1യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍നീ നിന്റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.
1¶ Na ka mea atu a Ihowa ki a Aperama, Haere atu i tou whenua, i roto i ou whanaunga, i te whare ano hoki o tou papa, ki te whenua e whakaaturia e ahau ki a koe:
2ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
2A ka meinga koe e ahau hei iwi nui, ka manaakitia ano koe e ahau, ka whakanuia ano hoki tou ingoa; a ka waiho koe hei manaakitanga:
3നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
3A ka manaaki ahau i te hunga e manaaki ana i a koe, ka kanga hoki i te tangata e kanga ano i a koe: a mau ka manaakitia ai nga hapu katoa o te whenua.
4യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനില്‍നിന്നു പുറപ്പെടുമ്പോള്‍ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.
4¶ Na haere ana a Aperama, pera ana me ta Ihowa i korero ai ki a ia; i haere tahi ano a Rota i a ia; a e whitu tekau ma rima nga tau o Aperama i tona hekenga mai i Harana.
5അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങള്‍ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള്‍ ഹാരാനില്‍ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു കനാന്‍ ദേശത്തു എത്തി.
5Na ka tango a Aperama i a Harai, i tana wahine raua ko Rota tama a tona teina, i o ratou rawa katoa i whakaemi ai, i nga mea ora katoa i whiwhi ai ratou ki Harana; a whakatika ana ratou, haere ana ki te whenua o Kanaana; na, ka tae ratou ki te wh enua o Kanaana.
6അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോന്‍ മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യന്‍ ദേശത്തു പാര്‍ത്തിരുന്നു.
6¶ Na ka tika a Aperama na waenganui o te whenua ki te wahi o Hekeme, ki te oki i More. I taua whenua ano te Kanaani i taua wa.
7യഹോവ അബ്രാമിന്നു പ്രത്യക്ഷനായിനിന്റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവേക്കു അവന്‍ അവിടെ ഒരു യാഗപീഠം പണിതു.
7Na ka puta a Ihowa ki a Aperama, ka mea, Ka hoatu e ahau tenei whenua ki tou uri. Na ka hanga e ia tetahi aata ki reira ma Ihowa i puta mai nei ki a ia.
8അവന്‍ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേല്‍ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന്‍ യഹോവേക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു.
8Na ka neke atu ia i reira ki te maunga i te rawhiti o Peteere, a ka whakatu i tona teneti; ko Peteere ki te hauauru, ko Hai ki te rawhiti: i hanga ano e ia tetahi aata ma Ihowa ki reira, a karanga ana ki te ingoa o Ihowa.
9അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.
9Na ka turia atu e Aperama, me te neke haere whaka te tonga.
10ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്‍ന്നതുകൊണ്ടു അബ്രാം മിസ്രയീമില്‍ ചെന്നുപാര്‍പ്പാന്‍ അവിടേക്കു പോയി.
10¶ A he matekai to te whenua: a ka haere a Aperama ki raro, ki Ihipa, ki reira noho ai; he nui hoki te matekai o te whenua.
11മിസ്രയീമില്‍ എത്തുമാറായപ്പോള്‍ അവന്‍ തന്റെ ഭാര്യ സാറായിയോടു പറഞ്ഞതുഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാന്‍ അറിയുന്നു.
11A, i a ia ka tata te tae ki Ihipa, ka mea ia ki a Harai, ki tana wahine, Nana, e mohio ana ahau he wahine ataahua koe ki te titiro atu;
12മിസ്രയീമ്യര്‍ നിന്നെ കാണുമ്പോള്‍ ഇവള്‍ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.
12Na, akuanei, kei te kitenga o nga Ihipiana i a koe, ka mea ratou, Ko tana wahine tenei: a ka patua ahau e ratou, ka whakaora hoki i a koe.
13നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാല്‍ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാന്‍ ജീവിച്ചിരിക്കയും ചെയ്യും.
13Me ki koe, ne, he tuahine koe noku? kia whiwhi ai ahau ki te pai i a koe; a kia ora ai toku wairua i a koe.
14അങ്ങനെ അബ്രാം മിസ്രയീമില്‍ എത്തിയപ്പോള്‍ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യര്‍ കണ്ടു.
14¶ A, i te taenga o Aperama ki Ihipa, ka titiro nga Ihipiana ki te wahine, he tino ataahua.
15ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയില്‍ പോകേണ്ടിവന്നു.
15Ka kite hoki nga rangatira a Parao i a ia, ka korero whakamihi mona ki a Parao: a ka kawea te wahine ra ki te whare o Parao.
16അവളുടെ നിമിത്തം അവന്‍ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആണ്‍കഴുതകളും ദാസന്മാരും ദാസിമാരും പെണ്‍കഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.
16Na ka atawhai ia i a Aperama, he mea hoki mo te wahine: a ka riro i ia he hipi, he kau, he kaihe toa, he pononga tane, he pononga wahine, he kaihe uha, he kamera.
17അബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു.
17Na ka whiua e Ihowa a Parao ratou ko tona whare, he nui nga pakinga, mo Harai wahine a Aperama.
18അപ്പോള്‍ ഫറവോന്‍ അബ്രാമിനെ വിളിച്ചുനീ എന്നോടു ഈ ചെയ്തതു എന്തു? അവള്‍ നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു?
18Na ka karanga a Parao ki a Aperama, ka mea, He aha tenei mahi au ki ahau? he aha koe te korero mai ai ki ahau ko tau wahine ia?
19അവള്‍ എന്റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാന്‍ അവളെ ഭാര്യയായിട്ടു എടുപ്പാന്‍ സംഗതി വന്നുപോയല്ലോ; ഇപ്പോള്‍ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു.
19Na te aha koe i mea ai, Ko taku tuahine ia? i tango ai ahau i a ia hei wahine maku: na, tau wahine, tangohia, haere.
20ഫറവോന്‍ അവനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവര്‍ അവനെയും അവന്റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു.
20Na ka whakatupato a Parao ki nga tangata, kei aha atu ki a ia: a tukua atu ana ia e ratou, me tana wahine, me ana mea katoa.