1എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊള്‍ക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്‍ക.
1¶ Tena ra, whakarongo, e Hopa, ki aku korero, kia whai taringa ki aku kupu katoa.
2ഇതാ, ഞാന്‍ ഇപ്പോള്‍ എന്റെ വായ്തുറക്കുന്നു; എന്റെ വായില്‍ എന്റെ നാവു സംസാരിക്കുന്നു.
2Nana, kua puaki nei toku mangai, kei te korero toku arero i roto i toku mangai.
3എന്റെ വചനങ്ങള്‍ എന്റെ ഉള്ളിലെ നേര്‍ ഉച്ചരിക്കും. എന്റെ അധരങ്ങള്‍ അറിയുന്നതു അവ പരമാര്‍ത്ഥമായി പ്രസ്താവിക്കും.
3Ma aku kupu e whakapuaki te tika o toku ngakau; ka korero pono oku ngutu i ta ratou e matau ana.
4ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സര്‍വ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.
4He mea hanga ahau na te Wairua o te Atua, a na te manawa o te Kaha Rawa ahau i whai ora ai.
5നിനക്കു കഴിയുമെങ്കില്‍ എന്നോടു പ്രതിവാദിക്ക; സന്നദ്ധനായി എന്റെ മുമ്പാകെ നിന്നുകൊള്‍ക.
5Ki te taea e koe, whakahokia mai e koe he kupu ki ahau; whakatikaia au korero ki toku aroaro, e tu ki runga.
6ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവന്‍ ; എന്നെയും മണ്ണുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു.
6Nana, ko toku anga ki te Atua he pena hoki i tau; he mea hanga nei ano hoki ahau ki te paru.
7എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.
7Nana, e kore te wehi ki ahau e whakawehi i a koe; e kore ano hoki toku ringa e taimaha iho ki a koe.
8ഞാന്‍ കേള്‍ക്കെ നീ പറഞ്ഞതും നിന്റെ വാക്കു ഞാന്‍ കേട്ടതും എന്തെന്നാല്‍
8¶ He pono kua hakiri oku taringa ki au kupu, a kua rongo atu ahau i te reo o au kupu, e mea ana,
9ഞാന്‍ ലംഘനം ഇല്ലാത്ത നിര്‍മ്മലന്‍ ; ഞാന്‍ നിര്‍ദ്ദോഷി; എന്നില്‍ അകൃത്യവുമില്ല.
9He ma ahau, kahore oku he; he harakore ahau, kahore hoki he kino i roto i ahau:
10അവന്‍ എന്റെ നേരെ വിരുദ്ധങ്ങളെ കണ്ടു പിടിക്കുന്നു; എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.
10Na e rapu ana ia i te take riri ki ahau, e kiia ana ahau e ia he hoariri nona;
11അവന്‍ എന്റെ കാലുകളെ ആമത്തില്‍ ഇടുന്നു; എന്റെ പാതകളെ ഒക്കെയും സൂക്ഷിച്ചുനോക്കുന്നു.
11E karapitia ana e ia oku waewae ki te rakau, e ata titiro ana ia ki oku hikoinga katoa.
12ഇതിന്നു ഞന്‍ നിന്നോടു ഉത്തരം പറയാംഇതില്‍ നീ നീതിമാന്‍ അല്ല; ദൈവം മനുഷ്യനെക്കാള്‍ വലിയവനല്ലോ.
12Nana, maku e whawhati tau kupu, ehara tenei mea au i te mea tika; nui atu hoki te Atua i te tangata.
13നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളില്‍ ഒന്നിന്നും അവന്‍ കാരണം പറയുന്നില്ലല്ലോ.
13He aha koe i totohe ai ki a ia? E kore hoki e korerotia e ia te tikanga o tetahi o ana mea.
14ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യന്‍ അതു കൂട്ടാക്കുന്നില്ലതാനും.
14¶ Kotahi hoki, ae ra, e rua korerotanga a te Atua, otiia kahore e maharatia e te tangata.
15ഗാഢനിദ്ര മനുഷ്യര്‍ക്കുംണ്ടാകുമ്പോള്‍, അവര്‍ ശയ്യമേല്‍ നിദ്രകൊള്ളുമ്പോള്‍, സ്വപ്നത്തില്‍, രാത്രിദര്‍ശനത്തില്‍ തന്നേ,
15I te moe, i te putanga moemoea mai o te po, ina au iho te moe o te tangata, i nga moenga i runga i te takotoranga;
16അവന്‍ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.
16Ko reira ia whakapuare ai i nga taringa o nga tangata, hiri ai hoki i te ako mo ratou;
17മനുഷ്യനെ അവന്റെ ദുഷ്കര്‍മ്മത്തില്‍നിന്നു അകറ്റുവാനും പുരുഷനെ ഗര്‍വ്വത്തില്‍നിന്നു രക്ഷിപ്പാനും തന്നേ.
17Kia whakanekehia ai te tangata i tana whakaaro, kia hipokina ai hoki te whakapehapeha o te tangata;
18അവന്‍ കുഴിയില്‍നിന്നു അവന്റെ പ്രാണനെയും വാളാല്‍ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.
18E puritia ana e ia tona wairua kei tae ki te rua, tona ora kei riro i te hoari.
19തന്റെ കിടക്കമേല്‍ അവന്‍ വേദനയാല്‍ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളില്‍ ഇടവിടാതെ പോരാട്ടം ഉണ്ടു.
19¶ E whiua ana hoki ia ki te mamae i runga i tona moenga, ki te ngau tonu hoki o ona wheua;
20അതുകൊണ്ടു അവന്റെ ജീവന്‍ അപ്പവും അവന്റെ പ്രാണന്‍ സ്വാദുഭോജനവും വെറുക്കുന്നു.
20A whakarihariha ana tona ora ki te taro, tona wairua ki te kai whakaminamina.
21അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികള്‍ പൊങ്ങിനിലക്കുന്നു.
21E honia ana ona kiko, a kore noa e kitea; a purero mai ana ona wheua kihai nei i kitea i mua.
22അവന്റെ പ്രാണന്‍ ശവകൂഴിക്കും അവന്റെ ജീവന്‍ നാശകന്മാര്‍ക്കും അടുത്തിരിക്കുന്നു.
22Heoi e whakatata ana tona wairua ki te rua, tona ora ki nga kaiwhakamate.
23മനുഷ്യനോടു അവന്റെ ധര്‍മ്മം അറിയിക്കേണ്ടതിന്നു ആയിരത്തില്‍ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതന്‍ അവന്നു വേണ്ടി ഉണ്ടെന്നുവരികില്‍
23Ki te mea he karere tera kei a ia, he kaiwhakaatu tikanga tetahi i roto i te mano, hei whakaatu i tona tika ki te tangata:
24അവന്‍ അവങ്കല്‍ കൃപ വിചാരിച്ചുകുഴിയില്‍ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാന്‍ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും
24Na ka tohu tera i a ia, a ka mea, Whakaorangia ia kei heke ki te rua, kua kitea hoki e ahau he utu.
25അപ്പോള്‍ അവന്റെ ദേഹം യൌവനചൈതന്യത്താല്‍ പുഷ്ടിവേക്കും; അവന്‍ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.
25Ko tona kiri ka ngawari atu i to te tamaiti; ka hoki iho ia ki nga ra o tona tamarikitanga:
26അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കും; അവന്‍ അവങ്കല്‍ പ്രസാദിക്കും; തിരുമുഖത്തെ അവന്‍ സന്തോഷത്തോടെ കാണും; അവന്‍ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും.
26Ka inoi ia ki te Atua, a ka manako tera ki a ia; heoi ka kite ia i tona mata i runga i te koa: a ka utua e ia te tika o te tangata.
27അവന്‍ മനുഷ്യരുടെ മുമ്പില്‍ പാടി പറയുന്നതുഞാന്‍ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.
27E waiata ana ia i te aroaro o nga tangata, e mea ana, Kua hara ahau, whakaparoritia ake e ahau te tika, a kahore he pai ki ahau:
28അവന്‍ എന്റെ പ്രാണനെ കുഴിയില്‍ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവന്‍ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.
28Kua whakaorangia e ia toku wairua kei riro ki te rua, a e kite toku wairua i te marama.
29ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.
29¶ Nana, e meatia ana enei mea katoa e te Atua, e tuaruatia ana, ae, e tuatorutia ana, ki te tangata,
30അവന്റെ പ്രാണനെ കുഴിയില്‍നിന്നു കരേറ്റേണ്ടതിന്നും ജീവന്റെ പ്രകാശംകൊണ്ടു അവനെ പ്രകാശിപ്പിക്കേണ്ടതിന്നും തന്നേ.
30Hei whakahoki mai i tona wairua i roto i te rua, kia whakamaramatia ai ki te marama o te ora.
31ഇയ്യോബേ, ശ്രദ്ധവെച്ചു കേള്‍ക്ക; മിണ്ടാതെയിരിക്ക; ഞാന്‍ സംസാരിക്കാം.
31Kia whai whakaaro mai, e Hopa, whakarongo mai ki ahau: kati tau, a ka korero ahau.
32നിനക്കു ഉത്തരം പറവാനുണ്ടെങ്കില്‍ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാന്‍ ആകുന്നു എന്റെ താല്പര്യം.
32Ki te mea he kupu tau, utua mai taku: korero, ko taku hoki i pai ai kia whakatikaia tau.
33ഇല്ലെന്നുവരികില്‍, നീ എന്റെ വാക്കു കേള്‍ക്ക; മിണ്ടാതിരിക്ക; ഞാന്‍ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.
33Ki te kahore, whakarongo ki ahau: noho puku koe, a maku koe e whakaako ki te whakaaro nui.