1യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു--അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകള്‍ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകള്‍ അടയാതിരിക്കേണ്ടതിന്നും ഞാന്‍ അവന്റെ വലങ്കൈ പിടിച്ചിരക്കുന്നു--
1¶ Ko te kupu tenei a Ihowa ki tana i whakawahi ai, ki a Hairuha, he mea pupuri nei naku tona ringa matau, kia pehia ai e ia nga iwi ki raro i a ia; maku ano e wewete to nga hope o nga kingi; ko nga tatau ka whakapuaretia ki tona aroaro; e kore ano nga kuwaha e tutakina.
2ഞാന്‍ നിനക്കു മുമ്പായി ചെന്നു ദുര്‍ഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകര്‍ത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.
2Ko ahau e haere i mua i a koe, ki te whakatikatika i nga wahi tapokopoko: ko nga tatau parahi ka pakaru i ahau; ka tapahia ano e ahau nga tutaki rino.
3നിന്നെ പേര്‍ ചൊല്ലിവിളിക്കുന്ന ഞാന്‍ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാന്‍ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും
3Ka hoatu ano e ahau ki a koe nga taonga o te pouri, me nga mea huna o nga wahi ngaro, kia mohio ai koe ko Ihowa ahau, e whakahua atu nei i tou ingoa, ko te Atua o Iharaira.
4എന്റെ ദാസനായ യാക്കോബ് നിമിത്തവും എന്റെ വൃതനായ യിസ്രായേല്‍നിമിത്തവും ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാന്‍ നിന്നെ ഔമനപ്പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു.
4He whakaaro naku ki taku pononga, ki a Hakopa, ki a Iharaira, ki taku i whiriwhiri ai, na reira koe, tou ingoa, i karangatia ai e ahau: whakahuatia ana e ahau tou ingoa i te mea kahore ano koe kia mohio ki ahau.
5ഞാന്‍ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാന്‍ നിന്റെ അര മുറുക്കിയിരിക്കുന്നു.
5¶ Ko Ihowa ahau, kahore atu hoki; kahore ke atu he atua, ko ahau anake: maku koe e whitiki, ahakoa kahore koe i mohio ki ahau:
6സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവര്‍ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാന്‍ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.
6Kia mohio ai te hunga i te rawhiti, me o te uru, kahore atu, ko ahau anake. Ko Ihowa ahau, kahore ke atu.
7ഞാന്‍ പ്രകാശത്തെ നിര്‍മ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാന്‍ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു യഹോവയായ ഞാന്‍ ഇതൊക്കെയും ചെയ്യുന്നു.
7Naku te marama i whai ahua ai, naku i hanga te pouri; ko ahau te kaihohou rongo, te kaihanga ano o te kino: ko ahau, ko Ihowa, te kaimahi o enei mea katoa.
8ആകാശമേ, മേലില്‍ നിന്നു പൊഴിക്കുക; മേഘങ്ങള്‍ നീതിയെ വര്‍ഷിക്കട്ടെ; രക്ഷ വിളയേണ്ടതിന്നു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാന്‍ അതു സൃഷ്ടിച്ചിരിക്കുന്നു.
8Maturuturu iho, e nga rangi i runga; kia ringihia mai ano he tika e nga kapua; kia puare te whenua, kia hua te whakaora, kia wana ngatahi te tika; naku, na Ihowa, taua mea i hanga.
9നിലത്തിലെ കലനുറുക്കുകളുടെ ഇടയില്‍ ഒരു കലനുറുക്കായിരിക്കെ, തന്നെ നിര്‍മ്മിച്ചവനോടു തര്‍ക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണുനീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണിഅവന്നു കൈ ഇല്ല എന്നും പറയുമോ?
9Aue te mate mo te tangata e totohe ana ki tona Kaiwhakaahua! He maramara rihi i roto i nga maramara rihi o te oneone! E mea ake ranei te paru ki tona kaiwhakaahua, He aha tau e mahi na? e mea ranei tau i hanga ai, Kahore ona ringa?
10അപ്പനോടുനീ ജനിപ്പിക്കുന്നതു എനതു എന്നും സ്ത്രീയോടുനീ പ്രസവിക്കുന്നതു എന്തു എന്നും പറയുന്നവന്നു അയ്യോ കഷ്ടം!
10Aue te mate mo te tangata e mea ana ki tona papa, He aha tau kua whanau nei? ki te wahine ranei, He aha te mea ka whakamamae na koe?
11യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുവരുവാനുള്ളതിനെക്കുറിച്ചു എന്നോടു ചോദിപ്പിന്‍ ; എന്റെ മക്കളെയും എന്റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ചു എന്നോടു കല്പിപ്പിന്‍ .
11¶ Ko te kupu tenei a Ihowa, a te Mea Tapu o Iharaira, a tona Kaiwhakaahua ano, Uia mai ki ahau nga mea e puta mai a mua; ko nga meatanga ki aku tamariki, ki te mahi hoki a oku ringa, whakahaua mai ahau e koe.
12ഞാന്‍ ഭൂമിയെ ഉണ്ടാക്കി അതില്‍ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാന്‍ കല്പിച്ചാക്കിയിരിക്കുന്നു.
12Naku i mahi te whenua, i hanga hoki nga tangata o runga: naku, na oku ringa i hora nga rangi; ko o ratou mano katoa he mea whakahau naku.
13ഞാന്‍ നീതിയില്‍ അവനെ ഉണര്‍ത്തിയിരിക്കുന്നു അവന്റെ വഴികളെ ഒക്കെയും ഞാന്‍ നിരപ്പാക്കും; അവന്‍ എന്റെ നഗരം പണിയും; വിലയും സമ്മാനവും വാങ്ങാതെ അവന്‍ എന്റെ പ്രവാസികളെ വിട്ടയക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
13Naku ia i whakaara ake i runga i te tika, maku ano e whakatikatika ona ara katoa: ko ia hei hanga i toku pa, hei tuku i aku parau kia haere, kahore hoki he utu, kahore he moni whakapati, e ai ta Ihowa o nga mano.
14യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീര്‍ഘകായന്മാരായ സെബായരും നിന്റെ അടുക്കല്‍ കടന്നുവന്നു നിനക്കു കൈവശമാകും; അവന്‍ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവര്‍ കടന്നുവരും; അവര്‍ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.
14Ko te kupu tenei a Ihowa, Ko nga mauiui o Ihipa, ko nga taonga hokohoko o Etiopia, ko nga Tapeani, he tangata roroa, ka tae mai ki a koe, a ka riro i a koe; ka whai ratou i a koe; ka tae mekameka mai, ka piko ki a koe, ka mea, He pono kei roto i a koe te Atua, kahore atu hoki, kahore he Atua.
15യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.
15He pono he Atua koe e whakangaro ana i a koe, e te Atua o Iharaira, e te Kaiwhakaora.
16അവര്‍ എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും, വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവര്‍ ഒരുപോലെ അമ്പരപ്പില്‍ ആകും.
16Ka whakama, ae ra, ka numinumi kau ratou katoa; ka riro ngatahi ki te whakama nga kaimahi o nga whakapakoko.
17യിസ്രായേലോ യഹോവയാല്‍ നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങള്‍ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല.
17Ko Iharaira ia, ka ora i roto i a Ihowa, he whakaoranga pumau tonu. E kore koutou e whakama, e kore e numinumi a ake ake.
18ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു -- അവന്‍ തന്നേ ദൈവം; അവന്‍ ഭൂമിയെ നിര്‍മ്മിച്ചുണ്ടാക്കി; അവന്‍ അതിനെ ഉറപ്പിച്ചു; വ്യര്‍ത്ഥമായിട്ടല്ല അവന്‍ അതിനെ സൃഷ്ടിച്ചതു; പാര്‍പ്പിന്നത്രേ അതിനെ നിര്‍മ്മിച്ചതു:-- ഞാന്‍ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.
18Ko te kupu hoki tenei a Ihowa, a te kaihanga o nga rangi; ko ia te Atua; nana i whakawhaiahua te whenua, nana i mahi; nana i whakapumau, kihai i hanga e ia hei takoto kau, i whakaahuatia e ia hei nohoanga. Ko Ihowa ahau, kahore ke atu.
19ഞാന്‍ രഹസ്യത്തില്‍ അന്ധകാരപ്രദേശത്തു വെച്ചല്ല സംസാരിച്ചതു; ഞാന്‍ യാക്കോബിന്റെ സന്തതിയോടുവ്യര്‍ത്ഥമായി എന്നെ അന്വേഷിപ്പിന്‍ എന്നല്ല കല്പിച്ചിരിക്കുന്നതു; യഹോവയായ ഞാന്‍ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.
19Kihai ahau i korero i te wahi ngaro, i te wahi pouri o te whenua; kihai ahau i mea ki te uri o Hakopa, Rapua ahau, he mea noa iho. Ko taku korero, ko ta Ihowa, kei te tika, e whakaatu ana i nga mea e rite ana.
20നിങ്ങള്‍ കൂടിവരുവിന്‍ ; ജാതികളില്‍വെച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ചു അടുത്തു വരുവിന്‍ ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാന്‍ കഴിയാത്ത ദേവനോടു പ്രാര്‍ത്ഥിക്കയും ചെയ്യുന്നവര്‍ക്കും അറിവില്ല.
20¶ Huihui, haere mai, whakatata ngatahi mai, e nga oranga o nga iwi: kahore he mohio o te hunga e mau ana i te rakau o ta ratou whakapakoko, e inoi ana ki te atua e kore nei e whakaora.
21നിങ്ങള്‍ പ്രസ്താവിച്ചു കാണിച്ചുതരുവിന്‍ ; അവര്‍ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേള്‍പ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവന്‍ ആര്‍? യഹോവയായ ഞാന്‍ അല്ലയോ? ഞാന്‍ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാന്‍ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.
21Whakaaturia, kawea mai kia tata, kia whakatakoto whakaaro ngatahi ratou: na wai tenei i korero i mua riro na wai i whakaatu i nga wa onamata? He teka ianei naku, na Ihowa? Kore atu hoki he atua, ko ahau anake; he Atua tika, he kaiwhakaora; kahor e ke atu, ko ahau anake.
22സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിന്‍ ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.
22Tahuri mai ki ahau, kia ora ai koutou, e nga pito katoa o te whenua: ko te Atua hoki ahau, kahore ke atu.
23എന്നാണ എന്റെ മുമ്പില്‍ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായില്‍നിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.
23Kua waiho ahau e ahau ano hei oati; kua puta atu te kupu i toku mangai i runga i te tika, e kore ano e hoki mai, ara ka tuturi nga turi katoa ki ahau, ka oati mai ano nga arero katoa;
24യഹോവയില്‍ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഔരോരുത്തന്‍ പറഞ്ഞുകൊണ്ടു അവന്റെ അടുക്കല്‍ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.
24Ka mea mai tetahi ki ahau, Kei a Ihowa anake te tika, te kaha: ka haere mai ki a ia nga tangata, a ko nga tangata katoa i riri ki a ia ka whakama.
25യഹോവയില്‍ യിസ്രായേല്‍സന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും
25Ma Ihowa ka tika ai, ka whakamanamana ai te uri katoa o Iharaira.