Malayalam

Maori

Isaiah

26

1അന്നാളില്‍ അവര്‍ യെഹൂദാദേശത്തു ഈ പാട്ടു പാടുംനമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവന്‍ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവെക്കുന്നു.
1¶ I taua ra ka waiatatia tenei waiata i te whenua o Hura. He pa kaha to tatou; ka whakaritea e ia te whakaora hei taiepa, hei pekerangi.
2വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിന്‍ .
2Whakatuwheratia nga kuwaha, kia tomo mai ai te iwi tika e pupuri ana i te pono.
3സ്ഥിരമാനസന്‍ നിന്നില്‍ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂര്‍ണ്ണസമാധാനത്തില്‍ കാക്കുന്നു.
3Mau e pupuri i runga i te rangimarie rawa te tangata e u ana te whakaaro ki a koe; nana hoki i whakawhirinaki ki a koe.
4യഹോവയാം യാഹില്‍ ശാശ്വതമായോരു പാറ ഉള്ളതിനാല്‍ യഹോവയില്‍ എന്നേക്കും ആശ്രയിപ്പിന്‍ .
4Whakawhirinaki ki a Ihowa a ake ake, no te mea kei te Ariki, kei a Ihowa, he kamaka mau tonu.
5അവന്‍ ഉയരത്തില്‍ പാര്‍ക്കുംന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയില്‍ ഇട്ടു കളഞ്ഞിരിക്കുന്നു.
5¶ Kua whakahokia iho hoki e ia te hunga e noho ana i runga, te pa tiketike; takoto rawa i a ia, takoto rawa ki te whenua, pa rawa ki te puehu:
6കാല്‍ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ.
6Takahia iho e te waewae, e nga waewae o nga rawakore, e nga takahanga o nga ware.
7നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.
7Ko te ara o te tangata tika, he tika; e whakatikaia ana e koe, e te mea tika, te ara o te tangata tika.
8അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയില്‍ ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.
8Kei te ara nei ano matou o au whakaritenga e tatari ana ki a koe, e Ihowa; ko tou ingoa, ko te mahara ki a koe ta o matou wairua e minamina nei.
9എന്റെ ഉള്ളം കൊണ്ടു ഞാന്‍ രാത്രിയില്‍ നിന്നെ ആഗ്രഹിച്ചു ഉള്ളില്‍ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാന്‍ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികള്‍ ഭൂമിയില്‍ നടക്കുമ്പോള്‍ ഭൂവാസികള്‍ നീതിയെ പഠിക്കും.
9Minamina tonu ahau, toku ngakau, ki a koe i te po; ae ra, ka moata ahau, toku wairua, ki te rapu i a koe; no te mea i nga wa e puta ai au whakaritenga ki te whenua, ka akona te tika e nga tangata o te ao.
10ദുഷ്ടന്നു കൃപ കാണിച്ചാലും അവന്‍ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവന്‍ അന്യായം പ്രവര്‍ത്തിക്കും; യഹോവയുടെ മഹത്വം അവന്‍ കാണുകയുമില്ല.
10Atawhaitia iho te tangata kino, e kore ia e ako i te tika; i te whenua o te tika ka he tana mahi, e kore ano ia e kite i te nui o Ihowa.
11യഹോവേ, നിന്റെ കൈ ഉയര്‍ന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷണത അവര്‍ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.
11E Ihowa, kua ara tou ringa ki runga, heoi kahore ratou e kite: otiia ka kite ratou i tou hae mo te iwi, a ka whakama; ae ra, ma te ahi e kai ou hoariri.
12യഹോവേ, നീ ഞങ്ങള്‍ക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങള്‍ക്കു വേണ്ടി നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.
12¶ Ka whakaritea e koe, e Ihowa, he rangimarie mo matou, nau nei hoki i mahi a matou mahi katoa ma matou.
13ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കര്‍ത്താക്കന്മാര്‍ ഞങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തീട്ടുണ്ടു; എന്നാല്‍ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങള്‍ സ്വീകരിക്കുന്നു.
13E Ihowa, e to matou Atua, he ariki ke ano, i tua ake i a koe, i noho hei rangatira mo matou; mau anake ia matou ka mahara ai ki tou ingoa.
14മരിച്ചവര്‍ ജീവിക്കുന്നില്ല; മൃതന്മാര്‍ എഴുന്നേലക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദര്‍ശിച്ചു സംഹരിക്കയും അവരുടെ ഔര്‍മ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തതു.
14Kua mate ratou, e kore e ora; he tupapaku ratou, e kore e ara; na kua tirohia nei ratou e koe, ngaro iho i a koe, huna katoatia ana e koe te mahara ki a ratou.
15നീ ജനത്തെ വര്‍ദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വര്‍ദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.
15Kua whakaraneatia e koe te iwi, e Ihowa, kua whakaraneatia e koe te iwi: kua whai kororia koe: nau i whakanui nga rohe katoa o te whenua.
16യഹോവേ, കഷ്ടതയില്‍ അവര്‍ നിന്നെ നോക്കുകയും നിന്റെ ശിക്ഷ അവര്‍ക്കും തട്ടിയപ്പോള്‍ ജപംകഴിക്കയും ചെയ്തു.
16E Ihowa, i te rarurarutanga i haere atu ratou ki a koe, a i ringihia atu e ratou he inoi, i te mea e papaki ana koe i a ratou.
17യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗര്‍ഭണി നോവുകിട്ടി തന്റെ വേദനയില്‍ നിലവിളിക്കുന്നതുപോലെ ഞങ്ങള്‍ നിന്റെ മുമ്പാകെ ആയിരുന്നു.
17He pera i te wahine hapu, ka tata ia te whanau, e whakamamae ana, e aue ana i ona mamae; ko to matou rite tera i tou aroaro, e Ihowa.
18ഞങ്ങള്‍ ഗര്‍ഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ, കാറ്റിനെ പ്രസവിച്ചതുപോലെ ഇരുന്നു; ദേശത്തു ഒരു രക്ഷയും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല; ഭൂവാസികള്‍ പിറന്നുവീണതുമില്ല.
18I te hapu matou, i te mamae matou, kua whanau ta matou me te mea he hau; kihai i oti i a matou he whakaora i runga i te whenua; kihai ano hoki i hinga nga tangata o te ao.
19നിന്റെ മൃതന്മാര്‍ ജീവിക്കും; എന്റെ ശവങ്ങള്‍ എഴുന്നേലക്കും; പൊടിയില്‍ കിടക്കുന്നവരേ, ഉണര്‍ന്നു ഘോഷിപ്പിന്‍ ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.
19Ka ora ou tangata mata; ka ara oku tinana mate, Maranga, waiata, e te hunga kei te puehu nei to koutou kainga; no te mea kei te tomairangi o nga otaota te rite o tou tomairangi; a ka maka mai nga tupapaku e te whenua.
20എന്റെ ജനമേ, വന്നു നിന്റെ അറകളില്‍ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.
20¶ Haere, e toku iwi, e tomo ki roto ki ou ruma, tutakina ou tatau i muri i a koe; e piri, he wahi iti kau nei, kia pahemo ra ano te riri.
21യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിപ്പാന്‍ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താന്‍ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.
21No te mea tenei a Ihowa te puta nei i tona wahi ki te whiu i te he o nga tangata o te whenua; a ka whakakitea ona toto e te whenua; e kore ano e hipokina e ia i muri nei tona hunga i patua.