Malayalam

Maori

Judges

5

1അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാല്‍
1¶ Na ka waiata a Tepora raua ko Paraka tama a Apinoama i taua ra, ka mea,
2നായകന്മാര്‍ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിന്‍ .
2Whakapaingia a Ihowa mo te takitakinga a nga kaitakitaki o Iharaira, mo te hihikotanga mai o te iwi.
3രാജാക്കന്മാരേ, കേള്‍പ്പിന്‍ ; പ്രഭുക്കന്മാരേ, ചെവിതരുവിന്‍ ; ഞാന്‍ പാടും യഹോവേക്കു ഞാന്‍ പാടും; യിസ്രായേലിന്‍ ദൈവമായ യഹോവേക്കു കീര്‍ത്തനം ചെയ്യും.
3Whakarongo, e nga kingi, kia whai taringa, e nga rangatira; maku, ae ra, maku e waiata ki a Ihowa; ka himene ahau ki a Ihowa, ki te Atua o Iharaira.
4യഹോവേ, നീ സേയീരില്‍നിന്നു പുറപ്പെടുകയില്‍, ഏദോമ്യദേശത്തുകൂടി നീ നടകൊള്‍കയില്‍, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു,
4E Ihowa, i tou putanga atu i Heira, i tou haerenga atu i te parae i Eroma, i wiri te whenua, i maturuturu iho ano nga rangi; i maturuturu iho ano hoki nga wai o nga kapua.
5യഹോവാസന്നിധിയില്‍ മലകള്‍ കുലുങ്ങി, യിസ്രായേലിന്‍ ദൈവമായ യഹോവേക്കു മുമ്പില്‍ ആ സീനായി തന്നേ.
5I rere a wai nga maunga i te aroaro o Ihowa, ko taua Hinai ano hoki, i te aroaro o Ihowa, o te Atua o Iharaira.
6അനാത്തിന്‍ പുത്രനാം ശംഗരിന്‍ നാളിലും, യായേലിന്‍ കാലത്തും പാതകള്‍ ശൂന്യമായി. വഴിപോക്കര്‍ വളഞ്ഞ വഴികളില്‍ നടന്നു.
6¶ I nga ra o Hamakara tama a Anata, i nga ra o Taere, i takoto kau nga huarahi, i haere hoki nga tira haere i nga ara i tahaki.
7ദെബോരയായ ഞാന്‍ എഴുന്നേലക്കുംവരെ, യിസ്രായേലില്‍ മാതാവായെഴുന്നേലക്കുംവരെ നായകന്മാര്‍ യിസ്രായേലില്‍ അശേഷം അറ്റുപോയിരുന്നു.
7I mutu rawa nga rangatira o Iharaira, i kahore rawa, a whakatika noa ake ahau, a Tepora, whakatika ake ahau, he whaea no Iharaira.
8അവര്‍ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കല്‍ യുദ്ധംഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിന്‍ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല.
8I whiriwhiria e ratou he atua hou; katahi ka puta he whawhai ki nga kuwaha: i kitea ranei he pukupuku, he tao ranei, i roto i nga mano e wha tekau o Iharaira?
9എന്റെ ഹൃദയം യിസ്രായേല്‍നായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിന്‍ .
9Kei nga kaiwhakatakoto tikanga o Iharaira toku ngakau; i hihiko ratou ki te tuku i a ratou i roto i te iwi. Whakapaingia a Ihowa.
10വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളില്‍ ഇരിക്കുന്നവരേ, കാല്‍നടയായി പോകുന്നവരേ, വര്‍ണ്ണിപ്പിന്‍ !
10Korerotia, e nga kaieke kaihe ma, e te hunga e noho ana i runga i nga whariki utu nui, e te hunga e haere ana i te ara.
11വില്ലാളികളുടെ ഞാണൊലിയോടകലേ നീര്‍പ്പാത്തിക്കിടയില്‍ അവിടെ അവര്‍ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കല്‍ ചെന്നു.
11Mamao noa mai i te reo o nga kaikopere, i nga wahi utuhanga wai, ka korerotia e ratou i reira nga mahi tika a Ihowa, nga mahi tika o tana whakahaere tikanga i roto i a Iharaira: katahi te iwi o Ihowa ka heke ki raro ki nga kuwaha.
12ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണര്‍ന്നു, പാട്ടുപാടുക. എഴുന്നേല്‍ക്ക, ബാരാക്കേ, അബീനോവാമാത്മജാ. നിന്റെ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോക.
12¶ Maranga, maranga, e Tepora: maranga, maranga, whakahuatia he waiata: whakatika, e Paraka, arahina tau whakaraunga ki te whakarau, e te tama a Apinoama.
13അന്നു ശ്രേഷ്ഠന്മാരുടെ ശിഷ്ടവും പടജ്ജനവും ഇറങ്ങിവന്നു. വീരന്മാരുടെ മദ്ധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.
13Katahi ka haere mai ki raro te morehu o nga rangatira, me te iwi; i haere mai hoki a Ihowa ki raro moku ki te whawhai ki te mea nui.
14എഫ്രയീമില്‍നിന്നു അമാലേക്കില്‍ വേരുള്ളവരും, ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തില്‍ മാഖീരില്‍നിന്നു അധിപന്മാരും സെബൂലൂനില്‍നിന്നു നായകദണ്ഡധാരികളും വന്നു.
14I puta mai i a Eparaima te hunga ko to ratou pakiaka nei kei a Amareke; kei muri i a koe, e Pineamine, i roto i ou iwi; i haere mai nga kaiwhakatakoto tikanga i roto i a Makiri; no roto i a Hepurona nga kaihapai i te tokotoko a te kaiwhakahaere.
15യിസ്സാഖാര്‍ പ്രഭുക്കന്മാര്‍ ദെബോരയോടുകൂടെ യിസ്സാഖാര്‍ എന്നപോലെ ബാരാക്കും താഴ്വരയില്‍ അവനോടുകൂടെ ചാടി പുറപ്പെട്ടു. രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായി.
15I a Tepora hoki nga rangatira o Ihakara; he pera a Ihakara, he pera hoki a Paraka: huaki atu ana ratou i raro i ona waewae ki te raorao. I nga manga wai o Reupena, tera nga whakaaroaronga nunui o te ngakau.
16ആട്ടിന്‍ കൂട്ടങ്ങള്‍ക്കരികെ കുഴലൂത്തു കേള്‍പ്പാന്‍ നീ തൊഴുത്തുകള്‍ക്കിടയില്‍ പാര്‍ക്കുംന്നതെന്തു? രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായി.
16He aha koe i noho ai ki nga taiepa hipi, whakarongo ai ki nga whakatangi mo nga kahui? I nga manga wai o Reupena, tera nga rapurapunga nunui o te ngakau.
17ഗിലെയാദ് യോര്‍ദ്ദാന്നക്കരെ പാര്‍ത്തു. ദാന്‍ കപ്പലുകള്‍ക്കരികെ താമസിക്കുന്നതു എന്തു? ആശേര്‍ സമുദ്രതീരത്തു അനങ്ങാതിരുന്നു തുറമുഖങ്ങള്‍ക്കകത്തു പാര്‍ത്തുകൊണ്ടിരുന്നു.
17I noho a Kireara ki tera taha o Horano: na ko Rana, he aha ia i noho ai i runga i nga kaipuke? Ko Ahera, whakakeke tonu mai i te takutai moana, a noho ana ia i te taha o ona manga wai.
18സെബൂലൂന്‍ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോര്‍ക്കളമേടുകളില്‍ തന്നേ.
18Ko Hepurona he iwi i whakahawea o ratou tinana ki te mate; raua ko Napatari i nga wahi teitei o te parae.
19രാജാക്കന്മാര്‍ വന്നു പൊരുതുതാനാക്കില്‍വെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ കനാന്യഭൂപന്മാര്‍ അന്നു പൊരുതു, വെള്ളിയങ്ങവര്‍ക്കും കൊള്ളയായില്ല.
19I haere mai nga kingi, i whawhai, na ka whawhai nga kingi o Kanaana ki Taanaka, ki te taha o nga wai o Mekiro. Kihai tetahi moni i riro hei taonga mo ratou.
20ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ പൊരുതു അവ സീസെരയുമായി സ്വഗതികളില്‍ പൊരുതു.
20I whawhai iho ratou i te rangi; i whawhai nga whetu i o ratou huarahi ki a Hihera.
21കീശോന്‍ തോടു പുരാതനനദിയാം കീശോന്‍ തോടു തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി. എന്‍ മനമേ, നീ ബലത്തോടെ നടകൊള്‍ക.
21I kahakina atu ratou e te awa, e Kihona, e taua awa tawhito, e te awa, e Kihona. E toku wairua, haere tonu i runga i te kaha.
22അന്നു വല്ഗിതത്താല്‍, ശൂരവല്ഗിതത്താല്‍ കുതിരകൂളമ്പുകള്‍ ഘട്ടനം ചെയ്തു.
22Takatakahi ana i reira nga paua o nga hoiho, na nga pekenga, na nga tupeketanga a o ratou marohirohi.
23മേരോസ് നഗരത്തെ ശപിച്ചുകൊള്‍വിന്‍ , അതിന്‍ നിവാസികളെ ഉഗ്രമായി ശപിപ്പിന്‍ എന്നു യഹോവാദൂതന്‍ അരുളിച്ചെയ്തു. അവര്‍ യഹോവേക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാര്‍ക്കെതിരെ യഹോവേക്കു തുണയായി തന്നേ.
23Kanga a Meroho, e ai ta te anahera a Ihowa; kanga kinotia nga tangata o reira; mo ratou kihai i haere mai hei awhina mo Ihowa, hei awhina mo Ihowa ki te whawhai ki te hunga nunui.
24കേന്യനാം ഹേബേരിന്‍ ഭാര്യയാം യായേലോ നാരീജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍, കൂടാരവാസിനീജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍.
24¶ Kia manaakitia i roto i nga wahine a Taere wahine a Hepere Keni; kia manaakitia i roto i nga wahine o te teneti.
25തണ്ണീര്‍ അവന്‍ ചോദിച്ചു, പാല്‍ അവള്‍ കൊടുത്തു; രാജകീയപാത്രത്തില്‍ അവള്‍ ക്ഷീരം കൊടുത്തു.
25I tonoa e tuahangata he wai mona, he waiu tana i hoatu ai, kawea ana e ia he pata i roto i te peihana rangatira.
26കുറ്റിയെടുപ്പാന്‍ അവള്‍ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്റെ തല തകര്‍ത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു.
26Totoro atu ana tona ringa ki te titi, tona matau ki te hama a nga kaimahi; hama iho e ia a Hihera, akina iho tona pane; titia iho hoki e ia tona rahirahinga a puta rawa.
27അവളുടെ കാല്‍ക്കല്‍ അവന്‍ കുനിഞ്ഞുവീണു, അവളുടെ കാല്‍ക്കല്‍ അവന്‍ കുനിഞ്ഞുവീണു കിടന്നു; കുനിഞ്ഞേടത്തു തന്നേ അവന്‍ ചത്തുകിടന്നു.
27Kupapa ana ia ki ona waewae, hinga ana, takoto ana: i kupapa ia, i hinga, ki ona waewae: ko te wahi i kupapa ai ia, hinga ana ia i reira, mate rawa.
28സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞുനിന്നു നോക്കിക്കൊണ്ടിരുന്നു. ജാലകത്തൂടെ വിളിച്ചുപറഞ്ഞിതുഅവന്റെ തേര്‍ വരുവാന്‍ വൈകുന്നതു എന്തു? രഥചക്രങ്ങള്‍ക്കു താമസം എന്തു?
28I titiro mai te whaea o Hihera i te matapihi, i karanga hoki i te wini whakakahokaho, Na te aha i roa ai te haere mai o tana hariata? Na te aha i puhoi ai nga wira o ana hariata?
29ജ്ഞാനമേറിയ നായകിമാര്‍ അതിന്നുത്തരം പറഞ്ഞു; താനും തന്നോടു മറുപടി ആവര്‍ത്തിച്ചു
29Ka utua e nga mea mohio o ana wahine rangatira; Ae, ko ia ano hei whakahoki ake i te kupu ki a ia ano,
30കിട്ടിയ കൊള്ള അവര്‍ പങ്കിടുകയല്ലെയോ? ഔരോ പുരുഷന്നു ഒന്നും രണ്ടും പെണ്ണുങ്ങള്‍, സീസെരെക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തില്‍ വിചിത്രശീല ഈരണ്ടു കാണും.
30Kahore ranei ratou i tupono atu, i wehewehe i nga taonga? He kotiro, tokorua nga kotiro ki tera, ki tera; he taonga kotingotingo to Hihera, he taonga kotingotingo, he mea whatu ki te ngira, he mea kotingotingo, he mea whatu ki te ngira i tetahi taha, i tetahi taha, mo nga kaki o te hunga i te taonga parakete?
31യഹോവേ, നിന്റെ ശത്രുക്കള്‍ ഒക്കെയും ഇവ്വണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യന്‍ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ. പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
31Kia pena te whakangaromanga o ou hoariri katoa, e Ihowa; kia rite ia te hunga e aroha ana ki a ia ki te ra i tona putanga kaha mai. Na e wha tekau nga tau i okioki ai te whenua.