1യഹോവ മോശെയോടുഞാന്‍ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോള്‍ കാണുംശക്തിയുള്ള കൈ കണ്ടിട്ടു അവന്‍ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്റെ ദേശത്തുനിന്നു ഔടിച്ചുകളയും എന്നു അരുളിച്ചെയ്തു.
1¶ NA ka mea a Ihowa ki a Mohi, Akuanei koe kite ai i taku e mea ai ki a Parao; he kaha hoki te ringa e tuku ai ia i a ratou, he kaha hoki te ringaringa e pei ai ia i a ratou i tona whenua.
2ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാല്‍ഞാന്‍ യഹോവ ആകുന്നു.
2A ka korero te Atua ki a Mohi, ka mea ki a ia, Ko Ihowa ahau:
3ഞാന്‍ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സര്‍വ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാല്‍ യഹോവ എന്ന നാമത്തില്‍ ഞാന്‍ അവര്‍ക്കും വെളിപ്പെട്ടില്ല.
3I oku putanga ia ki a Aperahama, ki a Ihaka, ki a Hakopa, ko te Atua Kaha Rawa ahau, otiia kihai ratou i mohio ki ahau, ko IHOWA toku ingoa.
4അവര്‍ പരദേശികളായി പാര്‍ത്ത കനാന്‍ ദേശം അവര്‍ക്കും കൊടുക്കുമെന്നു ഞാന്‍ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു.
4Ka whakamana ano e ahau taku kawenata ki a ratou, kia hoatu te whenua o Kanaana ki a ratou, te whenua o to ratou nohoanga manenetanga, i noho manene ai ratou.
5മിസ്രയീമ്യര്‍ അടിമകളാക്കിയിരിക്കുന്ന യിസ്രായേല്‍മക്കളുടെ ഞരക്കം ഞാന്‍ കേട്ടു എന്റെ നിയമം ഔര്‍ത്തുമിരിക്കുന്നു.
5Kua rongo ano ahau ki te aue a nga tama a Iharaira, e whakamahia nei e nga Ihipiana, kua mahara hoki ki taku kawenata.
6അതുകൊണ്ടു നീ യിസ്രായേല്‍ മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഞാന്‍ യഹോവ ആകുന്നു; ഞാന്‍ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയില്‍നിന്നു ഉദ്ധരിച്ചു അവരുടെ അടിമയില്‍ നിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികള്‍കൊണ്ടും നിങ്ങളെ വീണ്ടെടുക്കും.
6Mo konei me ki e koe ki nga tama a Iharaira, Ko Ihowa ahau, a maku koutou e whakaputa i raro i nga kawenga a nga Ihipiana, maku hoki koutou e tango i ta ratou whakamahinga, he maro hoki te ringa, he nui nga whakawa, e whakaora ai ahau i a koutou:
7ഞാന്‍ നിങ്ങളെ എനിക്കു ജനമാക്കിക്കൊള്‍കയും ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയില്‍നിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു എന്നു നിങ്ങള്‍ അറിയും.
7A ka tongo ahau i a koutou hei iwi maku, ko ahau ano hei Atua mo koutou: a e mohio koutou ko Ihowa ahau, ko to koutou Atua, e whakaputa ana i a koutou i raro i nga kawenga a nga Ihipiana.
8ഞാന്‍ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നലകുമെന്നു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി അതു നിങ്ങള്‍ക്കു അവകാശമായി തരും.
8Maku ano hoki koutou e kawe atu ki te whenua i whakamaro ai ahau i toku ringaringa mo reira kia hoatu ki a Aperahama, ki a Ihaka, ki a Hakopa: a ka hoatu a reira e ahau ki a koutou hei kainga tuturu: ko Ihowa ahau.
9ഞാന്‍ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേല്‍മക്കളോടു പറഞ്ഞുഎന്നാല്‍ അവര്‍ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.
9A he pena ta Mohi korero ki nga tama a Iharaira: otiia kihai ratou i whakarongo ki a Mohi i te mamae o te ngakau, i te kino o te mahi.
10യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
10¶ I korero ano a Ihowa ki a Mohi, i mea,
11നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേല്‍മക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാന്‍ പറക എന്നു കല്പിച്ചു.
11Haere, korero ki a Parao kingi o Ihipa kia tukua e ia nga tama a Iharaira i tona whenua.
12അതിന്നു മോശെയിസ്രായേല്‍ മക്കള്‍ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോന്‍ എങ്ങനെ കേള്‍ക്കും? ഞാന്‍ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയില്‍ പറഞ്ഞു.
12Na ka korero a Mohi i te aroaro o Ihowa, ka mea, Nana, kahore nga tama a Iharaira i whakarongo ki ahau; me pehea e rongo ai a Parao ki ahau, he ngutu kokotikore nei hoki ahau?
13അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേല്‍മക്കളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിക്കേണ്ടതിന്നു അവരെ യിസ്രായേല്‍മക്കളുടെ അടുക്കലേക്കും മിസ്രയീം രാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.
13Na ka korero a Ihowa ki a Mohi raua ko Arona, homai ana e ia ki a raua he ako ki nga tama a Iharaira, ki a Parao hoki kingi o Ihipa, mo nga tama a Iharaira kia whakaputaina i te whenua o Ihipa.
14അവരുടെ കുടുംബത്തലവന്മാര്‍ ആരെന്നാല്‍യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്‍ഹനോക്, ഫല്ലൂ ഹെസ്രോന്‍ , കര്‍മ്മി; ഇവ രൂബേന്റെ കുലങ്ങള്‍.
14¶ Ko nga upoko enei o nga whare o o ratou matua: ko nga tama a Reupena matamua a Iharaira; ko Hanoka, ko Paru, ko Heterono, ko Karami: ko nga hapu enei o Reupena.
15ശിമെയോന്റെ പുത്രന്മാര്‍യെമൂവേല്‍, യാമീന്‍ , ഔഹദ്, യാഖീന്‍ , സോഹര്‍, കനാന്യസ്ത്രീയുടെ മകനായ ശൌല്‍; ഇവ ശിമെയോന്റെ കുലങ്ങള്‍.
15Na ko nga tama a Himiona, ko Iemuere, ko Iamini, ko Ohara, ko Iakini, ko Tohara, ko Hauru, he tama na tetahi wahine o nga Kanaani: ko nga hapu enei o Himiona.
16വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ ഇവഗേര്‍ശോന്‍ , കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
16Na ko nga ingoa enei o nga tama a Riwai i o ratou whakatupuranga; ko Kerehona, ko Kohata, ko Merari: ko nga tau hoki i ora ai a Riwai, kotahi rau e toru tekau ma whitu tau.
17ഗേര്‍ശോന്റെ പുത്രന്മാര്‍കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.
17Ko nga tama a Kerehona; ko Ripini, ko Himei, i o raua hapu.
18കഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍; കഹാത്തിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തുമൂന്നു സംവത്സരം.
18Ko nga tama a Kohata; ko Amarama, ko Itihara, ko Hepurona, ko Utiere: a, ko nga tau i ora ai a Kohata, kotahi rau e toru tekau ma toru nga tau.
19മെരാരിയുടെ പുത്രന്മാര്‍; മഹ്ളി, മൂശി, ഇവര്‍ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങള്‍ ആകുന്നു.
19Ko nga tama a Merari; ko Mahari, ko Muhi. Ko nga hapu enei o Riwai i o ratou whakatupuranga.
20അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവള്‍ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു; അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.
20A i tango a Amarama i a Iokepete, tuahine o tona papa, hei wahine mana; a whanau ake ana ko Arona raua ko Mohi. Ko nga tau hoki i ora ai a Amarama, kotahi rau e toru tekau ma whitu tau.
21യിസ്ഹാരിന്റെ പുത്രന്മാര്‍കോരഹ്, നേഫെഗ്, സിക്രി.
21Ko nga tama a Itihara; ko Koraha, ko Nepeke, ko Tikiri.
22ഉസ്സീയേലിന്റെ പുത്രന്മാര്‍മീശായേല്‍, എല്‍സാഫാന്‍ , സിത്രി.
22Ko nga tama a Utiere; ko Mihaera, ko Eritapana, ko Hitiri.
23അഹരോന്‍ അമ്മീ നാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവള്‍ അവന്നു നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെ പ്രസവിച്ചു.
23A ka tango a Arona i a Erihepa tamahine a Aminarapa, i te tuahine o Nahona, hei wahine mana; a whanau ake ana ko Natapa, ko Apihu, ko Ereatara, ko Itamara.
24കോരഹിന്റെ പുത്രന്മാര്‍, അസ്സൂര്‍, എല്‍ക്കാനാ അബിയാസാഫ് ഇവ കോരഹ്യകുലങ്ങള്‍.
24Ko nga tama a Koraha: ko Ahira, ko Erekana, ko Apihapa: ko nga hapu enei o nga Korahi.
25അഹരോന്റെ മകനായ എലെയാസാര്‍ ഫൂതീയേലിന്റെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹം കഴിച്ചു. അവള്‍ അവന്നു ഫീനെഹാസിനെ പ്രസവിച്ചു; ഇവര്‍ കുലം കുലമായി ലേവ്യകുടുംബത്തലവന്മാര്‍ ആകുന്നു.
25A i tango a Ereatara tama a Arona i tetahi o nga tamahine a Putiera hei wahine mana; a whanau ake tana ko Pinehaha: ko nga upoko enei o nga matua o nga Riwaiti puta noa i o ratou hapu.
26നിങ്ങള്‍ യിസ്രായേല്‍മക്കളെ ഗണം ഗണമായി മിസ്രയീം ദേശത്തുനിന്നു പുറപ്പെടുവിപ്പിന്‍ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവര്‍ തന്നേ.
26Ko taua Arona raua ko Mohi tenei i korero nei a Ihowa ki a raua, kia whakaputaina mai nga tama a Iharaira i te whenua o Ihipa, tenei ropu, tenei ropu o ratou.
27യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിപ്പാന്‍ മിസ്രയീം രാജാവായ ഫറവോനോടു സംസാരിച്ചവര്‍ ഈ മോശെയും അഹരോനും തന്നേ.
27Ko raua enei nana i korero ki a Parao kingi o Ihipa, kia whakaputaina mai nga tama a Iharaira i Ihipa: ko taua Mohi raua ko Arona tenei.
28യഹോവ മിസ്രയീംദേശത്തുവെച്ചു മോശെയോടു അരുളിച്ചെയ്ത നാളില്‍ഞാന്‍ യഹോവ ആകുന്നു;
28A i te ra ano i korero ra a Ihowa ki a Mohi i te whenua o Ihipa,
29ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു.
29Ka korero a Ihowa ki a Mohi, ka mea, Ko Ihowa ahau: korerotia ki a Parao kingi o Ihipa nga mea katoa e korero nei ahau ki a koe.
30അതിന്നു മോശെഞാന്‍ വാഗൈ്വഭവമില്ലാത്തവന്‍ ; ഫറവോന്‍ എന്റെ വാക്കു എങ്ങനെ കേള്‍ക്കും എന്നു യഹോവയുടെ സന്നിധിയില്‍ പറഞ്ഞു.
30A ka mea a Mohi i te aroaro o Ihowa, Nana, he ngutu kokotikore ahau, a me pehea e rongo ai a Parao ki ahau?