1അന്നു യേശു വീട്ടില്‍ നിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു.
1¶ taua ra i haere atu a Ihu i te whare, ka noho ki te taha o te moana.
2വളരെ പുരുഷാരം അവന്റെ അടുക്കല്‍ വന്നുകൂടുകകൊണ്ടു അവന്‍ പടകില്‍ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയില്‍ ഇരുന്നു.
2Na he rahi he hui i huihui ki a ia, a ka eke ia ki te kaipuke noho ai; i te takutai ano te hui katoa e tu ana.
3അവന്‍ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാല്‍“വിതെക്കുന്നവന്‍ വിതെപ്പാന്‍ പുറപ്പെട്ടു.
3A he maha ana korero ki a ratou, he mea whakarite; i mea ia, Na i haere te kairui ki te rui;
4വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വിണു; പറവകള്‍ വന്നു അതു തിന്നു കളഞ്ഞു.
4A, i a ia e rui ana, ka ngahoro etahi o nga purapura ki te taha o te ara, a, ko te rerenga mai o nga manu, kainga ake:
5ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാല്‍ ക്ഷണത്തില്‍ മുളെച്ചുവന്നു.
5Ko etahi i ngahoro ki nga wahi kamaka, ki nga wahi kihai i nui te oneone: na pihi tonu ake, kahore hoki i hohonu te oneone:
6സൂര്യന്‍ ഉദിച്ചാറെ ചൂടുതട്ടി, വേര്‍ ഇല്ലായ്കയാല്‍ അതു ഉണങ്ങിപ്പോയി.
6A, no te whitinga o te ra, ngaua iho; a, no te mea kahore he putake, memenge noa iho:
7മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു; മുള്ളു മുളെച്ചു വളര്‍ന്നു അതിനെ ഞെരുക്കിക്കളഞ്ഞു.
7Ko etahi i ngahoro ki roto ki nga tataramoa; a, no te tupunga ake o nga tataramoa, kowaowaotia ana nga purapura:
8മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.
8Ko etahi i ngahoro ki te oneone pai, a ka hua, no etahi kotahi rau, no etahi e ono tekau, no etahi e toru tekau.
9ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”
9Ki te whai taringa tetahi hei whakarongo, kia rongo ia.
10പിന്നെ ശിഷ്യന്മാര്‍ അടുക്കെ വന്നുഅവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
10A ka haere nga akonga, ka mea ki a ia, He aha koe i korero whakarite tonu ai ki a ratou?
11അവന്‍ അവരോടു ഉത്തരം പറഞ്ഞതു“സ്വര്‍ഗ്ഗരാജ്യത്തിന്റെ മര്‍മ്മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; അവര്‍ക്കോ ലഭിച്ചിട്ടില്ല.
11Na, ka whakahoki ia ki a ratou, ka mea, No te mea kua hoatu ki a koutou te matauranga ki nga mea ngaro o te rangatiratanga o te rangi, ki a ratou ia kahore i hoatu.
12ഉള്ളവന്നു കൊടുക്കും; അവന്നു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവന്നുള്ളതും കൂടെ എടുത്തുകളയും.
12Ki te whai mea hoki tetahi, ka hoatu ano ki a ia, a ka maha atu ana: ki te kahore ia he mea a tetahi, ka tangohia i a ia ana ake.
13അതുകൊണ്ടു അവര്‍ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേള്‍ക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാല്‍ ഞാന്‍ ഉപമകളായി അവരോടു സംസാരിക്കുന്നു.
13Na reira enei kupu whakarite aku ki a ratou; no te mea kite rawa ratou, a kahore e kite; rongo rawa, kahore hoki e matau.
14നിങ്ങള്‍ ചെവിയാല്‍ കേള്‍ക്കും ഗ്രഹിക്കയില്ലതാനും; കണ്ണാല്‍ കാണും ദര്‍ശിക്കയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവര്‍ ചെവികൊണ്ടു മന്ദമായി കേള്‍ക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവര്‍ കണ്ണു കാണാതെയും ചെവി കേള്‍ക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാന്‍ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ
14A ka rite i a ratou te poropititanga a Ihaia, e mea nei, Rongo noa koutou, kahore e matau; titiro noa koutou, kahore e kite:
15എന്നു യെശയ്യാവു പറഞ്ഞ പ്രവാചകത്തിന്നു അവരില്‍ നിവൃത്തിവരുന്നു.
15Kua matotoru hoki te ngakau o tenei iwi, kua puhoi nga taringa ki te whakarongo, ko nga kanohi kua oti te whakamoe e ratou; kei kite o ratou kanohi, kei rongo nga taringa, a ka matau te ngakau, na ka tahuri ratou a ka whakaorangia e ahau.
16എന്നാല്‍ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേള്‍ക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.
16Ka koa ia o koutou kanohi, no te mea ka kite: o koutou taringa hoki, no te mea ka rongo.
17ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നതു കാണ്മാന്‍ ആഗ്രഹിച്ചിട്ടു കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നതു കേള്‍പ്പാന്‍ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
17He pono hoki taku e mea nei ki a koutou, He tokomaha nga poropiti me nga tangata tika i hiahia kia kite i nga mea e kite nei koutou, a kahore i kite; kia rongo hoki i nga mea e rongo nei koutou, a kahore i rongo.
18എന്നാല്‍ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊള്‍വിന്‍ .
18Na whakarongo ki te kupu i whakaritea ki te kairui.
19ഒരുത്തന്‍ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാല്‍ ദുഷ്ടന്‍ വന്നു അവന്റെ ഹൃദയത്തില്‍ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു.
19Ki te rongo tetahi ki te kupu o te rangatiratanga, a e kore e matau, na ka haere mai te wairua kino, ka kapo i te mea ka oti na te rui ki tona ngakau. Ko te tangata tenei i nga purapura i te taha o te ara.
20പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാല്‍ അവന്‍ ക്ഷണികനത്രേ.
20Ko te tangata ia i nga purapura i nga wahi kohatu, ko te tangata i rongo ki te kupu, a hohoro tonu te tango, hari tonu;
21വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാല്‍ അവന്‍ ക്ഷണത്തില്‍ ഇടറിപ്പോകുന്നു.
21Otiia kahore ona pakiaka i roto i a ia, e mau noa ana mo te wa poto: a, no te panga o te whakapawera, o te whakatoi ranei, mo te kupu, na he tonu iho.
22മുള്ളിന്നിടയില്‍ വിതെക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേള്‍ക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.
22Ko te tangata i nga purapura i waenga tataramoa, ko te tangata tena i rongo ki te kupu; a, ko te whakaaronga ki tenei ao, me te hangaru o nga taonga, hei whakakowaowao i te kupu, a kore ake he hua.
23നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തന്‍ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നലകുന്നു.”
23Ko te tangata ia i nga purapura i te oneone pai, ko te tangata e rongo ana ki te kupu, a e matau ana; a ka whai hua, ea ake, no tetahi kotahi rau, no tetahi e ono tekau, no tetahi e toru tekau.
24അവന്‍ മറ്റൊരു ഉപമ അവര്‍ക്കും പറഞ്ഞുകൊടുത്തു“സ്വര്‍ഗ്ഗരാജ്യം ഒരു മനുഷ്യന്‍ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.
24¶ Tenei ake ano tetahi kupu whakarite i maka e ia ki a ratou, i mea ia, Ka rite te rangatiratanga o te rangi ki tetahi tangata i rui i te purapura pai ki tana mara:
25മനുഷ്യര്‍ ഉറങ്ങുമ്പോള്‍ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയില്‍ കള വിതെച്ചു പൊയ്ക്കളഞ്ഞു.
25A, i nga tangata e moe ana, ka haere mai tona hoariri, ruia iho he taru kino ki waenga witi, a haere ana.
26ഞാറു വളര്‍ന്നു കതിരായപ്പോള്‍ കളയും കാണായ്‍വന്നു.
26A, no ka pihi ake te rau, ka hua, katahi ka kitea hoki nga taru.
27അപ്പോള്‍ വീട്ടുടയവന്റെ ദാസന്മാര്‍ അവന്റെ അടുക്കല്‍ ചെന്നുയജമാനനേ, വയലില്‍ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.
27Na ka haere mai nga pononga a taua rangatira, ka mea ki a ia, E mara, kihai ianei koe i rui i te purapura pai ki tau mara? No hea ra ona taru?
28ഇതു ശത്രു ചെയ്തതാകുന്നു എന്നു അവന്‍ അവരോടു പറഞ്ഞു. ഞങ്ങള്‍ പോയി അതു പറിച്ചുകൂട്ടുവാന്‍ സമ്മതമുണ്ടോ എന്നു ദാസന്മാര്‍ അവനോടു ചോദിച്ചു.
28Na ka ki atu ia ki a ratou, Na te hoariri tenei i mea. Katahi ka mea nga pononga ki a ia, E pai ranei koe kia haere matou ki te whakawhaiti i aua taru?
29അതിന്നു അവന്‍ ഇല്ല, പക്ഷേ കള പറിക്കുമ്പോള്‍ കോതമ്പും കൂടെ പിഴുതുപോകും.
29A ka mea ia, Kahore; kei hutia ngatahitia te witi ina whakawhaititia nga taru.
30രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാന്‍ കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയില്‍ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.”
30Tukua kia tupu tahi, a taea noatia te kotinga; a i te wa o te kotinga ka mea ahau ki nga kaikokoti, Matua whakawhaiti i nga taru, ka paihere ai hei paihere kia tahuna; ko te witi ia me kohi ki toku whare witi.
31മറ്റൊരു ഉപമ അവന്‍ അവര്‍ക്കും പറഞ്ഞുകൊടുത്തു“സ്വര്‍ഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യന്‍ എടുത്തു തന്റെ വയലില്‍ ഇട്ടു.
31Tenei ake ano tetahi kupu whakarite i maka e ia ki a ratou, i mea ia, He rite te rangatiratanga o te rangi ki te pua nani, i kawea e te tangata, i ruia ki tana mara:
32അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്നു അതിന്റെ കൊമ്പുകളില്‍ വസിപ്പാന്‍ തക്കവണ്ണം വൃക്ഷമായി തീരുന്നു.”
32He iti rawa ia i nga purapura katoa: a ka tupu, ko ia te nui rawa o nga otaota, a whakarakau ana, no ka rere mai nga manu o te rangi, ka noho ki ona manga.
33അവന്‍ മറ്റൊരു ഉപമ അവരോടു പറഞ്ഞു“സ്വര്‍ഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവില്‍ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.”
33Tenei ake ano tetahi kupu whakarite i korerotia e ia ki a ratou, He rite te rangatiratanga o te rangi ki te rewena i tangohia e tetahi wahine, a whaongia ana ki roto ki nga mehua paraoa e toru, no ka rewenatia katoatia.
34ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല
34Ko enei mea katoa i korerotia e Ihu ki te mano, he mea whakarite; a heoi ano ana kupu ki a ratou he kupu whakarite anake:
35“ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ്തുറക്കും; ലോകസ്ഥാപനം മുതല്‍ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകന്‍ പറഞ്ഞതു നിവൃത്തിയാകുവാന്‍ സംഗതിവന്നു.
35I rite ai ta te poropiti i korero ai, i mea ai, E puaki i toku mangai nga kupu whakarite; ka korerotia e ahau nga mea i ngaro no te timatanga ra ano o te ao.
36അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടില്‍ വന്നു, ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ ചെന്നുവയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന്നു അവന്‍ ഉത്തരം പറഞ്ഞതു
36Katahi ka mahue i a Ihu te mano, ka tomo ia ki te whare: na ka haere mai ana akonga ki a ia, ka mea, Whakaaturia mai ki a matou te kupu i whakaritea ki nga taru i te mara.
37“നല്ല വിത്തു വിതെക്കുന്നവന്‍ മനുഷ്യപുത്രന്‍ ;
37Na ka whakahoki ia, ka mea ki a ratou, Ko te kairui o te purapura pai ko te Tama a te tangata;
38വയല്‍ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാര്‍;
38Ko te mara ko te ao; ko te purapura pai ko nga tamariki o te rangatiratanga; nga taru ko nga tamariki a te kino;
39കള ദുഷ്ടന്റെ പുത്രന്മാര്‍; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം;
39Ko te hoariri i ruia ai ko te rewera; te kotinga ko te mutunga o te ao; nga kaikokoti ko nga anahera.
40കൊയ്യുന്നവര്‍ ദൂതന്മാര്‍ കള കൂട്ടി തീയില്‍ ഇട്ടു ചുടുംപോലെ ലോകാവസാനത്തില്‍ സംഭവിക്കും.
40Na e huihuia ana nga taru, e tahuna ana ki te ahi; ka pera ano i te mutunga o tenei ao.
41മനുഷ്യപുത്രന്‍ തന്റെ ദൂതന്മാരെ അയക്കും; അവര്‍ അവന്റെ രാജ്യത്തില്‍നിന്നു എല്ലാ ഇടര്‍ച്ചകളെയും അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെയും കൂട്ടിച്ചേര്‍ത്തു
41Ka tono te Tama a te tangata i ana anahera ki te huihui i roto i tona rangatiratanga i nga mea katoa e tutuki ai te waewae, i nga kaimahi ano i te kino;
42തീച്ചൂളയില്‍ ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
42A ka maka e ratou ki roto ki te oumu ahi; ko te wahi tera o te tangi me te tetea o nga niho.
43അന്നു നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
43Ko reira te hunga tika whiti ai me te ra i te rangatiratanga o to ratou Matua. Ki te whai taringa tetahi hei whakarongo, kia rongo ia.
44സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യന്‍ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താല്‍ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയല്‍ വാങ്ങി.
44¶ He rite ano te rangatiratanga o te rangi ki te taonga i huna ki te mara; no te kitenga a tetahi tangata, na ka huna e ia, a haere ana, he koa hoki nona, na hokona ana ana mea katoa, a hokona ana mai taua mara mana.
45പിന്നെയും സ്വര്‍ഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.
45He rite ano te rangatiratanga o te rangi ki te kaihokohoko, e rapu ana i nga peara papai:
46അവന്‍ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.
46A, no tona kitenga i tetahi peara utu nui, haere ana, hokona ana ana mea katoa, a hokona ana mai taua peara mana.
47പിന്നെയും സ്വര്‍ഗ്ഗരാജ്യം കടലില്‍ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.
47He rite ano te rangatiratanga o te rangi ki te kupenga i tukua ki te moana, a haoa ana he ika o ia ahua, o ia ahua:
48നിറഞ്ഞപ്പോള്‍ അവര്‍ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളില്‍ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു.
48A, ka ki, ka kumea ki uta, a noho ana, kohikohia ana nga ika papai ki nga kete, ko nga mea kikino ia i akiritia ki waho.
49അങ്ങനെ തന്നേ ലോകാവസാനത്തില്‍ സംഭവിക്കും; ദൂതന്മാര്‍ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയില്‍നിന്നു ദുഷ്ടന്മാരെ വേര്‍തിരിച്ചു തീച്ചൂളയില്‍ ഇട്ടുകളയും;
49Ka pera ano a te mutunga o te ao: ka haere nga anahera, ka wehewehe i te hunga kino i roto i te hunga tika,
50അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
50A ka maka i a ratou ki roto ki te oumu ahi: ko te wahi tera o te tangi, o te tetea o nga niho.
51ഇതെല്ലാം ഗ്രഹിച്ചുവോ?” എന്നതിന്നു അവര്‍ ഉവ്വു എന്നു പറഞ്ഞു.
51Ka mea a Ihu ki a ratou, Kua matau ranei koutou ki enei mea katoa? Ka mea ratou ki a ia, Ae, e te Ariki.
52അവന്‍ അവരോടുഅതുകൊണ്ടു സ്വര്‍ഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീര്‍ന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തില്‍ നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു.
52Na ka mea ia ki a ratou, Koia te karaipi, i akona ki te rangatiratanga o te rangi, i rite ai ki tetahi rangatira whare e whakaputa mai ana i nga mea hou, i nga mea tawhito, i roto i tana toa.
53ഈ ഉപമകളെ പറഞ്ഞു തീര്‍ന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തില്‍ വന്നു, അവരുടെ പള്ളിയില്‍ അവര്‍ക്കും ഉപദേശിച്ചു.
53¶ A, ka mutu enei kupu whakarite a Ihu, ka haere atu ia i reira.
54അവര്‍ വിസ്മയിച്ചുഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു?
54A, ka tae ki tona kainga tupu, ka ako i a ratou i roto i to ratou whare karakia, a miharo noa ratou, ka mea, No hea enei whakaaro nui me nga merekara a tenei tangata?
55ഇവന്‍ തച്ചന്റെ മകന്‍ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാര്‍ യാക്കോബ്, യോസെ, ശിമോന്‍ , യൂദാ എന്നവര്‍ അല്ലയോ?
55Ehara ianei tenei i te tama a te kamura? He teka ianei ko Meri te ingoa o tona whaea? Ko Hemi hoki ratou ko Hohepa, ko Haimona, ko Hura, ona teina?
56ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കല്‍ ഇടറിപ്പോയി.
56Me ona tuahine, kahore ianei ratou katoa i a tatou nei? No hea ra enei mea katoa a tenei tangata?
57യേശു അവരോടു“ഒരു പ്രവാചകന്‍ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല” എന്നു പറഞ്ഞു.
57Heoi ka he ratou ki a ia. Otira ka mea a Ihu ki a ratou, Kei tona kainga, kei tona whare anake te poropiti hapa ai i te honore.
58അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവര്‍ത്തികളെ ചെയ്തില്ല.
58A kihai i maha nga merekara i meatia e ia ki reira, i to ratou whakaponokore hoki.