Malayalam

Maori

Jeremiah

4

1യിസ്രായേലേ, നീ മനംതിരിയുമെങ്കില്‍ എന്റെ അടുക്കലേക്കു മടങ്ങി വന്നുകൊള്‍ക എന്നു യഹോവയുടെ അരുളപ്പാടു; നിന്റെ മ്ളേച്ഛവിഗ്രഹങ്ങളെ എന്റെ മുമ്പില്‍നിന്നു നീക്കിക്കളയുമെങ്കില്‍ നീ അലഞ്ഞു നടക്കേണ്ടിവരികയില്ല.
1¶ Ki te mea ka hoki mai koe e Iharaira, e ai ta Ihowa, hoki mai ki ahau; ki te whakarerea ano e koe au mea whakarihariha i toku aroaro, e kore koe e riro ke;
2യഹോവയാണ എന്നു നീ പരമാര്‍ത്ഥമായും ന്യായമായും നീതിയായും സത്യം ചെയ്കയും ജാതികള്‍ അവനില്‍ തങ്ങളെത്തന്നെ അനുഗ്രഹിച്ചു അവനില്‍ പുകഴുകയും ചെയ്യും.
2Ka oati ano koe, Kei te ora a Ihowa i runga i te pono, i te whakawa ai, ki te tika, mana hoki nga iwi ka whakapai ai ki a ratou ano, ka whakamanamana ano ratou ki a ia.
3യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ മുള്ളുകളുടെ ഇടയില്‍ വിതെക്കാതെ തരിശുനിലം ഉഴുവിന്‍ .
3¶ Ko te kupu hoki tenei a Ihowa ki nga tangata o Hura, a ki Hiruharama, Ngakia ta koutou patohe: kaua hoki e whakato ki roto ki nga tataramoa.
4യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍നിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ചു ആര്‍ക്കും കൊടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചര്‍മ്മം നീക്കിക്കളവിന്‍ .
4Kotia hoki koutou, hei mea ki a Ihowa, whakarerea hoki nga kiri matamata o o koutou ngakau, e nga tangata o Hura, e te hunga ano e noho ana i Hiruharama; kei puta toku riri ano he ahi, kei mura, a kahore e tineia, mo te kino hoki o a koutou mahi.
5യെഹൂദയില്‍ അറിയിച്ചു യെരൂശലേമില്‍ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാന്‍ പറവിന്‍ ; കൂടിവരുവിന്‍ ; നമുക്കു ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്നു ഉറക്കെ വിളിച്ചു പറവിന്‍ .
5¶ Karangatia i roto i a Hura, kia rongo a Hiruharama, mea atu, Whakatangihia te tetere ki te whenua: karanga, mea atu, Whakamine mai, tatou ka haere ki nga pa taiepa.
6സീയോന്നു കൊടി ഉയര്‍ത്തുവിന്‍ ; നില്‍ക്കാതെ ഔടിപ്പോകുവിന്‍ ; ഞാന്‍ വടക്കുനിന്നു അനര്‍ത്ഥവും വലിയ നാശവും വരുത്തും.
6Whakaarahia te kara ki te ritenga o Hiona, putere atu koutou, kaua e tu; no te mea ka kawea mai e ahau he kino i te raki, he whatianga nui.
7സിംഹം പള്ളക്കാട്ടില്‍ നിന്നു ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകന്‍ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാന്‍ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവന്‍ നിന്റെ പട്ടണങ്ങളെ നിവാസികള്‍ ഇല്ലാതവണ്ണം നശിപ്പിക്കും.
7Kei te haere mai he raiona i tona urupuia rakau, kei te ara ano he kaiwhakangaro mo nga tauiwi; kei te ara ia, kua puta mai ia i tona wahi; hei whakangaro i tou whenua, hei mea i ou pa kia ururua, kahore he tangata hei noho.
8ഇതു നിമിത്തം രട്ടുടുപ്പിന്‍ ; വിലപിച്ചു മുറയിടുവിന്‍ ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ.
8Mo konei whitikiria he kakahu taratara ki a koutou, e tangi, aue; no te mea kahore te muranga o to Ihowa riri e tahuri atu i a tatou.
9അന്നാളില്‍ രാജാവിന്റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാര്‍ ഭ്രമിച്ചും പ്രവാചകന്മാര്‍ സ്തംഭിച്ചും പോകും എന്നു യഹോവയുടെ അരുളപ്പാടു.
9I taua ra, e ai ta Ihowa, ka pirau te ngakau o te kingi, me te ngakau o nga rangatira; a ka miharo nga tohunga, a ko nga poropiti ketekete kau ana.
10അതിന്നു ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, പ്രാണനില്‍ വാള്‍ കടന്നിരിക്കെ നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു നീ ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ എന്നു പറഞ്ഞു.
10Ano ra ko ahau, Aue, e te Ariki, e Ihowa, kua pohehe rawa i a koe tenei iwi, a Hiruharama ano, i te kupu nei, Ka mau te rongo ki a koutou. Tena ia, kua pa te hoari ki te wairua.
11ആ കാലത്തു ഈ ജനത്തോടും യെരൂശലേമിനോടും പറവാനുള്ളതെന്തെന്നാല്‍മരുഭൂമിയിലെ മൊട്ടക്കുന്നുകളില്‍നിന്നു ഒരു ഉഷ്ണക്കാറ്റു പേറ്റുവാനല്ല കൊഴിപ്പാനുമല്ല എന്റെ ജനത്തിന്റെ പുത്രിക്കു നേരെ ഊതും.
11I taua wa ka korerotia ki tenei iwi, ki Hiruharama ano, He hau wera no nga wahi tiketike i te koraha e tika mai ana ki te tamahine a taku iwi, ehara i te mea hei powhiriwhiri, hei tahi ranei;
12ഇതിലും കൊടുതായൊരു കാറ്റു എന്റെ കല്പനയാല്‍ വരും; ഞാന്‍ ഇപ്പോള്‍ തന്നേ അവരോടു ന്യായവാദം കഴിക്കും.
12He hau totopu no aua wahi ka tae mai ki ahau. Akuanei ahau whakapuaki ai i te whakawa mo ratou.
13ഇതാ, അവന്‍ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകള്‍ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ.
13Nana, ko tona haerenga mai ka rite ki nga kapua, rite tonu ano ona hariata ki te tukauati; he tere rawa ona hoiho i te ekara. Aue, te mate mo tatou! kei te pahuatia hoki tatou.
14യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന്നു നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളക; നിന്റെ ദുഷ്ടവിചാരങ്ങള്‍ എത്രത്തോളം നിന്റെ ഉള്ളില്‍ ഇരിക്കും.
14Horoia atu te kino o tou ngakau, e Hiruharama, kia ora ai koe. Kia pehea te roa o te noho o ou whakaaro kino i roto i a koe?
15ദാനില്‍നിന്നു ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയില്‍നിന്നു അനര്‍ത്ഥത്തെ പ്രസിദ്ധമാക്കുന്നു.
15No te mea e whakaatu mai ana he reo i Rana, e mea ana hoki i te kino kia rangona I maunga Eparaima.
16ജാതികളോടു പ്രസ്താവിപ്പിന്‍ ; ഇതാ, കോട്ടവളയുന്നവര്‍ ദൂരദേശത്തു നിന്നു വന്നു യെഹൂദാപട്ടണങ്ങള്‍ക്കു നേരെ ആര്‍പ്പുവിളിക്കുന്നു എന്നു യെരൂശലേമിനോടു അറിയിപ്പിന്‍ .
16Korero ki nga iwi; nana, kia rangona te he mo Hiruharama, kei te haere mai he kaitiaki i te whenua tawhiti, ka puaki to ratou reo mo nga pa o Hura.
17അവള്‍ എന്നോടു മത്സരിച്ചിരിക്കകൊണ്ടു അവര്‍ വയലിലെ കാവല്‍ക്കാരെപ്പോലെ അവളുടെ നേരെ വന്നു ചുറ്റും വളഞ്ഞിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
17Ko ta ratou ki a ia rite tonu ki ta nga kaitiaki o te mara i tetahi taha, i tetahi taha, mona i tutu ki ahau, e ai ta Ihowa.
18നിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടത്രേ ഇവ നിനക്കു വന്നതു; ഇത്ര കൈപ്പായിരിപ്പാനും നിന്റെ ഹൃദയത്തിന്നു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നേ.
18Na tou ara, na au mahi, enei i pa ai ki a koe; nou tenei he; he kawa hoki, kua pa hoki ki tou ngakau.
19അയ്യോ എന്റെ ഉദരം, എന്റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികള്‍! എന്റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആര്‍പ്പുവിളിയും കേട്ടിരിക്കുന്നു.
19¶ Oku whekau, oku whekau! mamae pu a roto o toku ngakau, oho ana toku ngakau i roto i ahau; e kore ahau e whakarongo puku; kua rongo hoki koe, e toku wairua, ki te tangi o te tetere, ki te hamama o te whawhai.
20നാശത്തിന്മേല്‍ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്നു എന്റെ കൂടാരങ്ങളും ഒരു ക്ഷണത്തില്‍ എന്റെ തിരശ്ശീലകളും കവര്‍ച്ചയായ്പോയി.
20He ngaromanga hono iho ki te ngaromanga te karangatia nei; kua pahuatia katoatia hoki te whenua; kitea rawatia ake kua pahuatia oku teneti, mea kau iho ko oku kakahu arai.
21എത്രത്തോളം ഞാന്‍ കൊടി കണ്ടു കാഹളധ്വനി കേള്‍ക്കേണ്ടിവരും?
21Kia pehea ake te roa oku ka titiro nei ki te kara, ka rongo nei ki te tangi o te tetere?
22എന്റെ ജനം ഭോഷന്മാര്‍; അവര്‍ എന്നെ അറിയുന്നില്ല; അവര്‍ ബുദ്ധികെട്ട മക്കള്‍; അവര്‍ക്കും ഒട്ടും ബോധമില്ല; ദോഷം ചെയ്‍വാന്‍ അവര്‍ സമര്‍ത്ഥന്മാര്‍; നന്മ ചെയ്‍വാനോ അവര്‍ക്കും അറിഞ്ഞുകൂടാ.
22He wairangi hoki taku iwi, kahore e mohio ki ahau: he tamariki kuware, kahore o ratou matauranga; e mohio ana ratou ki te mahi kino, ki te mahi pai ia kahore he matauranga.
23ഞാന്‍ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യമായി കണ്ടു; ഞാന്‍ ആകാശത്തെ നോക്കി; അതിന്നു പ്രകാശം ഇല്ലാതെയിരുന്നു.
23I titiro ahau ki te whenua, na, kahore he ahua, e takoto kau ana, ki nga rangi ano, na, kahore o reira marama.
24ഞാന്‍ പര്‍വ്വതങ്ങളെ നോക്കി; അവ വിറെക്കുന്നതു കണ്ടു; കുന്നുകള്‍ എല്ലാം ആടിക്കൊണ്ടിരുന്നു.
24I titiro ahau ki nga maunga, na, e ngaueue ana, a ko nga pukepuke katoa e nekeneke haere ana.
25ഞാന്‍ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികള്‍ ഒക്കെയും പറന്നു പോയിരുന്നു.
25I titiro ahau, a kahore he tangata, a ko nga manu katoa o te rangi kua rere atu.
26ഞാന്‍ നോക്കി ഉദ്യാനം മരുഭൂമിയായ്തീര്‍ന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളൊക്കെയും യഹോവയാല്‍ അവന്റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.
26I titiro ahau, na, he koraha kau te mara momona, kua pakura ona pa katoa i te aroaro o Ihowa, i te muranga o tona riri.
27യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുദേശമൊക്കെയും ശൂന്യമാകും; എങ്കിലും ഞാന്‍ മുഴുവനായി മുടിച്ചുകളകയില്ല.
27Ko te kupu hoki tenei a Ihowa, Ka ururua katoa te whenua, otiia e kore e whakapaua rawatia e ahau.
28ഇതുനിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തു പോകും; ഞാന്‍ നിര്‍ണ്ണയിച്ചു അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അനുതപിക്കയില്ല, പിന്‍ മാറുകയുമില്ല.
28Mo konei ka tangi te whenua, ka mangu ano te rangi i runga: no te mea kua korero nei ahau, kua takoto toku whakaaro, a kahore ano i puta ke taku, e kore hoki ahau e tahuri atu i tena.
29കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി സകല നഗരവാസികളും ഔടിപ്പോകുന്നു; അവര്‍ പള്ളക്കാടുകളില്‍ ചെന്നു പാറകളിന്മേല്‍ കയറുന്നു; സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാര്‍ക്കുംന്നതുമില്ല.
29Ka whati katoa te pa i te ngangau o nga hoia eke hoiho, o nga kaikopere; ka haere ratou ki roto ki nga urupuia rakau, ka piki ki nga kamaka: ka mahue katoa nga pa, kahore hoki tetahi tangata e noho ki roto.
30ഇങ്ങനെ ശൂന്യമായ്പോകുമ്പോള്‍ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണില്‍ മഷി എഴുതിയാലും വ്യര്‍ത്ഥമായി നിനക്കു സൌന്ദര്യം വരുത്തുന്നു; നിന്റെ ജാരന്മാര്‍ നിന്നെ നിരസിച്ചു നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു.
30A, ko koe, kia oti koe te pahua, ka pehea koe? Ahakoa kakahu noa koe i te ngangana, ahakoa whakapaipai noa koe i a koe ki nga whakapaipai koura, ahakoa haehae noa koe i ou kanohi, mea rawa ki te pukepoto, maumau mea noa koe i a koe kia ataahua; ka whakahawea ki a koe te hunga i aroha ki a koe, ka whai kia mate koe.
31ഈറ്റുനോവു കിട്ടിയവളുടെ ഒച്ചപോലെയും കടിഞ്ഞൂല്‍കുട്ടിയെ പ്രസവിക്കുന്നവളുടെ ഞരക്കംപോലെയും ഒരു ശബ്ദം ഞാന്‍ കേട്ടു; നെടുവീര്‍പ്പിട്ടും കൈമലര്‍ത്തിയുംകൊണ്ടുഅയ്യോ കഷ്ടം! എന്റെ പ്രാണന്‍ കുലപാതകന്മാരുടെ മുമ്പില്‍ ക്ഷയിച്ചുപോകുന്നു എന്നു പറയുന്ന സീയോന്‍ പുത്രിയുടെ ശബ്ദം തന്നേ.
31Kua rongo hoki ahau i te reo, me te mea no te wahine e whanau ana, he mamae, me te mea ko tana matamua e puta ana, ko te reo o te tamahine a Hiona e whakahotuhotu ana, whewhera tonu ona ringa, me te karenga, Aue te mate i ahua! kua hemo hoki tok u wairua i mua i nga kaiwhakamate.