Malayalam

Maori

Genesis

29

1പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്തു എത്തി.
1¶ Na ka turia atu e Hakopa, ka haere ki te whenua o nga tangata o te rawhiti.
2അവന്‍ വെളിന്‍ പ്രദേശത്തു ഒരു കിണറ് കണ്ടു. അതിന്നരികെ മൂന്നു ആട്ടിന്‍ കൂട്ടം കിടക്കുന്നു. ആ കിണറ്റില്‍നിന്നു ആയിരുന്നു ആട്ടിന്‍ കൂട്ടങ്ങള്‍ക്കു വെള്ളം കൊടുക്കുന്നതു; എന്നാല്‍ കിണറ്റിന്റെ വായ്ക്കലുള്ള കല്ലു വലുതായിരുന്നു.
2Na ka titiro atu ia, a ka kite i tetahi poka i te parae, na, ko etahi kahui hipi e toru e takoto ana i te taha; i whakainumia hoki e ratou nga kahui ki te wai o taua poka: he nui hoki te kohatu i te waha o te poka.
3ആ സ്ഥലത്തു കൂട്ടങ്ങള്‍ ഒക്കെ കൂടുകയും അവര്‍ കിണറ്റിന്റെ വായ്ക്കല്‍നിന്നു കല്ലു ഉരുട്ടി ആടുകള്‍ക്കു വെള്ളം കൊടുക്കയും കല്ലു കിണറ്റിന്റെ വായക്ക്ല്‍ അതിന്റെ സ്ഥലത്തു തന്നേ തിരികെ വെക്കയും ചെയ്യും.
3I huihuia hoki ki reira nga kahui katoa: a whakataka atu ana e ratou te kohatu i te waha o te poka, kia whakainumia ai nga hipi, na ka whakahokia ano e ratou te kohatu ki te waha o te poka, ki tona wahi.
4യാക്കോബ് അവരോടുസഹോദരന്മാരേ, നിങ്ങള്‍ എവിടുത്തുകാര്‍ എന്നു ചോദിച്ചതിന്നുഞങ്ങള്‍ ഹാരാന്യര്‍ എന്നു അവര്‍ പറഞ്ഞു.
4Na ka mea a Hakopa ki a ratou, E oku tuakana, no hea koutou? A ka mea ratou, No Harana matou.
5അവന്‍ അവരോടുനിങ്ങള്‍ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്നുഅറിയും എന്നു അവര്‍ പറഞ്ഞു.
5Na ka mea ia ki a ratou, E mohio ana ianei koutou ki a Rapana, tama a Nahora? Ka mea ratou, E mohio ana ano matou.
6അവന്‍ അവരോടുഅവന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നേ; അവന്റെ മകള്‍ റാഹേല്‍ അതാ ആടുകളോടു കൂടെ വരുന്നു എന്നു അവര്‍ അവനോടു പറഞ്ഞു.
6A ka mea ia ki a ratou, E ora ana ranei ia? Ka mea ratou, E ora ana ano: ko Rahera ano tenei, ko tana tamahine te haere mai nei me nga hipi.
7പകല്‍ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകള്‍ക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിന്‍ എന്നു അവന്‍ പറഞ്ഞതിന്നു
7Na ka mea ia, Nana, he nui ano te ra, ehara tenei i te wa hei huihuinga mai mo nga kararehe: whakainumia nga hipi, haere hoki ki te whangai.
8അവര്‍കൂട്ടങ്ങള്‍ ഒക്കെയും കൂടുവോളം ഞങ്ങള്‍ക്കു വഹിയാ; അവര്‍ കിണറ്റിന്റെ വായ്ക്കല്‍നിന്നു കല്ലു ഉരുട്ടും; പിന്നെ ഞങ്ങള്‍ ആടുകള്‍ക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു.
8Na ka mea ratou, E kore e taea e matou, kia huihuia mai ra ano nga kahui katoa, kia whakataka hoki e ratou te kohatu i te waha o te poka; katahi ka whakainu matou i nga hipi.
9അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ റാഹേല്‍ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നതു.
9¶ I a ia ano e korero ana ki a ratou, ka puta mai a Rahera me nga hipi a tona papa: ko ia hoki te kaiwhangai.
10തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകള്‍ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് അടുത്തു ചെന്നു കണറ്റിന്റെ വായ്ക്കല്‍നിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകള്‍ക്കു വെള്ളം കൊടുത്തു.
10A, no te kitenga o Hakopa i a Rahera tamahine a Rapana, tungane o tona whaea, me nga hipi hoki a Rapana, tungane o tona whaea, na ka haere a Hakopa, a whakataka atu ana e ia te kohatu i te waha o te poka, whakainumia ana e ia nga hipi a Rapana, tungane o tona whaea.
11യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.
11Na ka kihi a Hakopa i a Rahera, a nui atu tona reo ki te tangi.
12താന്‍ അവളുടെ അപ്പന്റെ സഹോദരന്‍ എന്നും റിബെക്കയുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവള്‍ ഔടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു.
12Na ka whakaaturia e Hakopa ki a Rahera ko ia te iramutu o tona papa, he tama hoki na Ripeka: a ka rere ia ki te korero ki tona papa.
13ലാബാന്‍ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോള്‍ അവനെ എതിരേല്പാന്‍ ഔടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി; അവന്‍ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു.
13Na, i te taenga atu ki a Rapana o te rongo o Hakopa, tama a tona tuahine, ka rere ia ki te whakatau i a ia, ka awhi i a ia, ka kihi hoki i a ia, a kawea ana ki tona whare. A ka korerotia e ia enei mea katoa ki a Rapana.
14ലാബാന്‍ അവനോടുനീ എന്റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവന്‍ ഒരു മാസകാലം അവന്റെ അടുക്കല്‍ പാര്‍ത്തു.
14Na ka mea a Rapana ki a ia, He pono ko toku whenua, ko toku kikokiko koe. A kotahi te marama i noho ai ia ki a ia.
15പിന്നെ ലാബാന്‍ യാക്കോബിനോടുനീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.
15¶ Na ka mea a Rapana ki a Hakopa, No te mea ko taku iramutu koe, me mahi noa ano koe ki ahau? korero mai ki ahau, me aha he utu mou?
16എന്നാല്‍ ലാബാന്നു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നുമൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേല്‍ എന്നും പേര്‍.
16Na tokorua nga tamahine a Rapana: ko te ingoa o te tuakana ko Rea, ko te ingoa hoki o te teina ko Rahera.
17ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.
17He papahewa nga kanohi o Rea; he mea ahuareka ia a Rahera, he ataahua hoki ki te titiro atu.
18യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.
18Na i aroha a Hakopa ki a Rahera; a ka mea ia, Kia whitu nga tau e mahi ai ahau ki a koe mo Rahera, mo tau tamahine o muri.
19അതിന്നു ലാബാന്‍ ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു.
19Na ka mea a Rapana, Engari te hoatu e ahau ki a koe, kei hoatu ki te tangata ke: e noho ki ahau.
20അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി.
20Na e whitu nga tau i mahi ai a Hakopa mo Rahera; a he rangi torutoru noa ake te rite o aua tau ki tona whakaaro, i tona aroha ki a ia.
21അനന്തരം യാക്കോബ് ലാബാനോടുഎന്റെ സമയം തികഞ്ഞിരിക്കയാല്‍ ഞാന്‍ എന്റെ ഭാര്യയുടെ അടുക്കല്‍ ചെല്ലുവാന്‍ അവളെ തരേണം എന്നു പറഞ്ഞു.
21Na ka mea a Hakopa ki a Rapana, Homai taku wahine, kua rite nei hoki oku ra, kia haere ahau ki roto, ki a ia.
22അപ്പോള്‍ ലാബാന്‍ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.
22Na ka huihuia mai e Rapana nga tangata katoa o taua wahi, a tukua ana e ia he hakari.
23എന്നാല്‍ രാത്രിയില്‍ അവന്‍ തന്റെ മകള്‍ ലേയയെ കൂട്ടി അവന്റെ അടുക്കല്‍ കൊണ്ടു പോയി ആക്കി; അവന്‍ അവളുടെ അടുക്കല്‍ ചെന്നു.
23A, i te ahiahi ka mau ia ki a Rea ki tana tamahine, a kawea ana ia ki a ia; a ka haere ia ki roto, ki a ia.
24ലാബാന്‍ തന്റെ മകള്‍ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു.
24A i hoatu e Rapana a Tiripa, tana pononga wahine, hei pononga ma Rea, ma tana tamahine.
25നേരം വെളുത്തപ്പോള്‍ അതു ലേയാ എന്നു കണ്ടു അവന്‍ ലാബാനോടുനീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാന്‍ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു.
25A, i te ata, na, ko Rea ia: a ka mea ia ki a Rapana, He aha tenei mahi au ki ahau? ehara ianei a Rahera i taku i mahi ai ahau ki a koe? he aha ra koe i tinihanga ai ki ahau?
26അതിന്നു ലാബാന്‍ മൂത്തവള്‍ക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കില്‍ നടപ്പില്ല.
26Na ko te meatanga a Rapana, Ehara tenei i te tikanga o to matou whenua, kia hoatu te teina ki mua o te tuakana.
27ഇവളുടെ ആഴ്ചവട്ടം നിവര്‍ത്തിക്ക; എന്നാല്‍ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കല്‍ ചെയ്യുന്ന സേവേക്കു വേണ്ടി ഞങ്ങള്‍ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.
27Whakatutukitia te wiki mo tenei, a ka hoatu ano hoki tera e matou ki a koe mo te mahi e mahi ai koe ki ahau i etahi atu tau e whitu.
28യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവര്‍ത്തിച്ചു; അവന്‍ തന്റെ മകള്‍ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു.
28A pera ana a Hakopa, a whakatutukitia ana e ia te wiki mo tenei: a ka homai e ia a Rahera, tana tamahine, ki a ia hei wahine mana.
29തന്റെ മകള്‍ റാഹേലിന്നു ലാബാന്‍ തന്റെ ദാസി ബില്‍ഹയെ ദാസിയായി കൊടുത്തു.
29I homai ano e Rapana a Piriha, tana pononga wahine, ki a Rahera, ki tana tamahine, hei pononga mana.
30അവന്‍ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാള്‍ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കല്‍ സേവചെയ്തു.
30Na ka haere ano hoki ia ki roto, ki a Rahera, a nui atu tona aroha ki a Rahera i tona ki a Rea; e whitu atu ano nga tau i mahi ai ia ki a ia.
31ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോള്‍ അവളുടെ ഗര്‍ഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.
31¶ A ka kite a Ihowa e kinongia ana a Rea, ka whakatuwheratia e ia tona kopu: he pakoko ia a Rahera.
32ലേയാ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുയഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോള്‍ എന്റെ ഭര്‍ത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവള്‍ അവന്നു രൂബേന്‍ എന്നു പേരിട്ടു.
32Na ka hapu a Rea, a ka whanau he tama, a huaina ana e ia tona ingoa ko Reupena: i mea hoki ia, Mo Ihowa hoki i titiro mai ki toku tangihanga; ta te mea hoki akuanei taku tahu aroha ai ki ahau.
33അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുഞാന്‍ അനിഷ ്ടഎന്നു യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞു അവന്നു ശിമെയോന്‍ എന്നു പേരിട്ടു.
33Na ka hapu ano ia, a ka whanau he tama; a ka mea ia, I rongo hoki a Ihowa e kinongia ana ahau, koia i homai ai hoki e ia tenei ki ahau: a huaina ana e ia tona ingoa ko Himiona.
34അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുഇപ്പോള്‍ ഈ സമയം എന്റെ ഭര്‍ത്താവു എന്നോടു പറ്റിച്ചേരും; ഞാന്‍ അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ടു അവള്‍ അവന്നു ലേവി എന്നു പേരിട്ടു.
34Na ka hapu ano ia, a ka whanau he tama; a ka mea ia, Katahi ano taku tahu ka piri mai ki ahau, no te mea hoki ka tokotoru a maua tama ka whanau; na reira i huaina ai e ia tona ingoa ko Riwai.
35അവള്‍ പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോള്‍ ഞാന്‍ യഹോവയെ സ്തുതിക്കും എന്നു അവള്‍ പറഞ്ഞു; അതുകൊണ്ടു അവള്‍ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവള്‍ക്കു പ്രസവം നിന്നു.
35Na ka hapu ano ia, a ka whanau he tama; a ka mea ia, Katahi ahau ka whakamoemiti ki a Ihowa: koia i huaina ai e ia tona ingoa ko Hura: a ka mutu tana whanau.