Malayalam

Maori

Judges

19

1യിസ്രായേലില്‍ രാജാവില്ലാത്ത ആ കാലത്തു എഫ്രയീംമലനാട്ടില്‍ ഉള്‍പ്രദേശത്തു വന്നു പാര്‍ത്തിരുന്ന ഒരു ലേവ്യന്‍ ഉണ്ടായിരുന്നു; അവന്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.
1¶ A i aua ra, i te mea kahore he kingi o Iharaira, na ko tetahi tangata, he Riwaiti, e noho noa iho ana i te taha ki tua o te whenua pukepuke o Eparaima; na ka tango ia i tetahi wahine iti mana i roto i Peterehema Hura.
2അവന്റെ വെപ്പാട്ടി അവനോടു ദ്രോഹിച്ചു വ്യഭിചാരം ചെയ്തു അവനെ വിട്ടു യെഹൂദയിലെ ബേത്ത്ളേഹെമില്‍ തന്റെ അപ്പന്റെ വീട്ടില്‍ പോയി നാലു മാസത്തോളം അവിടെ പാര്‍ത്തു.
2Na kua puremu tana wahine iti, a mawehe atu ana i a ia ki te whare o tona papa, ki Peterehema Hura, a e wha nga tino marama ona ki reira.
3അവളുടെ ഭര്‍ത്താവു പുറപ്പെട്ടു അവളോടു നല്ലവാക്കു പറഞ്ഞു കൂട്ടിക്കൊണ്ടുവരുവാന്‍ അവളെ അന്വേഷിച്ചുചെന്നു; അവനോടുകൂടെ ഒരു ബാല്യക്കാരനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവള്‍ അവനെ തന്റെ അപ്പന്റെ വീട്ടില്‍ കൈക്കൊണ്ടു; യുവതിയുടെ അപ്പന്‍ അവനെ കണ്ടപ്പോള്‍ അവന്റെ വരവിങ്കല്‍ സന്തോഷിച്ചു.
3Na ka whakatika tana tahu, a haere ana ki te whai i a ia, ki te whakamarie i a ia, ki te whakahoki mai i a ia; ko tana tangata hoki tona hoa haere, me nga kaihe e rua: na ka kawea ia e te wahine ra ki te whare o tona papa, a, no te kitenga o te p apa o te kotiro i a ia, koa tonu, no te mea ka tutaki ki a ia.
4യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പന്‍ അവനെ പാര്‍പ്പിച്ചു; അങ്ങനെ അവന്‍ മൂന്നു ദിവസം അവനോടുകൂടെ പാര്‍ത്തു. അവര്‍ തിന്നുകുടിച്ചു അവിടെ രാപാര്‍ത്തു.
4Na ka pupuri tona hungawai, te papa o te kotiro, i a ia; a e toru nga ra i noho ai ia ki a ia; heoi kai ana, inu ana raua, a noho ana i reira.
5നാലാം ദിവസം അവന്‍ അതികാലത്തു എഴുന്നേറ്റു യാത്ര പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ യുവതിയുടെ അപ്പന്‍ മരുമകനോടുഅല്പം വല്ലതും കഴിച്ചിട്ടു പോകാമല്ലോ എന്നു പറഞ്ഞു.
5A i te wha o nga ra ka maranga wawe ratou i te ata, a whakatika ana ia ki te haere: na ka mea te papa o te kotiro ki tana hunaonga, Kia ora tou ngakau i tetahi wahi taro, a muri iho ka haere.
6അങ്ങനെ അവര്‍ ഇരുന്നു രണ്ടുപേരും കൂടെ തിന്നുകയും കുടിക്കയും ചെയ്തു; യുവതിയുടെ അപ്പന്‍ അവനോടുദയചെയ്തു രാപാര്‍ത്തു സുഖിച്ചുകൊള്‍ക എന്നു പറഞ്ഞു.
6Na ka noho raua, ka kai, ka inu tahi to raua tokorua, na ka mea te papa o te kotiro ki taua tangata, Tena koa, noho iho i te po nei, kia koa hoki tou ngakau.
7അവന്‍ പോകേണ്ടതിന്നു എഴുന്നേറ്റപ്പോള്‍ അവന്റെ അമ്മാവിയപ്പന്‍ അവനെ നിര്‍ബ്ബന്ധിച്ചു; ആ രാത്രിയും അവന്‍ അവിടെ പാര്‍ത്തു.
7A, i te whakatikanga o taua tangata ki te haere, ka tohea ia e tona hungawai, na ka moe ano ia ki reira.
8അഞ്ചാം ദിവസം അവന്‍ പോകേണ്ടതിന്നു അതികാലത്തു എഴുന്നേറ്റപ്പോള്‍ യുവതിയുടെ അപ്പന്‍ അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊള്‍ക എന്നു പറഞ്ഞു. അവര്‍ രണ്ടുപേരും ഭക്ഷണം കഴിച്ചു.
8A i te rima o nga ra ka maranga wawe ia ki te haere, a ka mea te papa o te kotiro, Kia ora tou ngakau: e noho korua kia titaha ra te ra; a kai ana raua tokorua.
9പിന്നെ അവനും അവന്റെ വെപ്പാട്ടിയും ബാല്യക്കാരനും എഴുന്നേറ്റപ്പോള്‍ യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പന്‍ അവനോടുഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാര്‍ത്തു സുഖിക്ക; നാളെ അതികാലത്തു എഴുന്നേറ്റു വീട്ടിലേക്കു പോകാം എന്നു പറഞ്ഞു.
9Na ka whakatika taua tangata ki te haere, a ia, tana wahine iti me tana tangata, a ka mea tona hungawai, te papa o te kotiro ki a ia, Nana, kua heke te ra, kua ahiahi, e noho ra, nana kua tawharara te ra, hei konei moe ai, kia koa ai tou ngakau; a hei te ata apopo ka maranga wawe ai koutou ki te ara, ka haere ki tou kainga.
10എന്നാല്‍ അന്നും രാപാര്‍പ്പാന്‍ മനസ്സില്ലാതെ അവന്‍ എഴുന്നേറ്റു പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിന്നു സമീപം എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്റെ വെപ്പാട്ടിയും അവനോടുകൂടെ ഉണ്ടായിരുന്നു.
10Otiia kihai taua tangata i pai kia noho i taua po, engari whakatika ana ia, haere ana, a ka tae ki te ritenga atu o Iepuhu, ara o Hiruharama: i a ia ano hoki nga kaihe e rua, whakanoho rawa, i a ia ano hoki tana wahine iti.
11അവന്‍ യെബൂസിന്നു സമീപം എത്തിയപ്പോള്‍ നേരം നന്നാവൈകിയിരുന്നു; ബാല്യക്കാരന്‍ യജമാനനോടുനാം ഈ യെബൂസ്യനഗരത്തില്‍ കയറി രാപാര്‍ക്കരുതോ എന്നു പറഞ്ഞു.
11Ka tata ratou ki Iepuhu, na kua aua noa atu te ra; a ka mea te tangata ki tona rangatira, Tena, kia peka tatou ki tenei pa o nga Iepuhi, ki reira moe ai.
12യജമാനന്‍ അവനോടുയിസ്രായേല്‍മക്കളില്ലാത്ത ഈ അന്യനഗരത്തില്‍ നാം കയറരുതു; നമുക്കു ഗിബെയയിലേക്കു പോകാം എന്നു പറഞ്ഞു.
12Na ka mea tona rangatria ki a ia, E kore tatou e peka ki te pa o te iwi ke, ehara nei i nga tamariki a Iharaira; engari me haere atu tatou ki Kipea.
13അവന്‍ പിന്നെയും തന്റെ ബാല്യക്കാരനോടുനമുക്കു ഈ ഊരുകളില്‍ ഒന്നില്‍ ഗിബെയയിലോ രാമയിലോ രാപാര്‍ക്കാം എന്നു പറഞ്ഞു.
13Na ka mea ia ki tana tangata, Haere mai, tatou ka whakatata ki tetahi o enei wahi; ka moe ai tatou ki Kipea, ki Rama ranei.
14അങ്ങനെ അവന്‍ മുമ്പോട്ടു പോയി ബെന്യാമീന്‍ ദേശത്തിലെ ഗിബെയെക്കു സമീപം എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചു.
14Na ka whiti atu ratou, ka haere; a kua tonene te ra i a ratou ka tata ki Kipea, ki tetahi pa o Pineamine.
15അവര്‍ ഗിബെയയില്‍ രാപാര്‍പ്പാന്‍ കയറി; അവന്‍ ചെന്നു നഗരവീഥിയില്‍ ഇരുന്നു; രാപാര്‍ക്കേണ്ടതിന്നു അവരെ വീട്ടില്‍ കൈക്കൊള്‍വാന്‍ ആരെയും കണ്ടില്ല.
15Na ka peka ratou ki reira, ka haere ki Kipea moe ai: a, i tona taenga atu, ka noho ki te waharoa o te pa; kahore hoki he tangata hei mau i a ratou ki tona whare moe ai
16അനന്തരം ഇതാ, ഒരു വൃദ്ധന്‍ വൈകുന്നേരം വേലകഴിഞ്ഞിട്ടു വയലില്‍നിന്നു വരുന്നു; അവന്‍ എഫ്രയീംമലനാട്ടുകാരനും ഗിബെയയില്‍ വന്നു പാര്‍ക്കുംന്നവനും ആയിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യര്‍ ആയിരുന്നു.
16¶ Na ko tetahi tangata, he koroheke, e haere mai ana i tana mahi i te mara i te ahiahi; a ko taua tangata no te whenua pukepuke o Eparaima, i Kipea hoki e noho ana; ko nga tangata ia o te pa, he Pineamini.
17വൃദ്ധന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ നഗരവീഥിയില്‍ വഴിയാത്രക്കാരനെ കണ്ടുനീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു എന്നു ചോദിച്ചു.
17A ka maranga ake ona kanohi, ka kite i te tangata konene i te waharoa o te pa, na ka mea taua koroheke, Ko hea koe? i haere mai ano hoki koe i hea?
18അതിന്നു അവന്‍ ഞങ്ങള്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു എഫ്രയീംമലനാട്ടില്‍ ഉള്‍പ്രദേശത്തേക്കു പോകുന്നു; ഞാന്‍ അവിടത്തുകാരന്‍ ആകുന്നു; ഞാന്‍ യെഹൂദയിലെ ബേത്ത്ളേഹെമിനോളം പോയിരുന്നു; ഇപ്പോള്‍ യഹോവയുടെ ആലയത്തിലേക്കു പോകയാകുന്നു; എന്നെ വീട്ടില്‍ കൈക്കൊള്‍വാന്‍ ഇവിടെ ആരും ഇല്ല.
18Na ka mea ia ki a ia, I haere mai matou i Peterehema Hura, a e haere ana matou ki tera taha o te whenua pukepuke o Eparaima; no reira ahau; ai haere ahau ki Peterehema Hura; otiia e haere ana tenei ahau ki te whare o Ihowa; heoi kahore he tangat a hei mau i ahau ki roto ki tona whare.
19ഞങ്ങളുടെ കഴുതകള്‍ക്കു വൈക്കോലും തീനും ഉണ്ടു; എനിക്കും നിന്റെ ദാസിക്കും അടിയങ്ങളോടുകൂടെയുള്ള ബാല്യക്കാരന്നും അപ്പവും വീഞ്ഞും കൈവശം ഉണ്ടു, ഒന്നിന്നും കുറവില്ല എന്നു പറഞ്ഞു.
19He kakau witi ano ia tenei, he kai ma a matou kaihe; he taro ano tenei, he waina hoki maku, a ma tau pononga wahine, ma te tahake hoki a au pononga: kahore he mate ki te aha, ki te aha.
20അതിന്നു വൃദ്ധന്‍ നിനക്കു സമാധാനം; നിനക്കു വേണ്ടതൊക്കെയും ഞാന്‍ തരും; വീഥിയില്‍ രാപാര്‍ക്കമാത്രമരുതു എന്നു പറഞ്ഞു,
20Na ka mea taua koroheke, Kia tau te rangimarie ki a koe, He ahakoa ra, waiho mai i ahau nga mea katoa e matea e koe; otiia kaua e moe ki te waharoa.
21അവനെ തന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി കഴുതകള്‍ക്കു തീന്‍ കൊടുത്തു; അവരും കാലുകള്‍ കഴുകി ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.
21Na mauria ana e ia ki tona whare, a hoatu ana he kai ma nga kaihe: a horoia ana e ratou o ratou waewae, kai ana, inu ana.
22ഇങ്ങനെ അവര്‍ സുഖിച്ചുകൊണ്ടിരിക്കുമ്പോള്‍ പട്ടണത്തിലെ ചില നീചന്മാര്‍ വീടു വളഞ്ഞു വാതിലിന്നു മുട്ടിനിന്റെ വീട്ടില്‍ വന്നിരിക്കുന്ന പുരുഷനെ പുറത്തു കൊണ്ടുവാ; ഞങ്ങള്‍ അവനെ ഭോഗിക്കട്ടെ എന്നു വീട്ടുടയവനായ വൃദ്ധനോടു പറഞ്ഞു.
22¶ E mea ake ana o ratou ngakau ki to koa, na, ko te karapotinga o te whare e nga tangata o te pa, he tama na Periara; kei te patuki ki te tatau, ka korero ki te tangata nona te whare, ki taua koroheke ra, ka mea, Whakaputaina mai ki waho tena tang ata i haere na ki tou whare, kia mohio ai matou ki a ia.
23വീട്ടുടയവനായ പുരുഷന്‍ അവരുടെ അടുക്കല്‍ പുറത്തു ചെന്നു അവരോടുഅരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആള്‍ എന്റെ വീട്ടില്‍ വന്നിരിക്കകൊണ്ടു ഈ വഷളത്വം പ്രവര്‍ത്തിക്കരുതേ.
23Na ka haere atu ki a ratou te tangata nona te whare, ka mea ki a ratou, Kaua ra, e oku tuakana, kaua e mahia te mea kino; kua tae mai nei hoki tenei tangata ki toku whare, kaua tenei mea poauau e meatia.
24ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ടു; അവരെ ഞാന്‍ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്‍വിന്‍ ; ഈ ആളോടോ ഈവക വഷളത്വം പ്രവര്‍ത്തിക്കരുതേ എന്നു പറഞ്ഞു.
24Na ko taku tamahine tenei, he wahine, me tana wahine iti hoki; maku raua e kawe atu inaianei, whakaititia raua e koutou, meatia hoki ki a raua te mea e pai ana ki ta koutou titiro: ko tenei tangata ia, kaua tenei mea poauau e meatia ki a ia.
25എന്നാല്‍ അവര്‍ അവനെ കൂട്ടാക്കിയില്ല; ആകയാല്‍ ആ പുരുഷന്‍ തന്റെ വെപ്പാട്ടിയെ പിടിച്ചു അവളെ അവരുടെ അടുക്കല്‍ പുറത്താക്കിക്കൊടുത്തു, അവര്‍ അവളെ പുണര്‍ന്നു; രാത്രി മുഴുവനും പ്രഭാതംവരെ അവളെ ബലാല്‍ക്കാരം ചെയ്തു; നേരം വെളുപ്പാറായപ്പോള്‍ അവളെ വിട്ടുപോയി.
25A te pai nga tangata ki te whakarongo ki a ia, na ka mau taua tangata ki tana wahine iti, a kawea atu ana ki waho ki a ratou, a ka mohio ratou ki a ia, ka tukino hoki i a ia i taua po katoa a tae noa ki te ata: a ka hi te ata, ka tukua ia e rato u.
26പ്രഭാതത്തിങ്കല്‍ സ്ത്രീ വന്നു തന്റെ യജമാനന്‍ പാര്‍ത്ത ആ പുരുഷന്റെ വീട്ടുവാതില്‍ക്കല്‍ വീണുകിടന്നു.
26Na ka haere mai te wahine ra i te puaotanga o te ata, takoto ana ki te kuwaha o te whare o te tangata kei reira nei tona ariki, a marama noa.
27അവളുടെ യജമാനന്‍ രാവിലെ എഴുന്നേറ്റു വീട്ടിന്റെ വാതില്‍ തുറന്നു തന്റെ വഴിക്കു പോകുവാന്‍ പുറത്തിറങ്ങിയപ്പോള്‍ ഇതാ, അവന്റെ വെപ്പാട്ടി വീട്ടുവാതില്‍ക്കല്‍ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നു.
27A ka whakatika ake tona ariki i te ata, na ka huakina e ia nga tatau o te whare, ka puta atu, he mea kia haere i tona ara: na ko te wahine ra, ko tana wahine iti, kua hinga ki te kuwaha o te whare, ko ona ringa i runga i te paepae o te tatau.
28അവന്‍ അവളോടുഎഴുന്നേല്‍ക്ക, നാം പോക എന്നു പറഞ്ഞു. അതിന്നു മറുപടി ഉണ്ടായില്ല. അവന്‍ അവളെ കഴുതപ്പുറത്തു വെച്ചു പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു പോയി,
28Na ka mea ia ki a ia, Whakatika kia haere tatou. Kahore ia tetahi i whakao mai. Na ka hapainga ia e ia ki runga ki te kaihe. A ka maranga taua tangata, haere ana ki tona wahi.
29വീട്ടില്‍ എത്തിയശേഷം ഒരു കത്തിയെടുത്തു അംഗമംഗമായി തന്റെ വെപ്പാട്ടിയെ പന്ത്രണ്ടു ഖണ്ഡമാക്കി വിഭാഗിച്ചു യിസ്രായേലിന്റെ സകലദിക്കുകളിലും കൊടുത്തയച്ചു.
29A, no tona taenga ki tona whare, ka tikina e ia tetahi maripi, a ka mau ki tana wahine iti, tapatapahia ana e ia ona wahi, kia tekau ma rua nga wahanga, a tukua ana ki nga rohe katoa o Iharaira, puta noa.
30അതു കണ്ടവര്‍ എല്ലാവരുംയിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാള്‍ മുതല്‍ ഇന്നുവരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ചു ആലോചിച്ചു അഭിപ്രായം പറവിന്‍ എന്നു പറഞ്ഞു.
30A i mea te hunga katoa i kitea ai, Kahore tenei i mua, kahore ano hoki i kitea he rite mo tenei o te ra i haere mai ai nga tamariki a Iharaira i te whenua o Ihipa a mohoa noa nei: maharatia iho, whakaaroa, korerotia.