Malayalam

Maori

Genesis

8

1ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തില്‍ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഔര്‍ത്തു; ദൈവം ഭൂമിമേല്‍ ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു.
1¶ Na ka mahara te atua ki a Noa, ki nga mea ora katoa me nga kararehe katoa ano hoki i a ia i roto i te aaka: na ka mea te Atua kia tika atu tetahi hau i runga i te whenua, a ka mariri nga wai.
2ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു.
2A ka tutakina atu nga matapuna o te rire me nga matapihi o te rangi, ka whakamutua ano hoki te ua o te rangi.
3വെള്ളം ഇടവിടാതെ ഭൂമിയില്‍നിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞു തുടങ്ങി.
3Na ka hoki haere nga wai i runga i te whenua: a i te paunga o nga ra kotahi rau e rima tekau kua iti iho nga wai.
4ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറെച്ചു.
4¶ A i tau iho te aaka i te whitu o nga marama, i te kotahi tekau ma whitu o nga ra o te marama, ki runga ki nga maunga o Ararata.
5പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പര്‍വ്വതശിഖരങ്ങള്‍ കാണായി.
5Me te heke haere tonu o nga wai, a taea noatia te tekau o nga marama: no te tekau o nga marama, no te ra tuatahi o te marama, ka kitea nga tihi o nga maunga.
6നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താന്‍ പെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്നു.
6¶ A, i te mutunga o nga ra e wha tekau, na ka uakina e Noa te matapihi o te aaka i hanga e ia:
7അവന്‍ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയില്‍ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.
7A ka tukua atu e ia he raweni, a, ko tona rerenga atu, ka kopiko atu, ka kopiko mai, a maroke noa nga wai i runga i te whenua.
8ഭൂമിയില്‍ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവന്‍ ഒരു പ്രാവിനെയും തന്റെ അടുക്കല്‍നിന്നു പുറത്തു വിട്ടു.
8Na ka tukua atu ano e ia he kukupa, kia kitea ai kua iti iho ranei nga wai i runga i te mata o te whenua;
9എന്നാല്‍ സര്‍വ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാല്‍ വെപ്പാന്‍ സ്ഥലം കാണാതെ അവന്റെ അടുക്കല്‍ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവന്‍ കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കല്‍ പെട്ടകത്തില്‍ ആക്കി.
9A kihai i kitea e te kukupa tetahi taunga iho mo te takahanga o tona waewae, a ka hoki mai ki a ia, ki roto ki te aaka: i runga hoki nga wai i te mata o te whenua katoa: na ka totoro atu tona ringa, a hopukia ana ia, tangohia ana mai ki a ia ki r oto ki te aaka.
10ഏഴു ദിവസം കഴിഞ്ഞിട്ടു അവന്‍ വീണ്ടും ആ പ്രാവിനെ പെട്ടകത്തില്‍ നിന്നു പുറത്തു വിട്ടു.
10Na ka tatari ano ia, e whitu atu nga ra; a ka tukua atu ano e ia te kukupa i roto i te aaka:
11പ്രാവു വൈകുന്നേരത്തു അവന്റെ അടുക്കല്‍ വന്നു; അതിന്റെ വായില്‍ അതാ, ഒരു പച്ച ഒലിവില; അതിനാല്‍ ഭൂമിയില്‍ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.
11A i te ahiahi ka rere mai te kukupa ki a ia; na i roto i tona waha he rau oriwa, he mea korari mai; a ka mohio a Noa kua iti iho nga wai i runga i te whenua.
12പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവന്‍ ആ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്റെ അടുക്കല്‍ മടങ്ങി വന്നില്ല.
12A ka tatari ano ia, e whitu atu ano nga ra; a tukua atu ana e ia te kukupa; a kihai tena i hoki mai ano ki a ia i muri iho.
13ആറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി ഭൂമിയില്‍ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു.
13¶ A no te ono rau ma tahi o nga tau, no te marama tuatahi, no te ra tuatahi o te marama, i maroke atu ai nga wai i runga i te whenua: na ka hurahia atu e Noa te hipoki o te aaka, a ka kite, na, kua maroke te mata o te whenua.
14രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു.
14A no te rua o nga marama, no te rua tekau ma whitu o nga ra o te marama, i maroke ai te whenua.
15ദൈവം നോഹയോടു അരുളിച്ചെയ്തതു
15¶ Na ka korero te Atua ki a Noa, ka mea,
16നീയും നിന്റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തില്‍നിന്നു പുറത്തിറങ്ങുവിന്‍ .
16Puta mai koe i te aaka, koutou tahi ko tau wahine, ko au tama, me nga wahine a au tama.
17പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സര്‍വ്വജഡത്തില്‍നിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയില്‍ അനവധിയായി വര്‍ദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.
17Kia puta tahi mai me koe nga mea ora katoa i a koe na, nga kikokiko katoa, nga manu, nga kararehe, me nga mea ngoki katoa e ngokingoki ana i runga i te whenua; a kia whakatuputupu ratou ki runga ki te whenua, kia hua, kia ngahue ki runga ki te w henua.
18അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.
18Na ka puta a Noa, ratou tahi ko ana tama, ko tana wahine, me nga wahine a ana tama:
19സകല മൃഗങ്ങളും ഇഴജാതികള്‍ ഒക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതിജാതിയായി പെട്ടകത്തില്‍ നിന്നു ഇറങ്ങി.
19Ka puta hoki i roto i te aaka nga kirehe katoa, nga mea ngokingoki katoa, nga manu katoa, me nga mea ngoki katoa i runga i te whenua o ia ahua, o ia ahua.
20നോഹ യഹോവേക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേല്‍ ഹോമയാഗം അര്‍പ്പിച്ചു.
20¶ Na ka hanga e Noa tetahi aata ma Ihowa, a ka tango ia i etahi o nga kararehe pokekore katoa, o nga manu pokekore katoa hoki, a whakaekea tinanatia ana e ia ki runga ki te aata.
21യഹോവ സൌരഭ്യവാസന മണത്തപ്പോള്‍ യഹോവ തന്റെ ഹൃദയത്തില്‍ അരുളിച്ചെയ്തതുഞാന്‍ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതല്‍ ദോഷമുള്ളതു ആകുന്നു; ഞാന്‍ ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല.
21Na ka hongi a Ihowa i roto i tona ngakau, E kore ahau e kanga ano i te oneone a muri ake nei mo nga mahi a te tangata; otiia he kino nga tokonga ake o te ngakau o te tangata, o tona taitamarikitanga ake ano; e kore ano hoki ahau e patu i nga mea ora katoa a muri ake nei, e penei me tenei meatanga aku.
22ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വര്‍ഷവും, രാവും പകലും നിന്നുപോകയുമില്ല.
22E mau ana te whenua, e kore e mutu te po rui me te po kokoti, te maeke me te mahana, te raumati me te hotoke, te ao me te po.