1ഏഴാം ആണ്ടു അഞ്ചാം മാസം പത്താം തിയ്യതി യിസ്രായേല്‍മൂപ്പന്മാരില്‍ ചിലര്‍ യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ വന്നു എന്റെ മുമ്പില്‍ ഇരുന്നു.
1¶ Na, i te whitu o nga tau, i te rima o nga marama, i te tekau o nga ra o te marama, ka haere mai etahi o nga kaumatua o Iharaira ki te rapu tikanga i a Ihowa, a noho ana i toku aroaro.
2അപ്പോള്‍ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
2Na ka puta mai te kupu a Ihowa ki ahau; i mea,
3മനുഷ്യപുത്രാ, നീ യിസ്രായേല്‍മൂപ്പന്മാരോടു സംസാരിച്ചുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ എന്നോടു അരുളപ്പാടു ചോദിപ്പാന്‍ വന്നിരിക്കുന്നുവോ? നിങ്ങള്‍ എന്നോടു ചോദിച്ചാല്‍, എന്നാണ, ഞാന്‍ ഉത്തരമരുളുകയില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു എന്നു അവരോടു പറയേണം.
3E te tama a te tangata, korero ki nga kaumatua o Iharaira; mea atu ki a ratou, Ko te kupu tenei a te Ariki, a Ihowa; i haere mai ranei koutou ki te rapu tikanga i ahau? E ora ana ahau, e kore ahau e pai kia rapua e koutou he tikanga i ahau, e ai ta te Ariki, ta Ihowa.
4മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ളേച്ഛതകളെ അവരോടു അറിയിച്ചുപറയേണ്ടതു
4E whakawa ranei koe i a ratou, e te tama a te tangata, e whakawa ranei koe? meinga kia mohio ratou ki nga mea whakarihariha a o ratou matua:
5യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ്ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയര്‍ത്തി സത്യം ചെയ്തു, മിസ്രയീംദേശത്തുവെച്ചു എന്നെത്തന്നേ അവര്‍ക്കും വെളിപ്പെടുത്തിയ നാളില്‍ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു കൈ ഉയര്‍ത്തിയുംകൊണ്ടു അവരോടു അരുളിച്ചെയ്തു.
5¶ Mea atu hoki ki a ratou, Ko te kupu tenei a te Ariki, a Ihowa: I te ra i whiriwhiria ai e ahau a Iharaira, i toku ringa i ara ra ki nga uri o te whare o Hakopa, i mohiotia ai ahau e ratou i te whenua o Ihipa, i toku ringa i ara atu ra ki a ratou, i ahau i mea ra, Ko Ihowa ahau, ko to koutou Atua;
6ഞാന്‍ അവരെ മിസ്രയീം ദേശത്തുനിന്നു പുറപ്പെ"ടുവിക്കുമെന്നും ഞാന്‍ അവര്‍ക്കുംവേണ്ടി നോക്കിവെച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സര്‍വ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതുമായ ദേശത്തിലേക്കു അവരെ കൊണ്ടുവരുമെന്നും ആ നാളില്‍ കൈ ഉയര്‍ത്തി സത്യംചെയ്തു.
6I taua ra ano i ara ai toku ringa ki a ratou ki te tango mai i a ratou i te whenua o Ihipa ki te whenua i tirohia e ahau mo ratou, e rerengia ana e te waiu, e te honi, ki te wahi ataahua rawa o nga whenua katoa;
7അവരോടുനിങ്ങള്‍ ഔരോരുത്തനും താന്താന്റെ കണ്ണിന്മുമ്പില്‍ ഇരിക്കുന്ന മ്ളേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിന്‍ ; മിസ്രയീമ്യ ബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുതു, ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു.
7I mea ahau ki a ratou, Maka e tera, e tera, nga mea whakarihariha o ona kanohi; kaua hoki koutou e whakapokea ki nga whakapakoko o Ihipa; ko Ihowa ahau, ko to koutou Atua.
8അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേള്‍പ്പാന്‍ മനസ്സില്ലാതെ ഇരുന്നു; അവരില്‍ ഒരുത്തനും തന്റെ കണ്ണിന്മുമ്പില്‍ ഇരുന്ന മ്ളേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാല്‍ ഞാന്‍ മിസ്രയീംദേശത്തിന്റെ നടുവില്‍വെച്ചു എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്റെ കോപം അവരില്‍ നിവര്‍ത്തിക്കും എന്നും അരുളിച്ചെയ്തു.
8Otiia kei te whakakeke ratou ki ahau, kihai hoki i pai ki te whakarongo ki ahau, kihai i maka atu e ratou nga mea whakarihariha o nga kanohi o tera, o tera, kihai i whakarerea e ratou nga whakapakoko o Ihipa: katahi ahau ka mea, Ka ringihia e aha u toku weriweri ki a ratou, ka whakapaua e ahau toku riri ki a ratou i waenganui o te whenua o Ihipa.
9എങ്കിലും അവരുടെ ചുറ്റും പാര്‍ക്കയും ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാന്‍ എന്റെ നാമംനിമിത്തം പ്രവര്‍ത്തിച്ചു.
9Otiia mahi ana ahau mo toku ingoa kei poke i te tirohanga a nga iwi i noho tahi ratou, i meinga nei e ahau kia mohio ki ahau, i a ratou ra i kite i to ratou whakaputanga mai i te whenua o Ihipa.
10അങ്ങനെ ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു മരുഭൂമിയില്‍ കൊണ്ടുവന്നു.
10¶ Heoi whakaputaina ana ratou e ahau i te whenua o Ihipa, kawea ana ki te koraha.
11ഞാന്‍ എന്റെ ചട്ടങ്ങളെ അവര്‍ക്കും കൊടുത്തു, എന്റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും.
11I hoatu ano e ahau aku tikanga ki a ratou, i whakakitea atu ano ki a ratou aku whakaritenga e ora ai te tangata ki te mahia e ia.
12ഞാന്‍ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു അവര്‍ അറിയേണ്ടതിന്നു എനിക്കും അവര്‍ക്കും ഇടയില്‍ അടയാളമായിരിപ്പാന്‍ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാന്‍ അവര്‍ക്കും കൊടുത്തു.
12I hoatu ano e ahau aku hapati ki a ratou hei tohu ki ahau, ki a ratou, kia mohio ai ratou ko Ihowa ahau, ko to ratou kaiwhakatapu.
13യിസ്രായേല്‍ഗൃഹമോ മരുഭൂമിയില്‍വെച്ചു എന്നോടു മത്സരിച്ചു; അവര്‍ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; എന്റെ ശബ്ബത്തുകളെയും അവര്‍ ഏറ്റവും അശുദ്ധമാക്കി; ആകയാല്‍ ഞാന്‍ മരുഭൂമിയില്‍വെച്ചു എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു അവരെ സംഹരിക്കുമെന്നു അരുളിച്ചെയ്തു.
13Otiia i whakakeke te whare o Iharaira ki ahau i te koraha; kihai ratou i haere i runga i aku tikanga, paopao ana ratou ki aku whakaritenga e ora ai te tangata ki te mahia e ia; whakapokea rawatia ana e ratou aku hapati: katahi ahau ka mea kia ri ngihia toku weriweri ki a ratou i te koraha, kia moti ra ano ratou.
14എങ്കിലും ഞാന്‍ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിന്നു ഞാന്‍ അതിന്‍ നിമിത്തം പ്രവര്‍ത്തിച്ചു.
14Otiia mahi ana ahau mo toku ingoa, kei poke i te tirohanga a nga iwi i kite nei i taku tangohanga mai i a ratou.
15അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേര്‍ന്നിരുന്നതുകൊണ്ടു അവര്‍ എന്റെ വിധികളെ ധിക്കരിച്ചു എന്റെ ചട്ടങ്ങളില്‍ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാല്‍
15I ara ano hoki toku ringa ki a ratou i te koraha kia kaua ratou e kawea ki te whenua e rerengia ana e te waiu, e te honi, ki taku i hoatu ai, he wahi ataahua rawa i nga whenua katoa;
16ഞാന്‍ അവര്‍ക്കും കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സര്‍വ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതും ആയ ദേശത്തേക്കു അവരെ കൊണ്ടു വരികയില്ല എന്നു ഞാന്‍ മരുഭൂമിയില്‍വെച്ചു കൈ ഉയര്‍ത്തി സത്യം ചെയ്തു.
16Mo ratou i paopao ki aku whakaritenga, a kihai i haere i runga i aku tikanga; ko aku hapati hoki whakapokea iho e ratou; he whai no o ratou ngakau i a ratou whakapakoko.
17എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയില്‍വെച്ചു അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്കു അവരോടു അയ്യോഭാവം തോന്നി.
17Heoi i tohungia ratou e toku kanohi, kihai i whakangaromia, kihai ano ahau i whakamoti i a ratou i te koraha.
18ഞാന്‍ മരുഭൂമിയില്‍വെച്ചു അവരുടെ മക്കളോടുനിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളില്‍ നടക്കരുതു; അവരുടെ വിധികളെ പ്രമാണിക്കരുതു; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു;
18A i mea ahau ki a ratou tamariki i te koraha, Kaua e haere i runga i nga tikanga a o koutou matua, kaua ano e puritia a ratou whakaritenga, kei poke hoki koutou i a ratou whakapakoko.
19ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങള്‍ എന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിപ്പിന്‍ ;
19Ko Ihowa ahau, ko to koutou Atua: haere i runga i aku tikanga, puritia aku whakaritenga, mahia;
20എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിന്‍ ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങള്‍ അറിയേണ്ടതിന്നു അവ എനിക്കും നിങ്ങള്‍ക്കും ഇടയില്‍ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു.
20Whakatapua hoki aku hapati; a ka waiho era hei tohu ki ahau, ki a koutou, kia nohio ai koutou ko Ihowa ahau, ko to koutou Atua.
21എന്നാല്‍ മക്കളും എന്നോടു മത്സരിച്ചു; അവര്‍ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; അവര്‍ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാല്‍ ഞാന്‍ മരുഭൂമിയില്‍വെച്ചു എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്റെ കോപം അവരില്‍ നിവര്‍ത്തിക്കും എന്നു അരുളിച്ചെയ്തു.
21Otiia kei te whakakeke nga tamariki ki ahau, kihai i haere i runga i aku tikanga, kihai hoki i pupuri i aku whakaritenga hei mahi ma ratou; ki te mahia hoki ena e te tangata, ka ai hei oranga mona; ko aku hapati hoki, whakapokea iho e ratou: na ko taku kianga ake, kia ringihia toku weriweri ki a ratou, kia whakapaua toku riri ki a ratou i te koraha.
22എങ്കിലും ഞാന്‍ എന്റെ കൈ പിന്‍ വലിക്കയും ഞാന്‍ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു അതുനിമിത്തം പ്രവര്‍ത്തിക്കയും ചെയ്തു.
22Engari ia i whakahokia iho e ahau toku ringa, a mahi ana mo toku ingoa, kei poke i te tirohanga mai a nga iwi i kite nei i taku whakaputanga i a ratou.
23അവര്‍ എന്റെ വിധികളെ അനുഷ്ഠിക്കാതെ എന്റെ ചട്ടങ്ങളെ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണു അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ടു,
23I ara ano toku ringa ki a ratou i te koraha, mo ratou kia whakamararatia ki roto ki nga tauiwi, kia titaria atu ki nga whenua;
24ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു രാജ്യങ്ങളില്‍ ചിതറിച്ചുകളയുമെന്നു മരുഭൂമിയില്‍വെച്ചു കൈ ഉയര്‍ത്തി അവരോടു സത്യം ചെയ്തു.
24Mo ratou kihai i mahi i aku whakaritenga; mo ratou ano i paopao ki aku tikanga, na whakapokea iho e ratou aku hapati, anga tonu ana o ratou kanohi ki nga whakapakoko a o ratou matua.
25ഞാന്‍ അവര്‍ക്കും കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാന്‍ ഉതകാത്ത വിധികളെയും കൊടുത്തു.
25Na hoatu ana e ahau ki a ratou he tikanga kahore i pai, he whakaritenga e kore ai ratou e ora.
26ഞാന്‍ യഹോവ എന്നു അവര്‍ അറിവാന്‍ തക്കവണ്ണം ഞാന്‍ അവരെ ശൂന്യമാക്കേണ്ടതിന്നു അവര്‍ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതില്‍ ഞാന്‍ അവരെ അവരുടെ സ്വന്തവഴിപാടുകളാല്‍ അശുദ്ധമാക്കി.
26I whakapokea ano ratou e ahau ki a ratou mea homai noa, mo ta ratou meatanga i nga tamariki katoa e oroko puta mai ana i te kopu kia tika i roto i te ahi, he mea e meinga ai ratou e ahau kia noho kau noa iho, kia mohio ai ratou ko Ihowa ahau.
27അതുകൊണ്ടു മരുഷ്യപുത്രാ നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതെന്തെന്നാല്‍യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ പിതാക്കന്മാര്‍ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതില്‍ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു.
27¶ Mo reira korero ki te whare o Iharaira, e te tama a te tangata, mea atu ki a ratou, Ko te kupu tenei a te Ariki, a Ihowa, Tenei ano tetahi kohukohu a o koutou matua ki ahau, i a ratou i mahi nei i te he ki ahau.
28അവര്‍ക്കും കൊടുക്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യംചെയ്ത ദേശത്തേക്കു ഞാന്‍ അവരെ കൊണ്ടുവന്നശേഷം അവര്‍ഉയര്‍ന്ന എല്ലാകുന്നും തഴെച്ച സകലവൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അര്‍പ്പിക്കയും കോപ ഹേതുകമായ വഴിപാടു കഴിക്കയും സൌരഭ്യവാസന നിവേദിക്കയും പാനിയബലികളെ പകരുകയും ചെയ്തു.
28Ka oti ratou te kawe e ahau ki te whenua i ara ai toku ringa kia hoatu a reira ki a ratou, na, ka kite ratou i tena pukepuke tiketike, i tena, i tena rakau pururu, i tena, na patua ana e ratou ki reira a ratou patunga tapu, tapaea ana e ratou ki reira te mea whakapataritari, ta ratou whakahere: mahia ana e ratou ta ratou whakakakara reka ki reira, ringihia ana e ratou ki reira a ratou ringihanga.
29നിങ്ങള്‍ പോകുന്ന പൂജാഗിരി എന്തു എന്നു ഞാന്‍ അവരോടു ചോദിച്ചു; ഇന്നുവരെയും അതിന്നു പൂജാഗിരി എന്നു പേര്‍ പറഞ്ഞുവരുന്നു.
29Katahi ahau ka mea ki a ratou, He aha te pukepuke tiketike e haereere atu na koutou? Heoi huaina ana te ingoa o reira ko Pama a mohoa noa nei.
30അതുകൊണ്ടു നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നേ അശുദ്ധമാക്കുവാനും അവരുടെ മ്ളേച്ഛവിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്‍വാനും പോകുന്നുവോ?
30Mo reira mea atu ki te whare o Iharaira, Ko te kupu tenei a te Ariki, a Ihowa; Ka whakapoke ranei koutou i a koutou, ka pera me o koutou matua? ka whai ranei koutou i a ratou mea whakarihariha moepuku ai?
31നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവശേം ചെയ്യിക്കുന്നതിനാലും നിങ്ങള്‍ ഇന്നുവരെ നിങ്ങളുടെ സകലവിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുന്നു; യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ ഉത്തരമരുളുമോ? നിങ്ങള്‍ ചോദിച്ചാല്‍, എന്നാണ ഞാന്‍ ഉത്തരമരുളുകയില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
31I te mea hoki ka tapaea e koutou a koutou mea hoatu noa, a ka meinga a koutou tamariki kia tika na roto i te ahi, e whakapoke ana ranei koutou i a koutou ano ki a koutou whakapakoko katoa a mohoa noa nei? a me rapu tikanga mai ranei i ahau ma ko utou, e te whare o Iharaira? E ora ana ahau, e ai ta te Ariki, ta Ihowa, e kore ahau e pai kia uia e koutou.
32നാം മരത്തെയും കല്ലിനെയും സേവിച്ചു, ജാതികളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക എന്നു നിങ്ങള്‍ പറയുന്നതായി നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കയില്ല.
32Na, ko te mea i puta ake ki o koutou wairua e kore rawa e taea, ta koutou e ki ra, Ka rite tatou ki nga tauiwi, ki nga hapu o nga whenua, ka mahi ki te rakau, ki te kohatu.
33എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാന്‍ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
33¶ E ora ana ahau, e ai ta te Ariki, ta Ihowa, ina, he ringa kaha toku, he takataka maro, he weriweri kua oti te riringi atu, i ahau ka kawana nei i a koutou.
34ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാന്‍ നിങ്ങളെ ജാതികളില്‍നിന്നു പുറപ്പെടുവിക്കയും നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളില്‍നിന്നു ശേഖരിക്കയും ചെയ്യും.
34Ka tangohia mai ano koutou e ahau i roto i nga iwi, ka huihuia i nga whenua i whakamararatia atu ai koutou, he meatanga na te ringa kaha, na te takakau maro, na te weriweri kua oti te riringi atu:
35ഞാന്‍ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും.
35A ka kawea koutou e ahau ki te koraha o nga iwi, a ki reira ahau whakawa ai i a koutou, he kanohi ki te kanohi.
36മിസ്രയീംദേശത്തിന്റെ മരുഭൂമിയില്‍വെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
36Ka rite ki taku whakawa i o koutou matua i te koraha o te whenua o Ihipa; ka pena ano taku whakawa i a koutou, e ai ta te Ariki, ta Ihowa.
37ഞാന്‍ നിങ്ങളെ കോലിന്‍ കീഴെ കടത്തി നിയമത്തിന്റെ ബന്ധനത്തില്‍ ഉള്‍പ്പെടുത്തും.
37Ka meinga ano koutou e ahau kia tika i raro i te tokotoko, kia uru ki roto ki te here o te kawenata.
38എന്നോടു മത്സരിച്ചു അതിക്രമിക്കുന്നവരെ ഞാന്‍ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയും; അവര്‍ ചെന്നു പാര്‍ക്കുംന്ന രാജ്യത്തുനിന്നു ഞാന്‍ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേല്‍ദേശത്തു അവര്‍ കടക്കയില്ല; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
38Ka tahia atu hoki e ahau i roto i a koutou te hunga whakakeke, te hunga hoki e tutu ana ki ahau: ka tangohia mai ratou e ahau i te whenua e noho nei ratou, engari e kore ratou e tae ki te oneone o Iharaira: a ka mohio koutou ko Ihowa, ahau.
39യിസ്രായേല്‍ഗൃഹമേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ചെന്നു ഔരോരുത്തന്‍ താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊള്‍വിന്‍ ; എന്നാല്‍ പിന്നെത്തേതില്‍ നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെകൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല.
39Na, ko koutou, e te whare o Iharaira, ko te kupu tenei a te Ariki, a Ihowa; Haere, e mahi ki tana whakapakoko, ki tana whakapakoko, i nga wa e takoto ake nei, ki te kore koutou e rongo ki ahau: kaua ia toku ingoa tapu e whakapokea i muri ki a ko utou mea homai noa, ki a koutou whakapakoko.
40എന്റെ വിശുദ്ധപര്‍വ്വതത്തില്‍ യിസ്രായേലിന്റെ ഉന്നത പര്‍വ്വതത്തില്‍ തന്നേ, യിസ്രായേല്‍ഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവെച്ചു എന്നെ സേവിക്കുമെന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; അവിടെ ഞാന്‍ അവരെ സ്വീകരിക്കും; അവിടെ ഞാന്‍ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകലനിവേദ്യങ്ങളെയും ആഗ്രഹിക്കും.
40Hei toku maunga tapu hoki hei te maunga o te tairangatanga o Iharaira, e ai ta te Ariki, ta Ihowa, hei reira te whare katoa o Iharaira, ratou katoa i te whenua, mahi ai ki ahau: ko te wahi tera e manako ai ahau ki a ratou, ko te wahi tera e mea ake ai ahau ki a koutou whakahere maku, ki nga matamua o a koutou mea e tapae mai ai, ki a koutou mea tapu katoa.
41ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍നിന്നു പുറപ്പെടുവിച്ചു, നിങ്ങള്‍ ചിതറിപ്പോയിരിക്കുന്നരാജ്യങ്ങളില്‍ നിന്നു ശേഖരിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ സൌരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാന്‍ ജാതികള്‍ കാണ്‍കെ നിങ്ങളില്‍ വിശുദ്ധീകരിക്കപ്പെടും.
41Ka manako ahau ki a koutou, ano he whakakakara reka, ina tangohia mai koutou e ahau i roto i nga iwi, ina huihuia mai i nga whenua i whakamararatia atu ai koutou; a ka ai koutou hei whakatapu moku i te tirohanga a nga iwi.
42നിങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യംചെയ്ത ദേശമായ യിസ്രായേല്‍ദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
42Na ka mohio koutou ko Ihowa ahau, ina kawea koutou e ahau ki te oneone o Iharaira, ki te whenua i ara ai toku ringa kia hoatu a reira ki o koutou matua.
43അവിടെവെച്ചു നിങ്ങള്‍ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നേ മലിനമാക്കിയ സകലക്രിയകളെയും ഔര്‍ക്കും; നിങ്ങള്‍ ചെയ്ത സകല ദോഷവുംനിമിത്തം നിങ്ങള്‍ക്കു നിങ്ങളോടു തന്നേ വെറുപ്പുതോന്നും.
43Ka mahara ano koutou i reira ki o koutou ara, ki a koutou mahi katoa i poke ai koutou; a ka whakarihariha koutou ki a koutou, ki ta koutou ake titiro, mo nga mea kikino katoa i mahia e koutou.
44യിസ്രായേല്‍ഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികള്‍ക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികള്‍ക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തം തന്നേ ഞാന്‍ നിങ്ങളോടു പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
44A ka mohio koutou ko Ihowa ahau, ina ngana ahau ki a koutou, he mea mo toku ingoa, kahore ano ia e rite ki o koutou ara kino, ki a koutou mahi he ranei, e te whare o Iharaira, e ai ta te Ariki, ta Ihowa.
45യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
45¶ I puta mai ano te kupu a Ihowa ki ahau, i mea,
46മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ചു ദക്ഷിണദേശത്തോടു പ്രസംഗിച്ചു തെക്കെദിക്കിലെ കാട്ടിനോടു പ്രവചിച്ചു തെക്കുള്ള കാട്ടിനോടു പറയേണ്ടതു
46E te tama a te tangata, anga atu tou mata whaka te tonga, kia maturuturu atu ano tau kupu whaka te tonga, poropititia he he mo te ngahere o te parae ki te tonga.
47യഹോവയുടെ വചനം കേള്‍ക്ക; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിനക്കു തീ വേക്കും; അതു നിന്നില്‍ പച്ചയായുള്ള സകലവൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകലവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാലകെട്ടുപോകയില്ല; തെക്കുമുതല്‍ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാല്‍ കരിഞ്ഞുപോകും.
47Mea atu hoki ki te ngahere i te tonga, Whakarongo ki te kupu a Ihowa; Ko te kupu tenei a te ariki, a Ihowa, Ka whakaungia e ahau he ahi i roto i a koe, a ka pau nga rakau matomato katoa i roto i a koe, me nga rakau maroke katoa; e kore te mura e tineia, ka mura tonu, ka wera ano nga kanohi katoa i reira, i te tonga tae noa ki te raki.
48യഹോവയായ ഞാന്‍ അതു കത്തിച്ചു എന്നു സകലജഡവും കാണും; അതു കെട്ടുപോകയുമില്ല.
48A ka kite nga kikokiko katoa, naku, na Ihowa i whakau: e kore e tineia.
49അപ്പോള്‍ ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, ഇവന്‍ മറപൊരുള്‍ അല്ലോ പറയുന്നതു എന്നു അവര്‍ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.
49Ano ra ko ahau, Aue, e te Ariki, e Ihowa! e mea ana ratou ki ahau, he teka ianei he korero whakatauki ana e korero nei?