Malayalam

Maori

Ezra

6

1ദാര്‍യ്യവേശ്രാജാവു കല്പന കൊടുത്ത പ്രകാരം അവര്‍ ബാബേലില്‍ ഭണ്ഡാരം സംഗ്രഹിച്ചുവെച്ചിരിക്കുന്ന രേഖാശാലയില്‍ പരിശോധന കഴിച്ചു.
1¶ Katahi ka puaki ta Tariuha tikanga, a ka rapua i roto i te whare pukapuka, kei reira nei nga taonga e rongoa ana i Papurona.
2അവര്‍ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജാധാനിയില്‍ ഒരു ചുരുള്‍ കണ്ടെത്തി; അതില്‍ ജ്ഞാപകമായിട്ടു എഴുതിയിരുന്നതെന്തെന്നാല്‍
2Na kua kitea ki Akameta, i roto i te whare kingi i te whenua o nga Meri, he pukapuka, me tetahi kupu whakamahara i tuhituhia ki roto; koia tenei:
3കോരെശ്രാജാവിന്റെ ഒന്നാം ആണ്ടില്‍ കോരെശ്രാജാവു കല്പന കൊടുത്തതുയെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണംഅതിന്റെ അടിസ്ഥാനങ്ങള്‍ ഉറപ്പായിട്ടു ഇടേണം; അതിന്നു അറുപതു മുഴം ഉയരവും അറുപതു മുഴം വീതയും ഉണ്ടായിരിക്കേണം.
3I te tuatahi o nga tau o Kingi Hairuha i puaki ta Kingi Hairuha tikanga; Mo te whare o te Atua i Hiruharama, Me hanga te whare, te wahi e patua ai nga patunga tapu, kia u ano hoki te whakatakoto o nga turanga; kia ono tekau whatianga te tiketike, kia ono tekau whatianga te whanui;
4വലിയ കല്ലുകൊണ്ടു മൂന്നുവരിയും പുതിയ ഉത്തരങ്ങള്‍കൊണ്ടു ഒരു വരിയും ഉണ്ടായിരിക്കേണം; ചെലവു രാജാവിന്റെ ഭണ്ഡാരഗൃഹത്തില്‍നിന്നു കൊടുക്കേണം.
4Kia toru nga rarangi o nga kohatu nunui, kia kotahi hoki rarangi o te rakau hou: me hoatu ano nga utu i roto i te whare o te kingi;
5അതു കൂടാതെ നെബൂഖദ് നേസര്‍ യെരൂശലേമിലെ ദൈവാലയത്തില്‍നിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുവന്ന ദൈവാലയംവക പൊന്നും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങള്‍ മടക്കിക്കൊടുക്കയും അവ യെരൂശലേമിലെ മന്ദിരത്തില്‍ അതതിന്റെ സ്ഥലത്തു വരുവാന്തക്കവണ്ണം ദൈവാലയത്തില്‍ വെക്കുകയും വേണം.
5Me whakahoki ano nga oko koura, hiriwa, o te whare o te Atua, i tangohia nei e Nepukaneha i roto i te temepara i Hiruharama, i kawea nei ki Papurona; me kawe ano ki te temepara i Hiruharama, ki tona wahi, ki tona wahi, me whakatakoto e koe ki te whare o te Atua.
6ആകയാല്‍ നദിക്കു അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥര്‍-ബോസ്നയേ, നിങ്ങളും നദിക്കു അക്കരെയുള്ള അഫര്‍സ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്നു അകന്നു നില്‍ക്കേണം.
6Na, e Tatenai, e te kawana i tera taha o te awa, e Hetara Potenai, me o koutou hoa, me nga Aparahaki, i tera taha o te awa, kia matara mai koutou i reira.
7ഈ ദൈവാലയത്തിന്റെ പണിക്കാര്യത്തില്‍ നിങ്ങള്‍ ഇടപെടരുതു; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തു തന്നേ പണിയട്ടെ.
7Waiho noa atu te mahi o tena whare o te Atua. Waiho atu te kawana o nga Hurai, ratou ko nga kaumatua o nga Hurai, kia mahi ana i tena whare o te Atua i tona wahi.
8ഈ ദൈവാലയം പണിയേണ്ടതിന്നു നിങ്ങള്‍ യെഹൂദന്മാരുടെ മൂപ്പന്മാര്‍ക്കും ചെയ്യേണ്ടതിനെക്കുറിച്ചു ഞാന്‍ കല്പിക്കുന്നതെന്തെന്നാല്‍നദിക്കു അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലില്‍നിന്നു ആ ആളുകള്‍ക്കു കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.
8Tenei ano tetahi tikanga aku mo ta koutou e mea ai ki aua kaumatua o nga Hurai, hei mea mo te hanganga o tenei whare o te Atua: kia hohoro te hoatu i etahi o nga taonga o te kingi, ara o te takoha i tera taha o te awa, ki ena tangata, hei utu mea, kei whakawarea ratou.
9അവര്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്നു സൌരഭ്യവാസനയുള്ള യാഗം അര്‍പ്പിക്കേണ്ടതിന്നും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിന്നുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്നും
9Na, ko nga mea e kore ana i a ratou, nga kuao puru, nga hipi toa, nga reme hei tahunga tinana ma te Atua o te rangi, te witi, te tote, te waina, te hinu, nga mea e whakaritea e nga tohunga i Hiruharama, kei mahue te hoatu ki a ratou i tena ra, i tena ra;
10സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്നു ഹോമയാഗം കഴിപ്പാന്‍ അവര്‍ക്കും ആവശ്യമുള്ള കാളക്കിടാക്കള്‍, ആട്ടുകൊറ്റന്മാര്‍, കുഞ്ഞാടുകള്‍, കോതമ്പു, ഉപ്പു, വീഞ്ഞു, എണ്ണ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാര്‍ പറയുംപോലെ ദിവസംപ്രതി കുറവു കൂടാതെ കൊടുക്കേണ്ടതാകുന്നു.
10Kia whakaherea ai e ratou etahi whakahere kakara ki te Atua o te rangi, kia inoi ai mo te kingi, mo ana tama, kia ora.
11ആരെങ്കിലും ഈ കല്പന മാറ്റിയാല്‍ അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേല്‍ അവനെ തൂക്കിക്കളകയും അവന്റെ വിടു അതുനിമിത്തം കുപ്പക്കുന്നു ആക്കിക്കളകയും വേണം എന്നും ഞാന്‍ കല്പന കൊടുക്കുന്നു.
11Kua hanga ano hoki e ahau he tikanga, ki te whakaputaia ketia tenei kupu e tetahi, kia unuhia he kurupae i tona whare, a ka whakairi i a ia, ka tarona ai ki runga; kia meinga ano tona whare hei puranga paru, hei utu mo tena.
12ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിന്നു ജനത്തിന്നും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിര്‍മ്മൂലനാശം വരുത്തും. ദാര്‍യ്യാവേശായ ഞാന്‍ കല്പന കൊടുക്കുന്നു; ഇതു ജാഗ്രതയോടെ നിവര്‍ത്തിക്കേണ്ടതാകുന്നു.
12Na ma te Atua nana nei i mea kia noho tona ingoa ki reira, e huna nga kingi katoa, me nga iwi, ina totoro o ratou ringa ki te whakaputa ke, ki te whakangaro i tena whare o te Atua i Hiruharama. Naku, na Tariuha te tikanga i whakatakoto; kia hoho ro te meatanga.
13അപ്പോള്‍ നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ കൂട്ടക്കാരും ദാര്‍യ്യാവേശ്രാജാവു കല്പനയയച്ചതുപോലെ തന്നേ ജാഗ്രതയോടെ ചെയ്തു.
13¶ Katahi a Tatenai, te kawana o tera taha o te awa, a Hetara Potenai me o raua hoa, i te mea na Kingi Tariuha i tono mai, ka hohoro tonu ta ratou pera.
14യെഹൂദന്മാരുടെ മൂപ്പന്മാര്‍ പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകനായ സെഖര്‍യ്യാവും പ്രവചിച്ചതിനാല്‍ അവര്‍ക്കും സാധിച്ചും വന്നു. അവര്‍ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പന പ്രകാരവും കോരെശിന്റെയും ദാര്‍യ്യാവേശിന്റെയും പാര്‍സിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്റെയും കല്പനപ്രകാരവും അതു പണിതു തീര്‍ത്തു.
14Na kei te hanga nga kaumatua o nga Hurai; tika tonu ta ratou, he mea na te poropititanga a Hakai poropiti raua ko Hakaraia tama a Iro. Na hanga ana ratou, a oti ake; i rite tonu ki te whakahau a te Atua o Iharaira, ki te whakahau a Hairuha, a Ta riuha, a Arataherehe kingi o Pahia.
15ദാര്‍യ്യാവേശ്രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടില്‍ ആദാര്‍മാസം മൂന്നാം തിയ്യതി ഈ ആലയം പണിതു തീര്‍ന്നു.
15No te toru o nga ra o te marama Arara i oti ai tenei whare, no te ono ano tera o nga tau o te kingitanga o Kingi Tariuha.
16യിസ്രായേല്‍മക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു.
16Na i taia e nga tama a Iharaira, e nga tohunga, e nga Riwaiti, me era atu o nga tama a te whakarau, te kawa o tenei whare o te Atua i runga i te koa.
17ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠെക്കു നൂറുകാളയെയും ഇരുനൂറു ആട്ടുകൊറ്റനെയും നാനൂറു കുഞ്ഞാടിനെയും യിസ്രായേല്‍ഗോത്രങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം എല്ലായിസ്രായേലിന്നും വേണ്ടി പാപയാഗത്തിന്നായി പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും യാഗം കഴിച്ചു
17Tapaea ana hoki e ratou i te tainga o te kawa o tenei whare o te Atua, kotahi rau puru, e rua rau hipi toa, e wha rau reme; a hei whakahere hara mo Iharaira katoa, kotahi tekau ma rua koati toa, ko te maha hoki ia o nga iwi o Iharaira.
18മോശെയുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ അവര്‍ യെരൂശലേമിലുള്ള ദൈവത്തിന്റെ ശുശ്രൂഷെക്കു പുരോഹിതന്മാരെ ക്കുറുക്കുറായും ലേവ്യരെ തരംതരമായും നിര്‍ത്തി.
18I whakaturia ano e ratou nga tohunga, tenei wehenga, tenei wehenga, me nga Riwaiti, tenei ropu, tenei ropu, mo nga mahi ki te Atua i Hiruharama; ko te mea hoki i tuhituhia ki te pukapuka a Mohi.
19ഒന്നാം മാസം പതിന്നാലാം തിയ്യതി പ്രവാസികള്‍ പെസഹ ആചരിച്ചു.
19I te tekau ma wha o te marama tuatahi ka mahi nga tama o te whakarau i te kapenga.
20പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ഒരുപോലെ ശുദ്ധീകരിച്ചിരുന്നു; എല്ലാവരും ശുദ്ധിയുള്ളവരായിരുന്നു; അവര്‍ സകലപ്രവാസികള്‍ക്കും തങ്ങളുടെ സഹോദരന്മാരായ പുരോഹിതന്മാര്‍ക്കും തങ്ങള്‍ക്കും വേണ്ടി പെസഹ അറുത്തു.
20I purea hoki nga tohunga ratou ko nga Riwaiti, he mea pure huihui ratou, a patua ana e ratou te kapenga ma nga tama katoa o te whakarau, ma o ratou tuakana, ma nga tohunga, ma ratou ano hoki.
21അങ്ങനെ പ്രവാസത്തില്‍നിന്നു മടങ്ങിവന്ന യിസ്രായേല്‍മക്കളും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു ദേശത്തെ ജാതികളുടെ അശുദ്ധിയെ വെടിഞ്ഞു വന്നവര്‍ ഒക്കെയും പെസഹ തിന്നു.
21Na ka kai nga tama a Iharaira i hoki mai nei i te whakarau, me te hunga katoa i mawehe mai nei ki a ratou i roto i te poke o nga iwi o te whenua, ki te rapu i a Ihowa, i te Atua o Iharaira,
22യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിന്‍ ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയില്‍ അവരെ സഹായിക്കേണ്ടതിന്നു അശ്ശൂര്‍രാജാവിന്റെ ഹൃദയത്തെ അവര്‍ക്കും അനുകൂലമാക്കുകയും ചെയ്തതുകൊണ്ടു അവര്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.
22A ka mahia e ratou te hakari o te taro rawenakore, e whitu nga ra, i runga i te koa: Na Ihowa hoki ratou i mea kia koa, nana hoki i whakaanga mai te ngakau o te kingi o Ahiria ki a ratou, i whakakaha ai ia i o ratou ringa ki te mahi i te whare o te Atua, o te Atua o Iharaira.