Malayalam

Maori

Joshua

7

1എന്നാല്‍ യിസ്രായേല്‍മക്കള്‍ ശപഥാര്‍പ്പിതവസ്തു സംബന്ധിച്ചു ഒരു അകൃത്യംചെയ്തു; യെഹൂദാഗോത്രത്തില്‍ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കര്‍മ്മിയുടെ മകന്‍ ആഖാന്‍ ശപഥാര്‍പ്പിതവസ്തുവില്‍ ചിലതു എടുത്തു; യഹോവയുടെ കോപം യിസ്രായേല്‍മക്കളുടെ നേരെ ജ്വലിച്ചു.
1¶ Otiia i taka nga tama a Iharaira ki te kino i te mea kua oti te kanga: he tangohanga na Akana tama a Karami, tama a Taperi, tama a Tera, o te iwi o Hura, i tetahi wahi o te mea kua oti te kanga; a mura iho te riri o Ihowa ki nga tama a Iharaira.
2യോശുവ യെരീഹോവില്‍നിന്നു ബേഥേലിന്നു കിഴക്കു ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്കു ആളുകളെ അയച്ചു അവരോടുനിങ്ങള്‍ ചെന്നു ദേശം ഒറ്റുനോക്കുവിന്‍ എന്നു പറഞ്ഞു. അവര്‍ ചെന്നു ഹായിയെ ഒറ്റുനോക്കി,
2Na ka tonoa atu e Hohua etahi tangata i Heriko ki Hai, ki te taha o Peteawene, i te taha ki te rawhiti o Peteere, ka korero hoki ki a ratou, ka mea, Haere ki runga ki te titiro i te whenua. Na ka haere aua tangata, ka titiro i Hai.
3യോശുവയുടെ അടുക്കല്‍ മടങ്ങിവന്നു അവനോടുജനം എല്ലാം പോകേണമെന്നില്ല; ഹായിയെ ജയിച്ചടക്കുവാന്‍ രണ്ടായിരമോ മൂവായിരമോ പോയാല്‍ മതി; സര്‍വ്വജനത്തെയും അവിടേക്കു അയച്ചു കഷ്ടപ്പെടുത്തേണ്ടാ; അവര്‍ ആള്‍ ചുരുക്കമത്രേ എന്നു പറഞ്ഞു.
3A ka hoki mai ratou ki a Hohua, ka mea ki a ia, Kaua e haere katoa te iwi ki runga; engari kia rua, kia toru ranei mano o nga tangata e haere ki runga ki te patu i Hai; kaua hei whakangenge kau atu i te iwi ki reira; he tokoouou hoki ratou.
4അങ്ങനെ ജനത്തില്‍ ഏകദേശം മൂവായിരം പേര്‍ അവിടേക്കു പോയി; എന്നാല്‍ അവര്‍ ഹായിപട്ടണക്കാരുടെ മുമ്പില്‍നിന്നു തോറ്റു ഔടി.
4Heoi haere ana ki reira etahi o te iwi, me te mea e toru mano: na rere ana ratou i te aroaro o nga tangata o Hai.
5ഹായിപട്ടണക്കാര്‍ അവരില്‍ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതില്‍ക്കല്‍ തുടങ്ങി ശെബാരീംവരെ പിന്‍ തുടര്‍ന്നു മലഞ്ചരിവില്‍വെച്ചു അവരെ തോല്പിച്ചു. അതുകൊണ്ടു ജനത്തിന്റെ ഹൃദയം ഉരുകി വെള്ളംപോലെ ആയ്തീര്‍ന്നു.
5A tukitukia iho o ratou e nga tangata o Hai me te mea e toru tekau ma ono tangata; i whaia hoki ratou i mua i te kuwaha a tae noa ki Heparimi, na patupatua ana ratou i te heketanga: a ngohe kau te ngakau o te iwi, koia ano kei te wai.
6യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ അവനും യിസ്രായേല്‍മൂപ്പന്മാരും തലയില്‍ മണ്ണുവാരിയിട്ടുകൊണ്ടു സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു
6¶ Na ka haehae a Hohua i ona kakahu, ka tapapa ki te whenua, ki mua o te aaka a Ihowa a ahiahi noa, a ia me nga kaumatua o Iharaira; a opehia ana e ratou he puehu ki o ratou upoko.
7അയ്യോ കര്‍ത്താവായ യഹോവേ, ഞങ്ങളെ നശിപ്പിപ്പാന്‍ അമോര്‍യ്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു നീ ഈ ജനത്തെ യോര്‍ദ്ദാന്നിക്കരെ കൊണ്ടുവന്നതു എന്തു? ഞങ്ങള്‍ യോര്‍ദ്ദാന്നക്കരെ പാര്‍ത്തിരുന്നെങ്കില്‍ മതിയായിരുന്നു.
7Na ka mea a Hohua, Aue, e te Ariki, e Ihowa, na te aha rawa ra koe i anga ai ki te whakawhiti mai i tenei iwi i Horano, i hoatu ai matou ki te ringa o nga Amori, kia huna ai matou? Aue, me i aro matou ki te noho atu i tera taha o Horano!
8യഹോവേ, യിസ്രായേല്‍ ശത്രുക്കള്‍ക്കു പുറം കാട്ടിയശേഷം ഞാന്‍ എന്തു പറയേണ്ടു!
8E te Ariki, me pehea ra he kupu maku, kua parea atu nei e Iharaira o ratou tuara i te aroaro o o ratou hoariri?
9കനാന്യരും ദേശനിവാസികള്‍ ഒക്കെയും കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞു ഭൂമിയില്‍നിന്നു ഞങ്ങളുടെ പേര്‍ മായിച്ചു കളയുമല്ലോ; എന്നാല്‍ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും എന്നു യോശുവ പറഞ്ഞു.
9Na te mea ka rongo nga Kanaani me nga tangata katoa o te whenua, na ka karapotia matou, ka huna hoki o matou ingoa i te whenua: a ka pehea koe ki tou ingoa nui?
10യഹോവ യോശുവയോടു അരുളിച്ചെയ്തതുഎഴുന്നേല്‍ക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നതു എന്തിന്നു?
10¶ Na ka mea a Ihowa ki a Hohua, Whakatika; he aha tau e takoto tapapa na?
11യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; ഞാന്‍ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവര്‍ ലംഘിച്ചിരിക്കുന്നു; അവര്‍ മോഷ്ടിച്ചു മറവുചെയ്തു തങ്ങളുടെ സാമാനങ്ങള്‍ക്കിടയില്‍ അതു വെച്ചിരിക്കുന്നു.
11Kua hara a Iharaira; ae, kua takahi ratou i taku kawenata i whakarite ai ahau ki a ratou: ae, kua tangohia nei e ratou tetahi wahi o te mea kua oti te kanga, me te tahae, me te teka ano ratou, a whaowhina ana e ratou ki roto ki a ratou mea.
12യിസ്രായേല്‍മക്കള്‍ ശാപഗ്രസ്തരായി തീര്‍ന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ കഴിയാതെ ശത്രുക്കള്‍ക്കു പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയില്‍നിന്നു നീക്കാതിരുന്നാല്‍ ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കയില്ല.
12Na reira nga tama a Iharaira te ahei ai te tu i te aroaro o o ratou hoariri, na hurihia ana o ratou tuara i te aroaro o o ratou hoariri, kua kanga hoki ratou: e kore ahau e haere i a koutou a muri atu, ki te kahore koutou e whakangaro i te mea k anga i roto i a koutou.
13നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിച്ചു അവരോടു പറകനാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍ ; യിസ്രായേലേ, നിന്റെ നടുവില്‍ ഒരു ശാപം ഉണ്ടു; ശാപം നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു.
13Whakatika, whakatapua te iwi, mea atu, whakatapu i a koutou mo apopo: ko te kupu hoki tenei a Ihowa, a te Atua o Iharaira, Kei roto i a koe, e Iharaira, te mea kanga: e kore koe e kaha ki te tu ki te aroaro o ou hoariri, kia tangohia atu ra ano e koutou te mea kanga i roto i a koutou.
14നിങ്ങള്‍ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായിട്ടു അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം.
14Na i te ata me whakatata mai koutou, ara o koutou iwi; a tera ko te iwi e tango ai a Ihowa me whakatata mai a hapu; a ko te hapu e tango ai a Ihowa me whakatata a whare mai; a ko te whare e tango ai a Ihowa me whakatata mai ia tangata, ia tangat a.
15ശപഥാര്‍പ്പിതവസ്തുവോടുകൂടെ പിടിപെടുന്നവനെയും അവന്നുള്ള സകലത്തെയും തീയില്‍ ഇട്ടു ചുട്ടുകളയേണം; അവന്‍ യഹോവയുടെ നിയമം ലംഘിച്ചു യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചിരിക്കുന്നു.
15A, ko te tangata e hopukia kei a ia te mea kanga, me tahu ki te ahi, a ia me ana mea katoa: mona i takahi i te kawenata a Ihowa, i mahi poauau hoki i roto i a Iharaira.
16അങ്ങനെ യോശുവ അതികാലത്തു എഴുന്നേറ്റു യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു.
16¶ Na ka maranga wawe a Hohua i te ata, a whakatataia mai ana e ia a Iharaira, ara ona iwi; na ka mau ko te iwi o Hura.
17അവന്‍ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സര്‍ഹ്യകുലം പിടിക്കപ്പെട്ടു; അവന്‍ സര്‍ഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു.
17Na ka arahina mai e ia te hapu o Hura: a ka mau te hapu o nga Terahi: na ka arahina mai e ia te hapu o nga Terahi, tenei tangata, tenei tangata; a ka mau ko Taperi:
18അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തില്‍ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കര്‍മ്മിയുടെ മകന്‍ ആഖാന്‍ പിടിക്കപ്പെട്ടു.
18Na ka arahi ia i tona whare, i tenei tangata, i tenei tangata; a ka mau ko Akana tama a Karami, tama a Taperi, tama a Tera, no te iwi o Hura.
19യോശുവ ആഖാനോടുമകനേ, യിസ്രായേലിന്റെ ദൈവമായ യഹോവേക്കു മഹത്വം കൊടുത്തു അവനോടു ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു.
19Katahi a Hohua ka mea ki a Akana, E taku tama, whakakororiatia a Ihowa, te Atua o Iharaira, a whakina ki a ia, whakaaturia mai hoki ki ahau, i aha koe; kaua e huna i ahau.
20ആഖാന്‍ യോശുവയോടുഞാന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴെച്ചു ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം.
20Na ka whakautua e Akana ki a Hohua, ka mea, He pono i hara ahau ki a Ihowa, ki te Atua o Iharaira, a tenei taku i mea ai:
21ഞാന്‍ കൊള്ളയുടെ കൂട്ടത്തില്‍ വിശേഷമായോരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെല്‍ വെള്ളിയും അമ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്‍ കട്ടിയും കണ്ടു മോഹിച്ചു എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവില്‍ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയില്‍ ആകന്നു എന്നു ഉത്തരം പറഞ്ഞു.
21I taku kitenga i tetahi koroka whakapaipai no Papurona i roto i nga taonga, i nga hekere hiriwa e rua rau, i tetahi poro koura, e rima tekau hekere tona taimaha, na ka minamina ahau, ka tango; a tera kei te whenua i waenganui o toku teneti e hun a ana, me te hiriwa hoki kei raro iho.
22യോശുവ ദൂതന്മാരെ അയച്ചു; അവര്‍ കൂടാരത്തില്‍ ഔടിച്ചെന്നു; കൂടാരത്തില്‍ അതും അടിയില്‍ വെള്ളിയും കുഴിച്ചിട്ടിരിക്കുന്നതു കണ്ടു.
22Na ka tonoa atu e Hohua etahi tangata, a ko to ratou rerenga atu ki te teneti; na ko taua mea e huna ana i roto i tona teneti, me te hiriwa i raro iho.
23അവര്‍ അവയെ കൂടാരത്തില്‍നിന്നു എടുത്തു യോശുവയുടെയും എല്ലായിസ്രായേല്‍ മക്കളുടെയും അടുക്കല്‍ കൊണ്ടുവന്നു യഹോവയുടെ സന്നിധിയില്‍ വെച്ചു.
23Na tangohia ana e ratou aua mea i waenganui o te teneti, a mauria ana ki a Hohua ratou ko nga tama katoa a Iharaira, a whakatakotoria ana ki te aroaro o Ihowa.
24അപ്പോള്‍ യോശുവയും എല്ലായിസ്രായേലുംകൂടെ സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊന്‍ കട്ടി, അവന്റെ പുത്രന്മാര്‍, പുത്രിമാര്‍, അവന്റെ കാള, കഴുത, ആടു, കൂടാരം ഇങ്ങനെ അവന്നുള്ള സകലവുമായി ആഖോര്‍താഴ്വരയില്‍ കൊണ്ടുപോയി
24Na ka tango a Hohua ratou tahi ko Iharaira katoa i a Akana tama a Tera, i te hiriwa, i te koroka, i te poro koura, i ana tama, i ana tamahine, i ana kau, i ana kaihe, i ana hipi, i tona teneti, i nga mea katoa hoki i a ia, a kawea ana ratou ki t e raorao o Akoro.
25നീ ഞങ്ങളെ വലെച്ചതു എന്തിന്നു? യഹോവ ഇന്നു നിന്നെ വലെക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയില്‍ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു.
25Na ka mea a Hohua, Na te aha koe i whakararu ai i a tatou? ka whakararu hoki a Ihowa i a koe i tenei ra. Na akina ana ia e Iharaira katoa ki te kamaka, a tahuna ana ki te ahi i muri iho i ta ratou akinga i a ratou ki te kamaka.
26അവന്റെ മേല്‍ അവര്‍ ഒരു വലിയ കലക്കുന്നു കൂട്ടി; അതു ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ടു ആ സ്ഥലത്തിന്നു ആഖോര്‍താഴ്വര എന്നു ഇന്നുവരെ പേര്‍ പറഞ്ഞുവരുന്നു.
26A whakapurangatia ana e ratou etahi kohatu ki runga i a ia, he nui te ra. Katahi ka tahuri a Ihowa i te muranga o tona riri. Na reira i huaina ai te ingoa o taua wahi, Ko te raorao o Akoro a mohoa noa nei.