Malayalam

Maori

Ezekiel

25

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1¶ I puta mai ano te kupu a Ihowa ki ahau, i mea,
2മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ചു അവരെക്കുറിച്ചു പ്രവചിച്ചു അമ്മോന്യരോടു പറയേണ്ടതു
2E te tama a te tangata, anga atu tou mata ki nga tama a Amona, ka poropiti i te he mo ratou.
3യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍ ; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ വിശുദ്ധമന്ദിരം അശുദ്ധമായ്തീര്‍ന്നപ്പോള്‍ നീ അതിനെയും, യിസ്രായേല്‍ദേശം ശൂന്യമായ്തീര്‍ന്നപ്പോള്‍ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോള്‍ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ടു
3Mea atu hoki ki nga tama a Amona, Whakarongo ki te kupu a te Ariki a Ihowa; Ko te kupu tenei a te Ariki, a Ihowa; Na, kua mea mai na koe, Ha! ki toku wahi tapu i te mea e whakapokea ana; ki te oneone ano o Iharaira i te mea ka ururuatia, ki te wh are ano o Hura i a ratou ka riro ki te whakarau:
4ഞാന്‍ നിന്നെ കിഴക്കുള്ളവര്‍ക്കും കൈവശമാക്കിക്കൊടുക്കും; അവര്‍ നിങ്കല്‍ പാളയമടിച്ചു, നിവാസങ്ങളെ ഉണ്ടാക്കും; അവര്‍ നിന്റെ ഫലം തിന്നുകയും നിന്റെ പാല്‍ കുടിക്കയും ചെയ്യും.
4Mo reira tenei ahau te hoatu nei i a koe hei kainga ki nga tamariki o te rawhiti, a ka whakaturia e ratou o ratou puni ki a koe, ka hanga ano o ratou kainga ki a koe: ka pau i a ratou au hua, ka inumia e ratou tau waiu.
5ഞാന്‍ രബ്ബയെ ഒട്ടകങ്ങള്‍ക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു താവളവും ആക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
5Ka meinga ano e ahau a Rapa hei kainga kamera, me nga tama ano a Amona hei tapapatanga hipi: a ka mohio koutou ko Ihowa ahau.
6യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാല്‍കൊണ്ടു ചവിട്ടി സര്‍വ്വനിന്ദയോടുംകൂടെ ഹൃദയപൂര്‍വ്വം സന്തോഷിച്ചചതുകൊണ്ടു,
6Ko te kupu hoki tenei a te Ariki, a Ihowa, Na, kua papaki na ou ringa, kua takahi ou waewae, pau katoa tou ngakau ki te koa, he kino nou ki te whenua o Iharaira;
7ഞാന്‍ നിന്റെ നേരെ കൈ നീട്ടി നിന്നെ ജാതികള്‍ക്കു കവര്‍ച്ചയായി കൊടുക്കും; ഞാന്‍ നിന്നെ വംശങ്ങളില്‍നിന്നു ഛേദിച്ചു ദേശങ്ങളില്‍ നിന്നു മുടിച്ചു നശപ്പിച്ചുകളയും; ഞാന്‍ യഹോവ എന്നു നീ അറിയും.
7Mo reira, na, kua totoro atu toku ringa ki a koe, a kua tukua koe e ahau hei pahuatanga ma nga iwi; ka hatepea atu koe e ahau i roto i nga iwi, ka huna ano koe e ahau i roto i nga whenua: ka whakangaromia koe e ahau; a ka mohio koe ko Ihowa ahau.
8യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ടു,
8¶ Ko te kupu tenei a te Ariki, a Ihowa, Kua mea nei a Moapa raua ko Heira, Nana, kua rite te whare o Hura ki nga iwi katoa;
9ഞാന്‍ മോവാബിന്റെ പാര്‍ശ്വത്തെ അതിന്റെ അതൃത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്വമായ ബേത്ത്-യെശീമോത്ത്, ബാല്‍- മെയോന്‍ , കീര്‍യ്യഥയീം എന്നീ പട്ടണങ്ങള്‍മുതല്‍ തുറന്നുവെച്ചു
9Mo reira tenei ahau te mea nei kia takoto kau te taha o Moapa i nga pa, i ona pa i ona rohe, te kororia o te whenua, i Peteiehimoto, i Paarameono, i Kiriataima,
10അവയെ അമ്മോന്യര്‍ ജാതികളുടെ ഇടയില്‍ ഔര്‍ക്കപ്പെടാതെ ഇരിക്കേണ്ടതിന്നു അമ്മോന്യരോടുകൂടെ കഴിക്കുള്ളവര്‍ക്കും കൈവശമാക്കിക്കൊടുക്കും.
10Tae noa ki nga tama o te rawhiti, kia haere ki te whawhai ki nga tama a Amona, a ka tukua ratou e ahau hei kainga tupu, e kore ai e maharatia nga tama a Amona i roto i nga iwi.
11ഇങ്ങനെ ഞാന്‍ മോവാബില്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
11Ka mahia ano e ahau he whakawa ki a Moapa; a ka mohio ratou ko Ihowa ahau.
12യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി ഏറ്റവും കുറ്റം ചെയ്തിരിക്കുന്നു.
12Ko te kupu tenei a te Ariki, a Ihowa; Na, kua mahia na e Eroma he he mo te whare o Hura, kua rapu utu, kua nui to ratou kino, kua rapu utu i a ratou;
13അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ ഏദോമിന്റേ നേരെ കൈ നീട്ടി അതില്‍നിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചു അതിനെ ശൂന്യമാക്കിക്കളയും; തേമാന്‍ മുതല്‍ ദേദാന്‍ വരെ അവര്‍ വാളിനാല്‍ വീഴും.
13Mo reira ko te kupu tenei a te Ariki, a Ihowa: Ka totoro ano toku ringa ki a Eroma, ka hatepea atu nga tangata me nga kararehe o reira; ka meinga ano e ahau te ritenga atu o Temana hei ururua, ka hinga ano nga tangata, a tae atu ana ki Rerana, i te hoari.
14ഞാന്‍ എന്റെ ജനമായ യിസ്രായേല്‍മുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവര്‍ എന്റെ കോപത്തിന്നും എന്റെ ക്രോധത്തിന്നും തക്കവണ്ണം എദോമിനോടു ചെയ്യും; അപ്പോള്‍ അവര്‍ എന്റെ പ്രതികാരം അറിയും എന്നു യഹേഅവയായ കര്‍ത്താവിന്റെ അരുളപ്പാടു.
14Ka tukua atu ano e ahau taku rapu utu ki a Eroma, ma taku iwi, ma Iharaira e mahi; ka meatia ano e ratou i roto i a Eroma nga mea e rite ana ki toku riri, ki toku weriweri; a ka mohio ratou ki taku rapu utu, e ai ta te Ariki, ta Ihowa.
15യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഫെലിസ്ത്യര്‍ പ്രതികാരം ചെയ്തു പൂര്‍വ്വദ്വേഷത്തോടും നാശം വരുത്തുവാന്‍ നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയിരിക്കകൊണ്ടു
15Ko te kupu tenei a te Ariki, a Ihowa: He rapu utu nei te mahi a nga Pirihitini, he kino nei te ngakau i rapu utu ai ratou, he mea kia ngaro, he mauahara tuturu;
16യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടല്‍ക്കരയില്‍ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.
16Mo reira ko te kupu tenei a te Ariki, a Ihowa; Nana ka totoro toku ringa ki nga Pirihitini, a ka hatepea atu e ahau nga Keretimi, ka huna ano e ahau nga morehu o te tahatai.
17ഞാന്‍ ക്രോധശിക്ഷകളോടുകൂടെ അവരോടു മഹാപ്രതികാരം നടത്തും; ഞാന്‍ പ്രതികാരം അവരോടു നടത്തുമ്പോള്‍, ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
17He nui hoki nga rapunga utu e mahia e ahau ki a ratou, weriweri rawa nga whakatupehupehunga; a ka mohio ratou ko Ihowa ahau, ina tukua e ahau taku rapu utu ki a ratou.