1യോസേഫിന്റെ മക്കള്‍ക്കു കിട്ടിയ അവകാശംയെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്‍ തുടങ്ങി കിഴക്കു യെരീഹോവെള്ളത്തിങ്കല്‍ മരുഭൂമിയില്‍ തന്നേ തുടങ്ങി യെരീഹോവില്‍നിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി
1¶ A, ko te rota i nga tama a Hohepa, i rere atu i Horano i Heriko, i nga wai o Heriko ki te rawhiti, a tae noa ki te koraha, e aupiki atu ra i Heriko ma te whenua pukepuke ki Peteere;
2ബേഥേലില്‍നിന്നു ലൂസിന്നു ചെന്നു അര്‍ക്ക്യരുടെ അതിരായ അതാരോത്തിന്നു കടന്നു
2Na ka haere atu i Peteere ki Rutu, a tika tonu atu ki nga rohe o Araki ki Ataroto,
3പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിര്‍വരെ, ഗേസെര്‍വരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
3Na ka haere ki raro whaka te hauauru ki te rohe o Iapareti tae noa ki te rohe o Petehorono ki raro, ki Ketere: a ko tona putanga atu kei te moana.
4അങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിന്നും അവകാശം ലഭിച്ചു.
4Na ka riro i nga tama a Hohepa, i a Manahi raua ko Eparaima to ratou kainga tupu.
5എഫ്രയീമിന്റെ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാല്‍കിഴക്കു അവരുടെ അവകാശത്തിന്റെ അതിര്‍ മേലത്തെ ബേത്ത്-ഹോരോന്‍ വരെ അതെരോത്ത്-അദ്ദാര്‍ ആയിരുന്നു.
5¶ A ko te rohe tenei ki nga tama a Eparaima, ki o ratou kainga whaka te rawhiti ko Ataroto Arara, tae noa ki Petehorono ki runga;
6ആ അതിര്‍ മിഖ് മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ടു ചെന്നു താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞു അതിന്നരികത്തുകൂടി
6A i puta atu te rohe whaka te hauauru ki Mikimeta ki te raki; a i awhio haere te rohe whaka te rawhiti ki Taanata Hiro, a ka whakarerea atu a reira i te taha ki te rawhiti o Ianoha;
7യാനോഹയുടെ കിഴക്കു കടന്നു യാനോഹയില്‍നിന്നു അതെരോത്തിന്നും നാരാത്തിന്നും ഇറങ്ങി യെരീഹോവില്‍ എത്തി യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു.
7Na ka anga i Ianoha ki raro ki Ataroto, a ki Naarata, a ka pa ki Heriko, puta rawa atu kei Horano.
8തപ്പൂഹയില്‍നിന്നു ആ അതിര്‍ പടിഞ്ഞാറോട്ടു കാനാതോടുവരെ ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ
8I haere atu te rohe i Tapua whaka te hauauru ki te awa ki Kanaha; a kei te moana ona putanga atu. Ko te wahi tupu tenei o te iwi o nga tama a Eparaima, o o ratou hapu:
9മനശ്ശെമക്കളുടെ അവകാശത്തിന്റെ ഇടയില്‍ എഫ്രയീംമക്കള്‍ക്കു വേര്‍തിരിച്ചുകൊടുത്ത പട്ടണങ്ങളൊക്കെയും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.
9Me nga pa i motuhia mo nga tama a Eparaima i roto i te wahi o nga tama a Manahi, nga pa katoa me nga kainga o aua pa.
10എന്നാല്‍ അവര്‍ ഗെസേരില്‍ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയില്‍ ഊഴിയവേല ചെയ്തു പാര്‍ത്തു വരുന്നു.
10A kihai i peia e ratou te Kanaani e noho ana i Ketere: heoi noho ana te Kanaani i waenganui o Eparaima a taea noatia tenei ra, a ka meinga hei pononga, hei mahi i nga mahi.