1യോനാ മത്സ്യത്തിന്റെ വയറ്റില്‍വെച്ചു തന്റെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍
1¶ Katahi a Hona ka inoi ki a Ihowa, ki tona Atua, i roto i te kopu o te ika,
2ഞാന്‍ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്കു ഉത്തരം അരുളി; ഞാന്‍ പാതാളത്തിന്റെ വയറ്റില്‍നിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.
2I mea ia, I karanga ahau, he ngakau mamae noku, ki a Ihowa; a whakahoki mai ana ia ki ahau; i tangi atu ahau i roto i te kopu o te reinga, a whakarongo ana koe ki toku reo.
3നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തില്‍ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഔളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
3I maka hoki ahau e koe ki te rire, ki waenga moana, a karapotia ana ahau e nga roma; tika ana au tuatea katoa me au ngaru i runga i ahau.
4നിന്റെ ദൃഷ്ടിയില്‍നിന്നു എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാന്‍ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാന്‍ പറഞ്ഞു.
4Na ka mea ahau, Kua oti ahau te pei i mua i ou kanohi; otiia tera ahau e titiro atu ano ki tou temepara tapu.
5വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടല്പുല്ലു എന്റെ തലപ്പാവായിരുന്നു.
5Karapotia ana ahau e te wai, tae tonu iho ki te wairua; i oku taha katoa te rire a taka noa; he rimu nga takai o toku mahunga.
6ഞാന്‍ പര്‍വ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഔടാമ്പലുകളാല്‍ എന്നെ സദാകാലത്തേക്കു അടെച്ചിരുന്നു. നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയില്‍നിന്നു കയറ്റിയിരിക്കുന്നു.
6I haere ahau ki raro ki nga take o nga maunga; kopia ana ahau e te whenua me ona tutaki ake ake; heoi whakaputaina ake ana e koe toku ora i roto i te poka, e Ihowa, e toku Atua.
7എന്റെ പ്രാണന്‍ എന്റെ ഉള്ളില്‍ ക്ഷീണിച്ചുപോയപ്പോള്‍ ഞാന്‍ യഹോവയെ ഔര്‍ത്തു എന്റെ പ്രാര്‍ത്ഥന നിന്റെ വിശുദ്ധമന്ദിരത്തില്‍ നിന്റെ അടുക്കല്‍ എത്തി.
7I te hemonga o toku wairua i roto i ahau, i mahara ahau ki a Ihowa: i tae atu ano taku inoi ki a koe ki tou temepara tapu.
8മിത്ഥ്യാബിംബങ്ങളെ ഭജിക്കുന്നവര്‍ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.
8Ko te hunga e pupuri ana i nga mea tekateka noa e whakarere ana i te atawhai mo ratou.
9ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അര്‍പ്പിക്കും; നേര്‍ന്നിരിക്കുന്നതു ഞാന്‍ കഴിക്കും. രക്ഷ യഹോവയുടെ പക്കല്‍നിന്നു വരുന്നു.
9Ko ahau ia ka mea patunga tapu ki a koe i runga i te reo whakawhetai; ka whakamana e ahau aku kupu taurangi. Na Ihowa te whakaoranga.
10എന്നാല്‍ യഹോവ മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ കരെക്കു ഛര്‍ദ്ദിച്ചുകളഞ്ഞു.
10¶ Na ka korero a Ihowa ki te ika, a ka ruakina e tera a Hona ki te wahi maroke.