Malayalam

Maori

Lamentations

5

1യഹോവേ, ഞങ്ങള്‍ക്കു എന്തു ഭവിക്കുന്നു എന്നു ഔര്‍ക്കേണമേ; ഞങ്ങള്‍ക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.
1¶ Kia mahara, e Ihowa, ki te mea kua pa nei ki a matou: tirohia mai, kia kite ai koe i to matou ingoa kino.
2ഞങ്ങളുടെ അവകാശം അന്യന്മാര്‍ക്കും ഞങ്ങളുടെ വീടുകള്‍ അന്യജാതിക്കാര്‍ക്കും ആയ്പോയിരിക്കുന്നു.
2Kua riro to matou wahi tupu i nga tangata ke, o matou whare i nga tautangata.
3ഞങ്ങള്‍ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാര്‍ വിധവമാരായ്തീര്‍ന്നിരിക്കുന്നു.
3He pani matou, kahore he matua, ko o matou whaea ano he pouaru.
4ഞങ്ങളുടെ വെള്ളം ഞങ്ങള്‍ വിലെക്കു വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങള്‍ വിലകൊടുത്തു മേടിക്കുന്നു.
4Na te moni i inu wai ai matou; ko a matou wahie he mea hoko.
5ഞങ്ങളെ പിന്തുടരുന്നവര്‍ ഞങ്ങളുടെ കഴുത്തില്‍ എത്തിയിരിക്കുന്നു; ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു; ഞങ്ങള്‍ക്കു വിശ്രാമവുമില്ല.
5Kei runga kei o matou kaki o matou kaiwhai: e mauiui ana matou, kahore he tanga manawa mo matou.
6അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങള്‍ മിസ്രയീമ്യര്‍ക്കും അശ്ശൂര്‍യ്യര്‍ക്കും കീഴടങ്ങിയിരിക്കുന്നു.
6Kua hoatu e matou te ringa ki nga Ihipiana, ki nga Ahiriana, kia makona ai matou i te taro.
7ഞങ്ങളുടെ പിതാക്കന്മാര്‍ പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ ചുമക്കുന്നു.
7I hara o matou matua, a kua kore; a kua whakawaha e matou o ratou he.
8ദാസന്മാര്‍ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യില്‍നിന്നു ഞങ്ങളെ വിടുവിപ്പാന്‍ ആരുമില്ല.
8Ko nga pononga o matou rangatira: kahore he kaiwhakaora mo matou i o ratou ringa.
9മരുഭൂമിയിലെ വാള്‍നിമിത്തം പ്രാണഭയത്തോടെ ഞങ്ങള്‍ ആഹാരം ചെന്നു കൊണ്ടുവരുന്നു.
9E tata mate matou ka whiwhi ai i te taro, i te hoari hoki o te koraha.
10ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്‍ അടുപ്പുപോലെ കറുത്തിരിക്കുന്നു.
10Mangu ana o matou kiri ano he oumu, i te wera ngau kino o te hemokai.
11അവര്‍ സീയോനില്‍ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളില്‍ കന്യകമാരെയും വഷളാക്കിയിരിക്കുന്നു.
11Taea ana e ratou nga wahine o Hiona, nga wahine i nga pa o Hura.
12അവന്‍ സ്വന്തകൈകൊണ്ടു പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.
12Ko nga rangatira, taronatia ake e to ratou ringa; kihai nga kanohi o nga kaumatua i whakahonoretia.
13യൌവനക്കാര്‍ തിരികല്ലു ചുമക്കുന്നു; ബാലന്മാര്‍ വിറകുചുമടുംകൊണ്ടു വീഴുന്നു.
13Ko nga taitama kei te waha i te huri, hinga ana nga tamariki i te pikaunga wahie.
14വൃദ്ധന്മാരെ പട്ടണവാതില്‍ക്കലും യൌവനക്കാരെ സംഗീതത്തിന്നും കാണുന്നില്ല.
14Ko nga kaumatua i nga kuwaha kua kore, me te waiata hoki a nga taitama.
15ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീര്‍ന്നിരിക്കുന്നു.
15Kua mutu te koa o o matou ngakau, kua puta ke ta matou kanikani hei uhunga.
16ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങള്‍ പാപം ചെയ്കകൊണ്ടു ഞങ്ങള്‍ക്കു അയ്യോ കഷ്ടം!
16Kua taka te karauna o to matou mahunga; aue, te mate mo matou! kua hara hoki matou.
17ഇതുകൊണ്ടു ഞങ്ങളുടെ ഹൃദയത്തിന്നു രോഗം പിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണു മങ്ങിയിരിക്കുന്നു.
17¶ Na reira whakaruhi noa iho o matou ngakau; na enei mea pouriuri ana o matou kanohi.
18സീയോന്‍ പര്‍വ്വതം ശൂന്യമായി കുറുക്കന്മാര്‍ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ.
18Na te maunga hoki o Hiona kua ururuatia nei, e haereerea nei e nga pokiha.
19യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.
19Pumau tonu koe, ake ake, e Ihowa; ko tou torona kei tera whakatupuranga, kei tera whakatupuranga.
20നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീര്‍ഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു?
20He aha koe i wareware tonu ai ki a matou? he aha koe i whakarere ai i a matou, a roa noa iho nga ra?
21യഹോവേ, ഞങ്ങള്‍ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങള്‍ക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ;
21Whakatahuritia atu matou ki a koe, e Ihowa, a ka tahuri matou: whakahoutia o matou ra, kia rite ki o mua.
22അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ?
22Otiia kua tino whakakahore rawa koe ki a matou, e tino nui ana tou riri ki a matou.