Malayalam

Maori

Joshua

24

1അനന്തരം യോശുവ യിസ്രായേല്‍ ഗോത്രങ്ങളെയെല്ലാം ശേഖേമില്‍ കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവര്‍ ദൈവത്തിന്റെ സന്നിധിയില്‍ വന്നുനിന്നു.
1¶ Na ka whakaemia e Hohua nga iwi katoa o Iharaira ki Hekeme, a ka karangatia e ia nga kaumatua o Iharaira, o ratou ariki, o ratou kaiwhakawa, o ratou rangatira; a tu ana ratou i te aroaro o te Atua.
2അപ്പോള്‍ യോശുവ സര്‍വ്വ ജനത്തോടും പറഞ്ഞതെന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാര്‍ത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു.
2Na ka mea a Hohua ki te iwi katoa, Ko te korero tenei a Ihowa, a te Atua o Iharaira, I noho o koutou matua i mua i tawahi o te awa, a Teraha matua o Aperahama, matua hoki o Nahora: i mahi ano hoki ki nga atua ke.
3എന്നാല്‍ ഞാന്‍ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നുകൊണ്ടുവന്നു കനാന്‍ ദേശത്തൊക്കെയും സഞ്ചരിപ്പിച്ചു അവന്റെ സന്തതിയെ വര്‍ദ്ധിപ്പിക്കയും അവന്നു യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു.
3Na tangohia ana e ahau to koutou matua, a Aperahama i tawahi o te awa, a arahina ana a puta noa i te whenua o Kanaana, a whakanuia ana tona uri e ahau; i hoatu hoki a Ihaka ki a ia.
4യിസ്ഹാക്കിന്നു ഞാന്‍ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന്നു ഞാന്‍ സേയീര്‍പര്‍വ്വതം അവകാശമായി കൊടുത്തു; എന്നാല്‍ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി.
4A hoatu ana e ahau a Hakopa raua ko Ehau ki a Ihaka: a hoatu ana e ahau a Maunga Heira ki a Ehau, hei kainga; ko Hakopa ia ratou ko ana tama i heke ki Ihipa.
5പിന്നെ ഞാന്‍ മോശെയെയും അഹരോനെയും അയച്ചു; ഞാന്‍ മിസ്രയീമില്‍ പ്രവര്‍ത്തിച്ച പ്രവൃത്തികളാല്‍ അതിനെ ബാധിച്ചു; അതിന്റെ ശേഷം നിങ്ങളെ പുറപ്പെടുവിച്ചു.
5I tonoa ano e ahau a Mohi raua ko Arona, a patua iho e ahau a Ihipa, peratia ana me taku i mea ai i waenganui i a ratou: a muri iho ka whakaputaina mai koutou e ahau.
6അങ്ങനെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; നിങ്ങള്‍ കടലിന്നരികെ എത്തി; മിസ്രയീമ്യര്‍ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടല്‍വരെ നിങ്ങളുടെ പിതാക്കന്മാരെ പിന്‍ തുടര്‍ന്നു;
6A whakaputaina mai ana e ahau o koutou matua i Ihipa: a ka tae koutou ki te moana; na ka whai mai nga Ihipiana i muri i o koutou matua ki te Moana Whero, me nga hariata, me nga hoia eke hoiho.
7അവര്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ അവന്‍ നിങ്ങള്‍ക്കും മിസ്രയീമ്യര്‍ക്കും മദ്ധ്യേ അന്ധകാരം വെച്ചു കടല്‍ അവരുടെമേല്‍ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാന്‍ മിസ്രയീമ്യരോടു ചെയ്തതു നിങ്ങള്‍ കണ്ണാലെ കണ്ടു; നിങ്ങള്‍ ഏറിയ കാലം മരുഭൂമിയില്‍ കഴിച്ചു.
7A, e ta ratou karangatanga ki a Ihowa, tukua iho ana e ia he pouri ki waenganui o koutou, o nga Ihipiana, a kawea mai ana e ia te moana ki runga ki a ratou, taupokina ana ratou: a i kite o koutou kanohi i nga mea i mea ai ahau ki Ihipa: a he maha nga ra i noho ai koutou i te koraha.
8പിന്നെ ഞാന്‍ നിങ്ങളെ യോര്‍ദ്ദാന്നക്കരെ പാര്‍ത്തിരുന്ന അമോര്‍യ്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവന്‍ നിങ്ങളോടു യുദ്ധംചെയ്തു; നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കേണ്ടതിന്നു ഞാന്‍ അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചു, നിങ്ങളുടെ മുമ്പില്‍നിന്നു നശിപ്പിച്ചുകളഞ്ഞു.
8Na kawea ana koutou e ahau ki te whenua o nga Amori, i noho ra i tawahi o Horano; a whawhai ana ratou ki a koutou: a tukua ana ratou e ahau ki o koutou ringa, na riro ana to ratou oneone i a koutou; a huna iho ratou e ahau i to koutou aroaro.
9അനന്തരം സിപ്പോരിന്റെ മകന്‍ മോവാബ്യരാജാവായ ബാലാക്‍ പുറപ്പെട്ടു യിസ്രായേലിനോടു യുദ്ധംചെയ്തു; നിങ്ങളെ ശപിപ്പാന്‍ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു.
9Na ka whakatika a Paraka tama a Tipora kingi o Moapa, kei te whawhai ki a Iharaira; a tikina ana e ia a Paraama tama a Peoro, hei kanga mo koutou:
10എങ്കിലും എനിക്കു ബിലെയാമിന്റെ അപേക്ഷ കേള്‍പ്പാന്‍ മനസ്സില്ലായ്കയാല്‍ അവന്‍ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാന്‍ നിങ്ങളെ അവന്റെ കയ്യില്‍നിന്നു വിടുവിച്ചു.
10Otiia kihai ahau i pai kia rongo ki a Paraama; na, ko te manaakitanga i manaaki ai ia i a koutou: a whakaorangia ake koutou e ahau i tona ringa.
11പിന്നെ നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു യെരീഹോവിലേക്കു വന്നു; യെരീഹോ നിവാസികള്‍, അമോര്‍യ്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിത്യര്‍, ഗിര്‍ഗ്ഗസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവര്‍ നിങ്ങളോടു യുദ്ധംചെയ്തു; ഞാന്‍ അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചു.
11Na ka whiti mai koutou i Horano, a ka tae ki Heriko: a whawhai ana nga tangata o Heriko ki a koutou, nga Amori, nga Perihi, nga Kanaani, nga Hiti, nga Kirikahi, nga Hiwi, me nga Iepuhi; a tukua ana ratou e ahau ki to koutou ringa.
12ഞാന്‍ നിങ്ങളുടെ മുമ്പില്‍ കടുന്നലിനെ അയച്ചു; അതു നിങ്ങളുടെ മുമ്പില്‍നിന്നു അമോര്‍യ്യരുടെ ആ രണ്ടു രാജാക്കന്മാരെ ഔടിച്ചുകളഞ്ഞു; നിന്റെ വാളുകൊണ്ടല്ല, നിന്റെ വില്ലുകെണ്ടും അല്ല.
12A tonoa atu ana e ahau te horonete ki mua i a koutou, a nana ratou i pei i to koutou aroaro, ara nga kingi tokorua o nga Amori; ehara i te mea na tau hoari, na tau kopere ranei.
13നിങ്ങള്‍ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങള്‍ പണിയാത്ത പട്ടണങ്ങളും ഞാന്‍ നിങ്ങള്‍ക്കു തന്നു; നിങ്ങള്‍ അവയില്‍ പാര്‍ക്കുംന്നു; നിങ്ങള്‍ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങള്‍ക്കു അനുഭവമായിരിക്കുന്നു.
13A hoatu ana e ahau ki a koutou he whenua kihai nei koutou i mahi, he pa hoki kihai i hanga e koutou, a noho ana koutou i reira; ehara i te mea whakato na koutou nga mara waina, mara oriwa ranei, e kainga nei e koutou.
14ആകയാല്‍ നിങ്ങള്‍ യഹോവയെ ഭയപ്പെട്ടു അവനെ പരമാര്‍ത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിന്‍ . നിങ്ങളുടെ പിതാക്കന്മാര്‍ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിന്‍ .
14Na kona kia wehi i a Ihowa, mahi atu hoki ki a ia i runga i te tika, i runga i te pono: whakarerea atu hoki nga atua i mahi na o koutou matua ki a ratou i tawahi o te awa, i Ihipa hoki; a mahi atu ki a Ihowa.
15യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ച ദേവന്മാരെയോ നിങ്ങള്‍ പാര്‍ത്തുവരുന്ന ദേശത്തിലെ അമോര്‍യ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊള്‍വിന്‍ . ഞാനും എന്റെ കുടുംബവുമോ, ഞങ്ങള്‍ യഹോവയെ സേവിക്കും.
15¶ A, ki te mea he kino ki to koutou whakaaro te mahi ki a Ihowa, ma koutou e whiriwhiri i tenei ra ko wai ta koutou e mahi ai; ki nga atua ranei i mahi ra o koutou matua ki a ratou i tawahi o te awa, ki nga atua ranei o nga Amori, e noho nei kouto u ki to ratou oneone: ko ahau ia me toku whare, ka mahi matou ki a Ihowa.
16അതിന്നു ജനം ഉത്തരം പറഞ്ഞതുയഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാന്‍ ഞങ്ങള്‍ക്കു സംഗതി വരരുതേ.
16Na ka whakautua e te iwi, ka mea, Aue, kia whakarere koia matou i a Ihowa, kia mahi ki nga atua ke!
17ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു ഞങ്ങള്‍ കാണ്‍കെ ആ വലിയ അടയാളങ്ങള്‍ പ്രവര്‍ത്തിക്കയും ഞങ്ങള്‍ നടന്ന എല്ലാവഴിയിലും ഞങ്ങള്‍ കടന്നുപോന്ന സകലജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവന്‍ ഞങ്ങളുടെ ദൈവമായ യഹോവ തന്നേയല്ലോ.
17Ko Ihowa hoki, ko to tatou Atua, nana tatou me o tatou matua i whakaputa mai: te whenua o Ihipa, i te whare pononga, nana hoki aua tohu nunui i mahi ki to tatou aroaro, a nana tatou i tiaki i te huarahi katoa i haere ra tatou i roto hoki i nga i wi katoa, i haere mai ra tatou ra waenganui i a ratou:
18ദേശത്തു പാര്‍ത്തിരുന്ന അമോര്‍യ്യര്‍ മുതലായ സകലജാതികളെയും യഹോവ ഞങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു; ആകയാല്‍ ഞങ്ങളും യഹോവയെ സേവിക്കും; അവനല്ലോ ഞങ്ങളുടെ ദൈവം.
18Na Ihowa ano i pei i to tatou aroaro nga iwi katoa, ara nga Amori, i noho nei i tenei whenua: ina, ka mahi matou ki a Ihowa; ko ia hoki to tatou Atua.
19യോശുവ ജനത്തോടു പറഞ്ഞതുനിങ്ങള്‍ക്കു യഹോവയെ സേവിപ്പാന്‍ കഴിയുന്നതല്ല; അവന്‍ പരിശുദ്ധദൈവം; അവന്‍ തീക്ഷണതയുള്ള ദൈവം; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.
19Na ka mea a Hohua ki te iwi, E kore e ahei i a koutou te mahi ki a Ihowa: he Atua tapu hoki ia; he Atua hae ia; e kore e tukua noatia e ia a koutou mahi tutu, o koutou hara.
20നിങ്ങള്‍ യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചാല്‍ മുമ്പെ നിങ്ങള്‍ക്കു നന്മചെയ്തതുപോലെ അവന്‍ തിരിഞ്ഞു നിങ്ങള്‍ക്കു തിന്മചെയ്തു നിങ്ങളെ സംഹരിക്കും.
20Ki te whakarere koutou i a Ihowa, a ka mahi ki nga atua ke, na ka tahuri mai ia ka whakawhiu i a koutou, ka huna hoki i a koutou, i muri iho i tana mahi pai ki a koutou.
21ജനം യോശുവയോടുഅല്ല, ഞങ്ങള്‍ യഹോവയെത്തന്നേ സേവിക്കും എന്നു പറഞ്ഞു.
21Na ka mea te iwi ki a Hohua, Kahore; engari ka mahi matou ki a Ihowa.
23ആകയാല്‍ ഇപ്പോള്‍ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു നിങ്ങളുടെ ഹൃദയം ചായിപ്പിന്‍ എന്നു അവന്‍ പറഞ്ഞു.
22Na ka mea a Hohua ki te iwi, Hei kaiwhakaatu koutou ki a koutou ano mo ta koutou whiriwhiri a Ihowa, kia mahi ki a ia. A ka mea ratou, Ae, hei kaiwhakaatu matou.
24ജനം യോശുവയോടുഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങള്‍ സേവിക്കും; അവന്റെ വാക്കു ഞങ്ങള്‍ അനുസരിക്കും എന്നു പറഞ്ഞു.
23Na reira, e ai ki tana, whakarerea atu nga atua ke i waenganui i a koutou na, ka whakatahuri i o koutou ngakau ki a Ihowa, ki te Atua o Iharaira.
25അങ്ങനെ യോശുവ അന്നു ജനവുമായി ഒരു നിയമം ചെയ്തു; അവര്‍ക്കും ശെഖേമില്‍ വെച്ചു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചു.
24Katahi ka mea te iwi ki a Hohua, Ka mahi matou ki a Ihowa, ki to tatou Atua, ko tona reo hoki ta matou e whakarongo ai.
26പിന്നെ യോശുവ ഈ വചനങ്ങള്‍ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതി; ഒരു വലിയ കല്ലെടുത്തു അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിന്നരികെയുള്ള കരുവേലകത്തിന്‍ കീഴെ നാട്ടിയുംവെച്ചു യോശുവ സകലജനത്തോടും
25A whakaritea iho e Hohua he kawenata ki te iwi i taua rangi ano, a hoatu ana e ia ki a ratou tetahi tikanga me tetahi ritenga i Hekeme.
27ഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാല്‍ നിങ്ങളുടെ ദൈവത്തെ നിങ്ങള്‍ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങള്‍ക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.
26A tuhituhia ana e Hohua enei kupu ki te pukapuka o te ture a te Atua; a ka tango ia i tetahi kohatu nui, whakaarahia ake ana i reira i raro i te oki, i te taha o te whare tapu o Ihowa.
28ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്കു പറഞ്ഞയച്ചു.
27A ka mea a Hohua ki te iwi katoa, Nana, ko tenei kohatu hei kaiwhakaatu ki a tatou; kua rongo hoki ia i nga kupu katoa a Ihowa i korerotia e ia ki a tatou: na hei kaiwhakaatu ia ki a koutou, kei whakakahore ki to koutou Atua.
29അതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.
28Heoi tukua ana e Hohua te iwi kia haere, tena tangata, tena ki tona wahi ake.
30അവനെ എഫ്രയീംപര്‍വ്വതത്തിലുള്ള തിമ്നാത്ത്-സേരഹില്‍ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയില്‍ അടക്കംചെയ്തു.
29¶ A, muri iho i enei mea, na ka mate a Hohua tama a Nunu, te pononga a Ihowa, a kotahi rau kotahi tekau ona tau i ora ai.
31യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേല്‍ യഹോവയെ സേവിച്ചു.
30A tanumia iho ia e ratou ki te rohe o tona kainga, ki Timenata Hera, ki te whenua pukepuke o Eparaima, ki te taha ki te raki o Maunga Kaaha.
32യിസ്രായേല്‍മക്കള്‍ മിസ്രയീമില്‍ നിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവര്‍ ശെഖേമില്‍, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിന്നു വാങ്ങിയിരുന്ന നിലത്തു, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കള്‍ക്കു അവകാശമായിത്തീര്‍ന്നു.
31A i mahi a Iharaira ki a Ihowa i nga ra katoa o Hohua, i nga ra katoa ano o nga kaumatua i hipa ake o ratou ra i o Hohua, i mohio hoki ki nga mahi katoa a Ihowa i mahi ai mo Iharaira.
33അഹരോന്റെ മകന്‍ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന്നു എഫ്രയീംപര്‍വ്വതത്തില്‍ കൊടുത്തിരുന്ന കുന്നില്‍ അടക്കം ചെയ്തു.
32A ko nga wheua o Hohepa, i maua mai e nga tama a Iharaira i Ihipa, i tanumia e ratou ki Hekeme, ki te wahi o te mara i hokona e Hakopa i nga tama a Hamora matua o Hekeme ki nga moni kotahi rau: na riro ana taua wahi i nga tama a Hohepa hei kaing a tupu.
33Na ka mate a Ereatara tama a Arona; a tanumia ana ki te pukepuke o tana tama, o Pinehaha, i homai ki a ia i te whenua pukepuke o Eparaima.