Malayalam

Maori

Job

36

1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്‍
1¶ I korero ano a Erihu, i mea,
2അല്പം ക്ഷമിക്ക, ഞാന്‍ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.
2Tukua ahau, kia iti nei, a ka whakaatu ahau ki a koe; he kupu ano hoki aku mo ta te Atua.
3ഞാന്‍ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
3Ka tikina atu e ahau toku mohio i tawhiti, ka whakatikaia e ahau ta toku Kaihanga.
4എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവന്‍ നിന്റെ അടുക്കല്‍ നിലക്കുന്നു.
4E kore rawa hoki aku kupu e teka: tenei kei a koe te tangata kua tino nui tona matauranga.
5ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവന്‍ വിവേകശക്തിയിലും ബലവാന്‍ തന്നേ.
5¶ Nana, he pakari te Atua, e kore ano ia e whakahawea: pakari tonu te kaha o tona matauranga.
6അവന്‍ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാര്‍ക്കോ അവന്‍ ന്യായം നടത്തിക്കൊടുക്കുന്നു.
6E kore te tangata kino e whakaorangia e ia; mana te hunga mate e whiwhi ai ki nga mea e tika ana ma ratou.
7അവന്‍ നീതിമാന്മാരില്‍നിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തില്‍ ഇരുത്തുന്നു; അവര്‍ എന്നേക്കും ഉയര്‍ന്നിരിക്കുന്നു.
7E kore e mutu tana titiro ki te tangata tika; engari ka whakanohoia ngatahitia ratou e ia me nga kingi ki runga ki te torona ake ake, a ka whakanekehia ake hoki ratou.
8അവര്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാല്‍ പിടിക്കപ്പെട്ടാല്‍
8Ki te mea kua herea ratou ki te mekameka, mau pu i te rahiri, ara i nga mate,
9അവന്‍ അവര്‍ക്കും അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.
9Na ka whakakitea e ia ki a ratou ta ratou mahi, me o ratou he, i mea ai ratou i nga mea whakapehapeha.
10അവന്‍ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവര്‍ നീതികേടു വിട്ടുതിരിവാന്‍ കല്പിക്കുന്നു.
10Ka whakapuaretia ano e ia o ratou taringa ki te ako, a ka ki kia hoki i te kino.
11അവര്‍ കേട്ടനുസരിച്ചു അവനെ സേവിച്ചാല്‍ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
11Ki te rongo ratou, a ka mahi ki a ia, ka pau o ratou ra i runga i te pai, o ratou tau i runga i nga ahuareka.
12കേള്‍ക്കുന്നില്ലെങ്കിലോ അവര്‍ വാളാല്‍ നശിക്കും; ബുദ്ധിമോശത്താല്‍ മരിച്ചുപോകും.
12Otira ki te kore ratou e rongo, ka ngaro ratou i te hoari, hemo iho ratou, kahore hoki he matauranga.
13ദുഷ്ടമാനസന്മാര്‍ കോപം സംഗ്രഹിച്ചുവെക്കുന്നു; അവന്‍ അവരെ ബന്ധിക്കുമ്പോള്‍ അവര്‍ രക്ഷെക്കായി വിളിക്കുന്നില്ല.
13Ko te hunga whakaponokore o ratou ngakau, puranga rawa i a ratou te riri; kahore a ratou karanga awhina ina herea ratou e ia.
14അവര്‍ യൌവനത്തില്‍ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവന്‍ ദുര്‍ന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.
14Ka mate ratou i te taitamarikitanga, a ka ngaro to ratou ora i roto i te hunga poke.
15അവന്‍ അരിഷ്ടനെ അവന്റെ അരിഷ്ടതയാല്‍ വിടുവിക്കുന്നു; പീഡയില്‍ തന്നേ അവരുടെ ചെവി തുറക്കുന്നു.
15¶ Ko tana he whakaora i te rawakore ina mate, e whakapuaretia ana e ia o ratou taringa ina tukinotia.
16നിന്നെയും അവന്‍ കഷ്ടതയുടെ വായില്‍ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേല്‍ സ്വാദുഭോജനം വെക്കുമായിരുന്നു.
16Ae ra, me koe ano, tera koe e riro i a ia i roto i te kuititanga ki te wahi whanui; a ki tonu i te ngako te mea e whakatakotoria ki runga ki tau tepu.
17നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.
17Otiia ki tonu koe i te tikanga a te tangata kino; a mau pu koe i nga tikanga, i te whakarite whakawa.
18കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഔര്‍ത്തു നീ തെറ്റിപ്പോകയുമരുതു.
18Na i te mea he riri tenei, kia tupato kei riro koe i te nui o au rawa; aua hoki koe e whakapeautia e te nui o te utu.
19കഷ്ടത്തില്‍ അകപ്പെടാതിരിപ്പാന്‍ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങള്‍ ഒക്കെയും മതിയാകുമോ?
19E ranea ranei ou rawa, e kore ai koe e taka he? nga uaua katoa ranei o tou kaha?
20ജാതികള്‍ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.
20Kaua e hiahiatia te po, te wa e riro ai nga tangata i runga i to ratou whai.
21സൂക്ഷിച്ചുകൊള്‍ക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാള്‍ ഇച്ഛിക്കുന്നതു.
21Kia tupato, kaua e tahuri ki te kino; ki tau hoki he pai ake tenei i nga mate.
22ദൈവം തന്റെ ശക്തിയാല്‍ ഉന്നതമായി പ്രവര്‍ത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകന്‍ ആരുള്ളു?
22Nana, ko te Atua, ko tona kaha hei whakanui, ko wai te kaiwhakaako hei rite mona?
23അവനോടു അവന്റെ വഴിയെ കല്പിച്ചതാര്‍? നീ നീതികേടു ചെയ്തു എന്നു അവനോടു ആര്‍ക്കും പറയാം?
23Ko wai te kaitohutohu i te ara mona? Ko wai hei mea, Kua he tau mahi?
24അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാന്‍ നീ ഔര്‍ത്തുകൊള്‍ക; അതിനെക്കുറിച്ചല്ലോ മനുഷ്യര്‍ പാടിയിരിക്കുന്നതു.
24¶ Kia mahara kia whakanuia e koe tana mahi, e waiatatia nei e te tangata.
25മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മര്‍ത്യന്‍ അതിനെ സൂക്ഷിച്ചുനോക്കുന്നു.
25Kua tirohia nei e nga tangata katoa e matakitakina mai nei e te tangata i tawhiti.
26നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതന്‍ ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
26Nana, he nui te Atua, e kore ano e mohiotia e tatou; e kore ano hoki te maha o ona tau e taea te rapu atu.
27അവന്‍ നീര്‍ത്തുള്ളികളെ ആകര്‍ഷിക്കുന്നു; അവന്റെ ആവിയാല്‍ അവ മഴയായി പെയ്യുന്നു.
27Ko ia nei hei ngongo ake i nga pata wai, ka tauia i tona kohu hei awha:
28മേഘങ്ങള്‍ അവയെ ചൊരിയുന്നു; മനുഷ്യരുടെമേല്‍ ധാരാളമായി പൊഴിക്കുന്നു.
28Ka ringihia iho nei e nga kapua, a ka maturuturu nui ki runga ki te tangata.
29ആര്‍ക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
29Ae ra, e mohiotia ana ranei e tetahi nga horahanga o nga kapua, te ngangau o tona tapenakara?
30അവന്‍ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു.
30Nana, e horahia ana e ia tona marama a tawhio noa i a ia; e hipokina ana hoki e ia te takere o te moana.
31ഇവയാല്‍ അവന്‍ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
31Ko ana mea hoki ena hei whakawa mo nga iwi, nui tonu te kai e homai ana e ia.
32അവന്‍ മിന്നല്‍കൊണ്ടു തൃക്കൈ നിറെക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
32E hipokina ana e ia ona ringa ki te uira, a whakahaua iho e ia te wahi e pa atu ai.
33അതിന്റെ മുഴക്കം അവനെയും കന്നുകാലികള്‍ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.
33Hei kaiwhakaatu i a ia tona haruru, e waitohu ana hoki ki nga kararehe i te tupuhi meake puta mai.