1ഒരുത്തന്‍ സത്യവാചകം കേട്ടിട്ടു, താന്‍ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താല്‍ അവന്‍ തന്റെ കുറ്റം വഹിക്കേണം.
1¶ Ki te hara tetahi, mona i rongo ki te reo whakaoati, he kaiwhakaatu nei ia mo tana i kite ai, i mohio ai ranei, ki te kahore e whakaaturia e ia, na me waha e ia tona hara:
2ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തന്‍ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അവന്‍ അശുദ്ധനും കുറ്റക്കാരനും ആകുന്നു.
2Ki te pa tetahi ki te mea poki, ki te tinana ranei o te kirehe poke, ki te tinana ranei o te kararehe poki, ki te tinana ranei o nga mea ngoki, ara o nga mea poki, a e huna ana i a ia, a ka poki ia, na ka whai hara ia.
3അല്ലെങ്കില്‍ യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുത്തന്‍ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അതു അറിയുമ്പോള്‍ അവന്‍ കുറ്റക്കാരനാകും.
3Ki te pa ranei ia ki te poki tangata, ki nga tini poke e poke ai te tangata, a ka huna i a ia; ina mohiotia e ia, ka whai hara ia:
4അല്ലെങ്കില്‍ മനുഷ്യന്‍ നിര്‍വ്വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്‍വാനോ ഗുണം ചെയ്‍വാനോ ഒരുത്തന്‍ തന്റെ അധരങ്ങള്‍ കൊണ്ടു നിര്‍വ്വിചാരമായി സത്യം ചെയ്കയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അവന്‍ അതു അറിയുമ്പോള്‍ അങ്ങനെയുള്ള കാര്യത്തില്‍ അവന്‍ കുറ്റക്കാരനാകും.
4Ki te oati ranei tetahi, he mea puta ohorere i ona ngutu, kia mahi i te kino, i te pai ranei, i nga tini mea ranei e puaki ohorere mai i te tangata ina oati, a e huna ana i a ia; ina mohiotia e ia, na, ka whai hara ia i tetahi o enei mea:
5ആ വക കാര്യത്തില്‍ അവന്‍ കുറ്റക്കാരനാകുമ്പോള്‍ താന്‍ പാപം ചെയ്തു എന്നു അവന്‍ ഏറ്റുപറയേണം.
5A ki te mea kua whai hara ia i tetahi o enei mea, na me whaki tona hara i taua mea;
6താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവേക്കു അകൃത്യയാഗമായി ചെമ്മരിയാട്ടിന്‍ കുട്ടിയോ കോലാട്ടിന്‍ കുട്ടിയോ ആയ ഒരു പെണ്ണാട്ടിനെ പാപയാഗമായി കൊണ്ടുവരേണം; പുരോഹിതന്‍ അവന്നുവേണ്ടി അവന്റെ പാപം നിമിത്തം പ്രായശ്ചിത്തം കഴിക്കേണം.
6A me kawe e ia tana whakahere mo te he ki a Ihowa, mo tona hara i hara ai, he uha no te kahui, he reme, he kuao koati ranei, hei whakahere hara; a ma te tohunga e whakamarie mona, mo tona hara.
7ആട്ടിന്‍ കുട്ടിക്കു അവന്നു വകയില്ലെങ്കില്‍ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവേക്കു കൊണ്ടുവരേണം.
7¶ A, ki te kahore e taea e ia i ona rawa he reme, me kawe e ia ki a Ihowa mo tona he i he ai, kia rua nga kukupa, kia rua ranei nga pi kukupa; ko tetahi hei whakahere hara, ko tetahi hei tahunga tinana.
8അവന്‍ അവയെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടു വരേണം; അവന്‍ പാപയാഗത്തിന്നുള്ളതിനെ മുമ്പെ അര്‍പ്പിച്ചു അതിന്റെ തല കഴുത്തില്‍നിന്നു പിരിച്ചുപറിക്കേണം; എന്നാല്‍ രണ്ടായി പിളര്‍ക്കരുതു.
8Me kawe raua e ia ki te tohunga, ka whakahere ai e ia, ko te mea mo te whakahere hara ki mua, ka kikini ai i tona pane i te ritenga o tona kaki, otiia kaua e motuhia rawatia.
9അവന്‍ പാപയാഗത്തിന്റെ രക്തം കുറെ യാഗപീഠത്തിന്റെ പാര്‍ശ്വത്തില്‍ തളിക്കേണം; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടില്‍ പിഴിഞ്ഞുകളയേണം; ഇതു പാപയാഗം.
9Na ka tauhiuhi ai ia i tetahi wahi o nga toto o te whakahere hara ki te taha o te aata; ka whakate ai i te toenga o te toto ki te turanga o te aata: he whakahere hara tena.
10രണ്ടാമത്തെതിനെ അവന്‍ നിയമപ്രകാരം ഹോമയാഗമായി അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്‍ ചെയ്ത പാപംനിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.
10A ko te rua me tuku hei tahunga tinana, kia rite ki te tikanga: a ka whakamarie to tohunga mona, mo tona hara i hara ai, a ka murua.
11രണ്ടു കുറുപ്രാവിന്നോ രണ്ടു പ്രാവിന്‍ കുഞ്ഞിന്നോ അവന്നു വകയില്ലെങ്കില്‍ പാപം ചെയ്തവന്‍ പാപയാഗത്തിന്നു ഒരിടങ്ങഴി നേരിയ മാവു വഴിപാടായി കൊണ്ടുവരേണം; അതു പാപയാഗം ആകകൊണ്ടു അതിന്മേല്‍ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു.
11A, ki te kahore e taea e ia i ona rawa te kawe nga kukupa e rua, nga pi kukupa ranei e rua, na me kawe tana whakahere e te tangata i hara, te whakatekau epa paraoa, hei whakahere hara; kaua e meatia ki te hinu, kaua ano e meatia he parakihe ki r unga: he whakahere hara hoki.
12അവന്‍ അതു പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണംപുരോഹിതന്‍ നിവേദ്യമായി അതില്‍നിന്നു കൈ നിറച്ചെടുത്തു യാഗപീഠത്തിന്മേല്‍ യഹോവേക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കേണം; ഇതു പാപയാഗം.
12Na me kawe e ia ki te tohunga, a ka aohia ake e te tohunga, kia ki tona ringa, he whakamahara no taua mea, ka tahu ai ki runga ki te aata, ki runga ki nga whakahere ahi ki a Ihowa: he whakahere hara tena.
13ഇങ്ങനെ പുരോഹിതന്‍ ആവക കാര്യത്തില്‍ അവന്‍ ചെയ്ത പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളതു ഭോജനയാഗം പോലെ പുരോഹിതന്നു ഇരിക്കേണം.
13A ka whakamarie te tohunga mona, mo tona hara i hara ai ki tetahi o enei mea, a ka murua: a ma te tohunga te toenga, ano he whakahere totokore.
14യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
14¶ I korero ano a Ihowa ki a Mohi, i mea,
15ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു അബദ്ധവശാല്‍ അതിക്രമം ചെയ്തു പിഴെച്ചു എങ്കില്‍ അവന്‍ തന്റെ അകൃത്യത്തിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലെക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവേക്കു കൊണ്ടുവരേണം.
15Ki te kino te mahi a tetahi, he hara pohehe, ki nga mea tapu a Ihowa; na, me kawe e ia tana whakahere mo te he ki a Ihowa, kia kotahi hipi toa, hei te mea kohakore, no te kahui hipi, me whakarite ano e koe ona utu ki te hekere hiriwa, hekere o t e wahi tapu, hei whakahere mo te he:
16വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താന്‍ പിഴെച്ചതിന്നു പകരം മുതലും അതിനോടു അഞ്ചിലൊന്നു കൂട്ടിയും അവന്‍ പുരോഹിതന്നു കൊടുക്കേണം; പുരോഹിതന്‍ അകൃത്യയാഗത്തിന്നുള്ള ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.
16Ka utu ai i tona hara ki te mea tapu, me tapiri ano ki te wahi whakarima, ka homai ki te tohunga: a ka whakamarie te tohunga mona ki te hipi toa e whakaherea ana mo te he, a ka murua tona.
17ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും ആരെങ്കിലും പിഴെച്ചിട്ടു അവന്‍ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവന്‍ തന്റെ കുറ്റം വഹിക്കേണം.
17A ki te hara tetahi, ki te poka ke i tetahi o nga whakahau a Ihowa, he mahi poka noa; ahakoa e kore e mohiotia e ia, kua hara ia, a ka waha ia i tona kino.
18അവന്‍ അകൃത്യയാഗത്തിന്നായി നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടു വരേണം; അവന്‍ അബദ്ധവശാല്‍ പിഴെച്ചതും അറിയാതിരുന്നതുമായ പിഴെക്കായി പുരോഹിതന്‍ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.
18A me kawe e ia he hipi toa ki te tohunga, he kohakore, no te kahui, kei tau te utu, hei whakahere mo te he: a ka whakamarie te tohunga mona, mo tona pohehe i pohehe ai ia, a kihai nei i matau, a ka murua tona he.
19ഇതു അകൃത്യയാഗം; അവന്‍ യഹോവയോടു അകൃത്യം ചെയ്തുവല്ലോ.
19He whakahere tena mo te he: he pono tona he ki a Ihowa.