1അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി
1¶ Ko te pukapuka o te whakapapa o Ihu Karaiti, tama a Rawiri, tama a Aperahama.
2അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക്‍ യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;
2Na ko ta Aperahama ko Ihaka; ta Ihaka ko Hakopa; ta Hakopa ko Hura ratou ko ona tuakana, ko ona teina;
3യെഹൂദാ താമാരില്‍ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു;
3Ta Hura raua ko Tamara ko Parete raua ko Hara; ta Parete ko Heteromo; ta Heteromo ko Arame;
4ഹെസ്രോന്‍ ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാ ദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ ശല്മോനെ ജനിപ്പിച്ചു;
4Ta Arame ko Aminarapa; ta Aminarapa ko Nahona; ta Nahona ko Haramono;
5ശല്മോന്‍ രഹാബില്‍ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തില്‍ ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു;
5Ta Haramono raua ko Rahapa ko Poaha; ta Poaha raua ko Rutu ko Opere; ta Opere ko Hehe;
6യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു; ദാവീദ്, ഊരീയാവിന്റെ ഭാര്യയായിരുന്നവളില്‍ ശലോമോനെ ജനിപ്പിച്ചു;
6Ta Hehe ko Rawiri, ko te kingi; ta Rawiri kingi raua ko te wahine a Uria ko Horomona;
7ശലോമോന്‍ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവ് ആസയെ ജനിപ്പിച്ചു;
7Ta Horomona ko Rehopoama; ta Rehopoama ko Apia; ta Apia ko Aha;
8ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;
8Ta Aha ko Iehohapata; ta Iehohapata ko Iorama; ta Iorama ko Ohiaha;
9ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പീച്ചു;
9Ta Ohiaha ko Iotama; ta Iotama ko Ahata; ta Ahata ko Hetekia;
10ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശിയാവെ ജനിപ്പിച്ചു;
10Ta Hetekia ko Manahi; ta Manahi ko Amono; ta Amono ko Hohia;
11യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേല്‍പ്രവാസകാലത്തു ജനിപ്പിച്ചു.
11Ta Hohia ko Hekonia ratou ko ona teina; i te wa o te whakahekenga ki Papurona:
12ബാബേല്‍പ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേല്‍ സെരുബ്ബാബേലിനെ ജനിപ്പിച്ചു;
12A, i muri i te whakahekenga atu ki Papurona, ka whanau ta Hekonia ko Haratiera; ta Haratiera ko Herupapera;
13സെരുബ്ബാബേല്‍ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു.
13Ta Herupapera ko Apiuru; ta Apiuru ko Eriakimi; ta Eriakimi ko Atoro;
14ആസോര്‍ സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക്‍ ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു;
14Ta Atoro ko Haroko; ta Haroko ko Akimi; ta Akimi ko Eriuru;
15എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസര്‍ മത്ഥാനെ ജനിപ്പിച്ചു; മത്ഥാന്‍ യാക്കോബിനെ ജനിപ്പിച്ചു.
15Ta Eriuru ko Ereatara; ta Ereatara ko Matana; ta Matana ko Hakopa;
16യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനപ്പിച്ചു. അവളില്‍ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.
16Ta Hakopa ko Hohepa, ko te tahu a Meri; whanau ake ta Meri ko Ihu, e kiia nei ko te Karaiti.
17ഇങ്ങനെ തലമുറകള്‍ ആകെ അബ്രാഹാം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദു മുതല്‍ ബാബേല്‍പ്രവാസത്തോളം പതിന്നാലും ബാബേല്‍പ്രവാസം മുതല്‍ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.
17Heoi, ko nga whakatupuranga katoa o Aperahama tae noa ki a Rawiri tekau ma wha nga whakatupuranga; o Rawiri tae noa ki te whakahekenga ki Papurona tekau ma wha nga whakatupuranga; a no te whakahekenga ki Papurona tae noa ki a te Karaiti tekau ma wha nga whakatupuranga.
18എന്നാല്‍ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവര്‍ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കണ്ടു.
18¶ Na ko te whanautanga tenei o Ihu Karaiti: he mea taumau a Meri, tona whaea, ma Hohepa, a i te mea kiano raua i tata noa ki a raua, ka kitea kua hapu ia i te Wairua Tapu.
19അവളുടെ ഭര്‍ത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവള്‍ക്കു ലോകാപവാദം വരുത്തുവാന്‍ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന്‍ ഭാവിച്ചു.
19Otira he tangata tika tana tahu, a Hohepa, a kahore ona ngakau kia whakakitea nuitia ia, ka mea kia whakarerea pukutia.
20ഇങ്ങനെ നിനെച്ചിരിക്കുമ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ അവന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായിദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കേണ്ടാ; അവളില്‍ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല്‍ ആകുന്നു.
20Otiia i a ia e hurihuri ana i enei mea, na, ka puta moemoea mai tetahi anahera a te Ariki ki a ia, ka mea, E Hohepa, e te tama a Rawiri, kaua e hopohopo ki te tango i a Meri, i tau wahine; na te Wairua Tapu hoki tona hapu.
21അവള്‍ ഒരു മകനനെ പ്രസവിക്കും; അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു.
21A e whanau ia he tama, me hua e koe tona ingoa ko IHU: no te mea mana e whakaora tona iwi i o ratou hara.
22“കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനൂവേല്‍ എന്നു പേര്‍ വിളിക്കും”
22Na ka oti tenei katoa, katahi ka rite ta te Ariki, i korerotia e te poropiti, i mea ai ia,
23എന്നു കര്‍ത്താവു പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു.
23Na, ka hapu te wahine, ka whanau hoki he tama, a ka huaina e ratou tona ingoa ko Emanuera, ko tona whakamaoritanga tenei, Kei a tatou te Atua.
24യോസേഫ് ഉറക്കം ഉണര്‍ന്നു. കര്‍ത്താവിന്റെ ദൂതന്‍ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേര്‍ത്തുകൊണ്ടു.
24A ka ara ake a Hohepa i te moe, ka meatia e ia ta te anahera a te Ariki i whakahau ai ki a ia, a tango ana ia i tana wahine:
25മകനെ പ്രസവിക്കുംവരെ അവന്‍ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവന്‍ യേശു എന്നു പേര്‍ വിളിച്ചു.
25A kihai i mohio ki a ia, whanau noa tana tama matamua: a huaina ana e ia tona ingoa ko IHU.