1അനന്തരം അവര്‍ എല്ലാവരും കൂട്ടമേ എഴുന്നേറ്റു അവനെ പീലാത്തൊസിന്റെ അടുക്കല്‍ കൊണ്ടുപോയി
1¶ Katahi ka whakatika to ratou huihui katoa, a arahina ana ia ki a Pirato.
2ഇവന്‍ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താന്‍ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസര്‍ക്കും കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.
2Na ka anga ratou ka whakapa he ki a ia, ka mea, Kua mau i a matou tenei tangata e kukume ke ana i te iwi, e mea ana kia kaua e hoatu te takoha ki a Hiha, e ki ana he kingi ia, ko te Karaiti.
3പീലാത്തൊസ് അവനോടുനീ യെഹൂദന്മാരുടെ രാജാവൊ എന്നു ചോദിച്ചതിന്നുഞാന്‍ ആകുന്നു എന്നു അവനോടു ഉത്തരം പറഞ്ഞു.
3Na ka ui a Pirato ki a ia, ka mea, Ko koe ranei te kingi o nga Hurai? Ka whakahoki ia ki a ia, ka mea, Kua korerotia mai na e koe.
4പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടുംഞാന്‍ ഈ മനുഷ്യനില്‍ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.
4Na ko te meatanga a Pirato ki nga tohunga nui, ki nga mano, kahore tetahi he o tenei tangata i mau i ahau.
5അതിന്നു അവര്‍അവന്‍ ഗലീലയില്‍ തുടങ്ങി യെഹൂദ്യയില്‍ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു.
5A nui atu ta ratou tohe, ka mea, E whakatutehu ana ia i te iwi, e whakaako ana puta noa i Huria, timata mai i Kariri a tae noa mai ki konei.
6ഇതു കേട്ടിട്ടു ഈ മനുഷ്യന്‍ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു;
6I te rongonga ia o Pirato ki Kariri, ka ui, No Kariri ranei tenei tangata?
7ഹെരോദാവിന്റെ അധികാരത്തില്‍ ഉള്‍പ്പെട്ടവന്‍ എന്നറിഞ്ഞിട്ടു, അന്നു യെരൂശലേമില്‍ വന്നു പാര്‍ക്കുംന്ന ഹെരോദാവിന്റെ അടുക്കല്‍ അവനെ അയച്ചു.
7A, i tona mohiotanga no te rangatiratanga ia o Herora, ka tonoa ia ki a Herora, i Hiruharama hoki ia i aua ra.
8ഹെരോദാവു യേശുവിനെ കണ്ടിട്ടു അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടു അവനെ കാണ്മാന്‍ വളരെക്കാലമായി ഇച്ഛിച്ചു, അവന്‍ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു.
8Na, i te kitenga o Herora i a Ihu, nui rawa tona hari; kua roa ia e hiahia ana kia kite i a ia, he maha hoki nga mea i rangona e ia mona; na ka tumanako ia kia kite i tetahi merekara e meinga ana e ia.
9ഏറിയോന്നു ചോദിച്ചിട്ടും അവന്‍ അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
9Na he maha nga kupu i ui ai ia ki a ia; heoi kahore kau he kupu i whakahokia e ia.
10മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു.
10Na tu ana nga tohunga nui me nga karaipi, kaha rawa hoki ta ratou whakapa he ki a ia.
11ഹെരോദാവു തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കല്‍ മടക്കി അയച്ചു.
11Na ka whakakorekore a Herora ratou ko ana hoia ki a ia, ka taunu, a ka oti ia te whakakakahu ki te kahu whakapaipai, ka whakahokia atu ki a Pirato.
12അന്നു ഹെരോദാവും പീലാത്തൊസും തമ്മില്‍ സ്നേഹിതന്മാരായിത്തീര്‍ന്നു; മുമ്പെ അവര്‍ തമ്മില്‍ വൈരമായിരുന്നു.
12I taua rangi ano ka houhia te rongo a Pirato raua ko Herora: i mua hoki e mauahara ana ki a raua.
13പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.
13¶ Na ka karangatia e Pirato nga tohunga nui, nga rangatira, me te iwi ano,
14അവരോടുഈ മനുഷ്യന്‍ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങള്‍ അവനെ എന്റെ അടുക്കല്‍ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല;
14Ka mea ia ki a ratou, kua kawea mai nei e koutou tenei tangata ki ahau, me te ki ano kei te kukume ke ia i te iwi: a ka oti nei ia te uiui e ahau i to koutou aroaro, na, kihai i mau i ahau tetahi he o tenei tangata i roto i nga mea i whakapangia nei e koutou ki a ia.
15ഹെരോദാവും കണ്ടില്ല; അവന്‍ അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചുവല്ലോ; ഇവന്‍ മരണയോഗ്യമായതു ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം;
15A kihai ano hoki a Herora: nana ia i whakahoki mai ki a tatou, na, kahore ana mahi e tika ai kia mate ia.
16അതുകൊണ്ടു ഞാന്‍ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.
16Na, me whiu ia e ahau, ka tuku atu ai.
17ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക എന്നു എല്ലാവരുംകൂടെ നിലവിളിച്ചു,
17Kua takoto hoki te tikanga kia tukua atu tetahi ki a ratou i te hakari.
18(ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു)
18Na ka panui ratou ki te karanga, ka mea, Whakamatea tenei, ko Parapa te tuku mai ki a matou:
19അവനോ നഗരത്തില്‍ ഉണ്ടായ ഒരു കലഹവും കുലയും ഹേതുവായി തടവിലായവന്‍ ആയിരുന്നു.
19Ko tenei hoki i maka ki te whare herehere mo te nananga i nana ai ia i roto i te pa, mo te patu tangata.
20പീലാത്തൊസ് യേശുവിനെ വിടുവിപ്പാന്‍ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചു പറഞ്ഞു.
20Na ka mea atu ano a Pirato, he mea hoki nana kia tukua a Ihu;
21അവരോഅവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു എതിരെ നിലവിളിച്ചു.
21Heoi hamama ana ratou, mea ana, Ripekatia ia, ripekatia.
22അവന്‍ മൂന്നാമതും അവരോടുഅവന്‍ ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒന്നും അവനില്‍ കണ്ടില്ല; അതുകൊണ്ടു ഞാന്‍ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.
22Ka mea ano ia ki a ratou, ko te toru o nga meatanga, he aha ra te kino i meinga e tenei tangata? Kahore ano i mau i ahau tetahi he ona e mate ai: maku ia e whiu, ka tuku atu ai.
23അവരോ അവനെ ക്രൂശിക്കേണ്ടതിന്നു ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു;
23Otira nui atu o ratou reo ki te tohe, e tono ana kia ripekatia ia. A riro rawa i ta o ratou reo.
24അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു.
24Na ka whakaotia e Pirato kia waiho i ta ratou i tono ai.
25കലഹവും കുലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന്നു ഏല്പിക്കയും ചെയ്തു.
25Na ka tukua ano ki a ratou te tangata i maka ki te whare herehere mo te nananga, mo te patu tangata, ta ratou hoki i tono ai; ko Ihu ia i tukua ki ta ratou i pai ai.
26അവനെ കൊണ്ടുപോകുമ്പോള്‍ വയലില്‍ നിന്നു വരുന്ന ശിമോന്‍ എന്ന ഒരു കുറേനക്കാരനെ അവര്‍ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി.
26¶ A i a ratou e arahi ana i a ia, ka mau ratou ki tetahi tangata o Hairini, ki a Haimona, e haere mai ana i nga whenua, a utaina ana ki a ia te ripeka, kia amohia i muri i a Ihu.
27ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു.
27Na he nui te huihuinga o te iwi i aru i a ia, me nga wahine hoki e tangi ana, e aue ana ki a ia.
28യേശു തിരിഞ്ഞു അവരെ നോക്കിയെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിന്‍ .
28Na ka tahuri a Ihu ki a ratou, ka mea, E nga tamahine o Hiruharama, kaua e tangi ki ahau, engari me tangi ki a koutou ano, ki a koutou tamariki.
29മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.
29Tera hoki e puta nga ra e mea ai ratou, Koa tonu nga pakoko, me nga kopu kahore i whanau, me nga u kahore i ngotea.
30അന്നു മലകളോടുഞങ്ങളുടെ മേല്‍ വീഴുവിന്‍ എന്നും കുന്നുകളോടുഞങ്ങളെ മൂടുവിന്‍ എന്നും പറഞ്ഞു തുടങ്ങും.
30Ko reira timata ai ratou te mea ki nga maunga, Horo iho ki runga ki a matou: ki nga pukepuke hoki, Hipokina matou.
31പച്ചമരത്തോടു ഇങ്ങനെ ചെയ്താല്‍ ഉണങ്ങിയതിന്നു എന്തു ഭവിക്കും എന്നു പറഞ്ഞു.
31Ki te meinga hoki enei mea e ratou i te rakau e kaimata ana, ko te aha e meatia i te rakau ka maroke?
32ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി.
32¶ Na tera atu etahi tokorua, he hunga mahi kino, e arahina ngatahitia ana me ia kia whakamatea.
33തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവര്‍ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.
33A ka tae ratou ki te wahi e kiia nei ko te Angaanga, ka ripekatia ia ki reira, me aua kaimahi kino, kotahi ki matau, kotahi ki maui.
34എന്നാല്‍ യേശുപിതാവേ, ഇവര്‍ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവര്‍ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.
34Na ka mea a Ihu, E Pa, houhia te rongo ki a ratou: kahore hoki ratou e mohio ki ta ratou e mea nei. A wehewehea ana ona kakahu e ratou he mea maka ki te rota.
35ജനം നോക്കിക്കൊണ്ടു നിന്നു. ഇവന്‍ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കില്‍ തന്നെത്താന്‍ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു.
35Me te tu ano te iwi matakitaki ai. Ko nga rangatira hoki ka tawai ki a ia, ka mea, Ko era atu i whakaorangia e ia; mana ano ia e whakaora, ki te mea ia ko te Karaiti a te Atua, ko tana i whiriwhiri ai.
36പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു.
36Ko nga hoia etahi i taunu ki a ia, ka haere mai me te kawe mai he winika ki a ia,
37നീ യെഹൂദന്മാരുടെ രാജാവു എങ്കില്‍ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു.
37Ka mea, Ki te mea ko koe te Kingi o nga Hurai, whakaora i a koe.
38ഇവന്‍ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.
38A tera te mea i tuhituhia ki runga ake i a ia, KO TE KINGI TENEI O NGA HURAI.
39തൂക്കിയ ദുഷ്പ്രവൃത്തിക്കാരില്‍ ഒരുത്തന്‍ നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.
39Na ko tetahi o nga kaimahi kino i whakairia ra i kohukohu ki a ia, i mea, Ki te mea ko te Karaiti koe, whakaorangia koe, maua hoki.
40മറ്റവനോ അവനെ ശാസിച്ചുസമശിക്ഷാവിധിയില്‍ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
40Na ka whakahoki tetahi, ka riri ki a ia, ka mea, E kore ranei koe e wehi ki te Atua, kei tenei mate tahi nei hoki koe?
41നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവര്‍ത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.
41Ka tika raia to taua; ka whiwhi hoki taua ki nga mea e tika ana mo a taua hanga: ko tenei ia kahore ana mahi he.
42പിന്നെ അവന്‍ യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോള്‍ എന്നെ ഔര്‍ത്തുകൊള്ളേണമേ എന്നു പറഞ്ഞു.
42Na ko tana meatanga ki a Ihu, E te Ariki, kia mahara koe ki ahau ina haere mai koe i runga i tou rangatiratanga.
43യേശു അവനോടുഇന്നു നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്നു ഞാന്‍ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
43Ano ra ko Ihu ki a ia, he pono taku e mea nei ki a koe, Ko aianei koe noho ai ki ahau ki Pararaiha.
44ഏകദേശം ആറാം മണി നേരമായപ്പോള്‍ സൂര്യന്‍ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.
44¶ Na kua tata ki te ono o nga haora, a ka pouri a runga o te whenua katoa, tae noa ki te iwa o nga haora.
45ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി.
45I pouri hoki te ra, a i wahia te arai o te whare tapu i waenganui pu.
46യേശു അത്യുച്ചത്തില്‍ പിതാവേ, ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.
46A nui atu te reo o Ihu ki te karanga; i mea ia, E Pa, tenei toku wairua ka tukua atu nei ki ou ringa: ka mutu enei kupu, ka hemo ia.
47ഈ സംഭവിച്ചതു ശതാധിപന്‍ കണ്ടിട്ടുഈ മനുഷ്യന്‍ വാസ്തവമായി നീതിമാന്‍ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
47A, i te kitenga o te keneturio i taua mea, ka whakakororia ia i te Atua, ka mea, he pono he tangata tika tenei.
48കാണ്മാന്‍ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി.
48Me te hunga katoa hoki i huihui mai ki te matakitaki, i to ratou kitenga i aua mea i meatia ra, ka patuki i o ratou uma, a hoki ana.
49അവന്റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ചസ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.
49A ko te hunga katoa i mohio ki a ia, ratou ko nga wahine i aru mai i a ia i Kariri, i tu mai i tawhiti, matakitaki ai ki enei mea.
50അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി —
50¶ Na tera tetahi tangata, ko Hohepa te ingoa, he tangata noho runanga; he tangata pai, he tangata tika:
51അവന്‍ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു —
51Kihai ia i whakaae ki to ratou whakaaro, ki ta ratou mahi; no Arimatia ia, no tetahi pa o nga Hurai: a he tangata ia e tatari ana ki te rangatiratanga o te Atua.
52പീലാത്തൊസിന്റെ അടുക്കല്‍ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു,
52I haere ia ki a Pirato, a tonoa ana e ia te tinana o Ihu.
53അതു ഇറക്കി ഒരു ശീലയില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയില്‍ വെച്ചു. അന്നു ഒരുക്ക നാള്‍ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.
53Na, ka tangohia iho e ia taua tinana, a takaia ana ki te rinena, ka waiho ki te rua i haua ki roto ki te kohatu, kahore hoki i takoto noa tetahi tangata ki reira.
54ഗലീലയില്‍ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു
54Na ko te ra takanga hakari ia, a meake puao te hapati.
55മടങ്ങിപ്പോയി സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തില്‍ സ്വസ്ഥമായിരന്നു.
55I aru ano nga wahine i haere tahi mai nei me ia i Kariri, a kite ana i te urupa, i te whakatakotoranga ano o tona tinana.
56Na ka hoki ratou, ka mahi i nga mea kakara, i nga hinu. A noho ana i te hapati, he whakaaro hoki ki te ture.