Malayalam

Maori

Ezekiel

12

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1¶ I puta mai ano te kupu a Ihowa ki ahau, i mea,
2മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവില്‍ പാര്‍ക്കുംന്നു; കാണ്മാന്‍ കണ്ണുണ്ടെങ്കിലു അവര്‍ കാണുന്നില്ല; കേള്‍പ്പാന്‍ ചെവിയുണ്ടെങ്കിലും അവര്‍ കേള്‍ക്കുന്നില്ല; അവര്‍ മത്സരഗൃഹമല്ലോ.
2E te tama a te tangata, kei te noho koe i waenganui i te whare whakakeke, he kanohi nei o ratou hei titiro, heoi kahore e titiro, he taringa o ratou e rongo ai, heoi kahore e rongo; no te mea he whare whakakeke ratou.
3ആകയാല്‍ മനുഷ്യപുത്രാ, നീ യാത്രക്കോപ്പു ഒരുക്കി പകല്‍സമയത്തു അവര്‍ കാണ്‍കെ പുറപ്പെടുക; അവര്‍ കാണ്‍കെ നിന്റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്രപുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവര്‍ കണ്ടു ഗ്രഹിക്കുമായിരിക്കും.
3Mo reira whakapaingia etahi mea mau, e te tama a te tangata, mo te heke, ka heke i te awatea i ta ratou tirohanga; me heke atu i tou wahi ki tetahi atu wahi i ta ratou tirohanga; tera pea ratou e mahara iho, ahakoa he whare whakakeke ratou.
4യാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകല്‍സമയത്തു അവര്‍ കാണ്‍കെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്തു അവര്‍ കാണ്‍കെ പ്രവാസത്തിന്നു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.
4Whakaputaina mai ano au mea ki waho i te awatea i ta ratou tirohanga, kia rite ki nga mea a te heke: me haere atu koe i te ahiahi i ta ratou tirohanga, kia rite ki te haerenga o te heke.
5അവര്‍ കാണ്‍കെ നീ മതില്‍ കുത്തിത്തുരന്നു അതില്‍കൂടി അതു പുറത്തു കൊണ്ടുപോകേണം.
5Pokaia e koe te taiepa i ta ratou tirohanga, a maua atu tau kawenga ma reira.
6അവര്‍ കാണ്‍കെ നീ അതു തോളില്‍ ചുമന്നുകൊണ്ടു ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാന്‍ നിന്നെ യിസ്രായേല്‍ഗൃഹത്തിന്നു ഒരു അടയാളം ആക്കിയിരിക്കുന്നു.
6I a ratou e titiro ana, amohia e koe i runga i tou pokohiwi, me mau atu i te pouri; ko tou mata hipoki rawa, kei kite koe i te whenua; no te mea kua whakaturia koe e ahau hei tohu ki te whare o Iharaira.
7എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്തു; യാത്രക്കോപ്പുപോലെ ഞാന്‍ എന്റെ സാമാനം പകല്‍സമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാന്‍ എന്റെ കൈകൊണ്ടു മതില്‍ കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവര്‍ കാണ്‍കെ തോളില്‍ ചുമന്നു.
7Na mahia ana e ahau nga mea i whakahaua mai ai ahau; whakaputaina ana e ahau aku mea i te awatea, nga mea a te heke, a i te ahiahi ka pokaia e ahau te taiepa he mea mea na toku ringa; i whakaputaina e ahau i te pouri, amohia ana e ahau i runga i toku pokohiwi i ta ratou tirohanga.
8എന്നാല്‍ രാവിലെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
8Na i te ata ka puta mai te kupu a Ihowa ki ahau; i mea ia,
9മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേല്‍ഗൃഹം നിന്നോടുനീ എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ?
9E te tama a te tangata, kihai ianei te whare o Iharaira, te whare whakakeke, i mea ki a koe, E aha ana koe?
10ഈ അരുളപ്പാടു യെരൂശലേമിലെ പ്രഭുക്കന്മാര്‍ക്കും അവരുടെ ചുറ്റും പാര്‍ക്കുംന്ന യിസ്രായേല്‍ ഗൃഹത്തിന്നൊക്കെയും ഉള്ളതു എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക.
10Ki atu ki a ratou, Ko te kupu tenei a te Ariki, a Ihowa; Mo te rangatira i Hiruharama tenei pikaunga, mo te whare katoa o Iharaira e noho nei ratou i reira.
11ഞാന്‍ നിങ്ങള്‍ക്കു ഒരടയാളമാകുന്നു എന്നു നീ പറക; ഞാന്‍ ചെയ്തതുപോലെ അവര്‍ക്കും ഭവിക്കും; അവര്‍ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.
11Ki atu, hei tohu ahau ki a koutou; ka penei i taku i mea nei, ka peratia ano ki a ratou; ka heke atu ratou, ka riro i te whakarau.
12അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളില്‍ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന്നു അവര്‍ മതില്‍ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവന്‍ മുഖം മൂടും.
12Ko te rangatira i roto i a ratou ka amo te pokohiwi i te pouri, ka haere atu; ka pokaia te taiepa hei whakaputanga atu; ko tona mata hipoki rawa, no te mea e kore ia e kite i te whenua ki ona kanohi.
13ഞാന്‍ എന്റെ വല അവന്റെമേല്‍ വീശും; അവന്‍ എന്റെ കണിയില്‍ അകപ്പെടും; ഞാന്‍ അവനെ കല്ദയരുടെ ദേശത്തു ബാബേലില്‍ കൊണ്ടുപോകും; എങ്കിലും അവന്‍ അതിനെ കാണാതെ അവിടെവെച്ചു മരിക്കും.
13Ka taupokina ano ia e ahau ki taku kupenga, ka mau i taku rore; ka kawea ano ia e ahau ki Papurona, ki te whenua o nga Karari; otiia e kore ia e kite i reira, ahakoa ka mate ia ki reira.
14അവന്റെ ചുറ്റുമുള്ള സഹായക്കാരെ ഒക്കെയും അവന്റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാന്‍ നാലു ദിക്കിലേക്കും ചിതറിച്ചുകളയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
14A ka titaritaria atu e ahau ki nga hau katoa te hunga katoa i tetahi taha ona, i tetahi taha, hei awhina i a ia, ratou ko ona ropu katoa; ka maunu ano i ahau te hoari hei whai i a ratou.
15ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ചിതറിച്ചു ദേശങ്ങളില്‍ ചിന്നിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
15A ka mohio ratou ko Ihowa ahau, ina whakamararatia ratou e ahau ki roto ki nga tauiwi, ina titaritaria ki nga whenua.
16എന്നാല്‍ അവര്‍ പോയിരിക്കുന്ന ജാതികളുടെ ഇടയില്‍ തങ്ങളുടെ സകലമ്ളേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാന്‍ അവരില്‍ ഏതാനുംപേരെ വാള്‍, ക്ഷാമം, മഹാമാരി എന്നിവയില്‍നിന്നു ശേഷിപ്പിക്കും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
16Ka whakatoea ano ia etahi o ratou e ahau, he hunga torutoru, i te hoari, i te hemokai, i te mate uruta; kia korero ai ratou i a ratou mea whakarihariha katoa i roto i nga iwi ka haere atu nei ratou ki reira, a ka mohio ratou ko Ihowa ahau.
17യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
17¶ I puta mai ano te kupu a Ihowa ki ahau, i mea,
18മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടെ വെള്ളം കുടിക്കയും ചെയ്ക.
18E te tama a te tangata, e wiri koe ina kai i tau taro, inumia hoki tou wai i runga i te ohooho, i te manukanuka;
19ദേശത്തിലെ ജനത്തോടു നീ പറയേണ്ടതുയെരൂശലേംനിവാസികളെയും യിസ്രായേല്‍ ദേശത്തെയും കുറിച്ചു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടു കൂടെ ശൂന്യമായ്പോകുന്നതുകൊണ്ടു അവര്‍ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോട വെള്ളം കുടിക്കയും ചെയ്യും.
19Ki atu hoki ki te iwi o te whenua, Ko te kupu tenei a te Ariki, a Ihowa mo nga tangata o Hiruharama, mo te oneone o Iharaira: Ka kainga e ratou ta ratou taro i runga i te manukanuka, ka inumia hoki to ratou wai i runga i te miharo, he mea kia ta koto kau ai tona whenua i ona mea maha, mo te tutu o nga tangata katoa e noho ana i reira.
20ജനപുഷ്ടിയുള്ള പട്ടണങ്ങള്‍ ശൂന്യവും ദേശം നിര്‍ജ്ജനവും ആയിത്തീരും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
20Na, ko nga pa e nohoia ana, ka waiho hei koraha, ka ururuatia ano te whenua; a ka mohio koutou ko Ihowa ahau.
21യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
21¶ I puta mai ano te kupu a Ihowa ki ahau, i mea:
22മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദര്‍ശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങള്‍ക്കു യിസ്രായേല്‍ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?
22E te tama a te tangata, he aha tena whakatauki a koutou i te whenua o Iharaira, e mea na, Ka roa nei nga ra, kua kore ano he kitenga?
23അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ ഈ പഴഞ്ചൊല്ലു നിര്‍ത്തലാക്കും; അവര്‍ യിസ്രായേലില്‍ ഇനി അതു ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദര്‍ശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്നു അവരോടു പ്രസ്താവിക്ക.
23Mo reira ki atu ki a ratou, Ko te kupu tenei a te Ariki, a Ihowa, Ka mutu i ahau tenei whakatauki, e kore ano e whakataukitia e ratou a muri ake nei i roto i a Iharaira; mea atu ia ki a ratou, Ka tata nga ra, me te meatanga ano o nga kitenga kat oa.
24യിസ്രായേല്‍ ഗൃഹത്തില്‍ ഇനി മിത്ഥ്യാദര്‍ശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.
24No te mea i muri nei kahore he kitenga teka, kahore he poropititanga tinihanga i roto i te whare o Iharaira.
25യഹോവയായ ഞാന്‍ പ്രസ്താവിപ്പാന്‍ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാന്‍ വചനം പ്രസ്താവിക്കയും നിവര്‍ത്തിക്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
25Ko Ihowa hoki ahau; ka korero ahau, a ko te kupu e korerotia e ahau, ka oti; e kore e kumea kia roa i muri nei: no te mea i o koutou ra nei, e te whare whakakeke, ka korerotia e ahau, ka mahia ano te kupu, e ai ta te Ariki, ta Ihowa.
26യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
26I puta mai ano te kupu a Ihowa ki ahau, i mea,
27മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹംഇവന്‍ ദര്‍ശിക്കുന്ന ദര്‍ശനം വളരെനാളത്തേക്കുള്ളതും ഇവന്‍ പ്രവചിക്കുന്നതു ദീര്‍ഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.
27E te tama a te tangata, nana, e ki ana te whare o Iharaira, Mo nga ra maha te kitenga e kitea nei e ia, ko nga wa i tawhiti rawa tana e poropiti nei.
28അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ വചനങ്ങളില്‍ ഒന്നും ഇനി താമസിക്കയില്ല; ഞാന്‍ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
28Mo reira ki atu ki a ratou, Ko te kupu tenei a te Ariki, a Ihowa, E kore tetahi o aku kupu e kumea kia roa a muri nei; engari ko te kupu e korerotia e ahau ka oti, e ai ta te ariki, ta Ihowa.