1വ്യാജവര്‍ത്തമാനം പരത്തരുതു; കള്ളസ്സാക്ഷിയായിരിപ്പാന്‍ ദുഷ്ടനോടുകൂടെ ചേരരുതു.
1¶ Kei puaki i a koe te korero tito noa: kei totoro tahi tou ringa me te tangata kino, kei meinga hei kaiwhakaatu teka.
2ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാന്‍ ബഹുജനപക്ഷം ചേര്‍ന്നു വ്യവഹാരത്തില്‍ സാക്ഷ്യം പറയരുതു
2Kei whai tahi me te tokomaha ki te kino; kaua ano hoki e hamumu i te totohenga, hei mea kia riro ai i ta te tokomaha, hei whakapeau ke i te tika:
3ദരിദ്രന്റെ വ്യവഹാരത്തില്‍ അവനോടു പക്ഷം കാണിക്കരുതു.
3Kaua ano e whakanuia te rawakore, ina tohe ia.
4നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാല്‍ അതിനെ അവന്റെ അടുക്കല്‍ തിരികെ കൊണ്ടുപോകേണം.
4Ki te tutaki koe ki te kau a tou hoariri, ki tana kaihe ranei, e atiti noa ana, me ata whakahoki e koe ki a ia.
5നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടിന്‍ കീഴെ കിടക്കുന്നതു കണ്ടാല്‍ അവനെ വിചാരിച്ചു അതിനെ അഴിച്ചുവിടുവാന്‍ മടിച്ചാലും അഴിച്ചുവിടുവാന്‍ അവന്നു സഹായം ചെയ്യേണം.
5Ki te kite koe i te kaihe a tou hoariri e takoto ana i raro i tana pikaunga, a ka ngakaukore koe ki te whakaara, me ata whakaara tahi e korua.
6നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്റെ വ്യവഹാരത്തില്‍ അവന്റെ ന്യായം മറിച്ചുകളയരുതു.
6Kei whakapeaua ketia e koe te whakawa mo tou tangata rawakore, ina tohe ia.
7കള്ളക്കാര്യം വിട്ടു അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുതു; ഞാന്‍ ദുഷ്ടനെ നീതീകരിക്കയില്ലല്ലോ.
7Kia matara koe i te teka; kaua ano e whakamatea te tangata harakore raua ko te tangata tika: e kore hoki ahau e whakatika i ta te tangata hara.
8സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുതു.
8Kaua ano e tango i te utu whakapati: he mea whakamatapo hoki te utu whakapati i te kanohi kite, he mea whakaparori ke hoki i nga kupu a te hunga tika.
9പരദേശിയെ ഉപദ്രവിക്കരുതുനിങ്ങള്‍ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.
9Kaua ano e tukinotia te manene; e mohio ana hoki koutou ki te ngakau o te manene; he manene hoki koutou i mua, i te whenua o Ihipa.
10ആറു സംവത്സരം നിന്റെ നിലം വിതെച്ചു വിളവു എടുത്തുകൊള്‍ക.
10¶ Kia ono hoki nga tau e rui ai koe i tou oneone, e kohikohi ai hoki i ona hua:
11ഏഴാം സംവത്സരത്തിലോ അതു ഉഴവുചെയ്യാതെ വെറുതെ ഇട്ടേക്ക; നിന്റെ ജനത്തിലെ ദരിദ്രന്മാര്‍ അഹോവൃത്തി കഴിക്കട്ടെ; അവര്‍ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങള്‍ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെ തന്നേ ചെയ്ക.
11I te whitu ia me waiho kia takoto kau ana, kia pariri, a ka kai nga tangata rawakore o tou iwi; a ma nga kirehe o te parae a ratou toenga e kai. Kia pena ano koe ki tau mara waina, ki tau mara oriwa.
12ആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം.
12E ono nga ra e mahi ai koe i au mahi, a i te whitu ka okioki: kia okioki ai tau kau, me tau kaihe, kia whai taanga manawa ai hoki te tama a tau pononga wahine me te manene.
13ഞാന്‍ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിന്‍ ; അന്യ ദൈവങ്ങളുടെ നാമം കീര്‍ത്തിക്കരുതു; അതു നിന്റെ വായില്‍നിന്നു കേള്‍ക്കയും അരുതു.
13Kia tupato ano ki nga mea katoa kua korerotia nei e ahau ki a koutou: kaua hoki e whakahuatia te ingoa o nga atua ke, kei rangona hoki ki tou mangai.
14സംവത്സരത്തില്‍ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം.
14E toru nga wa o te tau e tuku hakari ai koe ki ahau.
15പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തില്‍ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമില്‍നിന്നു പുറപ്പെട്ടു പോന്നതു. എന്നാല്‍ വെറുങ്കയ്യോടെ നിങ്ങള്‍ എന്റെ മുമ്പാകെ വരരുതു.
15Kia mau ki te hakari o te taro rewenakore: e whitu nga ra e kai ai koe i te taro rewenakore, e pera ai me taku i whakahau ai ki a koe, i te wa ano i whakaritea o te marama, o Apipi; no reira hoki koe i haere mai ai i Ihipa: kaua ano hoki tetahi e puta kau mai ki toku aroaro;
16വയലില്‍ വിതെച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും ആണ്ടറുതിയില്‍ വയലില്‍ നിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോള്‍ കായ്കനിപ്പെരുനാളും ആചരിക്കേണം.
16Ki te hakari o te kotinga, o te matamua o au mahi, i ruia e koe ki te mara: ki te hakari o te kohikohinga i te mutunga o te tau, ina oti te kohikohi mai e koe au mahi i te mara.
17സംവത്സരത്തില്‍ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങള്‍ എല്ലാം കര്‍ത്താവായ യഹോവയുടെ മുമ്പാകെ വരേണം.
17E toru nga wa o te tau e kitea ai ou tane katoa ki te aroaro o te Ariki, o Ihowa.
18എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്‍പ്പിക്കരുതു; എന്റെ യാഗ മേദസ്സ് ഉഷ:കാലംവരെ ഇരിക്കയുമരുതു.
18Kaua e whakaherea tahitia me te taro rewena te toto o taku patunga tapu; kei toe ano hoki ki te ata te ngako o taku hakari.
19നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തില്‍ കൊണ്ടുവരേണം. ആട്ടിന്‍ കുട്ടിയെ തള്ളയുടെ പാലില്‍ പാകം ചെയ്യരുതു.
19Me kawe e koe ki te whare o Ihowa, o tou Atua nga mea mataati o nga matamua o tou oneone. Kaua e kohuatia te kuao koati ki te waiu o tona whaea.
20ഇതാ, വഴിയില്‍ നിന്നെ കാക്കേണ്ടതിന്നും ഞാന്‍ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാന്‍ ഒരു ദൂതനെ നിന്റെ മുമ്പില്‍ അയക്കുന്നു.
20¶ Nana, ka tonoa nei e ahau he anahera ki mua i a koe, hei tiaki i a koe i te ara, hei kawe hoki i a koe ki te wahi i whakaritea e ahau.
21നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേള്‍ക്കേണം; അവനോടു വികടിക്കരുതു; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനില്‍ ഉണ്ടു.
21Kia tupato ki a ia, whakarongo hoki ki tona reo, kaua e whakapataritari ki a ia; no te mea e kore ia e whakarere noa iho i to koutou hara: kei a ia nei hoki toku ingoa.
22എന്നാല്‍ നീ അവന്റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാന്‍ കല്പിക്കുന്നതൊക്കെയും ചെയ്താല്‍ നിന്നെ പകെക്കുന്നവരെ ഞാന്‍ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാന്‍ ഞെരുക്കും.
22Ki te ata whakarongo i a koe ki tona reo, ki te mea hoki i nga mea katoa e korero ai ahau; na, ko ahau hei hoariri mo ou hoariri, hei hoa whawhai hoki ki ou hoa whawhai.
23എന്റെ ദൂതന്‍ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്‍യ്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാന്‍ നിര്‍മ്മൂലമാക്കും.
23Ka haere hoki taku anahera ki mua i a koe, hei kawe i a koe ki nga Amori, ki nga Hiti, ki nga Perihi, ki nga Kanaani, ki nga Hiwi, ki nga Iepuhi: a ka huna ratou e ahau.
24അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ പ്രവൃത്തികള്‍ പോലെ പ്രവര്‍ത്തിക്കരുതു; അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകര്‍ത്തുകളയേണം.
24Kei koropiko koe ki o ratou atua, kei mahi hoki ki a ratou, kei rite hoki au mahi ki a ratou mahi: engari me turaki rawa e koe, me wawahi rawa ano hoki a ratou whakapakoko.
25നിങ്ങളുടെ ദൈവമായ യഹോവയെ തന്നേ സേവിപ്പിന്‍ ; എന്നാല്‍ അവന്‍ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാന്‍ രോഗങ്ങളെ നിന്റെ നടുവില്‍നിന്നു അകറ്റിക്കളയും.
25A me mahi koutou ki a Ihowa, ki to koutou Atua, a ka manaakitia e ia tau taro, me tou wai; ka whakakorea atu ano hoki e ahau te mate i roto i a koe.
26ഗര്‍ഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്തു ഉണ്ടാകയില്ല; നിന്റെ ആയുഷ്കാലം ഞാന്‍ പൂര്‍ത്തിയാക്കും.
26E kore tetahi mea e whanau whakatahe, e pakoko ranei, i tou whenua: ka ata tutuki ano i ahau te maha o ou ra.
27എന്റെ ഭീതിയെ ഞാന്‍ നിന്റെ മുമ്പില്‍ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കയും നിന്റെ സകല ശത്രുക്കളെയും നിന്റെ മുമ്പില്‍നിന്നു ഔടിക്കയും ചെയ്യും.
27Ka tukua atu e ahau taku wehi ki mua i a koe, a ka whakamatea nga iwi katoa e haere atu nei koe ki a ratou, ka meinga ano hoki e ahau kia tahuri nga tuara o ou hoariri katoa ki a koe.
28നിന്റെ മുമ്പില്‍നിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഔടിച്ചുകളവാന്‍ ഞാന്‍ നിനക്കു മുമ്പായി കടുന്നലിനെ അയക്കും.
28Ka unga ano e ahau te horonete ki mua i a koe, mana e pei nga Hiwi, nga Kanaani, me nga Hiti i tou aroaro.
29ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാന്‍ ഞാന്‍ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളകയില്ല.
29E kore ratou e peia e ahau i tou aroaro i te tau kotahi; kei ururuatia te whenua, a ka nui rawa i a koe te kirehe o te parae.
30നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാന്‍ അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളയും.
30Ka peia rikirikitia atu ratou e ahau i tou aroaro, kia hua ra ano koe, kia riro ra ano hoki te whenua i a koe.
31ഞാന്‍ നിന്റെ ദേശം ചെങ്കടല്‍തുടങ്ങി ഫെലിസ്ത്യരുടെ കടല്‍വരെയും മരുഭൂമിതുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യില്‍ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളയേണം.
31A ka whakatakotoria e ahau tou rohe ki te Moana Whero a tae noa ki te Moana o nga Pirihitini, ki te koraha hoki a tae noa ki te awa: ka tukua atu nei hoki e ahau ki o koutou ringa nga tangata o te whenua, a ka peia ratou e koe i tou aroaro.
32അവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുതു.
32Kaua e whakarite kawenata ki a ratou, ki o ratou atua ranei.
33നീ എന്നോടു പാപം ചെയ്‍വാന്‍ അവര്‍ ഹേതുവായിത്തീരാതിരിക്കേണ്ടതിന്നു അവര്‍ നിന്റെ ദേശത്തു വസിക്കരുതു. നീ അവരുടെ ദേവന്മാരെ സേവിച്ചാല്‍ അതു നിനക്കു കണിയായി തീരും.
33Kaua ratou e noho ki tou whenua, kei mea ratou i a koe kia hara ki ahau: ta te mea, ki te mahi koe ki o ratou atua, ka ai tena hei rore mou.