Malayalam

Maori

Matthew

21

1അനന്തരം അവര്‍ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയില്‍ എത്തിയപ്പോള്‍, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു
1¶ A, no ka tata ratou ki Hiruharama, ka tae ki Petapaki, ki Maunga Oriwa, ka tonoa atu e Ihu nga akonga tokorua,
2“നിങ്ങള്‍ക്കു എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍ ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെണ്കഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങള്‍ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിന്‍ .
2Ka mea ia ki a raua, Haere ki te kainga e anga mai ana ki a korua; na ka kite tonu korua i tetahi kaihe e here ana me tana kuao: wetekia, ka arahi mai ki ahau.
3നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാല്‍കര്‍ത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന്‍ ; തല്‍ക്ഷണം അവന്‍ അവയെ അയയക്കും” എന്നു പറഞ്ഞു.
3A, ki te whai kupu tetahi tangata ki a korua, ki atu, E mea ana te Ariki ki a raua mana; na ka tukua tonutia mai raua e ia.
4“സീയോന്‍ പുത്രിയോടുഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കല്‍ വരുന്നു എന്നു പറവിന്‍ ”
4I meinga tenei katoa hei whakarite mo te kupu a te poropiti, i mea ai,
5എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാന്‍ ഇതു സംഭവിച്ചു.
5Mea atu ki te tamahine o Hiona, Na, ko tou kingi e haere mai na ki a koe, he ngakau mahaki tona, e noho ana i runga i te kaihe, i te kuao hoki, i te tama a te kaihe.
6ശിഷ്യന്മാര്‍ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,
6Na haere ana nga akonga, meatia ana ta Ihu i mea ai ki a raua.
7കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേല്‍ ഇട്ടു; അവന്‍ കയറി ഇരുന്നു.
7Arahina mai ana te kaihe me te kuao, wharikitia ana ki runga o raua kakahu, a noho ana ia ki runga.
8പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചുമറ്റു ചിലര്‍ വൃകഷങ്ങളില്‍ നിന്നു കൊമ്പു വെട്ടി വഴിയില്‍ വിതറി.
8A he nui rawa te hui ki te whariki i o ratou kakahu ki te ara; ko etahi i tapahi manga mai i nga rakau, a wharikitia ana ki te ara.
9മുന്നും പിന്നും നടന്ന പുരുഷാരംദാവീദ് പുത്രന്നു ഹോശന്നാ; കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ ; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്നു ആര്‍ത്തുകൊണ്ടിരുന്നു.
9Ko nga mano i haere i mua, me te hunga i haere i muri, kei te karanga, kei te mea, Ohana ki te Tama a Rawiri: Ka whakapaingia tenei e haere mai nei i runga i te ingoa o te Ariki; Ohana i runga rawa.
10അവന്‍ യെരൂശലേമില്‍ കടന്നപ്പോള്‍ നഗരം മുഴുവനും ഇളകിഇവന്‍ ആര്‍ എന്നു പറഞ്ഞു.
10A, no ka uru ia ki Hiruharama, ka oho katoa te pa, ka mea, Ko wai tenei?
11ഇവന്‍ ഗലീലയിലെ നസറെത്തില്‍നിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.
11Ka mea te mano, Ko Ihu tenei, ko te poropiti o Nahareta o Kariri.
12യേശു ദൈവലായത്തില്‍ ചെന്നു, ദൈവാലയത്തില്‍ വില്‍ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വിലക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു
12¶ A ka tomo a Ihu ki te temepara o te Atua, na peia katoatia ana e ia te hunga e hoko mai ana, e hoko atu ana i roto i te temepara, turakina ake nga tepu a nga kaiwhakawhitiwhiti moni, me nga nohoanga o te hunga hoko kukupa,
13“എന്റെ ആലയം പ്രാര്‍ത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിര്‍ക്കുംന്നു” എന്നു പറഞ്ഞു.
13A ka mea ki a ratou, Kua oti te tuhituhi, Ka kiia toku whare he whare inoi; heoi kua oti nei te mea e koutou hei ana mo nga kaipahua.
14കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തില്‍ അവന്റെ അടുക്കല്‍ വന്നു; അവന്‍ അവരെ സൌഖ്യമാക്കി.
14A i haere mai ki a ia ki roto ki te temepara nga matapo me nga kopa; a whakaorangia ake ratou e ia.
15എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവന്‍ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തില്‍ ആര്‍ക്കുംന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു;
15No te kitenga ia o nga tohunga nui, o nga karaipi i nga mea whakamiharo i meatia e ia, i nga tamariki hoki e karanga ana i te temepara, e mea ana, Ohana ki te Tama a Rawiri; ka riri ratou,
16ഇവന്‍ പറയുന്നതു കേള്‍ക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു“ഉവ്വുശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടല്ലയോ” എന്നു ചോദിച്ചു.
16Ka mea ki a ia, E rongo ana koe ki ta enei e mea nei? Ka mea a Ihu ki a ratou, Ae ra; kiano koutou i kite noa, Pumau tonu i a koe te whakamoemiti a te waha o nga kohungahunga, o nga mea ngote u?
17പിന്നെ അവരെ വിട്ടു നഗരത്തില്‍ നിന്നു പുറപ്പെട്ടു ബെഥാന്യയില്‍ ചെന്നു അവിടെ രാത്രി പാര്‍ത്തു.
17A ka mahue ratou i a ia, haere ana ia ki waho o te pa, ki Petani; a moe ana i reira.
18രാവിലെ അവന്‍ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു
18¶ Na, i te ata, i a ia e hoki ana ki te pa, ka hiakai ia.
19അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍“ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി.
19A, i tona kitenga i tetahi piki i te taha o te ara, ka haere ia ki taua rakau, heoi kihai i kitea tetahi mea i runga, he rau anake; ka mea ia ki te rakau, Kei whai hua koe a ake ake. A maroke tonu ake te piki.
20ശിഷ്യന്മാര്‍ അതു കണ്ടാറെഅത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു.
20A, no te kitenga o nga akonga, ka miharo, ka mea, I peheatia i hohoro ai te maroke o te piki nei?
21അതിന്നു യേശു“നിങ്ങള്‍ സംശയിക്കാതെ വിശ്വാസം ഉള്ളവരായാല്‍ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടുനീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാല്‍ അതും സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
21Na ka whakahoki a Ihu, ka mea ki a ratou, He pono taku e mea nei ki a koutou, Me he whakapono to koutou, kahore i ruarua te whakaaro, e kore e meatia e koutou ko tenei anake i meatia nei ki te piki, engari ahakoa mea noa koutou ki tenei maunga, Kia ranga atu koe, kia whakataka ki te moana; ka meatia.
22നിങ്ങള്‍ വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ എന്തു യാചിച്ചാലും നിങ്ങള്‍ക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.
22Ko nga mea katoa hoki e tono ai koutou ina inoi, ki te whakapono, ka riro i a koutou.
23അവന്‍ ദൈവാലയത്തില്‍ ചെന്നു ഉപദേശിക്കുമ്പോള്‍ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കല്‍ വന്നുനീ എന്തു അധികാരം കൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആര്‍ എന്നു ചോദിച്ചു.
23¶ A, ka tae ia ki roto ki te temepara, ka haere mai nga tohunga nui me nga kaumatua o te iwi, i a ia ano e ako ana, a ka mea, Tena koa te mana i meatia ai enei mea e koe? na wai i hoatu tenei mana ki a koe?
24യേശു അവരോടു ഉത്തരം പറഞ്ഞതു“ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങള്‍ എന്നോടു പറഞ്ഞാല്‍ എന്തു അധികാരം കൊണ്ടു ഞാന്‍ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും.
24Na ka whakahoki a Ihu, ka mea ki a ratou, Maku e ui ki a koutou kia kotahi kupu, ki te korerotia e koutou ki ahau, maku hoki e korero ki a koutou te mana i mea ai ahau i enei mea.
25യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍ നിന്നോ?” അവര്‍ തമ്മില്‍ ആലോചിച്ചുസ്വര്‍ഗ്ഗത്തില്‍ നിന്നു എന്നു പറഞ്ഞാല്‍, പിന്നെ നിങ്ങള്‍ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവന്‍ നമ്മോടു ചോദിക്കും;
25Ko te iriiringa a Hoani, no hea koia? no te rangi, no nga tangata ranei? A ka korerorero ratou ki a ratou ano, ka mea, Ki te mea tatou, No te rangi; e mea mai ia ki a tatou, Ha, he aha koutou te whakapono ai ki a ia?
26മനുഷ്യരില്‍ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകന്‍ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു.
26A, ki te mea tatou, No nga tangata; ka wehi tatou i te mano; ki ta ratou katoa hoki he poropiti a Hoani.
27അങ്ങനെ അവര്‍ യേശുവിനോടുഞങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവന്‍ അവരോടു പറഞ്ഞതു“എന്നാല്‍ ഞാന്‍ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.”
27Na ka whakahoki ratou ki a Ihu, ka mea, Kahore matou e mohio. Na ko tana meatanga ki a ratou, E kore ano e korerotia e ahau ki a koutou te mana i mea ai ahau i enei mea.
28എങ്കിലും നിങ്ങള്‍ക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവന്‍ ഒന്നാമത്തവന്റെ അടുക്കല്‍ ചെന്നുമകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തില്‍ പോയി വേല ചെയ്ക എന്നു പറഞ്ഞു.
28¶ Na e pehea ana to koutou whakaaro? Tokorua nga tama a tetahi tangata; a ka haere ia ki to mua, ka mea, E tama, haere ki te mahi aianei ki taku mara waina.
29എനിക്കു മനസ്സില്ല എന്നു അവന്‍ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതില്‍ അനുതപിച്ചു അവന്‍ പോയി.
29Na ka whakahoki ia, ka mea, Kahore ahau e pai: otira i muri iho ka puta ke tona whakaaro a haere ana.
30രണ്ടാമത്തെവന്റെ അടുക്കല്‍ അവന്‍ ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോള്‍ഞാന്‍ പോകാം അപ്പാ എന്നു അവന്‍ ഉത്തരം പറഞ്ഞു; പോയില്ലതാനും.
30A ka haere mai ia ki te tuarua, ka pera ano tana kupu. No ka whakahoki tera, ka mea, E kara, ka haere ahau: a kihai i tae.
31ഈ രണ്ടുപേരില്‍ ആര്‍ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു?” ഒന്നാമത്തവന്‍ എന്നു അവര്‍ പറഞ്ഞു. യേശു അവരോടു പറഞ്ഞതു“ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്കു മുമ്പായി ദൈവരാജ്യത്തില്‍ കടക്കുന്നു എന്നു സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു.
31Ko wai o taua tokorua i mea i ta tona matua i pai ai? Ka mea ratou ki a ia, Ko to mua. Ka mea a Ihu ki a ratou, He pono taku e mea nei ki a koutou, Ko nga pupirikana me nga wahine kairau e tika ana i mua i a koutou ki te rangatiratanga o te Atua.
32യോഹന്നാന്‍ നീതിമാര്‍ഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നുനിങ്ങള്‍ അവനെ വിശ്വസിച്ചില്ല; എന്നാല്‍ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങള്‍ അവനെ വിശ്വസിപ്പാന്‍ തക്കവണ്ണം പിന്നത്തേതില്‍ അനുതപിച്ചില്ല.
32I haere hoki a Hoani ki a koutou ra te ara o te tika, a kihai koutou i whakapono ki a ia: tena ko nga pupirikana me nga wahine kairau i whakapono ki a ia: ko koutou ia, i to koutou kitenga, kihai i puta ke o koutou whakaaro i muri, kihai i whaka pono ki a ia.
33മറ്റൊരു ഉപമ കേള്‍പ്പിന്‍ . ഗൃഹസ്ഥനായോരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതില്‍ ചകൂ കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.
33¶ Whakarongo ki tetahi atu kupu whakarite: Tera tetahi rangatira whare i whakato i te mara waina, a taiepatia ana a taka noa, keria ana e ia te takahanga waina i roto, hanga ana tetahi whare tiketike, tukua ana e ia ki nga kaimahi, a haere ana ia ki tawhiti:
34ഫലകാലം സമീപിച്ചപ്പോള്‍ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവന്‍ ദാസന്മാരെ കുടിയാന്മാരുടെ അടുക്കല്‍ അയച്ചു.
34A, no ka tata te po hua, ka tonoa e ia ana pononga ki nga kaimahi, ki te tiki i ona hua.
35കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.
35Na ka mau nga kaimahi ki ana pononga, whiua ana tetahi, whakamatea ana tetahi, a akina ana tetahi ki te kohatu.
36അവന്‍ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവര്‍ അങ്ങനെ തന്നേ ചെയ്തു.
36Na ka tonoa ano e ia etahi atu pononga, he tokomaha atu i o mua: heoi i peratia ano ratou.
37ഒടുവില്‍ അവന്‍ എന്റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കല്‍ അയച്ചു.
37Na, muri rawa iho, ka tono ia i tana tama ki a ratou, i mea ia, E hopohopo ratou ki taku tama.
38മകനെ കണ്ടിട്ടു കുടിയാന്മാര്‍ഇവന്‍ അവകാശി; വരുവിന്‍ , നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മില്‍ പറഞ്ഞു,
38No te kitenga ia o nga kaimahi i te tama, ka mea ki a ratou ano, Ko te tangata tenei mona te kainga; tena, tatou ka whakamate i a ia, ka tango i tona kainga.
39അവനെ പിടിച്ചു തോട്ടത്തില്‍നിന്നു പുറത്താക്കി കൊന്നു കളഞ്ഞു.
39Na ka maru ratou ki a ia, maka ana ki waho o te mara waina, a whakamatea iho.
40ആകയാല്‍ മുന്തിരിത്തോട്ടത്തിന്റെ ഉടയവന്‍ വരുമ്പോള്‍ ആ കുടിയാന്മാരോടു എന്തു ചെയ്യും?”
40Na, ina tae te rangatira o te mara waina, ka peheatia e ia aua kaimahi?
41അവന്‍ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാര്‍ക്കും തോട്ടം ഏല്പിക്കും എന്നു അവര്‍ അവനോടു പറഞ്ഞു.
41Ka mea ratou ki a ia, Pouriuri ana aianei tana whakangaro i taua hunga whakarihariha; a ka tukua te mara waina ki etahi atu kaimahi, ki te hunga e tukua ai ki a ia nga hua i nga po hua.
42യേശു അവരോടു“'വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു; ഇതു കര്‍ത്താവിനാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങള്‍ തിരുവെഴുത്തുകളില്‍ ഒരിക്കലും വായിച്ചിട്ടില്ലയോ?
42Ka mea a Ihu ki a ratou, Kiano koutou i kite noa i roto i nga karaipiture, ko te kohatu i kapea e nga kaihanga, kua meinga tenei hei mo te kokonga: na te Ariki tenei, he mea whakamiharo hoki ki o tatou kanohi?
43അതുകൊണ്ടു ദൈവ രാജ്യം നിങ്ങളുടെ പക്കല്‍നിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
43Koia ahau ka mea nei ki a koutou, Ka tangohia te rangatiratanga o te Atua i a koutou, a ka hoatu ki tetahi iwi, e puta ai nga hua o taua rangatiratanga.
44ഈ കല്ലിന്മേല്‍ വീഴുന്നവന്‍ തകര്‍ന്നുപോകും; അതു ആരുടെ മേല്‍ എങ്കിലും വീണാല്‍ അവനെ ധൂളിപ്പിക്കും” എന്നു പറഞ്ഞു.
44Ko te tangata e hinga ki runga ki tenei kohatu, na mongamonga ana ia: ki te taka ia taua kohatu ki runga ki tetahi, na ngotangota noa ia me he puehu.
45അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയന്നു എന്നു അറിഞ്ഞു,
45A, ka rongo nga tohunga nui me nga Parihi ki ana kupu whakarite, ka mohio mo ratou ana korero.
46അവനെ പിടിപ്പാന്‍ അന്വേഷിച്ചു; എന്നാല്‍ പുരുഷാരം അവനെ പ്രവാചകന്‍ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു.
46Na, i a ratou e whai ana kia hopukia ia, ka wehi i te mano, ki ta ratou hoki he poropiti ia.