Malayalam

Maori

Ezekiel

31

1പതിനൊന്നാം ആണ്ടു, മൂന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1¶ I te tekau ma tahi o nga tau, i te toru o nga marama, i te tuatahi o nga ra o te marama, ka puta mai te kupu a Ihowa ki ahau; i mea,
2മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടതുനിന്റെ മഹത്വത്തില്‍ നീ ആര്‍ക്കും സമന്‍ ?
2E te tama a te tangata, mea atu ki a Parao kingi o Ihipa, ratou ko ana mano tini; I a koe e nui na ko wai tou rite?
3അശ്ശൂര്‍ ലെബാനോനില്‍ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളര്‍ച്ചയോടും കൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു.
3Nana, he hita i Repanona te Ahiriana, he pai nga manga, pururu tonu, marumaru tonu, he roa rawa, purero rawa; i roto ano tona kouru i nga manga pururu.
4വെള്ളം അതിനെ വളര്‍ത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികള്‍ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്കു അയച്ചുകൊടുത്തു.
4Nui tonu ia, na te wai hoki, roa tonu, he mea na te wai hohonu; i rere hoki ona awa i tetahi taha o ona mahuri, i tetahi taha; i tukua atu ano ona awa ririki ki nga rakau katoa o te parae.
5അതുകൊണ്ടു അതു വളര്‍ന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടര്‍ന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.
5Na reira roa rawa ia, purero rawa ki runga ake i nga rakau katoa o te parae; kua maha ano ona peka, kua roroa ona manga, he maha hoki no nga wai, i a ia e kokiri ake ana.
6അതിന്റെ ചില്ലികളില്‍ ആകാശത്തിലെ പറവ ഒക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗം ഒക്കെയും പെറ്റുകിടന്നു; അതിന്റെ തണലില്‍ വലിയ ജാതികളൊക്കെയും പാര്‍ത്തു.
6I hanga o ratou ohanga e nga manu katoa o te rangi ki ona peka, i whanau ano nga kirehe katoa o te parae ki raro i ona manga, i noho ano nga iwi nunui katoa ki raro i tona taumarumarunga iho.
7ഇങ്ങനെ അതിന്റെ വേര്‍ വളരെ വെള്ളത്തിന്നരികെ ആയിരുന്നതുകൊണ്ടു അതു വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു.
7Heoi ataahua tonu ia, i a ia i nui ra, i te roa hoki o ona manga: i te taha hoki o nga wai nui tona pakiaka.
8ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കള്‍ക്കു അതിനെ മറെപ്പാന്‍ കഴിഞ്ഞില്ല; സരളവൃക്ഷങ്ങള്‍ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞില്‍വൃക്ഷങ്ങള്‍ അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയില്‍ അതിനോടു സമമായിരുന്നതുമില്ല.
8Kihai ia i ngaro i nga hita o ta te Atua kari; kihai nga kauri i rite ki ona peka, kihai ano nga rakau pereni i rite ki ona manga; kahore he rakau o te kari a te Atua hei rite mona; i a ia i ataahua tonu ra.
9കൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാന്‍ അതിന്നു ഭംഗിവരുത്തിയതിനാല്‍ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു.
9I meinga ia e ahau kia ataahua tonu i te maha o ona manga: a hae ana nga rakau katoa o Erene, i te kari a te Atua, ki a ia.
10അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു വളര്‍ന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്റെ ഹൃദയം തന്റെ വളര്‍ച്ചയിങ്കല്‍ ഗര്‍വ്വിച്ചുപോയതുകൊണ്ടു
10¶ Na reira ko te kupu tenei a te Ariki, a Ihowa; kua tiketike na koe, kua roa, a kokiri atu ana tona kouru ki roto ki nga manga pururu, a neke ake ana tona ngakau i a ia i tiketike ra;
11ഞാന്‍ അതിനെ ജാതികളില്‍ ബലവാനായവന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ അതിനോടു ഇടപെടും; അതിന്റെ ദുഷ്ടത നിമിത്തം ഞാന്‍ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
11Mo reira ka tukua ia e ahau ki te ringa o te mea kaha o nga tauiwi; ka nui ta tera mahi ki a ia; he kino nona i peia ai ia e ahau.
12ജാതികളില്‍ ഉഗ്രന്മാരായ അന്യജാതിക്കാര്‍ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകള്‍ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകള്‍ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്തു ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകലജാതികളും അതിന്റെ തണല്‍ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി.
12Na kua hatepea atu ia e nga tautangata, e nga mea nanakia o nga iwi, a kua whakarerea iho; kua taka ona rara ki runga ki nga maunga, ki nga awaawa katoa; kua whatiwhatiia ona manga ki te taha o nga awa katoa o te whenua; kua heke mai ano nga iwi katoa o te whenua i tona taumarumarutanga iho, whakarerea ake e ratou.
13വീണുകിടക്കുന്ന അതിന്റെ തടിമേല്‍ ആകാശത്തിലെ പറവ ഒക്കെയും പാര്‍ക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗം ഒക്കെയും വരും.
13Kei runga i a ia, ina hinga, he kainga mo nga manu katoa o te rangi, a ka noho nga kirehe katoa o te parae ki ona manga;
14വെള്ളത്തിന്നരികെയുള്ള സകലവൃക്ഷങ്ങളും ഉയരം ഹേതുവായി ഗര്‍വ്വിക്കയോ തുഞ്ചം മേഘങ്ങളോളം നീട്ടുകയോ വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും തങ്ങളുടെ ഉയര്‍ച്ചയിങ്കല്‍ നിഗളിച്ചു നില്‍ക്കയോ ചെയ്യാതിരിക്കേണ്ടതിന്നു തന്നേ; അവരൊക്കെയും മനുഷ്യപുത്രന്മാരുടെ ഇടയില്‍ കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു മരണത്തിന്നു ഏല്പിക്കപ്പെട്ടിരിക്കുന്നു.
14He mea kei neke ake, kei purero ki runga tetahi o nga rakau i te taha o nga wai, kei kokiri ake o ratou kouru ki roto ki nga manga pururu, kei tu hoki, kei teitei nga rakau katoa e inu wai ana: kua tukua katoatia hoki ki te mate, ki nga wahi o r aro rawa o te whenua, ki roto ki nga tama a te tangata, ki te hunga e heke ana ki te rua.
15യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു പാതാളത്തില്‍ ഇറങ്ങിപ്പോയ നാളില്‍ ഞാന്‍ ഒരു വിലാപം കഴിപ്പിച്ചു; അതിന്നുവേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാന്‍ തക്കവണ്ണം അതിന്റെ നദികളെ തടുത്തു; അതുനിമിത്തം ഞാന്‍ ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകല വൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചു പോയി.
15Ko te kupu tenei a te Ariki, a Ihowa; I te ra i heke ai ia ki te rua i meinga ia e ahau kia tangihia, he whakaaro ki a ia i hipokina ai e ahau te rire, i puritia ai ona awa, a ko nga wai nunui mau rawa: a meinga ana e ahau a Repanona kia tangi k i a ia, a ko nga rakau katoa o te parae ngohe kau ki a ia.
16ഞാന്‍ അതിനെ കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ പാതാളത്തില്‍ തള്ളിയിട്ടപ്പോള്‍, അതിന്റെ വീഴ്ചയുടെ മുക്കത്തിങ്കല്‍ ഞാന്‍ ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകല വൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്തു ആശ്വാസം പ്രാപിച്ചു.
16Meinga ana e ahau kia rurea nga iwi e te haruru o tona hinganga, i taku makanga i a ia ki raro i te reinga, ratou tahi ko te hunga e heke ana ki te rua: ko nga rakau katoa ano hoki o Erene, ko nga mea whiriwhiri, ko nga mea papai o Repanona, ko nga mea katoa e inu ana i te wai, ka whai whakamarietanga i nga wahi o raro rawa o te whenua.
17അവയും അതിനോടുകൂടെ വാളാല്‍ നിഹതന്മാരായവരുടെ അടുക്കല്‍ പാതാളത്തില്‍ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലില്‍ ജാതികളുടെ മദ്ധ്യേ പാര്‍ത്തവര്‍ തന്നേ.
17I heke tahi ano ratou me ia ki te reinga, ki te hunga kua patua ki te hoari; ae ra, me te hunga ano i waiho nei hei ringa mona, i noho nei i raro i tona taumarumarunga iho i waenganui o nga tauiwi.
18അങ്ങനെ നീ മഹത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളില്‍ ഏതിനോടു തുല്യമാകുന്നു? എന്നാല്‍ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോകേണ്ടിവരും; വാളാല്‍ നിഹതന്മാരായവരോടുകൂടെ നീ അഗ്രചര്‍മ്മികളുടെ ഇടയില്‍ കിടക്കും. ഇതു ഫറവോനും അവന്റെ സകലപുരുഷാരവും തന്നേ എാന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
18Ko wai hei rite mou, te kororia, te nui, i roto i nga rakau o Erene? heoi ka tukua ngatahitia iho koutou ko nga rakau o Erene ki nga wahi o raro rawa o te whenua: ka takoto koe i roto i te hunga kokotikore, i roto i te hunga i patua ki te hoari. Ko Parao tenei, ratou ko ana mano tini katoa, e ai ta te Ariki, ta Ihowa.