1അനന്തരം ശിംശോന്‍ ഗസ്സയില്‍ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കല്‍ ചെന്നു.
1¶ I haere ano a Hamahona ki Kaha, a ka kitea e ia tetahi wahine kairau i reira, a haere atu ana ki a ia.
2ശിംശോന്‍ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യര്‍ക്കും അറിവുകിട്ടി; അവര്‍ വന്നു വളഞ്ഞു അവനെ പിടിപ്പാന്‍ രാത്രിമുഴുവനും പട്ടണവാതില്‍ക്കല്‍ പതിയിരുന്നു; നേരം വെളുക്കുമ്പോള്‍ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രിമുഴുവനും അനങ്ങാതിരുന്നു.
2A ka korerotia ki nga Kahi, ka meatia, Kua tae mai a Hamahona ki konei. Na ka karapotia ia e ratou, ka whanga hoki ratou ki a ia a pau noa te po i te kuwaha o te pa. Na takoto puku ana ratou a pau noa, taua po; i mea hoki, Waiho kia awatea, ka pa tu ai tatou i a ia.
3ശിംശോന്‍ അര്‍ദ്ധരാത്രിവരെ കിടന്നുറങ്ങി അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടളക്കാല്‍ രണ്ടും ഔടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലില്‍വെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളില്‍ കൊണ്ടുപോയി.
3Heoi takoto ana a Hamahona a turuawaenga po; katahi ia ka whakatika i waenganui po, a ka mau i te tatau o te kuwaha o te pa, ki nga pou hoki e rua: na unuhia ake ana, ana tutaki, ana aha; a hikitia ana ki runga ki ona pokohiwi, amohia ana ki te t ihi o te maunga i te ritenga atu o Heperona.
4അതിന്റെശേഷം അവന്‍ സോരേക്‍ താഴ്വരയില്‍ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.
4¶ A, muri iho ka aroha ia ki tetahi wahine i te awaawa o Horeke, ko Terira tona ingoa.
5ഫെലിസ്ത പ്രഭുക്കന്മാര്‍ അവളുടെ അടുക്കല്‍ വന്നു അവളോടുനീ അവനെ വശീകരിച്ചു അവന്റെ മഹാശക്തി ഏതില്‍ എന്നും ഞങ്ങള്‍ അവനെ പിടിച്ചു കെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊള്‍ക; ഞങ്ങള്‍ ഔരോരുത്തന്‍ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു.
5Na ka haere nga rangatira o nga Pirihitini ki taua wahine, ka mea ki a ia, Whakawaia ia kia kitea ai no hea tona kaha nui, a ma te aha ia e taea ai e matou, kia herea ai ia e matou, kia whakaitia: a kotahi mano kotahi rau nga hiriwa e hoatu e ten ei, e tenei o matou ki a koe.
6അങ്ങനെ ദെലീലാ ശിംശോനോടുനിന്റെ മഹാശക്തി ഏതില്‍ ആകുന്നു? ഏതിനാല്‍ നിന്നെ ബന്ധിച്ചു ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.
6Na ka mea a Terira ki a Hamahona, Tena, whakaaturia mai ki ahau no hea tou kaha nui, ma te aha hoki e taea ai koe te here, kia whakaitia ai koe?
7ശിംശോന്‍ അവളോടുഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ടു എന്നെ ബന്ധിച്ചാല്‍ എന്റെ ബലം ക്ഷയിച്ചു ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.
7Na ka mea a Hamahona ki a ia, Ki te herea ahau e ratou ki nga aka hou e whitu, kahore nei i whakamaroketia, katahi ahau ka kahakore, ka rite ki tetahi atu tangata.
8ഫെലിസ്ത്യപ്രഭുക്കന്മാര്‍ ഉണങ്ങാത്ത ഏഴു പച്ച ഞാണു അവളുടെ അടുക്കല്‍ കൊണ്ടുവന്നു; അവകൊണ്ടു അവള്‍ അവനെ ബന്ധിച്ചു.
8Na ka maua e nga rangatira o nga Pirihitini etahi aka hou e whitu ki a ia, he mea kahore ano i whakamaroketia; a herea ana ia e ia ki aua mea.
9അവളുടെ ഉള്‍മുറിയില്‍ പതിയിരിപ്പുകാര്‍ പാര്‍ത്തിരുന്നു. അവള്‍ അവനോടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ തീ തൊട്ട ചണനൂല്‍പോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.
9Na tera i taua wahine, i te ruma i roto, etahi tangata e tauwhanga ana. Na ka mea ia ki a ia, E Hamahona, ko nga Pirihitini, ka eke ki a koe! Na motumotuhia ana e ia nga aka: koia ano kei te miro muka e motu ana ina pa ki te ahi. Heoi kihai i moh iotia tona kaha.
10പിന്നെ ദെലീലാ ശിംശോനോടുനീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു; നിന്നെ ഏതിനാല്‍ ബന്ധിക്കാം എന്നു ഇപ്പോള്‍ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.
10Na ka mea a Terira ki a Hamahona, Nana, kua tinihangatia ahau e koe, kua teka koe ki ahau; tena ra, whakaaturia mai ki ahau ma te aha koe e mau ai te here?
11അവന്‍ അവളോടുഒരിക്കലും പെരുമാറീട്ടില്ലാത്ത പുതിയ കയര്‍കൊണ്ടു എന്നെ ബന്ധിച്ചാല്‍ എന്റെ ബലം ക്ഷയിച്ചു ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.
11A ka mea ia ki a ia, Ki te herea iana ahau ki etahi taura hou kahore ano i meatia ki te mahi, katahi ahau ka kahakore, ka rite ki tetahi atu tangata.
12ദെലീലാ പുതിയ കയര്‍ വാങ്ങി അവനെ ബന്ധിച്ചിട്ടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു അവനോടു പറഞ്ഞു. പതിയിരിപ്പുകാര്‍ ഉള്‍മുറിയില്‍ ഉണ്ടായിരുന്നു. അവനോ ഒരു നൂല്‍പോലെ തന്റെ കൈമേല്‍നിന്നു അതു പൊട്ടിച്ചുകളഞ്ഞു.
12Na ka mau a Terira ki etahi taura hou, ka here i a ia; a ka mea ki a ia, E Hamahona, ko nga Pirihitini, ka eke ki a koe! Na i te ruma i roto nga kaiwhanga e noho ana. Na motuhia ana e ia i ona ringa, ano he miro.
13ദെലീലാ ശിംശോനോടുഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു; നിന്നെ ഏതിനാല്‍ ബന്ധിക്കാമെന്നു എനിക്കു പറഞ്ഞു തരേണം എന്നു പറഞ്ഞു. അവന്‍ അവളോടുഎന്റെ തലയിലെ ഏഴു ജട നൂല്പാവില്‍ ചേര്‍ത്തു നെയ്താല്‍ സാധിക്കും എന്നു പറഞ്ഞു.
13Na ka mea a Terira ki a Hamahona, He tinihanga tau ki ahau, he korero teka a tae mai nei: whakaaturia ki ahau ma te aha koe e mau ai te here? Ka mea ia ki a ia, Ki te whatua e koe nga makawe e whitu o toku matenga ki roto ki te whenu.
14അവള്‍ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചുംവെച്ചു അവനോടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു അവന്‍ ഉറക്കമുണര്‍ന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.
14Na titia iho ana e ia ki te titi, a ka mea ki a ia, E Hamahona, ko nga Pirihitini ka eke ki a koe! Na ko tona ohonga ake i tana moe, ka unuhia te titi o te mea whatu me te whenu ano.
15അപ്പോള്‍ അവള്‍ അവനോടുനിന്റെ ഹൃദയം എന്നോടുകൂടെ ഇല്ലാതിരിക്കെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നതു എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്റെ മഹാശക്തി ഏതില്‍ ആകന്നു എന്നു എനിക്കു പറഞ്ഞുതന്നില്ല എന്നു പറഞ്ഞു.
15Na ka mea te wahine ki a ia, He aha koe i mea ai, E aroha ana ahau ki a koe, kahore nei hoki tou ngakau i riro mai i ahau? Ka toru enei mamingatanga au i ahau, kihai ano hoki i whakaaturia e koe ki ahau no hea tou kaha nui.
16ഇങ്ങനെ അവള്‍ അവനെ ദിവസംപ്രതി വാക്കുകളാല്‍ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി; അവന്‍ മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി തീര്‍ന്നിട്ടു തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു.
16Nawai a kahore he ra i kapea tana aki i a ia ki ana kupu, me te tohe ki a ia, a mate noa iho tona wairua i te hoha;
17ക്ഷൌരക്കത്തി എന്റെ തലയില്‍ തൊട്ടിട്ടില്ല; ഞാന്‍ അമ്മയുടെ ഗര്‍ഭംമുതല്‍ ദൈവത്തിന്നു വ്രതസ്ഥന്‍ ആകുന്നു; ക്ഷൌരം ചെയ്താല്‍ എന്റെ ബലം എന്നെ വിട്ടുപോകും; ഞാന്‍ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു.
17Katahi ka whakaaturia e ia ki a ia tona ngakau katoa, ka mea ki a ia, Kahore ano i pa noa he heu ki toku mahunga; he Natari hoki ahau ki a Ihowa no te kopu mai ano o toku whaea: ki te heua ahau, katahi ka riro atu toku kaha i ahau, a ka kahakore ahau, ka rite ki te mano o te tangata.
18തന്റെ ഉള്ളം മുഴുവനും അവന്‍ അറിയിച്ചു എന്നു കണ്ടപ്പോള്‍ ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാന്‍ ആളയച്ചുഇന്നു വരുവിന്‍ ; അവന്‍ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവളുടെ അടുക്കല്‍ വന്നു, പണവും കയ്യില്‍ കൊണ്ടുവന്നു.
18¶ A, no te kitenga o Terira kua whakaaturia tona ngakau katoa ki a ia, ka tono tangata ia ki te karanga i nga rangatira o nga Pirihitini, hei mea, Haere mai ano koa aianei, kua whakaaturia hoki e ia tona ngakau katoa ki ahau. Na ka haere mai nga r angatira o nga Pirihitini ki a ia, me te mau mai i te moni i o ratou ringa.
19അവള്‍ അവനെ മടിയില്‍ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവള്‍ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവള്‍ശിംശോനേ,
19Na ka whakamoea ia e ia ki runga i ona turi, a ka karanga ki tetahi tangata, a heua ana nga makawe e whitu o tona mahunga; na ka timata tana whakaiti i a ia, a mahue ake ia i tona kaha.
20ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ ഉറക്കമുണര്‍ന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെഞാന്‍ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.
20Na ka mea tera, E Hamahona ko nga Pirihitini ka eke ki a koe! Na maranga ana ia i tana moe, ka mea, Ka haere ahau ki waho, ka pera me mua ra, ruru ai i ahau. Heoi kihai ia i matau kua mawehe atu a Ihowa i a ia.
21ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവന്‍ കാരാഗൃഹത്തില്‍ മാവു പൊടിച്ചുകൊണ്ടിരുന്നു.
21Na ka hopukia ia e nga Pirihitini, a tikarohia ana ona kanohi; a kawea ana ia e ratou ki raro, ki Kaha; na herea ana ia ki nga mekameka parahi; a he huri mira tana mahi i roto i te whare herehere.
22അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളര്‍ന്നുതുടങ്ങി.
22¶ Heoi kua timata ano nga makawe o tona mahunga te tupu i muri i tona heunga.
23അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാര്‍നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവന്‍ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനായ ദാഗോന്നു ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി.
23Na ka huihui nga rangatira o nga Pirihitini ki te patu i tetahi whakahere nui ki a Rakona, ki to ratou atua, ki te whakamanamana ano hoki: i mea hoki, Kua homai to tatou hoariri a Hamahona e to tatou atua ki to tatou ringa.
24പുരുഷാരം അവനെ കണ്ടപ്പോള്‍നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മില്‍ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവന്‍ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനെ പുകഴ്ത്തി.
24A, no te kitenga o te iwi i a ia, ka whakamoemiti ki to ratou atua: i mea hoki, Kua homai to tatou hoariri e to tatou atua ki to tatou ringa, te tangata nana to tatou whenua i huna, he tokomaha hoki o tatou i patua e ia.
25അവര്‍ ആനന്ദത്തിലായപ്പോള്‍നമ്മുടെ മുമ്പില്‍ കളിപ്പാന്‍ ശിംശോനെ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു ശിംശോനെ കാരാഗൃഹത്തില്‍നിന്നു വരുത്തി; അവന്‍ അവരുടെ മുമ്പില്‍ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിര്‍ത്തിയിരുന്നതു.
25A i o ratou ngakau e koa ana, ka mea ratou, Karangatia a Hamahona, hei mea takaro ma tatou. Katahi ka karangatia a Hamahona i roto i te whare herehere, a takaro ana ia i to ratou aroaro: na ka whakaturia ia e ratou ki waenganui o nga pou.
26ശിംശോന്‍ തന്നെ കൈകൂ പിടിച്ച ബാല്യക്കാരനോടുക്ഷേത്രം നിലക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന്നു ഞാന്‍ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.
26Na ka mea a Hamahona ki te tamaiti i pupuri nei i a ia ki tona ringa, Tukua ahau kia whawha ki nga pou tokomanawa o te whare hei okiokinga atu moku.
27എന്നാല്‍ ക്ഷേത്രത്തില്‍ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോന്‍ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേര്‍ മാളികയില്‍ ഉണ്ടായിരുന്നു.
27Na, ki tonu te whare i te tane, i te wahine; i reira ano hoki nga rangatira katoa o nga Pirihitini: i runga ano i te tuanui me te mea e toru mano nga tane, nga wahine, e matakitaki ana ki nga mahi takaro a Hamahona.
28അപ്പോള്‍ ശിംശോന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചുകര്‍ത്താവായ യഹോവേ, എന്നെ ഔര്‍ക്കേണമേ; ദൈവമേ, ഞാന്‍ എന്റെ രണ്ടുകണ്ണിന്നും വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു.
28Katahi ka karanga a Hamahona ki a Ihowa, ka mea, E te Ariki, e Ihowa, kia mahara ki ahau, whakakahangia hoki ahau, e te Atua, i tenei wa kotahi nei, kia ea tonu aianei ki runga i nga Pirihitini toku mate i oku kanohi e rua.
29ക്ഷേത്രം നിലക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോന്‍ പിടിച്ചു അവയോടു ചാരി
29Na hopukia atu ana e Hamahona nga pou tokomanawa e rua o waenga, i tu ai, i mau ai te whare, ko tetahi ki tona ringa matau, ko tetahi ki tona maui.
30ഞാന്‍ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോന്‍ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേല്‍ വീണു. അങ്ങനെ അവന്‍ മരണസമയത്തുകൊന്നവര്‍ ജീവകാലത്തു കൊന്നവരെക്കാള്‍ അധികമായിരുന്നു.
30Na ka mea a Hamahona, Kia mate tahi ahau me nga Pirihitini. Ko tona tino pikonga iho, me te whakapau ano i tona kaha; heoi hinga ana te whare ki runga ki nga rangatira, ki runga ano hoki ki te iwi katoa i roto. Heoi tini atu i ana i patu ai i to na oranga te hunga i mate i whakamatea nei e ia, i tona matenga.
31അവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്നു അവനെ എടുത്തു സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്തു അടക്കം ചെയ്തു. അവന്‍ യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു.
31Katahi ka haere iho ona teina ki raro, ratou ko te whare katoa o tona papa, a tangohia ana ia e ratou, kawea atu ana, tanumia ana ki waenganui o Toraha o Ehetaoro, ki te rua o Manoa, o tona papa. A e rua tekau nga tau i whakarite ai ia mo Iharai ra.