Malayalam

Maori

Matthew

11

1യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചു തീര്‍ന്നശേഷം അതതു പട്ടണങ്ങളില്‍ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി.
1¶ A, ka mutu ta Ihu whakarite korero ki ana akonga kotahi tekau ma rua, ka haere atu ia i reira ki te whakaako, ki te kauwhau ki o ratou pa.
2യോഹന്നാന്‍ കാരാഗൃഹത്തില്‍വെച്ചു, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു;
2Na, i te rongonga o Hoani i roto i te whare herehere ki nga mahi a te Karaiti, ka tonoa e ia etahi o ana akonga,
3വരുവാനുള്ളവന്‍ നീയോ, ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവര്‍ മുഖാന്തരം അവനോടു ചോദിച്ചു.
3Ka mea ki a ia, Ko koe ranei tenei e haere mai nei, me tatari ranei tatou ki tetahi atu?
4യേശു അവരോടു“കുരുടര്‍ കാണുന്നു; മുടന്തര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ ശുദ്ധരായിത്തീരുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍ക്കുംന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു
4Na ka whakahoki a Ihu, ka mea ki a raua, Haere, korerotia ki a Hoani nga mea e rongo nei, e kite nei korua:
5എന്നിങ്ങനെ നിങ്ങള്‍ കേള്‍ക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിന്‍ .
5Ko nga matapo e titiro ana, ko nga kopa e haereere ana, ko nga repera e meinga ana kia ma, ko nga turi e rongo ana, ko nga tupapaku e whakaarahia ana, a e kauwhautia ana te rongopai ki te hunga rawakore.
6എന്നാല്‍ എങ്കല്‍ ഇടറിപ്പോകാത്തവന്‍ എല്ലാം ഭാഗ്യവാന്‍ ” എന്നുത്തരം പറഞ്ഞു.
6A ka koa te tangata e kore e he ki ahau.
7അവര്‍ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു“നിങ്ങള്‍ എന്തു കാണ്മാന്‍ മരുഭൂമിയിലേക്കു പോയി? കാറ്റിനാല്‍ ഉലയുന്ന ഔടയോ?
7¶ A, i a raua e haere atu ana, ka timata a Ihu, ka korerotia a Hoani ki te mano, I haere koutou ki te koraha kia kite i te aha? I te kakaho e whakangaueuetia ana e te hau?
8അല്ല, എന്തുകാണ്മാന്‍ പോയി? മാര്‍ദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാര്‍ദ്ദവ വസ്ത്രം ധരിക്കുന്നവര്‍ രാജഗൃഹങ്ങളിലല്ലോ.
8Ano ra i haere koutou kia kite i te aha? I te tangata he kakahu maeneene ona? Na kei nga whare kingi te hunga i nga kakahu maeneene.
9അല്ല, എന്തിന്നു പോയി? ഒരു പ്രവാചകനെ കാണ്മാനോ? അതെ, പ്രവാചകനിലും മികെച്ചവനെ തന്നേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
9Ano ra i haere koutou kia kite i te aha? I te poropiti? Ae ra, ko taku kupu tenei ki a koutou, tera atu ano i te poropiti.
10“ഞാന്‍ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവന്‍ നിന്റെ മുമ്പില്‍ നിനക്കു വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവന്‍ അവന്‍ തന്നേ.
10Ko ia hoki tenei mona te mea i tuhituhia, Na, ka tonoa e ahau taku karere ki mua i tou aroaro, mana e whakapai tou ara ki mua i a koe.
11സത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല; സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
11He pono taku e mea nei ki a koutou, Kahore ano i maea ake i roto i nga whanau a te wahine he rahi ake i a Hoani Kaiiriiri: heoi rahi ake i a ia te iti rawa i te rangatiratanga o te rangi.
12യോഹന്നാന്‍ സ്നാപകന്റെ നാളുകള്‍ മുതല്‍ ഇന്നേവരെ സ്വര്‍ഗ്ഗരാജ്യത്തെ ബലാല്‍ക്കാരം ചെയ്യുന്നു; ബലാല്‍ക്കാരികള്‍ അതിനെ പിടിച്ചടക്കുന്നു.
12A no nga ra mai ano i a Hoani Kaiiriiri a mohoa noa nei e tukinotia ana te rangatiratanga o te rangi, a e riro ana ia i te ringa kaha o nga tangata taikaha.
13സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാന്‍ വരെ പ്രവചിച്ചു.
13No te mea i poropiti nga poropiti katoa me te ture a taea noatia a Hoani.
14നിങ്ങള്‍ക്കു പരിഗ്രഹിപ്പാന്‍ മനസ്സുണ്ടെങ്കില്‍ വരുവാനുള്ള ഏലിയാവു അവന്‍ തന്നേ.
14A, ki te pai koutou koia ra, ko Iraia tenei, i meinga ra e haere mai ana.
15കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.
15Ki te whai taringa tetahi hei whakarongo, kia rongo ia.
16എന്നാല്‍ ഈ തലമുറയെ ഏതിനോടു ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളില്‍ ഇരുന്നു ചങ്ങാതികളോടു
16¶ Otiia me whakarite e ahau tenei whakatupuranga ki te aha? E rite ana ki nga tamariki e noho ana i nga wahi hokohoko, e karanga ana ki o ratou hoa,
17ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, നിങ്ങള്‍ നൃത്തംചെയ്തില്ല; ഞങ്ങള്‍ വിലാപം പാടി, നിങ്ങള്‍ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോടു അതു തുല്യം.
17E mea ana, Whakatangi noa matou i te putorino ki a koutou, a kahore koutou i kanikani mai; aue noa matou ki a koutou, a kahore koutou i tangi mai.
18യോഹന്നാന്‍ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവര്‍ പറയുന്നു.
18I haere mai hoki a Hoani, kihai i kai, kihai i inu, heoi e mea ana ratou, He rewera tona.
19മുനഷ്യപുത്രന്‍ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യന്‍ ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്നു അവര്‍ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു.”
19I haere mai te Tama a te tangata me te kai me te inu, ka mea ratou, Na, he tangata kakai, he tangata inu waina, he hoa no nga pupirikana, no nga tangata hara! Otira ma ana mahi e whakatika te whakaaro nui.
20പിന്നെ അവന്‍ തന്റെ വീര്യപ്രവൃത്തികള്‍ മിക്കതും നടന്ന പട്ടണങ്ങള്‍ മാനസാന്തരപ്പെടായ്കയാല്‍ അവയെ ശാസിച്ചുതുടങ്ങി
20Katahi ia ka anga ka tawai ki nga pa i meinga ai te maha o ana merekara, mo ratou kihai i ripeneta:
21“കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത് സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.
21Aue, te mate mou, e Korahina! aue, te mate mou, e Petahaira! me i meatia ki Taira, ki Hairona nga merekara kua meatia nei ki a korua, kua ripeneta ke raua, he taratara te kakahu me te oke i te pungarehu.
22എന്നാല്‍ ന്യായവിധിദിവസത്തില്‍ നിങ്ങളെക്കാള്‍ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
22Ko taku kupu ia tenei ki a koutou, Erangi to Taira raua ko Hairona e mama i te ra whakawa i to korua.
23നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നില്‍ നടന്ന വീര്യപ്രവൃത്തികള്‍ സൊദോമില്‍ നടന്നിരുന്നു എങ്കില്‍ അതു ഇന്നുവരെ നിലക്കുമായിരുന്നു.
23Me koe hoki, e Kaperenauma, e whakateiteitia ranei koe a tae noa ki te rangi? ka heke koe ki te reinga: me i meatia hoki ki Horoma nga merekara kua meatia nei ki a koe, kua tu tonu tera a taea noatia tenei ra.
24എന്നാല്‍ ന്യായവിധിദിവസത്തില്‍ നിന്നെക്കാള്‍ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
24Ko taku kupu ia tenei ki a koutou, Erangi to te whenua o Horoma e mama i tou i te ra whakawa.
25ആ സമയത്തു തന്നേ യേശു പറഞ്ഞതുപിതാവേ, സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും കര്‍ത്താവായുള്ളോവേ, നീ ഇതു ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറെച്ചു ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തുന്നു.
25¶ I taua wa ka oho a Ihu, ka mea, He whakawhetai atu taku ki a koe, e Pa, e te Ariki o te rangi o te whenua, no te mea kua huna e koe enei mea i te hunga matau, i te hunga mahara, a hurahia ana ki nga kohungahunga.
26അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു.
26Ae ra, e Pa; i pai hoki te penei ki tau titiro.
27എന്റെ പിതാവു സകലവും എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രന്‍ വെളിപ്പെടുത്തിക്കൊടുപ്പാന്‍ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.
27Kua tukua mai nga mea katoa ki ahau e toku Matua: a kahore tetahi e matau ki te Tama, ko te Matua anake; kahore hoki tetahi e matau ki te Matua, ko te Tama anake, me te tangata hoki e pai ai te Tama kia whakakitea ki a ia.
28അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും.
28Haere mai ki ahau, e koutou katoa e mauiui ana, e taimaha ana, a maku koutou e whakaokioki.
29ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടത്തും.
29Tangohia taku ioka ki runga ki a koutou, kia whakaakona koutou e ahau; he ngakau mahaki hoki toku, he ngakau papaku: a e whiwhi koutou ki te okiokinga mo o koutou wairua.
30എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”
30He ngawari hoki taku ioka, he mama taku pikaunga.