നാമം.
3He tangata whawhai a ihowa: ko Ihowa tona ingoa.
4ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവന്‍ കടലില്‍ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാര്‍ ചെങ്കടലില്‍ മുങ്ങിപ്പോയി.
4Ko nga hariata a Parao, me tana ope, kua maka e ia ki te moana: ko ana rangatira whiriwhiri toremi iho ki te Moana Whero.
5ആഴി അവരെ മൂടി; അവര്‍ കല്ലുപോലെ ആഴത്തില്‍ താണു.
5Taupokina iho ratou e nga wai hohonu; totohu ana ratou ki te rire, ano he kamaka.
6യഹോവേ, നിന്റെ വലങ്കൈ ബലത്തില്‍ മഹത്വപ്പെട്ടു; യഹോവേ, നിന്റെ വലങ്കൈ ശത്രുവിനെ തകര്‍ത്തുകളഞ്ഞു.
6Ka whai kororia tou ringa matau, e Ihowa, mo te kaha: na tou ringa, e Ihowa i mongamonga ai te hoa whawhai.
7നീ എതിരാളികളെ മഹാപ്രഭാവത്താല്‍ സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയക്കുന്നു; അതു അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.
7Na te nui o tou kaha ka turakina e koe te hunga i whakatika mai ra ki a koe: te whakaputanga o tou riri, pau katoa ratou, me he tumutumu otaota.
8നിന്റെ മൂക്കിലെ ശ്വാസത്താല്‍ വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങള്‍ ചിറപോലെ നിന്നു; ആഴങ്ങള്‍ കടലിന്റെ ഉള്ളില്‍ ഉറെച്ചുപോയി.
8Na te hau hoki o tou ihu i haupu ai nga wai; i tu ake nga roma, ano he puranga, a whakatotoka ana te rire i te takere o te moana.
9ഞാന്‍ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാല്‍ പൂര്‍ത്തിയാകും; ഞാന്‍ എന്റെ വാള്‍ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.
9I mea te hoariri, Ka whai atu ahau, ka hopu, ka tuwha i nga taonga; ka na toku ngakau i a ratou; ka unuhia taku hoari, ma toku ringa ratou e huna.
10നിന്റെ കാറ്റിനെ നീ ഊതിച്ചു, കടല്‍ അവരെ മൂടി; അവര്‍ ഈയംപോലെ പെരുവെള്ളത്തില്‍ താണു.
10I pupuhi atu koe ki tau hau, taupokina iho ratou e te moana; totohu iho ratou, ano he mata, i nga wai nui.
11യഹോവേ, ദേവന്മാരില്‍ നിനക്കു തുല്യന്‍ ആര്‍? വിശുദ്ധിയില്‍ മഹിമയുള്ളവനേ, സ്തുതികളില്‍ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനേ, നിനക്കു തുല്യന്‍ ആര്‍?
11Ko wai o nga atua hei rite mou, e Ihowa? ko wai hei rite mou, e whakamoemititia nei mo te tapu, e wehingia nei, e whakapaingia nei, e mahi nei i nga mea whakamiharo?
12നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.
12I totoro atu tou ringa matau, horomia ana ratou e te whenua.
13നീ വീണ്ടെടുത്ത ജനത്തെ ദയയാല്‍ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താല്‍ അവരെ കൊണ്ടുവന്നു.
13Na tou atawhai i arahina mai ai e koe te iwi kua hokona nei e koe; na tou kaha i aratakina ai ratou e koe ki tou nohoanga tapu.
14ജാതികള്‍ കേട്ടു നടങ്ങുന്നു. ഫെലിസ്ത്യനിവാസികള്‍ക്കു ഭീതിപിടിച്ചിരിക്കുന്നു.
14Ka rongo nga iwi, ka tuiri: mau tonu te matapouri ki nga tangata o Pirihitia.
15എദോമ്യപ്രഭുക്കന്മാര്‍ ഭ്രമിച്ചു; മോവാബ്യമുമ്പന്മാര്‍ക്കും കമ്പം പിടിച്ചു; കനാന്യ നിവാസികളെല്ലാം ഉരുകിപ്പോകുന്നു.
15No reira i ohorere ai nga rangatira o Eroma: ko nga tangata nunui o Moapa, mau tonu te wiri ki a ratou; memeha noa nga tangata katoa o Kanaana.
16ഭയവും ഭീതിയും അവരുടെമേല്‍ വീണു, നിന്‍ ഭുജമാഹാത്മ്യത്താല്‍ അവര്‍ കല്ലുപോലെ ആയി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നു പോയി.
16Tau ana ki a ratou te tuiri me te wehi: ma te nui o tou ringa e tu tonu ai ratou, ano he kohatu, kia pahemo ra ano tou iwi, e Ihowa, kia pahemo ra ano tenei iwi kua hokona nei e koe.
17നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിന്നൊരുക്കിയ സ്ഥാനത്തു, യഹോവേ, നിന്നവകാശപര്‍വ്വതത്തില്‍ നീ അവരെ നട്ടു, കര്‍ത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കല്‍ തന്നേ.
17Mau ratou e kawe atu, e whakatupu ki te maunga, ki tou kainga o mua iho, ki te wahi, e Ihowa, i hanga e koe hei nohoanga mou, ki te wahi tapu, e te Ariki, i whakapumautia e ou ringa.
18യഹോവ എന്നും എന്നേക്കും രാജാവായി വാഴും.
18Hei kingi a Ihowa ake ake.
19എന്നാല്‍ ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവില്‍ ഇറങ്ങിച്ചെന്നപ്പോള്‍ യഹോവ കടലിലെ വെള്ളം അവരുടെ മേല്‍ മടക്കി വരുത്തി; യിസ്രായേല്‍മക്കളോ കടലിന്റെ നടുവില്‍ ഉണങ്ങിയ നിലത്തുകൂടി കടന്നു പോന്നു.
19I haere hoki nga hoiho a Parao, me ana hariata, me ana hoia eke hoiho ki te moana, a na Ihowa i whakahoki nga wai o te moana ki runga ki a ratou: tena ko nga tama a Iharaira, i haere ra te wahi maroke, i waenga moana.
20അഹരോന്റെ സഹോദരി മിര്‍യ്യാം എന്ന പ്രവാചകി കയ്യില്‍ തപ്പു എടുത്തു, സ്ത്രീകള്‍ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.
20A ka tango a Miriama poropiti, tuahine o Arona, i te timipera ki tona ringa; a haere atu ana nga wahine katoa i muri i a ia me nga timipera, me te kanikani ano ratou.
21മിര്‍യ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതുയഹോവേക്കു പാട്ടുപാടുവിന്‍ , അവന്‍ മഹോന്നതന്‍ കുതിരയെയും അതിന്മേല്‍ ഇരുന്നവനെയും അവന്‍ കടലില്‍ തള്ളിയിട്ടിരിക്കുന്നു.
21A i whakahokia e Miriama ta ratou, Waiata ki a Ihowa, he hira noa atu hoki tona kororia; nana hoki te hoiho raua ko tona kaieke i whiu ki te moana.
22അനന്തരം മോശെ യിസ്രായേലിനെ ചെങ്കടലില്‍നിന്നു പ്രയാണം ചെയ്യിച്ചു; അവര്‍ ശൂര്‍മരുഭൂമിയില്‍ ചെന്നു, മൂന്നു ദിവസം മരുഭൂമിയില്‍ വെള്ളം കിട്ടാതെ സഞ്ചരിച്ചു.
22¶ A arahina atu ana e Mohi a Iharaira i te Moana Whero, a ka haere ratou ki te koraha o Huri: a e toru nga ra i haere ai ratou i te koraha, a kihai i kitea he wai.
23മാറയില്‍ എത്തിയാറെ, മാറയിലെ വെള്ളം കുടിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല; അതു കൈപ്പുള്ളതായിരുന്നു. അതുകൊണ്ടു അതിന്നു മാറാ എന്നു പേരിട്ടു.
23Na ka tae ratou ki Mara, kihai hoki i ahei te inu i nga wai o Mara; he kawa hoki: na reira i huaina ai tona ingoa ko Mara.
24അപ്പോള്‍ ജനംഞങ്ങള്‍ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരെ പിറുപിറുത്തു.
24Na ka amuamu te iwi ki a Mohi, ka mea, Ko te aha hei inu ma matou?
25അവന്‍ യഹോവയോടു അപേക്ഷിച്ചു; യഹോവ അവന്നു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവന്‍ അതു വെള്ളത്തില്‍ ഇട്ടപ്പോള്‍ വെള്ളം മധുരമായി തീര്‍ന്നു. അവിടെവെച്ചു അവന്‍ അവര്‍ക്കും ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവെച്ചു അവന്‍ അവരെ പരീക്ഷിച്ചു
25Na ka karanga ia ki a Ihowa; a ka whakakitea mai he rakau e Ihowa ki a ia, a panga ana e ia ki nga wai, na, ka reka nga wai: i homai e ia he ture ki a ratou i reira, me tetahi ritenga; i whakamatauria ratou e ia ki reira.
26നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താല്‍ ഞാന്‍ മിസ്രയീമ്യര്‍ക്കും വരുത്തിയ വ്യാധികളില്‍ ഒന്നും നിനക്കു വരുത്തുകയില്ല; ഞാന്‍ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.
26I mea hoki ia, Ki te rongo marie koe ki te reo o Ihowa, o tou Atua, a ka mahi i te mea tika ki tana titiro, a ka whai taringa ki ana whakahau, ka pupuri hoki i ana tikanga katoa, e kore rawa tetahi o aua mate i whakapangia ki nga Ihipiana e ahau, e whakapangia atu e ahau ki a koe; ko Ihowa hoki ahau e whakaora nei i a koe.
27പിന്നെ അവര്‍ ഏലീമില്‍ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നു; അവര്‍ അവിടെ വെള്ളത്തിന്നരികെ പാളയമിറങ്ങി.
27Na ka tae ratou ki Erimi, kotahi tekau ma rua nei nga puna wai i reira, me nga nikau e whitu tekau; a ka noho ratou ki reira, ki te taha o nga wai.