Malayalam

Maori

Galatians

6

1സഹോദരന്മാരേ, ഒരു മനുഷ്യന്‍ വല്ലതെറ്റിലും അകപെട്ടുപോയെങ്കില്‍ ആത്മികരായ നിങ്ങള്‍ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവില്‍ യഥാസ്ഥാനപ്പെടുത്തുവിന്‍ ; നീയും പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.
1¶ E oku teina, ahakoa ra i rokohanga te tangata e tetahi he, ma koutou, ma te hunga i te Wairua, e whakaara ake ia i runga i te wairua mahaki; me te titiro iho ano ki a koe, kei whakamatautauria hoki ko koe.
2തമ്മില്‍ തമ്മില്‍ ഭാരങ്ങളെ ചുമപ്പിന്‍ ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവര്‍ത്തിപ്പിന്‍ .
2Pikaua e tetahi nga whakataimaha o tetahi, hei whakarite i ta te Karaiti ture.
3താന്‍ അല്പനായിരിക്കെ മഹാന്‍ ആകുന്നു എന്നു ഒരുത്തന്‍ നിരൂപിച്ചാല്‍ തന്നെത്താന്‍ വഞ്ചിക്കുന്നു.
3Ki te mahara hoki tetahi tangata ki a ia ano he mea nui ia, i te mea he kore noa iho ia, e nuka ana ia ki a ia ano.
4ഔരോരുത്തന്‍ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാല്‍ അവന്‍ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില്‍ തന്നേ അടക്കി വേക്കും.
4Engari ma ia tangata e whakamatau tana ake mahi, ka ai ai he mea hei whakamanamanatanga mona ki tana anake, kahore ki ta tetahi atu.
5ഔരോരുത്തന്‍ താന്താന്റെ ചുമടു ചുമക്കുമല്ലോ.
5Ka riro hoki ma ia tangata e pikau tana kawenga.
6വചനം പഠിക്കുന്നവന്‍ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഔഹരി കൊടുക്കേണം.
6Ko te tangata e whakaakona ana ki te kupu, me whakawhiwhi e ia tona kaiwhakaako ki nga mea pai katoa.
7വഞ്ചനപ്പെടാതിരിപ്പിന്‍ ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന്‍ വിതെക്കുന്നതു തന്നേ കൊയ്യും.
7Kei whakapohehetia koutou; kahore te Atua e tinihangatia: ko ta te tangata hoki e rui ai, ko tena tana e kokoti ai.
8ജഡത്തില്‍ വിതെക്കുന്നവന്‍ ജഡത്തില്‍നിന്നു നാശം കൊയ്യും; ആത്മാവില്‍ വിതെക്കുന്നവന്‍ ആത്മാവില്‍ നിന്നു നിത്യജീവനെ കൊയ്യും.
8Ko te tangata hoki e rui ana, he whakaaro ki tona kikokiko, he pirau tana e kokoti ai o te kikokiko; ko te tangata ia e rui ana, he whakaaro ki te Wairua, ko te ora tonu tana e kokoti ai o te Wairua.
9നന്മ ചെയ്കയില്‍ നാം മടുത്തുപോകരുതു; തളര്‍ന്നുപോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും.
9A kaua tatou e ngakaukore ki te mahi i te pai: tena tona wa e rite ai ka kokoti tatou ki te kahore tatou e ngoikore.
10ആകയാല്‍ അവസരം കിട്ടുംപോലെ നാം എല്ലാവര്‍ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്ക
10Na reira, i te mea e whai takiwa ana tatou, kia mahi tatou i te pai ki nga tangata katoa, a tera noa ake ki te hunga o te whare o te whakapono.
11നോക്കുവിന്‍ എത്ര വലിയ അക്ഷരമായി ഞാന്‍ നിങ്ങള്‍ക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു.
11¶ Titiro ki te nui o nga reta e tuhituhi nei toku ringa ake ki a koutou.
12ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവര്‍ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബ്ബന്ധിക്കുന്നു.
12Ko te hunga e hiahia ana ko te ahua o te kikokiko kia pai, ko ratou hei mea i a koutou kia kotia; he mea kau kei whakatoria ratou mo te ripeka o te Karaiti.
13പരിച്ഛേദനക്കാര്‍ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തില്‍ പ്രശംസിക്കേണം എന്നുവെച്ചു നിങ്ങള്‍ പരിച്ഛേദന ഏല്പാന്‍ അവര്‍ ഇച്ഛിക്കുന്നതേയുള്ള.
13Kahore hoki taua hunga i kotia ana e mau ki te ture; engari e hiahia ana kia kotia koutou, kia whakamanamana ai ratou ki to koutou kikokiko.
14എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശില്‍ അല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുതു; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
14Ki ahau ia kaua rawa he whakamanamana, ko te ripeka anake o to tatou Ariki, o Ihu Karaiti, i ripekatia ai te ao ki ahau, me ahau hoki ki te ao.
15പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
15Kahore he aha o te kotinga, kahore o te kotingakore, engari ko te mea hanga hou.
16ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവര്‍ക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.
16Na ko te hunga e haere ana i runga i tenei tikanga, kia tau te rangimarie me te mahi tohu ki a ratou, ki te Iharaira hoki a te Atua.
17ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാന്‍ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തില്‍ വഹിക്കുന്നു.
17A muri ake nei kaua tetahi e whakararuraru i ahau: e mau ana hoki ki toku tinana nga tohu a Ihu.
18സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടു ഇരിക്കുമാറാകട്ടെ. ആമേന്‍ .
18E oku teina, kia tau te aroha noa o to tatou Ariki, o Ihu Karaiti, ki o koutou wairua. Amine.