1അനന്തരം നൂന്റെ മകനായ യോശുവ രഹസ്യമായി ഒറ്റുനോക്കേണ്ടതിന്നു ശിത്തീമില്‍നിന്നു രണ്ടുപേരെ അയച്ചുനിങ്ങള്‍ പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിന്‍ എന്നു പറഞ്ഞു. അവര്‍ പുറപ്പെട്ടു രാഹാബ് എന്നു പേരുള്ളോരു വേശ്യയുടെ വീട്ടില്‍ ചെന്നു അവിടെ പാര്‍ത്തു.
1¶ Na ka tonoa atu e Hohua, e te tama a Nunu, etahi tangata tokorua i Hitimi hei tutei puku atu, i mea ia, Tikina, tirohia te whenua, me Heriko hoki. Na haere ana raua, a ka tae ki te whare o tetahi wahine kairau, ko Rahapa tona ingoa, a ka moe i re ira.
2യിസ്രായേല്‍മക്കളില്‍ ചിലര്‍ ദേശത്തെ ശോധനചെയ്‍വാന്‍ രാത്രിയില്‍ ഇവിടെ വന്നരിക്കന്നു എന്നു യെരീഹോരാജാവിന്നു അറിവു കിട്ടി.
2Na ka korerotia ki te kingi o Heriko, ka meatia, Nana, kua tae mai etahi tangata ki konei i te po nei, no nga tama a Iharaira, he whakataki i te whenua.
3യെരീഹോരാജാവു രാഹാബിന്റെ അടുക്കല്‍ ആളയച്ചുനിന്റെ അടുക്കല്‍ വന്നു വീട്ടില്‍ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവര്‍ ദേശമൊക്കെയും ഒറ്റുനോക്കുവാന്‍ വന്നവരാകുന്നു എന്നു പറയിച്ചു.
3Na ka tonoa atu e te kingi o Heriko ki a Rahapa, ka mea, Whakaputaina mai ki waho nga tangata i haere mai na ki a koe, i haere atu na ki tou whare: i haere mai hoki raua he mataki i te whenua katoa.
4ആ സ്ത്രീ അവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ടുഅവര്‍ എന്റെ അടുക്കല്‍ വന്നിരുന്നു എങ്കിലും എവിടത്തുകാര്‍ എന്നു ഞാന്‍ അറിഞ്ഞില്ല;
4Na ka hopu te wahine ra ki nga tangata tokorua, a huna iho e ia; a ka mea atu ia, He tika i haere mai nga tangata ki ahau, heoi, kihai ahau i mohio no hea ranei raua:
5ഇരുട്ടായപ്പോള്‍ പട്ടണവാതില്‍ അടെക്കുന്ന സമയത്തു, അവര്‍ പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാന്‍ അറിയുന്നില്ല; വേഗത്തില്‍ അവരുടെ പിന്നാലെ ചെല്ലുവിന്‍ ; എന്നാല്‍ അവരെ കണ്ടുപിടിക്കാം എന്നു പറഞ്ഞു.
5A, no te wa o te tutakitanga o te kuwaha, no te mea ka pouri nei, ka puta atu aua tangata ki waho: kahore ahau e mohio i haere aua tangata ki hea: kia hohoro te whai i muri i a raua; ka mau hoki raua i a koutou.
6എന്നാല്‍ അവള്‍ അവരെ വീട്ടിന്‍ മുകളില്‍ കൊണ്ടുപോയി അവിടെ അടുക്കിവെച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയില്‍ ഒളിപ്പിച്ചിരുന്നു.
6Kahore ia, kua kawea raua e ia ki runga ki te tuanui, a huna ana raua ki nga kakau rinena i horahorangia e ia ki runga i te tuanui.
7ആ ആളുകള്‍ യോര്‍ദ്ദാനിലേക്കുള്ള വഴിയായി കടവുകള്‍വരെ അവരെ തിരഞ്ഞുചെന്നു; തിരഞ്ഞുചെന്നവര്‍ പുറപ്പെട്ട ഉടനെ പട്ടണവാതില്‍ അടെച്ചു.
7Na ka whai nga tangata i muri i a raua na te huarahi ki Horano a tae noa ki nga whakawhitinga: a, no te putanga atu ano o nga kaiwhai i a raua ki waho, ka tutakina te kuwaha.
8എന്നാല്‍ അവര്‍ കിടപ്പാന്‍ പോകുംമുമ്പെ അവള്‍ മുകളില്‍ അവരുടെ അടുക്കല്‍ ചെന്നു അവരോടു പറഞ്ഞതു
8¶ A, kiano raua i takoto noa, na ka haere ake ia ki a raua ki te tuanui;
9യഹോവ ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേല്‍ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികള്‍ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാന്‍ അറിയുന്നു.
9Ka mea ki aua tangata, E mohio ana ahau kua hoatu te whenua nei e Ihowa ki a koutou, kua tau mai hoki te wehi o koutou ki a matou, a kei te ngohe noa nga tangata katoa o te whenua nei i a koutou.
10നിങ്ങള്‍ മിസ്രയീമില്‍ നിന്നു പുറപ്പെട്ടുവരുമ്പോള്‍ യഹോവ നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോര്‍ദ്ദാന്നക്കരെവെച്ചു നിങ്ങള്‍ നിര്‍മ്മൂലമാക്കിയ സീഹോന്‍ , ഔഗ് എന്ന രണ്ടു അമോര്‍യ്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങള്‍ കേട്ടു.
10I rongo hoki matou ki ta Ihowa whakamaroketanga i te wai o te Moana Whero i o koutou aroaro, i to koutou putanga mai i Ihipa; ki nga mea hoki i meatia e koutou ki nga kingi tokorua o nga Amori i tawahi o Horano, ki a Hihona raua ko Oka, i huna n ei e koutou.
11കേട്ടപ്പോള്‍ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവര്‍ക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.
11A, i to matou rongonga ano, ka ngohe noa o matou ngakau, kahore atu hoki he tokonga ake o te wairua i roto i tetahi, na koutou hoki: no te mea ko Ihowa, ko to koutou Atua, ko ia te Atua i te rangi i runga, i te whenua hoki i raro.
12ആകയാല്‍ ഞാന്‍ നിങ്ങളോടു ദയ ചെയ്ക കൊണ്ടു നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്തു.
12Na, tena, oatitia mai a Ihowa ki ahau, i te mea kua atawhaitia nei korua e ahau, ka atawhai hoki koutou ki te whare o toku matua, a ka homai he tohu pono ki ahau:
13എന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരന്മാരെയും സഹോദരിമാരെയും അവര്‍ക്കുംള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു ഞങ്ങളുടെ ജീവനെ മരണത്തില്‍നിന്നു വിടുവിക്കുമെന്നു യഹോവയെച്ചൊല്ലി എന്നോടു സത്യംചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയും വേണം.
13Ka whakaora hoki koutou i toku papa, i toku whaea, i oku tungane, i oku tuakana, me a ratou mea katoa, a ka araarai i a matou kei mate.
14അവര്‍ അവളോടുഞങ്ങളുടെ ഈ കാര്യം നിങ്ങള്‍ അറിയിക്കാതെയിരുന്നാല്‍ നിങ്ങളുടെ ജീവന്നു പകരം ഞങ്ങളുടെ ജീവന്‍ വെച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങള്‍ക്കു തരുമ്പോള്‍ ഞങ്ങള്‍ നിന്നോടു ദയയും വിശ്വസ്തതയും കാണിക്കും എന്നു ഉത്തരം പറഞ്ഞു.
14Na ka mea aua tangata ki a ia, Ko to maua ora mo to koutou, ki te kahore koutou e whaki i ta maua take: a tenei ake, hei te homaitanga a Ihowa i te whenua ki a matou, ka puta hoki ta matou mahi atawhai, ta matou mahi pono ki a koe.
15എന്നാറെ അവള്‍ അവരെ കിളിവാതിലൂടെ ഒരു കയറുകെട്ടി ഇറക്കി; അവളുടെ വീടു കോട്ടമതിലിന്മേല്‍ ആയിരുന്നു; അവള്‍ മതിലിന്മേല്‍ പാര്‍ത്തിരുന്നു.
15Na tukua iho ana raua e ia ki tetahi taura na te matapihi: kei te taiepa tonu hoki o te pa tona whare, a noho ai ia i runga i te taiepa.
16അവള്‍ അവരോടുതിരിഞ്ഞുപോയവര്‍ നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍ പര്‍വ്വതത്തില്‍ കയറി അവര്‍ മടങ്ങിപ്പോരുവോളം മൂന്നു ദിവസം അവിടെ ഒളിച്ചിരിപ്പിന്‍ ; അതിന്റെ ശേഷം നിങ്ങളുടെ വഴിക്കു പോകാം എന്നു പറഞ്ഞു.
16A ka mea ia ki a raua, Haere ki te maunga, kei tutaki nga kaiwhai ki a korua; ka piri ai ki reira kia toru nga ra, kia hoki mai ra ano nga kaiwhai: katahi korua ka haere i to korua huarahi.
17അവര്‍ അവളോടു പറഞ്ഞതുഞങ്ങള്‍ ഈ ദേശത്തു വരുമ്പോള്‍ നീ ഞങ്ങളെ ഇറക്കിവിട്ട ഈ കിളിവാതില്‍ക്കല്‍
17Katahi ka mea aua tangata ki a ia, E kore maua e whai hara mo tenei oati au i whakaoati nei koe i a maua.
18ഈ ചുവപ്പു ചരടു കെട്ടുകയും നിന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ അടുക്കല്‍ വീട്ടില്‍ വരുത്തിക്കൊള്ളുകയും വേണം.
18Nana, ina tae mai matou ki tenei whenua, herea te miro nei, te aho whero nei ki te matapihi i tukua iho nei maua e koe na reira; a me whakahuihui mai ki a koe, ki roto ki te whare, tou papa, me tou whaea, me ou tungane, me te nohoanga katoa o to u papa.
19അല്ലെങ്കില്‍ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തില്‍നിന്നു ഞങ്ങള്‍ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന്നു പുറത്തിറങ്ങിയാല്‍ അവന്റെ രക്തം അവന്റെ തലമേല്‍ ഇരിക്കും; ഞങ്ങള്‍ കുറ്റമില്ലാത്തവര്‍ ആകും; നിന്നോടുകൂടെ വീട്ടില്‍ ഇരിക്കുമ്പോള്‍ വല്ലവനും അവന്റെ മേല്‍ കൈവെച്ചാല്‍ അവന്റെ രക്തം ഞങ്ങളുടെ തലമേല്‍ ഇരിക്കും.
19Na ahakoa ko wai te tangata e puta atu ana ki waho o nga tatau o tou whare, hei runga ano i tona mahunga ona toto, ko maua ia ka harakore; tena ko nga tangata katoa i roto tahi koutou i te whare, hei o maua mahunga ona toto, ki te pa atu tetahi ringa ki a ia.
20എന്നാല്‍ നീ ഞങ്ങളുടെ കാര്യം അറിയിച്ചാല്‍ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തില്‍ നിന്നു ഞങ്ങള്‍ ഒഴിവുള്ളവര്‍ ആകും.
20Otiia, ki te korero koe i ta maua take, ka watea maua i tau oati i whakaoati nei koe i a maua.
21അതിന്നു അവള്‍നിങ്ങള്‍ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു അവരെ അയച്ചു; അങ്ങനെ അവര്‍ പോയി; അവള്‍ ആ ചുവപ്പുചരടു കിളിവാതില്‍ക്കല്‍ കെട്ടി.
21Ano ra ko ia, Waiho i ta korua i mea na. A tukua atu ana raua e ia, a haere ana raua: a herea ana e ia te aho whero ki te matapihi.
22അവര്‍ പുറപ്പെട്ടു പര്‍വ്വതത്തില്‍ ചെന്നു; തിരഞ്ഞുപോയവര്‍ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവര്‍ വഴിനീളേ അവരെ അന്വേഷിച്ചു; കണ്ടില്ലതാനും.
22¶ Na ka haere raua, a ka tae ki te maunga, a noho ana i reira e toru nga ra, a hoki noa nga kaiwhai: a rapu noa nga kaiwhai i a raua i te huarahi katoa, a kahore i kitea.
23അങ്ങനെ അവര്‍ ഇരുവരും പര്‍വ്വതത്തില്‍നിന്നു ഇറങ്ങി അക്കരെ കടന്നു നൂന്റെ മകനായ യോശുവയുടെ അടുക്കല്‍ ചെന്നു തങ്ങള്‍ക്കു സംഭവിച്ചതു ഒക്കെയും അവനെ അറിയിച്ചു.
23Katahi ka hoki aua tangata tokorua, ka heke iho i te maunga, a ka whiti, ka tae ki a Hohua, tama a Nunu, ka korero ki a ia i nga mea katoa i pono ki a raua.
24യഹോവ ദേശമൊക്കെയും നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു നിശ്ചയം; ദേശത്തിലെ നിവാസികള്‍ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു അവര്‍ യോശുവയോടു പറഞ്ഞു.
24A ka mea raua ki a Hohua, Koia ano, kua homai e Ihowa te whenua katoa ki o tatou ringa; a ngohe kau nga tangata katoa o te whenua i a tatou.