Malayalam

Maori

Isaiah

36

1ഹിസ്കീയാരാജാവിന്റെ പതിന്നാലാം ആണ്ടില്‍, അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടേയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.
1¶ Na no te tekau ma wha o nga tau o Kingi Hetekia ka whakaekea mai nga pa taiepa katoa o Hura e Henakeripi kingi o Ahiria, a riro ana i a ia.
2അന്നു അശ്ശൂര്‍രാജാവു രബ്ശാക്കേയെ ലാഖീശില്‍നിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്റെ അടുക്കല്‍ ഒരു വലിയ സൈന്യത്തോടുകൂടെ അയച്ചു; അവന്‍ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കളത്തിന്റെ കല്പാത്തിക്കരികെ നിന്നു.
2Na ka tonoa mai e te kingi o Ahiria a Rapahake i Rakihi ki a Kingi Hetekia, ki Hiruharama; he nui te ope. Na tu ana ia ki te awakeri o to runga puna wai, ki te ara i te mara o te kaihoroi kakahu.
3അപ്പോള്‍ ഹില്‍ക്കീയാവിന്റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരന്‍ ശെബ്നയും ആസാഫിന്റെ മകന്‍ യോവാഹ് എന്ന മന്ത്രിയും അവന്റെ അടുക്കല്‍ പുറത്തു ചെന്നു.
3Na ka puta atu ki a ia a Eriakimi, tama a Hirikia, rangatira o te whare, ratou ko Hepena, kaituhituhi, ko Ioaha, tama a Ahapa, kaiwhakamahara.
4രബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ ഹിസ്കീയാവോടു പറയേണ്ടതുഅശ്ശൂര്‍ രാജാവായ മഹാരാജാവു ഇപ്രകാരം കല്പിക്കുന്നുനീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?
4Na ka mea a Rapahake ki a ratou, Tena, mea atu ki a Hetekia, ko te kupu tenei a te kingi nui, a te kingi o Ahiria, He aha tenei whakawhirinaki e whakawhirinaki na koe?
5യുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടു എന്നുള്ള വെറും വാക്കു അത്രേ എന്നു ഞാന്‍ പറയുന്നു; ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?
5Ki taku, ko tau ngarahu, me tou kaha mo te whawhai he kupu noa iho. Ko wai tou whakawhirinakitanga, i whakakeke ai koe ki ahau?
6ചതെഞ്ഞ ഔടക്കോലായ മിസ്രയീമിലല്ലോ നീ ആശ്രയിച്ചിരിക്കുന്നതു; അതു ഒരുത്തന്‍ ഊന്നിയാല്‍, അവന്റെ ഉള്ളങ്കയ്യില്‍ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന്‍ തന്നില്‍ ആശ്രയിക്കുന്ന ഏവര്‍ക്കും അങ്ങനെ തന്നേയാകുന്നു.
6Na e whakawhirinaki na koe ki tena kakaho whati hei tokotoko, ki Ihipa; ki te whakahinga atu te tangata ki reira, ka ngoto ki tona ringa, na kua tu. Ka pera ano a Parao kingi o Ihipa ki te hunga katoa e okioki ana ki a ia.
7അല്ല നീ എന്നോടുഞങ്ങളുടെ ദൈവമായ യഹോവയില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു എന്നു പറയുന്നുവെങ്കില്‍ അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കക്കളഞ്ഞിട്ടല്ലോ യെഹൂദയോടും യെരൂശലേമ്യരോടുംനിങ്ങള്‍ ഈ യാഗപീഠത്തിന്റെ മുമ്പില്‍ നമസ്കരിപ്പിന്‍ എന്നു കല്പിച്ചതു?
7Na ki te mea koe ki ahau, ko Ihowa, ko to matou Atua ta matou e whakawhirinaki nei: he teka ianei nana nga wahi tiketike, me nga aata e whakakahoretia na e Hetekia, i mea na ki a Hura raua ko Hiruharama, Hei mua i tenei aata koutou koropiko ai?
8ആകട്ടെ; എന്റെ യജമാനനായ അശ്ശൂര്‍രാജാവുമായി വാതു കെട്ടുകതക്ക കുതിരച്ചേവകരെ കയറ്റുവാന്‍ നിനക്കു കഴിയുമെങ്കില്‍ ഞാന്‍ രണ്ടായിരം കുതിരയെ നിനക്കു തരാം.
8Na, tena ra, homai aianei he utu pupuri ki toku ariki, ki te kingi o Ahiria, a ka hoatu e ahau etahi hoiho ki a koe, kia rua mano, ki te taea e koe te whakanoho he kaieke ki runga ki a ratou.
9നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരില്‍ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങള്‍ക്കായിട്ടും കുതിരച്ചേവകര്‍ക്കായിട്ടും നീ മിസ്രയീമില്‍ ആശ്രയിക്കുന്നുവല്ലോ.
9A me pehea e hoki ai i a koe te kanohi o tetahi rangatira o nga mea ririki rawa o nga pononga a toku ariki; i a koe ka whakawhirinaki ki Ihipa ki te hariata, ki te kaieke hoiho mau?
10ഞാന്‍ ഇപ്പോള്‍ ഈ ദേശം നശിപ്പിപ്പാന്‍ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടുഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.
10I ngaro ranei a Ihowa i toku haerenga mai ki te huna i tenei whenua? I mea mai a Ihowa ki ahau, Haere ki tera whenua huna ai.
11അപ്പോള്‍ എല്യാക്കീമും ശെബ്നയും യോവാഹും രബ്ശാക്കേയോടുഅടിയങ്ങളോടു അരാംഭാഷയില്‍ സംസാരിക്കേണമേ; അതു ഞങ്ങള്‍ക്കു അറിയാം; മതിലിന്മേലുള്ള ജന കേള്‍ക്കേ ഞങ്ങളോടു യെഹൂദാഭാഷയില്‍ സംസാരിക്കരുതേ എന്നു പറഞ്ഞു.
11¶ Na ka mea a Eriakimi ratou ko Hepena, ko Ioaha, ki a Rapahake, Tena, korero Hiriani mai ki au pononga; e mohiotia ana hoki tena reo e matou, kaua hoki e korero reo Hurai mai ki a matou, i te mea e whakarongo ana te iwi nei i runga i te taiepa.
12അതിന്നു രബ്-ശാക്കേനിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാന്‍ മതിലിന്മേല്‍ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കല്‍ അല്ലയോ എന്നു പറഞ്ഞു.
12Ano ra ko Rapahake, I tonoa mai ranei ahau e toku ariki ki tou ariki, ki a koe ranei, hei korero i enei kupu? he teka ianei ki nga tangata e noho ana i runga i te taiepa, kia kainga e ratou to ratou paru, kia inumia ano to ratou mimi, ara e kout ou tahi?
13അങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയില്‍ ഉറക്കെ വിളിച്ചുപറഞ്ഞതെന്തെന്നാല്‍മഹാരാജാവായ അശ്ശൂര്‍രാജാവിന്റെ വാക്കു കേള്‍പ്പിന്‍ .
13Na tu ana a Rapahake, a nui atu tona reo ki te karanga i te reo o nga Hurai; ka mea, Whakarongo ki nga kupu a te kingi nui, a te kingi o Ahiria.
14രാജാവു ഇപ്രകാരം കല്പിക്കുന്നുഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; അവന്നു നിങ്ങളെ വിടുവിപ്പാന്‍ കഴികയില്ല.
14Ko te kupu tenei a te kingi, Kei tinihangatia koutou e Hetekia; e kore hoki koutou e taea e ia te whakaora.
15യഹോവ നമ്മെ നിശ്ചയിമായി വിടുവിക്കും; ഈ നഗരം അശ്ശൂര്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയില്‍ ആശ്രയിക്കുമാറാക്കുകയും അരുതു.
15Kei meinga koutou e Hetekia kia whakawhirinaki ki a Ihowa, i a ia e ki na, Tera tatou ka whakaorangia e Ihowa; e kore tenei pa e tukua ki te ringa o te kingi o Ahiria.
16ഹിസ്കീയാവിന്നു നിങ്ങള്‍ ചെവി കൊടുക്കരുതു; അശ്ശൂര്‍രാജാവു ഇപ്രകാരം കല്പിക്കുന്നുനിങ്ങള്‍ എന്നോടു സന്ധിചെയ്തു എന്റെ അടുക്കല്‍ പുറത്തുവരുവിന്‍ ; നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊള്‍വിന്‍ .
16Kaua e rongo ki a Hetekia; ko te kupu hoki tenei a te kingi o Ahiria, Houhia tau rongo ki ahau, haere mai hoki ki waho, ki ahau; ka kai ai koutou i nga hua o tana waina, o tana waina, o tana piki, o tana piki, ka inu ano i te wai o tana puna, o tana puna:
17പിന്നെ ഞാന്‍ വന്നു, നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.
17Kia tae atu ra ano ahau ki te tiki atu i a koutou ki te whenua e penei ana me to koutou nei whenua, ki te whenua witi, waina, ki te whenua taro, mara waina.
18യഹോവ നമ്മെ വിടുവിക്കുമെന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ജാതികളുടെ ദേവന്മാരില്‍ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂര്‍ രാജാവിന്റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?
18Kei whakapatia koutou e Hetekia, ki te mea ia, Ma Ihowa tatou e whakaora. I whakaorangia ranei e tetahi o nga atua o nga tauiwi tona whenua i te ringa o te kingi o Ahiria?
19ഹമാത്തിലെയും അര്‍പ്പാദിലെയും ദേവന്മാര്‍ എവിടെ? സെഫര്‍വ്വയീമിലെ ദേവന്മാരും എവിടെ? അവര്‍ ശമര്‍യ്യയെ എന്റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?
19Kei hea nga atua o Hamata, o Arapara? kei hea nga atua o Heparawaima? i whakaorangia ranei e ratou a Hamaria i toku ringa?
20യഹോവ യെരൂശലേമിനെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വെച്ചു ഒരുത്തന്‍ തന്റെ ദേശത്തെ എന്റെ കയ്യില്‍ നിന്നു വിടുവിച്ചുവോ?
20Na wai o nga atua katoa o enei whenua i whakaora to ratou whenua i toku ringa, e whakaorangia ai e Ihowa a Hiruharama i toku ringa?
21എന്നാല്‍ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു രാജകല്പന ഉണ്ടായിരുന്നു.
21Heoi whakarongo kau ana ratou, kihai i utua tana; ko ta te kingi hoki tena i ako ai; i ki ia, Kaua e utua tana.
22ഹില്‍ക്കീയാവിന്റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരന്‍ ശെബ്നയും ആസാഫിന്റെ മകന്‍ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കല്‍ വന്നു രബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.
22Na haere ana e Eriakimi, tama a Hirikia, rangatira o te whare ratou ko Hepena kaituhituhi, ko Ioaha, tama a Ahapa, kaiwhakamahara, ki a Hetekia, he mea haehae o ratou kakahu, a korerotia ana e ratou ki a ia nga kupu a Rapahake.