Malayalam

Maori

Isaiah

49

1ദ്വീപുകളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിന്‍ ; യഹോവ എന്നെ ഗര്‍ഭംമുതല്‍ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തില്‍ ഇരിക്കയില്‍ തന്നേ എന്റെ പേര്‍ പ്രസ്താവിച്ചിരിക്കുന്നു.
1¶ Whakarongo, e nga motu, ki ahau; kia whai whakaaro, e nga iwi o tawhiti; na Ihowa ahau i karanga, no te kopu mai ano; no nga whekau o toku whaea i whakahua ai ia i toku ingoa.
2അവന്‍ എന്റെ വായെ മൂര്‍ച്ചയുള്ള വാള്‍പോലെയാക്കി തന്റെ കയ്യുടെ നിഴലില്‍ എന്നെ ഒളിപ്പിച്ചു; അവന്‍ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയില്‍ മറെച്ചുവെച്ചു, എന്നോടു
2A meinga iho e ia toku mangai hei hoari koi; huna ana ahau e ia ki te taumarumarunga iho o tona ringa; a meinga ana ahau e ia hei pere kua oti te oro; kuhua ana ahau e ia ki tana papa pere.
3യിസ്രായേലേ, നീ എന്റെ ദാസന്‍ ; ഞാന്‍ നിന്നില്‍ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.
3I mea ano ia ki ahau, Ko koe taku pononga; ko Iharaira, mau ka whai kororia ai ahau.
4ഞാനോ; ഞാന്‍ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യര്‍ത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.
4Ko ahau ia i mea, Maumau mauiui noa ahau, he kore noa iho, he tekateka noa i whakapaua ai e ahau toku kaha; raia, kei a Ihowa he whakawa moku, kei toku Atua hoki he wahi maku.
5ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കല്‍ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗര്‍ഭത്തില്‍ തന്റെ ദാസനായി നിര്‍മ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു--ഞാന്‍ യഹോവേക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു--
5Na akuanei, e ai ta Ihowa, nana nei ahau i whakaahua i te kopu hei tangata mana, hei whakahoki mai i a Hakopa ki a ia, kia kohikohia ai a Iharaira ki a ia; ka nui hoki ahau ki te aroaro o Ihowa, ko toku Atua hoki hei kaha moku;
6നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലില്‍ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാന്‍ നിന്നെ ജാതികള്‍ക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവന്‍ അരുളിച്ചെയ്യുന്നു.
6Ae ra, i mea ia, He mea nohinohi kia waiho koe hei tangata maku, hei whakaara i nga iwi o Hakopa, hei whakahoki mai i nga oranga o Iharaira: ka hoatu ano koe e ahau hei marama ki nga tauiwi, kia ai koe hei whakaoranga maku, a te pito ra ano o te ao.
7യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സര്‍വ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുവിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിന്‍ പരിശുദ്ധന്‍ നിമിത്തവും രാജാക്കന്മാര്‍ കണ്ടു എഴുന്നേല്‍ക്കയും പ്രഭുക്കന്മാര്‍ കണ്ടു നമസ്കരിക്കയും ചെയ്യും.
7¶ Ko te kupu tenei a Ihowa, a te kaihoko o Iharaira, a tona Mea Tapu hoki, ki ta te tangata e whakahawea nei, ki ta te iwi e whakarihariha nei, ki te pononga a nga ariki, Ka kite nga kingi, ka whakatika ano, ka koropiko hoki nga rangatira; he mea h oki na Ihowa, he pono hoki ia, na te Mea Tapu o Iharaira; nana hoki koe i whiriwhiri.
8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുപ്രസാദകാലത്തു ഞാന്‍ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു; ദേശത്തെ ഉയര്‍ത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോടുഇറങ്ങിപെയ്ക്കൊള്‍വിന്‍ എന്നും അന്ധകാരത്തില്‍ ഇരിക്കുന്നവരോടുവെളിയില്‍ വരുവിന്‍ എന്നും പറവാനും ഞാന്‍ നിന്നെ കാത്തു,
8Ko te kupu tenei a Ihowa: No te ra manakohanga atu i whakahoki kupu ai ahau ki a koe, no te ra whakaora hoki i awhinatia ai koe e ahau; maku ano koe e tiaki, ka hoatu ano koe e ahau hei kawenata mo te iwi, hei whakaara i te whenua, hei mea kia no hoia nga kainga tupu kua ururuatia;
9നിന്നെ ജനത്തിന്റെ നിയമമാക്കി വെച്ചിരിക്കുന്നു. അവര്‍ വഴികളില്‍ മേയും; എല്ലാപാഴകുന്നുകളിലും അവര്‍ക്കും മേച്ചലുണ്ടാകും.
9Hei mea ki nga herehere, Haere; ki te hunga i te pouri, Whakaatu i a koutou: ka kai ratou ki nga ara, ka ai hoki he wahi kai ma ratou ki nga pukepuke katoa.
10അവര്‍ക്കും വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവന്‍ അവരെ വഴിനടത്തുകയും നീരുറവുകള്‍ക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.
10E kore ratou e matekai, e kore ano e matewai, e kore hoki te werawera, te ra ranei, e pakakinakina ki a ratou; no te mea ko to ratou kaiatawhai hei arahi i a ratou; mana hoki ratou e arahi ki nga puna wai.
11ഞാന്‍ എന്റെ മലകളെയൊക്കെയും വഴിയാക്കും; എന്റെ പെരുവഴികള്‍ പൊങ്ങിയിരിക്കും.
11A ka waiho e ahau oku maunga katoa hei ara, ka whakateiteitia hoki oku huanui.
12ഇതാ, ഇവര്‍ ദൂരത്തുനിന്നും ഇവര്‍ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവര്‍ സീനീംദേശത്തുനിന്നും വരുന്നു.
12Nana, ka haere mai enei i tawhiti; nana, ko ena i te raki, i te taha hoki ki te uru, ko ena hoki i te whenua o Hinimi.
13ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പര്‍വ്വതങ്ങളേ, പൊട്ടി ആര്‍ക്കുംവിന്‍ ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.
13¶ Waiata, e nga rangi; kia hari hoki, e te whenua; kia pakaru mai ta koutou waiata, e nga maunga: ka whakamarie hoki a Ihowa i tana iwi, ka aroha hoki ki ana kua tukinotia nei.
14സീയോനോയഹോവ എന്നെ ഉപേക്ഷിച്ചു, കര്‍ത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.
14Otiia i mea a Hiona, Kua whakarerea ahau e Ihowa, kua wareware ahau i toku Ariki.
15ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താന്‍ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവര്‍ മറന്നുകളഞ്ഞാലും ഞാന്‍ നിന്നെ മറക്കയില്ല.
15Tera ranei e wareware i te wahine tana kohungahunga, a kore ake ona aroha ki te tamaiti a tona kopu? E wareware ano ratou: ko ahau nei, e kore ahau e wareware ki a koe.
16ഇതാ ഞാന്‍ നിന്നെ എന്റെ ഉള്ളങ്കയ്യില്‍ വരെച്ചിരിക്കുന്നു; നിന്റെ മതിലുകള്‍ എല്ലായ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു.
16Nana, kua taia koe e ahau ki nga kapu o oku ringa; kei toku aroaro tonu ou taiepa.
17നിന്റെ മക്കള്‍ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.
17Ka hohoro au tamariki; ka haere atu i roto i a koe ou kaiwawahi, ou kaiwhakamoti.
18തലപൊക്കി ചുറ്റും നോക്കുക; ഇവര്‍ എല്ലാവരും നിന്റെ അടുക്കല്‍ വന്നു കൂടുന്നു. എന്നാണ, നീ അവരെ ഒക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരെക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു.
18¶ Tahuri ake ou kanohi a karapoi noa, titiro hoki; ka huihui katoa ena, ka haere mai ki a koe. E ora ana ahau, e ai ta Ihowa, ina, ka kakahu koe i a ratou, ano he mea whakapaipai, ka herehere hoki i a ratou ki a koe, kei nga mea o te wahine marena hou te rite.
19നിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോള്‍ നിവാസികള്‍ക്കു പോരാതെവരും; നിന്നെ വിഴുങ്ങിക്കളഞ്ഞവര്‍ ദൂരത്തു അകന്നിരിക്കും.
19Na, ko ou wahi ururua, ko ou wahi kua tuheatia me tou whenua kua huna, he pono ka kopiri rawa koe mo nga kainoho, a ka matara atu ou kaiwhakamoti.
20നിന്റെ പുത്രഹീനതയിലെ മക്കള്‍സ്ഥലം പോരാതിരിക്കുന്നു; പാര്‍പ്പാന്‍ സ്ഥലം തരിക എന്നു നിന്നോടു പറയും.
20Ko nga tamariki i whakapania ai koe, tera ano ratou e mea ki ou taringa, E kiki ana te wahi nei moku: whakawateatia atu, kia noho ai ahau.
21അപ്പോള്‍ നീ നിന്റെ ഹൃദയത്തില്‍ഞാന്‍ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആര്‍ ഇവരെ പ്രസവിച്ചു വളര്‍ത്തിത്തന്നിരിക്കുന്നു? ഞാന്‍ ഏകാകിയായിരുന്നുവല്ലോ; ഇവര്‍ എവിടെ ആയിരുന്നു എന്നു പറയും.
21A ka mea koe i tou ngakau, Na wai enei i whanau ai ki ahau, kua whakakorea nei aku tamariki i ahau, he moke, he parau, he kopikopiko nei ahau? na wai ra enei i whakatupu ake? Nana, i waiho mokemoke ahau: ko enei, i hea ra enei?
22യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ജാതികള്‍ക്കു എന്റെ കൈ ഉയര്‍ത്തുകയും വംശങ്ങള്‍ക്കു എന്റെ കൊടി കാണിക്കയും ചെയ്യും; അവര്‍ നിന്റെ പുത്രന്മാരെ തങ്ങളുടെ മാര്‍വ്വില്‍ അണെച്ചും പുത്രിമാരെ തോളില്‍ എടുത്തുംകൊണ്ടു വരും.
22Ko te kupu tenei a te Ariki, a Ihowa, Nana, ka ara atu toku ringa ki nga tauiwi, ka tu hoki taku kara ki nga iwi: a ka maua mai e ratou au tama, awhi rawa ki o ratou uma, ka kawea mai hoki au tamahine i runga i o ratou pokohiwi.
23രാജാക്കന്മാര്‍ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള്‍ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാന്‍ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.
23A hei matua atawhai mou nga kingi, ko a ratou kuini hoki hei kaiwhakangote mou: ka piko iho ratou ki a koe, tapapa rawa ki te whenua, ka mitimiti hoki i te puehu o ou waewae: a ka mohio koe ko Ihowa ahau; e kore hoki te hunga e tatari ana ki aha u e whakama.
24ബലവാനോടു അവന്റെ കവര്‍ച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ?
24¶ Tera ranei e tangohia nga taonga parau i te tangata kaha, e mawhiti ranei te tangata kua tika nei tona hereherenga?
25എന്നാല്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവര്‍ച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാന്‍ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും.
25Na ko te kupu tenei a Ihowa, Ina, ka tangohia mai nga herehere a te tangata kaha, ka whakahokia mai ano nga taonga parau a te nanakia: ka ngangare ano ahau ki te tangata e ngangare ana ki a koe, ka whakaora hoki i au tamariki.
26നിന്നെ ഞെരുക്കുന്നവരെ ഞാന്‍ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവര്‍ക്കും ലഹരി പിടിക്കും; യഹോവയായ ഞാന്‍ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരന്‍ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.
26A ka whangaia atu e ahau to ratou kikokiko ake ma ou kaiwhakatupu kino; ka haurangi ano ratou i o ratou ake toto, me te mea na te waina reka; a ka mohio nga kikokiko katoa ko ahau, ko Ihowa, e whakaora nei i a koe, ko tou kaihoko hoki, ko te Mea Nui o Hakopa.