Malayalam

Maori

Leviticus

12

1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
1¶ I Korero ano a Ihowa ki a Mohi, i mea,
2നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഒരു സ്ത്രീ ഗര്‍ഭംധരിച്ചു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവള്‍ അശുദ്ധയായിരിക്കേണം.
2Korero ki nga tama a Iharaira, mea atu, Ki te hapu tetahi wahine, a ka whanau he tane, na kia whitu nga ra e poke ai ia; kia rite tona pokenga ki nga ra o tona mate paheke.
3എട്ടാം ദിവസം അവന്റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം.
3A i te waru o nga ra ka kotia te kiri matamata o te tamaiti.
4പിന്നെ അവള്‍ മുപ്പത്തുമൂന്നു ദിവസം തന്റെ രക്ത ശുദ്ധീകരണത്തില്‍ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവള്‍ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു.
4A me noho te wahine ki te toto o tona purenga, kia toru tekau ma toru nga ra: kaua ia e pa ki tetahi mea tapu, e haere ranei ki te wahi tapu, kia taka ra ano nga ra mo tona purenga.
5പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കേണം.
5Ki te mea ia ka whanau he kotiro, kia rua nga wiki e poke ai, kia rite ki o tona paheketanga: a kia ono tekau ma ono nga ra e noho ai ia ki te toto o tona purenga.
6മകന്നു വേണ്ടിയോ മകള്‍ക്കു വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവള്‍ ഒരു വയസ്സുപ്രായമുള്ള ആട്ടിന്‍ കുട്ടിയെ ഹോമയാഗത്തിന്നായിട്ടും ഒരു പ്രാവിന്‍ കുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിന്നായിട്ടും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിത തന്റെ അടുക്കല്‍ കൊണ്ടുവരേണം.
6¶ A ka rite nga ra mo tona purenga mo te tama, mo te kotiro ranei, me kawe mai e ia he reme, hei te tau tahi, hei tahunga tinana, me te pi kukupa, me te kukupa ranei, hei whakahere hara ki te whatitoka o te tapenakara o te whakaminenga, ki te tohun ga:
7അവന്‍ അതു യഹോവയുടെ സന്നിധിയില്‍ അര്‍പ്പിച്ചു പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവളുടെ രക്തസ്രവം നിന്നിട്ടു അവള്‍ ശുദ്ധയാകും. ഇതു ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിച്ചവള്‍ക്കുള്ള പ്രമാണം.
7A mana e whakahere ki te aroaro o Ihowa, a ka meinga he whakamarie mona; a ka kore ona poke i te rerenga o ona toto. Ko te ture tenei mo te wahine kua whanau nei tana tama, kotiro ranei.
8ആട്ടിന്‍ കുട്ടിക്കു അവളുടെ പക്കല്‍ വകയില്ല എങ്കില്‍ അവള്‍ രണ്ടു കുറു പ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഔന്നിനെ ഹോമയാഗത്തിന്നും മറ്റേതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതന്‍ അവള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവള്‍ ശുദ്ധയാകും.
8A ki te kahore e taea e ia i ona rawa te kawe mai he reme, me kawe mai nga kukupa e rua, nga pi kukupa ranei e rua; ko tetahi hei tahunga tinana, ko tetahi hei whakahere hara: a ma te tohunga e whakamarie mona, a ka kore ona poke.