Malayalam

Maori

Matthew

4

1അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.
1¶ Me i reira ka arahina a Ihu e te Wairua ki te koraha, kia whakamatautauria e te rewera.
2അവന്‍ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.
2A, no ka wha tekau nga ra ka wha tekau nga po i nohopuku ai, muri iho ka hiakai.
3അപ്പോള്‍ പരീക്ഷകന്‍ അടുത്തു വന്നുനീ ദൈവപുത്രന്‍ എങ്കില്‍ ഈ കല്ലു അപ്പമായ്തീരുവാന്‍ കല്പിക്ക എന്നു പറഞ്ഞു.
3Na ka tae te kaiwhakamatautau ki a ia, ka mea, Ki te mea ko te Tama koe a te Atua, kiia iho kia meinga enei kohatu hei taro.
4അതിന്നു അവന്‍ “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍കൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
4Na ka whakahoki ia, ka mea, Kua oti te tuhituhi, E kore e ora te tangata i te taro kau, engari i nga kupu katoa e puta mai ana i te mangai o te Atua.
5പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തില്‍ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോടു
5Me i reira ka kawe te rewera i a ia ki te pa tapu, a whakaturia ana ia ki runga ki te keokeonga o te temepara,
6നീ ദൈവപുത്രന്‍ എങ്കില്‍ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവന്‍ തന്റെ ദൂതന്മാരോടു കല്പിക്കും; അവന്‍ നിന്റെ കാല്‍ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യില്‍ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
6A ka mea ki a ia, Ki te mea ko te Tama koe a te Atua, rere atu ki raro: kua oti hoki te tuhituhi, Ka korerotia iho koe e ia ki ana anahera; ma ratou koe e hiki ake ki o ratou ringa, kei tutuki tou waewae ki te kohatu.
7യേശു അവനോടു“നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതു” എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
7Mea atu ana a Ihu ki a ia, Ka oti ano hoki te tuhituhi, Kaua e whakamatautau ki te Ariki ki tou Atua.
8പിന്നെ പിശാചു അവനെ ഏറ്റവും ഉയര്‍ന്നോരു മലമേല്‍ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു
8Ka kawe ano te rewera i a ia ki runga ki tetahi maunga tiketike rawa, a whakakitea ana ki a ia nga rangatiratanga katoa o te ao, me te kororia o aua mea;
9വീണു എന്നെ നമസ്കരിച്ചാല്‍ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.
9A mea ana ki a ia, Ko enei mea katoa e hoatu e ahau ki a koe, ki te tapapa koe, ki te koropiko ki ahau.
10യേശു അവനോടുസാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
10Na ka mea a Ihu ki a ia, Haere atu, e Hatana; kua oti hoki te tuhituhi, Me koropiko koe ki te Ariki ki tou Atua, me mahi ano ki a ia anake.
11അപ്പോള്‍ പിശാചു അവനെ വിട്ടുപോയി; ദൂതന്മാര്‍ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.
11Na ka mahue ia i te rewera, a ka haere mai nga anahera ka mahi mea mana.
12യോഹന്നാന്‍ തടവില്‍ ആയി എന്നു കേട്ടാറെ അവന്‍ ഗലീലെക്കു വാങ്ങിപ്പോയി,
12¶ A, no ka rongo a Ihu kua tukua a Hoani ki te whare herehere, ka haere ia ki Kariri;
13നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളില്‍ കടല്‍ക്കരെയുള്ള കഫര്‍ന്നഹൂമില്‍ ചെന്നു പാര്‍ത്തു;
13A ka mahue a Nahareta i a ia, a haere ana, ka noho ki Kaperenauma, ki te taha o te moana, ki nga rohe o Hepurona, o Napatari:
14“സെബൂലൂന്‍ ദേശവും നഫ്താലിദേശവും കടല്‍ക്കരയിലും യോര്‍ദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും .”
14I rite ai ta Ihaia poropiti i korero ai, i mea ai,
15ഇങ്ങനെ ഇരുട്ടില്‍ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവര്‍ക്കും പ്രകാശം ഉദിച്ചു”
15Ko te whenua o Hepurona, me te whenua o Napatari, i te ara o te moana, i tera taha o Horano, Kariri o nga tauiwi,
16എന്നു യെശയ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇടവന്നു.
16Ko te hunga i noho i te pouri kua kite ratou i te marama nui; a koe te hunga i noho i te wahi i te atarangi o te mate, kua puta ake te marama ki a ratou.
17അന്നുമുതല്‍ യേശു“സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ ” എന്നു പ്രസംഗിച്ചു തുടങ്ങി.
17No reira ano a Ihu i timata ai te kauwhau, te mea, Ripeneta, kua tata hoki te rangatiratanga o te rangi.
18അവന്‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍ , അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന്‍ പിടിക്കാരായ രണ്ടു സഹോദരന്മാര്‍ കടലില്‍ വല വീശുന്നതു കണ്ടു
18¶ A, i a Ihu e haere ana i te taha o te moana o Kariri, ka kite ia i etahi tangata tokorua, he tuakana he teina, i a Haimona, tona ingoa nei ko Pita, raua ko tona teina ko Anaru, e maka ana i te kupenga ki te moana; he kaihao ika hoki raua.
19“എന്റെ പിന്നാലെ വരുവിന്‍ ; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു.
19Na ka mea ia ki a raua, Arumia mai ahau, a maku korua e mea hei kaihao tangata.
20ഉടനെ അവര്‍ വല വിട്ടേച്ചു അവനെ അനുഗമിച്ചു.
20A mahue ake i a raua nga kupenga, a aru ana i a ia.
21അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകന്‍ യാക്കോബും അവന്റെ സഹോദരന്‍ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാര്‍ പടകില്‍ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.
21A, no tona haerenga i reira, tokorua ano ana i kite ai, he tuakana, he teina, ko Hemi tama a Heperi raua ko tona teina ko Hoani, i te kaipuke i a Heperi i to raua matua, e ta ana i nga korenga o a ratou kupenga: a karangatia ana raua e ia.
22അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.
22Mahue tonu ake i a raua te kaipuke me to raua matua, a aru ana i a ia.
23പിന്നെ യേശു ഗലീലയില്‍ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളില്‍ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.
23¶ Na ka haereerea katoatia a Kariri e Ihu, whakaako ana i roto i o ratou whare karakia, kauwhau ana i te rongopai o te rangatiratanga, me te whakaora i nga mate katoa, i nga turorotanga katoa o te iwi.
24അവന്റെ ശ്രുതി സുറിയയില്‍ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവര്‍, ഭൂതഗ്രസ്തര്‍, ചന്ദ്രരോഗികള്‍, പക്ഷവാതക്കാര്‍ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കല്‍ കൊണ്ടു വന്നു.
24A ka haere tona rongo puta noa i Hiria; a kawea ana mai e ratou ki a ia nga tangata mate katoa e ngaua ana e te tini o nga mate, o nga mamae, me te hunga e nohoia ana e te rewera, me te hunga haurangi, me nga pararutiki; a whakaorangia ake ratou e ia.
25അവന്‍ അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോര്‍ദ്ദന്നക്കരെ എന്നീ ഇടങ്ങളില്‍ നിന്നു വളരെ പുരുഷാരം അവനെ പിന്‍ തുടര്‍ന്നു.
25A he rahi te hui i aru i a ia i Kariri, i Rekaporihi, i Hiruharama, i Huria, i tera taha ano o Horano.