1യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തില്‍ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവര്‍ക്കും എഴുതുന്നതു
1¶ Na Hura, he pononga na Ihu Karaiti, he teina no Hemi, ki te hunga kua oti te whakatapu e te Atua Matua, he mea tiaki i roto i a Ihu Karaiti, he hunga karanga:
2നിങ്ങള്‍ക്കു കരുണയും സമാധാനവും സ്നേഹവും വര്‍ദ്ധിക്കുമാറാകട്ടെ.
2Kia whakanuia ki a koutou te mahi tohu, te rangimarie me te aroha.
3പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങള്‍ക്കു എഴുതുവാന്‍ സകലപ്രയത്നവും ചെയ്കയില്‍ വിശുദ്ധന്മാര്‍ക്കും ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാന്‍ ആവശ്യം എന്നു എനിക്കു തോന്നി.
3¶ E nga hoa aroha, i ahau e takare tonu ana ki te tuhituhi ki a koutou mo to tatou whakaoranga tahi, i mea ahau me tuhituhi ki a koutou, me whakahauhau kia kaha te tohe ki te whakapono kua oti nei te tuku mai ki te hunga tapu.
4നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യര്‍ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.
4Kua tomo puku mai hoki etahi tangata, ko era ano i tuhituhia i mua mo tenei whakataunga he, he hunga karakiakore, e whakaputa ke ana ratou i te aroha noa o to tatou Atua hei mea mo nga hiahia taikaha, a whakakahore ana ratou ki to tatou Ariki, ki a Ihu Karaiti, ko ia anake to tatou Ariki.
5നിങ്ങളോ സകലവും ഒരിക്കല്‍ അറിഞ്ഞുവെങ്കിലും നിങ്ങളെ ഔര്‍പ്പിപ്പാന്‍ ഞാന്‍ ഇച്ഛിക്കുന്നതെന്തെന്നാല്‍കര്‍ത്താവു ജനത്തെ മിസ്രയീമില്‍നിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതില്‍ നശിപ്പിച്ചു.
5Na, e mea ana ahau kia whakamaharatia koutou, kua matau noa ake ano ia koutou ki tenei, i whakaorangia mai e te Ariki te iwi i te whenua o Ihipa, muri iho whakangaromia ana e ia te hunga kihai nei i whakapono.
6തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിന്‍ കീഴില്‍ സൂക്ഷിച്ചിരിക്കുന്നു.
6Na, ko nga anahera, kihai nei i mau ki to ratou ake rohe, heoi whakarerea ana to ratou nohoanga ake, kua waiho e ia i raro i te pouri, mau tonu te here ki nga mekameka, mo te whakawa o te ra nui.
7അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവര്‍ക്കും സമമായി ദുര്‍ന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാല്‍ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.
7Ka rite ki Horoma, ki Komora, ki nga pa hoki i tata ki reira, i pera me enei, te moepuku, te whai i nga kikokiko ke; kua waiho ratou hei tohu, pangia ana ratou e te whiu, ara e te ahi ka tonu.
8അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കര്‍ത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.
8¶ Ko ta tenei hunga moemoea ano hoki tena; e whakapoke ana i te kikokiko, e whakahawea ana ki te kawanatanga, e korero kino ana ki nga rangatira.
9എന്നാല്‍ പ്രധാനദൂതനായ മിഖായേല്‍ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തര്‍ക്കിച്ചു വാദിക്കുമ്പോള്‍ ഒരു ദൂഷണവിധി ഉച്ചരിപ്പാന്‍ തുനിയാതെകര്‍ത്താവു നിന്നെ ഭര്‍ത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.
9Ko Mikaera ia, ko te tino anahera, i ta raua ngangautanga ko te rewera, i a ia e tohe ana ki te tinana o Mohi, kihai i tae tona aro ki te kupu kanga i te whakawakanga; i mea kau ia, Ma te Ariki koe e riri.
10ഇവരോ തങ്ങള്‍ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാല്‍ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു.
10Ko enei ia, e korerotia kinotia ana e ratou nga mea kahore nei ratou i matau; na, ko nga mea e matauria noatia ake nei e ratou pera i nga kararehe whakaarokore, he iho ratou i aua mea.
11അവര്‍ക്കും അയ്യോ കഷ്ടം! അവര്‍ കയീന്റെ വഴിയില്‍ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയില്‍ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തില്‍ നശിച്ചുപോകയും ചെയ്യുന്നു.
11Aue te mate mo ratou! kua haere nei hoki ratou i te ara o Kaina, kua torere rawa hoki ki te he, ara ki to Paraama utu, na ko to Koraha totohe hei whakangaromanga mo ratou.
12ഇവര്‍ നിങ്ങളുടെ സ്നേഹസദ്യകളില്‍ മറഞ്ഞുകിടക്കുന്ന പാറകള്‍; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവര്‍; കാറ്റുകൊണ്ടു ഔടുന്ന വെള്ളമില്ലാത്ത മേഘങ്ങള്‍; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങള്‍;
12He toka moana ratou i roto i a koutou hakari aroha, i a ratou e hakari tahi ana me koutou, he hepara e whangai ana i a ratou ano, kahore hoki e mataku; he kapua waikore e akina ana e nga hau; he rakau kua ngahoro nei nga rau, he mea huakore, ka rua nei nga matenga, he mea kua unuhia ake i nga pakiaka;
13തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടല്‍ത്തിരകള്‍; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്ര ഗതിയുള്ള നക്ഷത്രങ്ങള്‍ തന്നേ.
13He ngaru pua no te moana, e whakatutu ana i te huka o to ratou whakama; he whetu atiutiu noa, pouri kerekere te wahi kua rite mo ratou mo ake tonu atu.
14ആദാംമുതല്‍ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു
14I poropititia ano hoki enei e Enoka, e te tuawhitu i muri i a Arama, i a ia i mea, Na, kei te haere mai te Ariki me nga mano tini o tana hunga tapu,
15“ഇതാ കര്‍ത്താവു എല്ലാവരെയും വിധിപ്പാനും അവര്‍ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികള്‍ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.
15¶ Kia whakaritea he whakawa mo nga tangata katoa, kia riria hoki te hunga karakiakore o ratou mo a ratou mahi takahi i te karakia katoa, i he ai ratou ki te karakia, mo nga kupu pakeke katoa i korerotia e te hunga hara, e te hunga karakiakore, mon a.
16അവര്‍ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്നു. അവരുടെ വായ് വമ്പുപറയുന്നു; കാര്‍യ്യസാദ്ധ്യത്തിന്നായി അവര്‍ മുഖസ്തുതി പ്രയോഗിക്കുന്നു.
16He hunga amuamu ratou, he kowhetewhete, e haere ana i runga i o ratou hiahia ake, tetere rawa ano hoki nga kupu e korero nei o ratou mangai, he hunga whakapai kanohi ratou, he mea kia riro ai he mea ma ratou.
17നിങ്ങളോ, പ്രിയരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാര്‍ മുന്‍ പറഞ്ഞ വാക്കുകളെ ഔര്‍പ്പിന്‍ .
17E nga hoa aroha, kia mahara koutou ki nga kupu i korerotia i mua e nga apotoro a to tatou Ariki, a Ihu Karaiti;
18അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികള്‍ ഉണ്ടാകും എന്നു അവര്‍ നിങ്ങളോടു പറഞ്ഞുവല്ലോ.
18I mea hoki ratou ki a koutou, Tera e puta mai te hunga whakamanumanu a te wa whakamutunga, e haere ana i runga i o ratou hiahia karakiakore.
19അവര്‍ ഭിന്നത ഉണ്ടാക്കുന്നവര്‍, പ്രാകൃതന്മാര്‍, ആത്മാവില്ലാത്തവര്‍.
19Na enei nga titorehanga, he hunga hiahia hoki ki te kikokiko kahore nei i a ratou te Wairua.
20നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങള്‍ക്കു തന്നേ ആത്മികവര്‍ദ്ധന വരുത്തിയും പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചും നിത്യജീവന്നായിട്ടു
20Ko koutou ia, e nga hoa aroha, hanga ake koutou hei whare ki runga ki to koutou whakapono tapu rawa, me te inoi ano i roto i te Wairua Tapu,
21നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തില്‍ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്‍വിന്‍ .
21Me te tiaki ano i a koutou i runga i te aroha o te Atua, me te tatari ano ki te mahi tohu a to tatou Ariki, a Ihu Karaiti, a te ora tonu ra ano.
22സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിന്‍ ;
22Ko etahi ano tohungia, e ruarua tonu nei nga whakaaro.
23ചിലരെ തീയില്‍നിന്നു വലിച്ചെടുത്തു രക്ഷിപ്പിന്‍ ; ജഡത്താല്‍ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലര്‍ക്കും ഭയത്തോടെ കരുണ കാണിപ്പിന്‍ .
23Ko etahi me whakaora, ka to mai i roto i te kapura; a ko etahi tohungia i runga i te mataku; me te weriweri rawa ki te kakahu i poke i te kikokiko.
24വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ളവന്നു, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സര്‍വ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേന്‍ .
24Na, ki te mea kaha ki te tiaki i a koutou kei hinga, ki te whakatu hoki i a koutou ki te aroaro o tona kororia, he mea kohakore i runga i te hari whakaharahara,
25Ki a ia, ko ia anake nei te Atua, ki to tatou Kaiwhakaora, i roto i a ihu Karaiti, i to tatou Ariki, waiho atu i a ia te kororia, te nui, te kaha, te mana, i mua atu o nga wa katoa, aianei, a ake ake. Amine.