1അനന്തരം മോശെ യിസ്രായേല്‍മക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു പറഞ്ഞതുനിങ്ങള്‍ ചെയ്‍വാന്‍ യഹോവ കല്പിച്ച വചനങ്ങള്‍ ആവിതു
1¶ NA ka huihuia e Mohi te whakaminenga katoa o nga tama a Iharaira, a ka mea ia ki a ratou, Ko nga kupu enei i whakahaua mai e Ihowa kia mahia.
2ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങള്‍ക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവന്‍ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.
2E ono nga ra e mahia ai te mahi; ko te ra whitu ia me waiho hei ra tapu, hei hapati okiokinga ki a Ihowa: ki te mahia he mahi e tetahi tangata i taua ra, me whakamate.
3ശബ്ബത്ത നാളില്‍ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ എങ്ങും തീ കത്തിക്കരുതു.
3Kei tahuna he ahi, puta noa i o koutou nohoanga, i te ra hapati.
4മോശെ പിന്നെയും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും പറഞ്ഞതുയഹോവ കല്പിച്ചതു എന്തെന്നാല്‍
4I korero ano a Mohi ki te whakaminenga katoa o nga tama a Iharaira, i mea, Ko te mea tenei i whakahau mai ai a Ihowa, i mea ai,
5നിങ്ങളുടെ ഇടയില്‍ നിന്നു യഹോവേക്കു ഒരു വഴിപാടു എടുപ്പിന്‍ . നല്ല മനസ്സുള്ളവനെല്ലാം യഹോവേക്കു വഴിപാടു കൊണ്ടുവരേണം.
5Tangohia i roto i a koutou he whakahere ma Ihowa: ko nga tangata katoa he ngakau hihiko o ratou, me kawe mai e ratou taua mea hei whakahere ki a Ihowa; he koura, he hiriwa, he parahi,
6പൊന്നു, വെള്ളി, താമ്രം, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍, കോലാട്ടുരോമം,
6He puru, he papura, he ngangana, he rinena pai, he huruhuru koati,
7ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍ തഹശൂതോല്‍, ഖദിരമരം,
7Me nga hiako hipi kua oti te whakawhero, me nga hiako pateri, me etahi rakau, hei te hitimi,
8വിളക്കിന്നു എണ്ണ, അഭിഷേകതൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവര്‍ഗ്ഗം,
8Me te hinu mo te whakamarama, me nga mea kakara mo te hinu whakawahi, mo te whakakakara reka hoki,
9ഗോമേദകക്കല്ലു, ഏഫോദിന്നു പതക്കത്തിന്നും പതിക്കേണ്ടുന്ന കല്ലു എന്നിവ തന്നേ.
9Me nga kohatu onika, me nga kohatu hei whakanoho ki te epora, ki te kouma.
10നിങ്ങളില്‍ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതു ഒക്കെയും ഉണ്ടാക്കേണം.
10Me haere mai ano nga tangata ngakau mohio katoa i roto i a koutou, ki te hanga i nga mea katoa i whakahaua mai e Ihowa;
11തിരുനിവാസം, അതിന്റെ മൂടുവരി, പുറമൂടി, കൊളുത്തുകള്‍, പലകകള്‍, അന്താഴങ്ങള്‍
11I te tapenakara, i tona teneti, i tona uhi hoki, i ona toromoka, i ona papa, i ona kaho, i ona pou, i ona turanga pou,
12തൂണുകള്‍, ചുവടുകള്‍, പെട്ടകം, അതിന്റെ തണ്ടുകള്‍, കൃപാസനം, മറയുടെ തിരശ്ശീല,
12I te aaka, me ona amo, i te taupoki, me te arai hipoki,
13മേശ, അതിന്റെ തണ്ടുകള്‍, ഉപകരണങ്ങള്‍ ഒക്കെയും, കാഴ്ചയപ്പം,
13I te tepu, me ona amo, me ona oko katoa, me te taro aroaro,
14വെളിച്ചത്തിന്നു നിലവിളകൂ, അതിന്റെ ഉപകരണങ്ങള്‍, അതിന്റെ ദീപങ്ങള്‍, വിളക്കിന്നു എണ്ണ,
14I te turanga rama hoki mo te whakamarama me ona mea, me ona rama, me te hinu hoki mo te whakamarama,
15ധൂപപീഠം, അതിന്റെ തണ്ടുകള്‍, അഭിഷേകതൈലം, സുഗന്ധധൂപവര്‍ഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല,
15Me te aata whakakakara, me ona amo, me te hinu whakawahi, me te whakakakara reka, me te pa mo te whatitoka i te tomokanga atu o te tapenakara,
16ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകള്‍, അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും, തൊട്ടി, അതിന്റെ കാല്‍,
16I te aata mo te tahunga tinana, me tona pae kupenga parahi, i ona amo me ona mea katoa, i te takotoranga wai me tona turanga,
17പ്രാകാരത്തിന്റെ മറശ്ശീലകള്‍, അതിന്റെ തൂണുകള്‍, ചുവടുകള്‍, പ്രാകാര വാതിലിന്റെ മറ,
17I nga pa o te marae, i ona pou, me nga turanga pou, me te pa mo te whatitoka o te marae,
18തിരുനിവാസത്തിന്റെ കുറ്റികള്‍, പ്രാകാരത്തിന്റെ കുറ്റികള്‍,
18I nga titi o te tapenakara, me nga titi o te marae, me nga aho,
19അവയുടെ കയറുകള്‍, വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ വിശേഷവസ്ത്രങ്ങള്‍, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങള്‍ എന്നിവ തന്നേ.
19I nga kakahu mo te mahi minita ina minita ki te wahi tapu, i nga kakahu tapu mo Arona, mo te tohunga, me nga kakahu mo ana tama, mo te mahi tohunga.
20അപ്പോള്‍ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും മോശെയുടെ മുമ്പില്‍ നിന്നു പുറപ്പെട്ടു.
20¶ Katahi ka haere atu te whakaminenga katoa o nga tama a Iharaira i te aroaro o Mohi.
21ഹൃദയത്തില്‍ ഉത്സാഹവും മനസ്സില്‍ താല്പര്യവും തോന്നിയവന്‍ എല്ലാം സമാഗമനക്കുടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകല ശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങള്‍ക്കും വേണ്ടി യഹോവേക്കു വഴിപാടു കൊണ്ടുവന്നു.
21Na ka haere ratou, nga tangata i toko ake o ratou ngakau me nga tangata i hihiko noa ake o ratou wairua, me te kawe ano i te whakahere ma Ihowa, mo te mahi o te tapenakara o te whakaminenga, mo ona mahi katoa, mo nga kakahu tapu.
22പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവര്‍ എല്ലാവരും യഹോവേക്കു പൊന്‍ വഴിപാടു കൊടുപ്പാന്‍ നിശ്ചയിച്ചവരൊക്കെയും വള, കുണുകൂ, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു.
22I haere hoki ratou, nga tane, nga wahine, nga mea i hihiko noa te ngakau, a kawea ana e ratou nga poroporo, nga whakakai, nga mowhiti, nga heitiki, he mea koura katoa: i tukua ano hoki e tera, e tera, he whakahere koura ki a Ihowa.
23നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍, കോലാട്ടു രോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍, തഹശൂതോല്‍ എന്നിവ കൈവശമുള്ളവര്‍ അതു കൊണ്ടു വന്നു.
23A, ko nga tangata katoa i kitea nei he puru ki a ratou, he papura, he ngangana, he rinena pai, he huruhuru koati, he hiako hipi kua oti te whakawhero, he hiako pateri, i kawea mai e ratou.
24വെള്ളിയും താമ്രവും വഴിപാടുകൊടുപ്പാന്‍ നിശ്ചയിച്ചവനെല്ലാം യഹോവേക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവന്‍ അതുകൊണ്ടുവന്നു.
24Ko nga tangata katoa i whakahere nei i te hiriwa, i te parahi, i kawea mai e ratou te whakahere ki a Ihowa: me nga tangata katoa i kitea nei he rakau hitimi ki a ratou mo tetahi meatanga o te mahi, i kawea mai ano e ratou.
25സാമര്‍ത്ഥ്യമുള്ള സ്ത്രീകള്‍ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പു നൂലും പഞ്ഞിനൂലും കൊണ്ടുവന്നു.
25Me nga wahine ngakau mohio katoa, i whatu o ratou ringa, a kawe mai ana ta ratou i whatu ai, te puru, te papura, te ngangana, te rinena pai.
26സാമര്‍ത്ഥ്യത്താല്‍ ഹൃദയത്തില്‍ ഉത്സാഹം തോന്നിയ സ്ത്രീകള്‍ ഒക്കെയും കോലാട്ടുരോമം നൂറ്റു.
26A i whatu ano nga wahine katoa, i toko ake nei o ratou ngakau ki te mohio, i te huruhuru koati.
27പ്രമാണികള്‍ ഏഫോദിന്നും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും
27I kawea mai ano e nga rangatira nga kohatu onika, me nga kohatu hei whakanoho, mo te epora, mo te kouma;
28വെളിച്ചത്തിന്നും അഭിഷേകതൈലത്തിന്നും സുഗന്ധ ധൂപത്തിന്നുമായി പരിമളവര്‍ഗ്ഗവും എണ്ണയും കൊണ്ടു വന്നു.
28Me te mea kakara, me te hinu mo te whakamarama, mo te hinu whakawahi, mo te whakakakara reka.
29മോശെ മുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാന്‍ യിസ്രായേല്‍മക്കളില്‍ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവേക്കു സ്വമേധാദാനം കൊണ്ടുവന്നു.
29I kawea mai he whakahere tuku noa ki a Ihowa e nga tama a Iharaira, e nga tane, e nga wahine katoa, i toko ake nei o ratou ngakau ki te kawe mai, mo nga tini mahi i whakahaua e Ihowa kia mahia, a i korerotia e Mohi.
30എന്നാല്‍ മോശെ യിസ്രായേല്‍മക്കളോടു പറഞ്ഞതുനോക്കുവിന്‍ ; യഹോവ യെഹൂദാ ഗോത്രത്തില്‍ ഹൂരിന്റെ മകനായ ഊരിയുടെ മകന്‍ ബെസലേലിനെ പേര്‍ചൊല്ലി വിളിച്ചിരിക്കുന്നു.
30¶ Na ka mea a Mohi ki nga tama a Iharaira, Titiro, kua karangatia e Ihowa te ingoa o Petareere tama a Uri, tama a Huru, o te iwi o Hura;
31കൌശലപ്പണികളെ സങ്കല്പിച്ചുണ്ടാക്കുവാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും
31Kua whakakiia ano hoki e ia ki te wairua o te Atua, ki te ngakau tupato, ki te whakaaro, ki te mohio, ki nga mahi katoa ano hoki:
32രത്നം വെട്ടി പതിപ്പാനും മരത്തില്‍ കൊത്തുപണിയായ സകലവിധ കൌശലപ്പണിയും ചെയ്‍വാനും
32Hei whakaaro ki nga mahi a te tohunga, mo te mahi i te koura, i te hiriwa, i te parahi,
33അവന്‍ ദിവ്യാത്മാവിനാല്‍ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമര്‍ത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു.
33Mo te tuhi kohatu, mo te whakanoho, mo te whakairo rakau, mo te mahi i nga mahi katoa a te tohunga.
34അവന്റെ മനസ്സിലും ദാന്‍ ഗോത്രത്തില്‍ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിന്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിപ്പാന്‍ അവന്‍ തോന്നിച്ചിരിക്കുന്നു.
34Kua homai ano te ako ki tona ngakau, ki a raua ko Ahoriapa, tama a Ahihamaka, o te iwi o Rana.
35കൊത്തുപണിക്കാരന്റെയും കൌശലപ്പണിക്കാരന്റെയും നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യല്‍ക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൌശലപ്പണികള്‍ സങ്കല്പിച്ചു ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്‍വാന്‍ അവന്‍ അവരെ മനസ്സില്‍ ജ്ഞാനം കൊണ്ടു നിറെച്ചിരിക്കുന്നു.
35Kua whakakiia raua e ia ki te ngakau mahara, hei mahi i nga tini mahi, a te kaituhi, a te mea mohio, a te kaiwhakairo puru, papura, ngangana, rinena pai, a te kaiwhatu hoki, a nga kaimahi i nga tini mahi, a nga tohunga ki te mahi.