1പുരോഹിതന്മാരേ, കേള്‍പ്പിന്‍ ; യിസ്രായേല്‍ഗൃഹമേ, ചെവിക്കൊള്‍വിന്‍ ; രാജഗൃഹമേ, ചെവിതരുവിന്‍ ; നിങ്ങള്‍ മിസ്പെക്കു ഒരു കണിയും താബോരിന്മേല്‍ വിരിച്ച വലയും ആയിത്തീര്‍ന്നിരിക്കകൊണ്ടു ന്യായവിധി നിങ്ങള്‍ക്കു വരുന്നു.
1¶ Whakarongo ki tenei, e nga tohunga, mahara mai, e te whare o Iharaira, kia whai taringa mai hoki, e te whare o te kingi, mo koutou hoki te whakawa; no te mea kua waiho koutou hei rore ki Mihipa, hei kupenga horahora ki runga ki Taporo.
2മത്സരികള്‍ വഷളത്വത്തില്‍ ആണ്ടുപോയിരിക്കുന്നു; ഞാനോ അവര്‍ക്കും ഏവര്‍ക്കും ഒരു ശാസകന്‍ ആകുന്നു.
2A hohonu ana te hounga o te patu a te hunga tutu; ko ahau ia te kairiri i te he o ratou katoa.
3ഞാന്‍ എഫ്രായീമിനെ അറിയുന്നു; യിസ്രായേല്‍ എനിക്കു മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോള്‍ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേല്‍ മലിനമായിരിക്കുന്നു.
3E mohio ana ahau ki a Eparaima, kahore a Iharaira e ngaro i ahau; kei te moepuku nei hoki koe inaianei, e Eparaima, kua poke a Iharaira.
4അവര്‍ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരേണ്ടതിന്നു അവരുടെ പ്രവൃത്തികള്‍ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളില്‍ ഉണ്ടു; അവര്‍ യഹോവയെ അറിയുന്നതുമില്ല.
4E kore hoki ratou e tukua e a ratou mahi kia hoki ki to ratou Atua; kei roto hoki i a ratou te wairua moepuku, kahore o ratou mohio ki a Ihowa.
5യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താല്‍ ഇടറിവീഴും; യെഹൂദയും അവരോടുകൂടെ ഇടറിവീഴും.
5E whakaaturia ana ta Iharaira e tona whakapehapeha ki tona aroaro ano: na ka hinga a Iharaira raua ko Eparaima i runga i to raua he, me Hura, ka hinga ngatahi ratou.
6യഹോവയെ അന്വേഷിക്കേണ്ടതിന്നു അവര്‍ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവര്‍ അവനെ കണ്ടെത്തുകയില്ല; അവന്‍ അവരെ വിട്ടുമാറിയിരിക്കുന്നു.
6Ka haere ratou me a ratou hipi, me a ratou kau, ki te rapu i a Ihowa; heoi e kore e kitea; kua mawehe atu ia i roto i a ratou.
7അവര്‍ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ടു അവര്‍ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോള്‍ ഒരു അമാവാസ്യ അവരെ അവരുടെ ഔഹരികളോടുകൂടെ തിന്നുകളയും.
7Kua tinihanga ratou ki a Ihowa: he tamariki tangata ke hoki a ratou tamariki: akuanei ka pau ratou me a ratou wahi i te marama kohiti.
8ഗിബെയയില്‍ കാഹളവും രാമയില്‍ തൂര്‍യ്യവും ഊതുവിന്‍ ; ബേത്ത്--ആവെനില്‍ പോര്‍വിളി കൂട്ടുവിന്‍ ; ബെന്യാമീനേ, നിന്റെ പിറകെ വരുന്നു.
8¶ Whakatangihia te koronete ki Kipea, te tetere ki Rama: whakatangihia he whakaoho ki Peteawene; i muri i a koe, e Pineamine.
9ശിക്ഷാദിവസത്തില്‍ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളതു ഞാന്‍ യിസ്രായേല്‍ ഗോത്രങ്ങളുടെ ഇടയില്‍ അറിയിച്ചിരിക്കുന്നു.
9Ka ururua a Eparaima i te ra e riria ai te he: takoto rawa te mea kua whakaaturia nei e ahau i roto i nga hapu o Iharaira.
10യെഹൂദാപ്രഭുക്കന്മാര്‍ അതിര്‍ മാറ്റുന്നവരെപ്പോലെ ആയിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ എന്റെ ക്രോധം വെള്ളംപോലെ അവരുടെ മേല്‍ പകരും.
10E rite ana nga rangatira o Hura ki te hunga e whakaneke atu ana i te rohe; ka tahoroa e ahau toku riri ki runga ki a ratou ano he wai.
11എഫ്രയീമിന്നു മാനുഷകല്പന അനുസരിച്ചു നടപ്പാന്‍ ഇഷ്ടം തോന്നിയതുകൊണ്ടു അവന്‍ പീഡിതനും വ്യവഹാരത്തില്‍ തോറ്റവനും ആയിരിക്കുന്നു.
11E tukinotia ana, e whakapetia ana a Eparaima i te whakawakanga, mona i pai ki te whai i te whakahau.
12അതുകൊണ്ടു ഞാന്‍ എഫ്രയീമിന്നു പുഴുവും യെഹൂദാഗൃഹത്തിന്നു ദ്രവത്വവുമായിരിക്കും.
12Na reira, ka rite taku ki a Eparaima ki ta te purehurehu, ka rite hoki ki te pirau taku ki te whare o Hura.
13എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോള്‍ എഫ്രയീം അശ്ശൂരില്‍ചെന്നു യുദ്ധതല്പരനായ രാജാവിന്റെ അടുക്കല്‍ ആളയച്ചു; എങ്കിലും നിങ്ങളെ സൌഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവന്നു കഴിഞ്ഞില്ല.
13I te wa i kite ai a Eparaima i tona mate, a Hura hoki i tona marutanga, na haere ana a Eparaima ki Ahiria, tuku tangata ana ia ki a Kingi Iarepe: heoi e kore koutou e taea e ia te rongoa, e kore hoki e ora i a ia to koutou marutanga.
14ഞാന്‍ എഫ്രയീമിന്നു ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന്നു ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാന്‍ തന്നേ കടിച്ചുകീറി പൊയ്ക്കളയും; ഞാന്‍ പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.
14Ka rite hoki taku ki a Eparaima ki ta te raiona, taku ki te whare o Hura ka rite ki ta te kuao raiona: ka haehae ahau, ina, ahau ano, a ka haere; ka maua atu e ahau, a kahore he kaiwhakaora.
15അവര്‍ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാന്‍ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും; കഷ്ടതയില്‍ അവര്‍ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.
15Ka haere ahau ka hoki ki toku wahi, kia whakaae ra ano ratou ki to ratou he, kia rapua ra ano toku mata e ratou: a, i a ratou e mate ana, kaha tonu ta ratou rapu i ahau.