Malayalam

Maori

Ezekiel

28

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1¶ I puta mai ano te kupu a Ihowa ki ahau, i mea,
2മനുഷ്യപുത്രാ, നീ സോര്‍പ്രഭുവിനോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യന്‍ മാത്രമായിരിക്കെഞാന്‍ ദൈവമാകുന്നു; ഞാന്‍ സമുദ്രമദ്ധ്യേ ദൈവാസനത്തില്‍ ഇരിക്കുന്നു എന്നു പറഞ്ഞു.
2E te tama a te tangata, mea atu ki te rangatira o Taira: Ko te kupu tenei a te Ariki, a Ihowa; Kua whakakake na tou ngakau, kua mea, He atua ahau, e noho ana i te nohoanga o te Atua, i waenga moana, ahakoa ki tau ko tou ngakau e rite ana ki to te Atua ngakau:
3നീ ദൈവഭാവം നടിച്ചതുകൊണ്ടു--നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറെച്ചുവെക്കാകുന്ന ഒരു രഹസ്യവുമില്ല;
3Nana, nui atu ou whakaaro i o Raniera; kahore he mea ngaro e taea te huna i a koe.
4നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തില്‍ സംഗ്രഹിച്ചുവെച്ചു;
4He nui no ou whakaaro, he matauranga nou i mahia ai e koe he taonga mou, i mahia ai e koe he koura, he hiriwa ki roto ki ou whare taonga.
5നീ മഹാ ജ്ഞാനംകൊണ്ടു കച്ചവടത്താല്‍ ധനം വര്‍ദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗര്‍വ്വിച്ചുമിരിക്കുന്നു--
5He nui noa atu no ou whakaaro, he hokohoko nau, i whakaraneatia ai e koe ou rawa, a whakakake ana tou ngakau i ou rawa.
6അതുകൊണ്ടു തന്നേ യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു
6Mo reira ko te kupu tenei a te Ariki, a Ihowa, Kua whai ake na tou ngakau ki to te Atua ngakau;
7നീ ദൈവഭാവം നടിക്കയാല്‍ ഞാന്‍ ജാതികളില്‍ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും; അവര്‍ നിന്റെ ജ്ഞാനശോഭയുടെ നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.
7Mo reira tenei ahau te kawe nei i nga tautangata ki a koe, te hunga nanakia rawa o nga iwi; a ka unuhia e ratou a ratou hoari hei whawhai ki te ataahua o ou whakaaro nui, ka whakapokea ano e ratou tou kanapatanga.
8അവര്‍ നിന്നെ കുഴിയില്‍ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യേ നിഹതന്മാരെപ്പോലെ മരിക്കും.
8Ka whakahokia iho koe e ratou ki te poka, a, ko te mate mou, ko nga mate o te hunga e patua ana i waenga moana.
9നിന്നെ കുത്തിക്കൊല്ലുന്നവന്റെ കയ്യില്‍ നീ ദൈവമല്ല, മനുഷ്യന്‍ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്റെ മുമ്പില്‍ഞാന്‍ ദൈവം എന്നു നീ പറയുമോ?
9E mea ake ano ranei koe ki te aroaro o tou kaipatu, Ko te Atua ahau? otiia he tangata ano koe, ehara koe i te Atua i roto i te ringa o tou kaipatu.
10അന്യജാതിക്കാരുടെ കയ്യാല്‍ നീ അഗ്രചര്‍മ്മികളെപ്പോലെ മരിക്കും; ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
10Ko tou matenga, ko nga matenga o te hunga kokotikore i te ringa o nga tautangata: naku hoki te kupu, e ai ta te Ariki, ta Ihowa.
11യഹോയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
11¶ I puta mai ano te kupu a Ihowa ki ahau; i mea,
12മനുഷ്യപുത്രാ, നീ സോര്‍ രാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂര്‍ണ്ണനും സൌന്ദര്യസമ്പൂര്‍ണ്ണനും തന്നേ.
12E te tama a te tangata, kia ara tau tangi mo te kingi o Taira, mea atu hoki ki a ia, Ko te kupu tenei a te Ariki, a Ihowa; Kei te tino o te pai tau hiri, ki tonu koe i nga whakaaro nunui, pai rerehua te ataahua.
13നീ ദൈവത്തിന്റെ തോട്ടമായ ഏദെനില്‍ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീര്‍ത്തനാളില്‍ നിന്നില്‍ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
13I Erene koe, i te kari a te Atua e noho ana; ko tou hipoki ko nga kohatu utu nui katoa, ko te harariu, ko te topaha, ko te taimana, ko te perira, ko te onika, ko te hahapa, ko te hapaira, ko te emerara, ko te kapakara, ko te koura: i whakapaia a no te mahi o au timipera, o au putorino i roto i a koe i te ra i hanga ai koe.
14നീ ചിറകു വിടര്‍ത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാന്‍ നിന്നെ വിശുദ്ധദേവപര്‍വ്വതത്തില്‍ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു.
14Ko koe te kerupa hipoki, te mea i whakawahia; naku ano koe i mea hei pena, i noho ai koe i runga i te maunga tapu o te Atua; i haereere ano koe i roto i nga kohatu ahi.
15നിന്നെ സൃഷ്ടിച്ച നാള്‍മുതല്‍ നിങ്കല്‍ നീതികേടു കണ്ടതുവരെ നീ നടപ്പില്‍ നഷ്കളങ്കനായിരുന്നു.
15Tapatahi tonu koe i ou ara, i te ra ra ano i hanga ai koe, a taea noatia te kitenga o te he i roto i a koe.
16നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തര്‍ഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാന്‍ നിന്നെ അശുദ്ധന്‍ എന്നു എണ്ണി ദേവപര്‍വ്വതത്തില്‍ നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാന്‍ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു.
16He nui no au hokohokonga i ki ai a roto i a koe i te tutu, a hara iho koe; mo reira ka maka atu koe, te mea poke, e ahau i te maunga o te Atua: ka ngaro ano koe, e te kerupa hipoki, i roto i nga kohatu ahi.
17നിന്റെ സൌന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗര്‍വ്വിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാന്‍ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാര്‍ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പില്‍ ഇട്ടുകളഞ്ഞു.
17Kua whakakake tou ngakau ki tou ataahua, na tou kanapatanga i he ai ou whakaaro nui: kua panga koe e ahau ki te whenua, kua tukua koe e ahau ki te aroaro o nga kingi, hei matakitakinga ma ratou.
18നിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ടു ഞാന്‍ നിന്റെ നടുവില്‍നിന്നു ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പില്‍ ഞാന്‍ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.
18Kua whakapokea e koe ou wahi tapu ki te maha o ou kino, ki te he i a koe i hokohoko ra; mo reira i whakaputaina mai ai e ahau he ahi i roto i a koe, hei kai i a koe, a kua meinga ano koe e ahau hei pungarehu ki runga ki te whenua i te tirohanga a te hunga katoa e kite ana i a koe.
19ജാതികളില്‍ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും; നിനക്കു ശിഘ്രനാശം ഭവിച്ചിട്ടു നീ സദാകാലത്തേക്കും ഇല്ലാതെയാകും.
19Ko te hunga katoa e mohio ana ki a koe i roto i nga iwi ka miharo ki a koe: ka ai koe hei whakawehi, kore tonu ake koe, ake ake.
20യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
20¶ I puta mai ano te kupu a Ihowa ki ahau; i mea,
21മനുഷ്യപുത്രാ, നീ സീദോന്നു നേരെ മുഖംതിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു
21E te tama a te tangata, anga atu tou mata ki Hairona, poropititia hoki te he mo reira,
22യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസീദോനേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്റെ നടുവില്‍ എന്നെത്തന്നേ മഹത്വീകരിക്കും; ഞാന്‍ അതില്‍ ന്യായവിധികളെ നടത്തി എന്നെത്തന്നേ വിശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
22Mea atu, Ko te kupu tenei a te Ariki, a Ihowa; Nana, hei hoariri ahau mou, e Hairona; ka whai kororia ano hoki ahau i roto i a koe: a ka mohio ratou ko Ihowa ahau, ina mahia e ahau he whakawa i roto i a ia, ina whakatapua ahau i roto i a ia.
23ഞാന്‍ അതില്‍ മഹാമാരിയും അതിന്റെ വീഥികളില്‍ രക്തവും അയക്കും; ചുറ്റിലും നിന്നു അതിന്റെ നേരെ വരുന്ന വാള്‍കൊണ്ടു നിഹതന്മാരായവര്‍ അതിന്റെ നടുവില്‍ വീഴും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
23Ka unga atu hoki e ahau te mate uruta ki a ia, me te toto ki ona ara; ka hinga hoki te hunga i werohia i waenga ona, mea rawa ki te hoari i runga i a ia a tawhio noa; a ka mohio ratou ko Ihowa ahau.
24യിസ്രായേല്‍ഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലുംനിന്നു കുത്തുന്ന പറക്കാരയും നോവിക്കുന്ന മുള്ളും ഇനി അവര്‍ക്കുംണ്ടാകയില്ല; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു അവര്‍ അറിയും.
24Kahore hoki he tataramoa ngau a muri ake nei ki te whare o Iharaira, kahore he tumatakuru whakamamae a te hunga katoa i tetahi taha o ratou, i tetahi taha, a te hunga ra i whakahawea ki a ratou; a ka mohio ratou ko te Ariki ahau, ko Ihowa.
25യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യിസ്രായേല്‍ഗൃഹത്തെ അവര്‍ ചിതറിപ്പോയിരിക്കുന്ന ജാതികളുടെ ഇടയില്‍നിന്നു ശേഖരിച്ചു. ജാതികള്‍ കാണ്‍കെ എന്നെത്തന്നേ അവരില്‍ വിശുദ്ധീകരിക്കുമ്പോള്‍, ഞാന്‍ എന്റെ ദാസനായ യാക്കോബിന്നു കൊടുത്ത ദേശത്തു അവര്‍ പാര്‍ക്കും.
25Ko te kupu tenei a te Ariki, a Ihowa; Ka oti te whare o Iharaira te kohikohi e ahau i roto i nga iwi i whakamararatia atu ai ratou, a ka oti ahau te whakatapu i runga i a ratou i te tirohanga a nga iwi, ko reira ratou noho ai ki to ratou oneone i hoatu e ahau ki taku pononga, ki a Hakopa.
26അവര്‍ അതില്‍ നിര്‍ഭയമായി വസിക്കും; അതെ, അവര്‍ വീടുകളെ പണിതു മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കും; അവരുടെ ചുറ്റുമുള്ളവരായി അവരെ നിന്ദിക്കുന്ന ഏവരിലും ഞാന്‍ ന്യായവിധികളെ നടത്തുമ്പോള്‍ അവര്‍ നിര്‍ഭയമായി വസിക്കും; ഞാന്‍ അവരുടെ ദൈവമായ യഹോവ എന്നു അവര്‍ അറിയും.
26Ka noho ano ratou ki reira, te ai he wehi; ae ra, ka hanga whare ano ratou, ka whakato mara waina, ka ata noho ano hoki, ina mahia e ahau he whakawa ki te hunga katoa i whakahawea ki a ratou i tetahi taha o ratou, i tetahi taha; a ka mohio ratou ko Ihowa ahau, ko to ratou Atua.