Malayalam

Maori

Job

7

1മര്‍ത്യന്നു ഭൂമിയില്‍ യുദ്ധസേവയില്ലയോ? അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നേ.
1¶ He teka ranei kua takoto he pakanga mo te tangata i runga i te whenua, he rite ano ona ra ki nga ra o te kaimahi?
2വേലക്കാരന്‍ നിഴല്‍ വാഞ്ഛിക്കുന്നതുപോലെയും കൂലിക്കാരന്‍ കൂലിക്കു കാത്തിരിക്കുന്നതുപോലെയും
2E rite ana ki te pononga, e matenui nei ki te atarangi, ki te kaimahi, e tumanako nei ki te utu mo tana mahi;
3വ്യര്‍ത്ഥമാസങ്ങള്‍ എനിക്കു അവകാശമായ്‍വന്നു, കഷ്ടരാത്രികള്‍ എനിക്കു ഔഹരിയായ്തീര്‍ന്നു.
3Koia toku rite, ka whiwhi nei ki nga marama horihori, a he mauiui nga po kua whakaritea moku.
4കിടക്കുന്നേരംഞാന്‍ എപ്പോള്‍ എഴുന്നേലക്കും എന്നു പറയുന്നു; രാത്രിയോ ദീര്‍ഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നേ പണി.
4Ka takoto ahau, ka mea ahau, A hea ahau ara ai? he roa ia te po; heoi ka tahurihuri kau ahau a ao noa.
5എന്റെ ദേഹം പുഴുവും മണ്‍കട്ടയും ഉടുത്തിരിക്കുന്നു. എന്റെ ത്വക്കില്‍ പുണ്‍വായ്കള്‍ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു.
5Ko te kakahu mo oku kikokiko he kutukutu, he pokuru oneone; ka kukuti toku kiri, a ka ngatata ano.
6എന്റെ നാളുകള്‍ നെയ്ത്തോടത്തിലും വേഗതയുള്ളതു; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.
6Ko oku ra hohoro atu i te rakau a te kaiwhatu; pau ake, te ai he tumanakohanga atu.
7എന്റെ ജീവന്‍ ഒരു ശ്വാസം മാത്രം എന്നോര്‍ക്കേണമേ; എന്റെ കണ്ണു ഇനി നന്മയെ കാണുകയില്ല.
7¶ Kia mahara he hau oku ra; heoi ano kitenga o toku kanohi i te pai.
8എന്നെ കാണുന്നവന്റെ കണ്ണു ഇനി എന്നെ കാണുകയില്ല; നിന്റെ കണ്ണു എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.
8Ko te kanohi o te tangata e kite ana i ahau, heoi ano tona tirohanga mai ki ahau: kei runga i ahau ou kanohi, heoi kahore iho ahau.
9മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവന്‍ വീണ്ടും കയറിവരുന്നില്ല.
9Memeha atu te kapua, ngaro atu: he pera ano te tangata e haere ana ki te urupa; e kore e hoki ake.
10അവന്‍ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്റെ ഇടം ഇനി അവനെ അറികയുമില്ല.
10E kore ia e hoki mai ano ki tona whare, e kore ano tona wahi e mahara ki a ia i muri.
11ആകയാല്‍ ഞാന്‍ എന്റെ വായടെക്കയില്ല; എന്റെ മന:പീഡയില്‍ ഞാന്‍ സംസാരിക്കും; എന്റെ മനോവ്യസനത്തില്‍ ഞാന്‍ സങ്കടം പറയും.
11Na e kore e kaiponuhia e ahau toku mangai; ka korero ahau i toku wairua e mamae nei; ka tangi i te kawa i toku ngakau.
12നീ എനിക്കു കാവലാക്കേണ്ടതിന്നു ഞാന്‍ കടലോ കടലാനയോ ആകുന്നുവോ?
12He moana ranei ahau, he tohora, i mea ai koe i te kaitirotiro moku/
13എന്റെ കട്ടില്‍ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാന്‍ പറഞ്ഞാല്‍
13Ki te mea ahau, kei toku moenga ahau te marie ai, ma toku takotoranga e whakamama taku tangi;
14നീ സ്വപ്നംകൊണ്ടു എന്നെ അരട്ടുന്നു; ദര്‍ശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.
14Na ka whakahaehaetia ahau e koe ki nga moe, ka whakawehia ahau ki nga mea e whakakitea mai.
15ആകയാല്‍ ഞാന്‍ ഞെക്കിക്കുലയും ഈ അസ്ഥിക്കൂടത്തെക്കാള്‍ മരണവും തിരഞ്ഞെടുക്കുന്നു.
15A ki ta toku wairua he pai te tarona; pai ake te mate i enei wheua oku.
16ഞാന്‍ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.
16E whakarihariha ana ahau ki toku ora; kahore oku hiahia kia ora tonu ahau: waiho noa iho ahau, he mea teka noa hoki oku ra.
17മര്‍ത്യനെ നീ ഗണ്യമാക്കേണ്ടതിന്നും അവന്റെമേല്‍ ദൃഷ്ടിവെക്കേണ്ടതിന്നും
17¶ He aha te tangata, i whakanuia ai e koe? i anga ai tou ngakau ki a ia?
18അവനെ രാവിലെതോറും സന്ദര്‍ശിച്ചു മാത്രതോറും പരീക്ഷിക്കേണ്ടതിന്നും അവന്‍ എന്തുള്ളു?
18I titiro ai koe i a ia i tenei ata, i tenei ata, i honohono ai tau whakamatautau i a ia?
19നീ എത്രത്തോളം നിന്റെ നോട്ടം എങ്കല്‍ നിന്നു മാറ്റാതിരിക്കും? ഞാന്‍ ഉമിനീര്‍ ഇറക്കുവോളം എന്നെ വിടാതെയുമിരിക്കും?
19Kia pehea ake te roa ou kahore nei e tahuri atu i ahau, oku kahore nei e waiho noa iho e koe, kia horomia ai toku huware?
20ഞാന്‍ പാപം ചെയ്തുവെങ്കില്‍, മനുഷ്യപാലകനേ, ഞാന്‍ നിനക്കെന്തു ചെയ്യുന്നു? ഞാന്‍ എനിക്കു തന്നേ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്കു ലക്ഷ്യമായി വെച്ചിരിക്കുന്നതെന്തു?
20Mehemea kua hara ahau, kia aha atu ahau ki a koe, e te kaitiaki o nga tangata? he aha ahau i waiho ai e koe hei patunga mau i taimaha iho ai ahau ki ahau ano.
21എന്റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്തു? ഇപ്പോള്‍ ഞാന്‍ പൊടിയില്‍ കിടക്കും; നീ എന്നെ അന്വേഷിച്ചാല്‍ ഞാന്‍ ഇല്ലാതിരിക്കും.
21He aha koe te whakarere noa ai i toku he, te whakapahemo ai i toku kino? Akuanei hoki ahau moe ai ki te puehu, a ka ata rapu koe i ahau, otiia kahore noa iho ahau.