Malayalam

Maori

John

19

1അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു.
1¶ Katahi ka mau a Pirato ki a Ihu, ka whiu i a ia.
2പടയാളികള്‍ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയില്‍ വെച്ചു ധൂമ്രവസ്ത്രം ധിരിപ്പിച്ചു.
2A ka whiria e nga hoia he karauna tataramoa, potaea ana ki tona matenga, whakakakahuria ana hoki ia ki te kahu papaura.
3അവന്റെ അടുക്കല്‍ ചെന്നുയെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു.
3Na ka mea ratou, Tena koe, e te Kingi o nga Hurai! a pakia ana ia ki o ratou ringa.
4പീലാത്തൊസ് പിന്നെയും പുറത്തു വന്നുഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങള്‍ അറിയേണ്ടതിന്നു അവനെ നിങ്ങളുടെ അടുക്കല്‍ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.
4Ka haere ano a Pirato, ka mea ki a ratou, Na, tenei te arahina atu nei ia e ahau ki a koutou, kia mohio ai koutou, kahore rawa i mau i ahau tetahi he ona.
5അങ്ങനെ യേശു മുള്‍ക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടുആ മനുഷ്യന്‍ ഇതാ എന്നു പറഞ്ഞു.
5Na ka puta a Ihu ki waho, me te karauna tataramoa i runga i a ia, me te kakahu papaura. Ka mea a Pirato ki a ratou, Na, te tangata nei!
6മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോള്‍ക്രൂശിക്ക, ക്രൂശിക്ക, എന്നു ആര്‍ത്തുവിളിച്ചു. പീലാത്തൊസ് അവരോടുനിങ്ങള്‍ അവനെ കൊണ്ടുപോയി ക്രൂശിപ്പിന്‍ ഞാനോ അവനില്‍ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.
6A, no te kitenga o nga tohunga nui ratou ko nga katipa i a ia, ka karanga ratou, ka mea, Ripekatia, ripekatia. Ka ki a Pirato ki a ratou, Tangohia atu ia e koutou, ripekatia: kahore hoki i mau i ahau tetahi he ona.
7യെഹൂദന്മാര്‍ അവനോടുഞങ്ങള്‍ക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവന്‍ തന്നെത്താന്‍ ദൈവപുത്രന്‍ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവന്‍ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
7Ka whakahokia e nga Hurai ki a ia, He ture to matou, a ki to matou ture he mea tika kia mate ia, mona i mea ko te Tama ia a te Atua.
8ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു,
8No te rongonga o Pirato i tenei ki, nui rawa tona wehi;
9പിന്നെയും ആസ്ഥാനത്തില്‍ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു.
9Ka tomo ano ia ki te whare whakawa, ka mea ki a Ihu, No hea koe? Heoi kahore a Ihu kupu whakahoki ki a ia.
10യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടുനീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാന്‍ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാന്‍ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു
10Na ka mea a Pirato ki a ia, E kore koe e korero ki ahau? kahore koe e mohio kei ahau te tikanga mo te ripeka i a koe, kei ahau ano te tikanga mo te tuku i a koe kia haere?
11മേലില്‍നിന്നു നിനക്കു കിട്ടീട്ടില്ല എങ്കില്‍ എന്റെ മേല്‍ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്റെ പക്കല്‍ ഏല്പിച്ചവന്നു അധികം പാപം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.
11Ka whakahokia e Ihu, Kahore au tikanga ki ahau, me kahore i homai ki a koe i runga: koia i nui rawa ai te hara o te kaituku i ahau ki a koe.
12ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാന്‍ ശ്രമിച്ചു. യഹൂദന്മാരോനീ ഇവനെ വിട്ടയച്ചാല്‍ കൈസരുടെ സ്നേഹിതന്‍ അല്ല; തന്നെത്താന്‍ രാജാവാക്കുന്നവന്‍ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആര്‍ത്തു പറഞ്ഞു.
12Na i reira ano ka whai a Pirato kia tukua ia kia haere: otiia ka karanga nga Hurai, ka mea, Ki te tukua tenei e koe, ehara koe i te hoa no Hiha: ki te whakakingi tetahi tangata i a ia, he whakakahore tana i a Hiha.
13ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയില്‍ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തില്‍ ഇരുന്നു.
13A, no ka rongo a Pirato i tenei korero, ka arahina e ia a Ihu ki waho, a noho ana ki runga ki te nohonga whakawa, ki te wahi e kiia nei ko te Whariki kohatu, ki te reo Hiperu, ko Kapata.
14അപ്പോള്‍ പെസഹയുടെ ഒരുക്കനാള്‍ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവന്‍ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.
14Ko te takanga ia o te kapenga, tata pu ki te ono o nga haora; ka mea ia ki nga Hurai, Na, to koutou kingi!
15അവരോകൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാര്‍ഞങ്ങള്‍ക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.
15Na ko ta ratou karangatanga, Whakamatea, whakamatea, ripekatia. Ka mea a Pirato ki a ratou, Kia ripeka koia ahau i to koutou Kingi? ka whakahokia e nga tohunga nui, Kahore o matou kingi, ko Hiha anake.
16അപ്പോള്‍ അവന്‍ അവനെ ക്രൂശിക്കേണ്ടതിന്നു അവര്‍ക്കും ഏല്പിച്ചുകൊടുത്തു.
16¶ No reira ka hoatu ia e ia ki a ratou kia ripekatia. A ka mau ratou ki a Ihu:
17അവര്‍ യേശുവിനെ കയ്യേറ്റു; അവന്‍ താന്‍ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയില്‍ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.
17A amo ana ia i tona ripeka, haere ana ki te wahi e kiia nei ko te wahi o te angaanga, tona ingoa ki te reo Hiperu, ko Korokota:
18അവിടെ അവര്‍ അവനെയും അവനോടു കൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു.
18Na ripekatia ana ia e ratou ki reira, a ia me etahi atu tokorua, kotahi ki tetahi taha, kotahi ki tetahi taha, ko Ihu ki waenganui.
19പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേല്‍ പതിപ്പിച്ചു; അതില്‍നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.
19¶ Na tuhituhia ana e Pirato tetahi ingoa, whakapiritia ana ki te ripeka. Ko te tuhituhi tenei, KO IHU O NAHARETA, KO TE KINGI O NGA HURAI.
20യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാല്‍ അനേകം യെഹൂദന്മാര്‍ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായറോമ യവന ഭാഷകളില്‍ എഴുതിയിരുന്നു.
20A he tokomaha nga Hurai i kite i tenei ingoa: i tata hoki ki te pa te wahi i ripekatia ai a Ihu: a i tuhituhia taua mea ki te reo Hiperu, ki te reo Kariki, ki te reo Roma.
21ആകയാല്‍ യെഹൂദന്മാരുടെ മഹാപുരോഹിതന്മാര്‍ പീലാത്തൊസിനോടുയെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാന്‍ യെഹൂദന്മാരുടെ രാജാവു എന്നു അവന്‍ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു.
21Na ka mea nga tohunga nui o nga Hurai ki a Pirato, Aua e tuhituhia, Ko te Kingi o nga Hurai; engari, nana i mea, Ko te Kingi ahau o nga Hurai.
22അതിന്നു പീലാത്തൊസ്ഞാന്‍ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു.
22Ka whakahokia e Pirato, Ko taku i tuhituhi ai kua tuhituhia.
23പടയാളികള്‍ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഔരോ പടയാളിക്കു ഔരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല്‍ ഇല്ലാതെ മേല്‍തൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.
23A ka oti a Ihu te ripeka e nga hoia, ka mau ratou ki ona kakahu, wehea ake kia wha nga wahi, ki ia hoia he wahi; me te koti ano: na kahore he tui o te koti, he mea whatu iho i runga a puta noa.
24ഇതു കീറരുതു; ആര്‍ക്കും വരും എന്നു ചീട്ടിടുക എന്നു അവര്‍ തമ്മില്‍ പറഞ്ഞു. എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ളതിരുവെഴുത്തിന്നു ഇതിനാല്‍ നിവൃത്തി വന്നു. പടയാളികള്‍ ഇങ്ങനെ ഒക്കെയും ചെയ്തു.
24Na ka mea ratou tetahi ki tetahi, Kaua e haea e tatou, engari me maka ki te rota kia kitea ai, mo wai ranei: na ka rite te karaipiture e mea nei, I wehewehea oku kakahu mo ratou, i maka rota hoki mo toku weruweru. Ko ta nga hoia tenei i mea ai.
25യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
25Na i te taha o te ripeka o Ihu tona whaea e tu ana, ratou ko te teina o tona whaea, ko Meri wahine a Kereopa, ko Meri Makarini.
26യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നിലക്കുന്നതു കണ്ടിട്ടുസ്ത്രീയേ, ഇതാ നിന്റെ മകന്‍ എന്നു അമ്മയോടു പറഞ്ഞു.
26A, no te kitenga o Ihu i tona whaea, i te akonga hoki i aroha ai ia e tu tahi ana, ka mea ia ki tona whaea, E tai, nana, tau tama!
27പിന്നെ ശിഷ്യനോടുഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതല്‍ ആ ശിഷ്യന്‍ അവളെ തന്റെ വീട്ടില്‍ കൈക്കൊണ്ടു.
27Katahi ia ka mea ki taua akonga, Na, tou whaea! A no taua haora ka mau taua akonga i a ia ki tona whare.
28അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണംഎനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
28Muri iho i tenei ka mohio a Ihu ka oti nga mea katoa, na ka mea ia, hei whakaritenga mo te karaipiture, he mate wai toku.
29അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവര്‍ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേല്‍ ആക്കി അവന്റെ വായോടു അടുപ്പിച്ചു.
29Na tera e tu ra tetahi oko, ki tonu i te winika; a ka whakakiia e ratou tetahi hautai ki te winika, whakanohoia ana ki runga ki te hihopa, hoatu ana ki tona mangai.
30യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷംനിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
30A, no te inumanga o Ihu i te winika, ka me ia, Kua oti: na ka tuohu tona matenga, tukua ana tona wairua.
31അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാള്‍ വലിയതും ആകകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാല്‍ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു.
31¶ Na i mea nga Hurai kia kaua e mau nga tinana ki te ripeka i te hapati, ko te Takanga hoki tera, he ra nui hoki taua hapati, ka mea ratou ki a Pirato kia whatiia o ratou waewae, kia tangohia atu hoki.
32ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാല്‍ ഒടിച്ചു. അവര്‍ യേശുവിന്റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചുപോയി എന്നു കാണ്‍കയാല്‍ അവന്റെ കാല്‍ ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
32Na ka haere nga hoia, ka whawhati i nga waewae o to mua, me o tera i ripekatia ngatahitia me ia.
33ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു.
33I to ratou taenga ia ki a Ihu, ka kite kua mate noa ake ia, kihai i whatiia e ratou ona waewae:
34“അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.
34Engari i werohia tona kaokao e tetahi o nga hoia ki te matia, a puta tonu he toto, he wai.
35“അവര്‍ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.
35A ko te tangata i kite, ko ia ano te kaiwhakaatu, a he pono tana whakaatu: e mohio ana ia he korero pono tana, he mea ra kia whakapono ai koutou.
36അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തില്‍ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാന്‍ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാല്‍ അവന്‍ വന്നു അവന്റെ ശരീരം എടുത്തു.
36I meatia hoki enei mea, kia rite ai te karaipiture, E kore tetahi iwi ona e whatiia.
37ആദ്യം രാത്രിയില്‍ അവന്റെ അടുക്കല്‍ വന്ന നിക്കൊദേമൊസും ഏകദേശം നൂറുറാത്തല്‍ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.
37E mea ana ano tetahi atu karaipiture, ka titiro ratou ki ta ratou i wero ai.
38അവര്‍ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാര്‍ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവര്‍ഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.
38¶ Muri iho i enei mea, ka inoi a Hohepa o Arimatia ki a Pirato kia tangohia e ia te tinana o Ihu: he akonga ia na Ihu, otiia he mea huna i te wehi ki nga Hurai: a whakaae ana a Pirato. No ka haere ia, ka tango i te tinana o Ihu.
39അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തില്‍ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു.
39I haere mai ano a Nikorima, tera i haere ra i mua ki a Ihu i te po, me te mau mai ano i te maira, i te aroe, he mea whakananu, kia kotahi pea rau pauna.
40ആ കല്ലറ സമീപം ആകകൊണ്ടു അവര്‍ യെഹൂദന്മാരുടെ ഒരുക്കനാള്‍ നിമിത്തം യേശുവിനെ അവിടെ വച്ചു.
40Na ka tango raua i te tinana o Ihu, takaia ana ki nga kakahu rinena me nga mea kakara, ko ta nga Hurai ritenga hoki tera mo te tanu.
41Na he kari kei te wahi i ripekatia ai ia; i roto ano i taua kari tetahi urupa hou, he mea kahore ano i takotoria noatia e tetahi.
42Na ka whakatakotoria a Ihu e raua ki reira, no te mea he ra Takanga uera no nga Hurai; he tata hoki te urupa.