Malayalam

Maori

Mark

10

1അവിടെ നിന്നു അവന്‍ പുറപ്പെട്ടു യോര്‍ദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കല്‍ വന്നു കൂടി, പതിവുപോലെ അവന്‍ അവരെ പിന്നെയും ഉപദേശിച്ചു.
1¶ Na ka whakatika ia i reira, haere ana ki nga wahi o Huria ki tera taha o Horano: na ka huihui mai ano nga mano ki a ia; ka whakaako ano ia i a ratou, ko tana tikanga hoki tera.
2അപ്പോള്‍ പരീശന്മാര്‍ അടുക്കെ വന്നുഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു.
2Na ka haere mai nga Parihi, ka ui ki a ia, He mea tika ranei kia whakarere te tangata i tana wahine? he whakamatautau hoki mona.
3അവന്‍ അവരോടുമോശെ നിങ്ങള്‍ക്കു എന്തു കല്പന തന്നു എന്നു ചോദിച്ചു.
3Na ka whakahoki ia, ka mea ki a ratou, he aha ta Mohi i mea ai ki a koutou?
4ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാന്‍ മോശെ അനുവദിച്ചു എന്നു അവര്‍ പറഞ്ഞു.
4Ka ki ratou, I tukua e Mohi kia tuhituhia he pukapuka whakarere, ka whakarere ai.
5യേശു അവരോടുനിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവന്‍ നിങ്ങള്‍ക്കു ഈ കല്പന എഴുതിത്തന്നതു.
5Na ka whakahoki a Ihu, ka mea ki a ratou, Na te pakeke o o koutou ngakau i tuhituhia ai e ia tenei kupu ako ki a koutou.
6സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.
6I te orokohanganga ia, i hanga raua e te Atua he tane, he wahine.
7അതുകൊണ്ടു മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;
7Mo konei ka mahue i te tangata tona papa me tona whaea, ka piri ki tana wahine;
8ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവര്‍ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.
8Hei kikokiko kotahi hoki raua tokorua: na heoi ano to raua tokoruatanga, engari kotahi ano kikokiko.
9ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
9Na, ko a te Atua i hono ai, kaua e wehea e te tangata.
10വീട്ടില്‍ വെച്ചു ശിഷ്യന്മാര്‍ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു.
10A i te whare ka ui ano ana akonga ki a ia ki taua mea.
11അവന്‍ അവരോടുഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ അവള്‍ക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.
11Ka mea ia ki a ratou, Ki te whakarere tetahi i tana wahine, a ka marena i tetahi atu, e puremu ana ia, e hara ana ki tera.
12സ്ത്രീയും ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാല്‍ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.
12Ki te whakarere hoki te wahine i tana tane, a ka marenatia ki tetahi atu, e puremu ana ia.
13അവന്‍ തൊടേണ്ടതിന്നു ചിലര്‍ ശിശുക്കളെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.
13¶ Na ka kawea mai ki a ia etahi tamariki nonohi, kia pa ai ia ki a ratou: otira ka riria e nga akonga te hunga nana i kawe mai.
14യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടുശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.
14No te kitenga ia o Ihu, ka riri, ka mea ki a ratou, Tukua nga tamariki nohohi kia haere mai ki ahau, kaua hoki ratou e araia atu: no nga penei hoki te rangatiratanga o te Atua.
15ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
15He pono taku e mea nei ki a koutou, Ki te kahore e rite te tango a tetahi i te rangatiratanga o te Atua ki ta te tamaiti nohinohi, e kore ia e tomo ki roto.
16പിന്നെ അവന്‍ അവരെ അണെച്ചു അവരുടെ മേല്‍ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.
16Na okookona ana ratou e ia, whakapakia iho ona ringa ki a ratou, manaakitia ana ratou.
17അവന്‍ പുറപ്പെട്ടു യാത്രചെയ്യുമ്പോള്‍ ഒരുവന്‍ ഔടിവന്നു അവന്റെ മുമ്പില്‍ മുട്ടുകുത്തിനല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാന്‍ ഞാന്‍ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.
17¶ Na, i a ia e haere ana i te huarahi, ka oma mai tetahi, ka tuku iho i nga turi ki a ia, ka ui, E te Kaiwhakaako pai, me aha ahau ka whiwhi ai ki te ora tonu?
18അതിന്നു യേശുഎന്നെ നല്ലവന്‍ എന്നു പറയുന്നതു എന്തു? ദൈവം ഒരുവന്‍ അല്ലാതെ നല്ലവന്‍ ആരുമില്ല.
18Na ka mea a Ihu ki a ia, He aha ahau i kiia ai e koe he pai? kahore tetahi i pai, kotahi anake, ko te Atua.
19കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
19E matau ana koe ki nga ture, Kaua e puremu, Kaua e patu tangata, Kaua e tahae, Kaua e whakapae teka, Kaua e kaia, Whakahonoretia tou papa me tou whaea.
20അവന്‍ അവനോടുഗുരോ, ഇതു ഒക്കെയും ഞാന്‍ ചെറുപ്പം മുതല്‍ പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞു.
20Na ka whakahoki tera, ka mea ki a ia, E te Kaiwhakaako, kua rite katoa enei mea i ahau no toku tamarikitanga ake.
21യേശു അവനെ നോക്കി അവനെ സ്നേഹിച്ചുഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രര്‍ക്കും കൊടുക്ക; എന്നാല്‍ നിനക്കു സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
21Na ka titiro a Ihu ki a ia, ka aroha ki a ia, ka mea ki a ia, Kotahi te mea kahore nei i a koe: haere, hokona au mea, ka hoatu ki nga rawakore, a e whai taonga koe ki te rangi: katahi ka haere mai, ka aru i ahau.
22അവന്‍ വളരെ സമ്പത്തുള്ളവന്‍ ആകകൊണ്ടു ഈ വചനത്തിങ്കല്‍ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.
22Otira ka tuku tona mata i taua kupu, a haere pouri atu ana: he maha hoki ona taonga.
23യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോടുസമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നതു എത്ര പ്രയാസം എന്നു പറഞ്ഞു.
23Na ka tirotiro a Ihu, ka mea ki ana akonga, Ano te whakauaua o te tapoko o te hunga taonga ki te rangatiratanga o te Atua!
24അവന്റെ ഈ വാക്കിനാല്‍ ശിഷ്യന്മാര്‍ വിസ്മയിച്ചു; എന്നാല്‍ യേശു പിന്നെയുംമക്കളേ, സമ്പത്തില്‍ ആശ്രയിക്കുന്നവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നതു എത്ര പ്രയാസം.
24Na ka miharo nga akonga ki ana kupu. Otira ka whakahoki ano a Ihu, ka mea ki a ratou, E tama ma, ano te whakauaua o te tapoko ki to te Atua rangatiratanga o te hunga e whakawhirinaki ana ki nga taonga!
25ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു.
25Erangi te haere o te kamera ra te kowhao o te ngira he mea takoto noa, he whakauaua rawa ia te haere o te tangata taonga ki roto ki te rangatiratanga o te Atua.
26അവര്‍ ഏറ്റവും വിസ്മയിച്ചുഎന്നാല്‍ രക്ഷപ്രാപിപ്പാന്‍ ആര്‍ക്കും കഴിയും എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
26Na rahi rawa to ratou miharo, ka mea ki a ratou ano, Ko wai ra e ora?
27യേശു അവരെ നോക്കി; മനുഷ്യര്‍ക്കും അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.
27Na ka titiro a Ihu ki a ratou, ka mea, E kore tenei e taea e te tangata, ki te Atua ia ka taea: e taea hoki nga mea katoa e te Atua.
28പത്രൊസ് അവനോടുഇതാ, ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
28Katahi ka anga a Pita ka mea ki a ia, Na kua mahue nei i a matou nga mea katoa, kua aru nei i a koe.
29അതിന്നു യേശുഎന്റെ നിമിത്തവും സുവിശേഷം നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാല്‍,
29Na ka whakahoki a Ihu, ka mea, He pono taku e mea nei ki a koutou, Ki te whakarerea e tetahi tangata, he whare, he teina, he tuahine, he whaea, he papa, he tamariki, he mara, he whakaaro nona ki ahau, ki te rongopai hoki,
30ഈ ലോകത്തില്‍ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരുമില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
30Ina, tataki rau nga mea e riro i a ia, i tenei wa, he whare, he teina, he tuahine, he whaea, he tamariki, he mara, me te whakatoi; a, i te ao meake puta, he ora tonu.
31എങ്കിലും മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും എന്നു ഉത്തരം പറഞ്ഞു.
31He tokomaha ia o mua e waiho ki muri; ko o muri hoki ki mua.
32അവര്‍ യെരൂശലേമിലേക്കു യാത്രചെയ്കയായിരുന്നു; യേശു അവര്‍ക്കും മുമ്പായി നടന്നു; അവര്‍ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ദയപ്പെട്ടു. അവന്‍ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു
32¶ Na i te huarahi ratou e haere ana ki Hiruharama; me te haere ano a Ihu i mua i a ratou: na e miharo ana ratou; e aru mataku ana. Heoi ka mau ano ia i te tekau ma rua, ka anga ka korero ki a ratou i nga mea meake pa ki a ia.
33ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യില്‍ ഏല്പിക്കപ്പെടും; അവര്‍ അവനെ മരണത്തിനു വിധിച്ചു ജാതികള്‍ക്കു ഏല്പിക്കും.
33Nana, e haere ana tenei tatou ki Hiruharama; a ka tukua te Tama a te tangata ki nga tohunga nui, ki nga karaipi; ka kiia e ratou kia mate, ka tuku hoki ratou i a ia ki nga tauiwi:
34അവര്‍ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാള്‍ കഴിഞ്ഞിട്ടു അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞു തുടങ്ങി.
34Ka tawaia ia, ka tuwhaina, ka whiua, ka whakamatea, a i te toru o nga ra ka ara.
35സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കല്‍ വന്നു അവനോടുഗുരോ, ഞങ്ങള്‍ നിന്നോടു യാചിപ്പാന്‍ പോകുന്നതു ഞങ്ങള്‍ക്കു ചെയ്തുതരുവാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
35Na ka whakatata mai ki a ia a Hemi raua ko Hoani, nga tama a Heperi, ka mea, E te Kaiwhakaako, e hiahia ana maua kia meatia e koe ta maua e inoi ai.
36അവന്‍ അവരോടുഞാന്‍ നിങ്ങള്‍ക്കു എന്തു ചെയ്തുതരുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു.
36Na ka mea ia ki a raua, He aha ta korua e hiahia ai kia meatia e ahau ma korua?
37നിന്റെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരുത്തന്‍ നിന്റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിക്കാന്‍ വരം നല്കേണം എന്നു അവര്‍ പറഞ്ഞു.
37Ka mea raua ki a ia, Tukua ki a maua kia noho, tetahi ki tou matau, tetahi ki tou maui, i tou kororia.
38യേശു അവരോടുനിങ്ങള്‍ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങള്‍ അറിയുന്നില്ല; ഞാന്‍ കുടിക്കുന്നപാന പാത്രം കുടിപ്പാനും ഞാന്‍ ഏലക്കുന്ന സ്നാനം ഏല്പാനും നിങ്ങള്‍ക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവര്‍ പറഞ്ഞു.
38Na ko te meatanga a Ihu ki a raua, Kahore korua e matau ki ta korua e inoi nei; e ahei ranei korua te inu i te kapu ka inumia nei e ahau? kia iriiria ki te iriiringa ka iriiria nei ahau?
39യേശു അവരോടുഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കയും ഞാന്‍ ഏലക്കുന്ന സ്നാനം ഏല്‍ക്കയും ചെയ്യും നിശ്ചയം.
39Ka mea raua ki a ia, E ahei ano. Ka ki atu a Ihu ki a raua, E inu ano korua i te kapu ka inumia e ahau; e iriiria korua ki te iriiringa e iriiria ai ahau:
40എന്റെ വലത്തും ഇടത്തും ഇരിപ്പാന്‍ വരം നലകുന്നതോ എന്റേതല്ല; ആര്‍ക്കും ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കും കിട്ടും എന്നു പറഞ്ഞു.
40Tena ko te noho ki toku matau, ki toku maui ranei, ehara i te mea maku e hoatu, engari ka riro i te hunga i whakaritea nei mo ratou.
41അതു ശേഷം പത്തു പേരും കേട്ടിട്ടു യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടുതുടങ്ങി.
41A, no te rongonga o te tekau, ka anga ka riri ki a Hemi raua ko Hoani.
42യേശു അവരെ അടുക്കെ വിളിച്ചു അവരോടുജാതികളില്‍ അധിപതികളായവര്‍ അവരില്‍ കര്‍ത്തൃത്വം ചെയ്യുന്നു; അവരില്‍ മഹത്തുക്കളായവര്‍ അവരുടെ മേല്‍ അധികാരം നടത്തുന്നു എന്നു നിങ്ങള്‍ അറിയുന്നു.
42Na karangatia ana ratou e Ihu ki a ia, ka mea ki a ratou, E mahara ana koutou, ko te hunga e kiia ana he kawana no nga tauiwi hei whakatupu rangatira ki a ratou; ko o ratou tangata rarahi hoki hei akiaki i a ratou.
43നിങ്ങളുടെ ഇടയില്‍ അങ്ങനെ അരുതു; നിങ്ങളില്‍ മഹാന്‍ ആകുവാന്‍ ഇച്ഛിക്കുന്നവന്‍ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം;
43Otira e kore e pera i roto i a koutou: engari ki te mea tetahi kia whakatupu tangata rahi i roto i a koutou, me whakatupu kaimahi ia ma koutou:
44നിങ്ങളില്‍ ഒന്നാമന്‍ ആകുവാന്‍ ഇച്ഛിക്കുന്നവന്‍ എല്ലാവര്‍ക്കും ദാസനാകേണം.
44Ki te mea hoki tetahi o koutou kia whakatupu tino tangata, me whakatupu pononga ia ma te katoa.
45മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകര്‍ക്കുംവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.
45Kihai nei hoki te Tama a te tangata i haere mai kia mahia he mea mana, engari kia mahi ia, kia tuku hoki i a ia kia mate hei utu mo nga tangata tokomaha.
46അവര്‍ യെരീഹോവില്‍ എത്തി; പിന്നെ അവന്‍ ശിഷ്യന്മാരോടു വലിയ പുരുഷാരത്തോടും കൂടെ യെരീഹോവില്‍ നിന്നു പുറപ്പെടുമ്പോള്‍ തിമായിയുടെ മകനായ ബര്‍ത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരന്‍ വഴിയരികെ ഇരുന്നിരുന്നു.
46¶ Na ka tae ratou ki Heriko: a, i a ia e haere atu ana i roto i Heriko, ratou ko ana akonga me te mano tini, e noho ana a paratimiuha, tama a Timiuha, he matapo, i te taha o te ara, ki te tono mea mana.
47നസറായനായ യേശു എന്നു കേട്ടിട്ടു അവന്‍ ദാവീദ് പുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു തുടങ്ങി.
47A, i tona rongonga ko Ihu o Nahareta tena, ka anga ia ka karanga, ka mea, E ihu, e te Tama a Rawiri, kia aroha ki ahau.
48മിണ്ടാതിരിപ്പാന്‍ പലരും അവനെ ശാസിച്ചിട്ടുംദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവന്‍ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.
48A he tokomaha ki te riri i a ia kia noho puku, heoi tino rahi ake tana karanga, E te Tama a Rawiri, kia aroha ki ahau.
49അപ്പോള്‍ യേശു നിന്നുഅവനെ വിളിപ്പിന്‍ എന്നു പറഞ്ഞു. ധൈര്യപ്പെടുക, എഴുന്നേല്‍ക്ക, നിന്നെ വിളിക്കുന്നു എന്നു അവര്‍ പറഞ്ഞു കുരുടനെ വിളിച്ചു.
49Na ka tu a Ihu, ka mea kia karangatia ia. A karangatia ana e ratou te matapo, ka mea ki a ia, Kia maia, whakatika; e karanga ana ia ki a koe.
50അവന്‍ തന്റെ പുതപ്പു ഇട്ടും കളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്റെ അടുക്കല്‍ വന്നു.
50Na ka whakarerea e ia tona kakahu, a whakatika ana, haere ana ki a Ihu.
51യേശു അവനോടുഞാന്‍ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നുറബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടന്‍ അവനോടു പറഞ്ഞു.
51Na ka oho a Ihu, ka mea ki a ia, He aha tau e hiahia na kia meatia e ahau mau? Ka ki te matapo ki a ia, E te Ariki, kia titiro ahau.
52യേശു അവനോടുപോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ കാഴ്ച പ്രാപിച്ചു യാത്രയില്‍ അവനെ അനുഗമിച്ചു.
52Ka mea a Ihu ki a ia, Haere: na tou whakapono koe i ora ai. Na titiro tonu iho ia, aru ana i a Ihu i te ara.